കൊച്ചി: കൊച്ചി സ്വദേശി വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തരം ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകൽ, ലഹരി നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം മറ്റ് അഞ്ച് വകുപ്പുകളിൽ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. 28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്നാണ് കോടതി വിധി. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി വിലക്കെടുത്തില്ല.11 മണി മുതൽ ശിക്ഷാ വിധിയിൽ വാദം കേട്ടശേഷമാണ് ഉച്ചയ്ക്ക് ശേഷം വിധി പറഞ്ഞത്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. 2021 മാര്‍ച്ച് 21നാണ് പതിമൂന്ന് വയസുപ്രായമായ മകളെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷമാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
അടുത്ത റെക്കോർഡിടാൻ സ്വർണവില; ഒരാഴ്ചയായി വില ഉയരുന്നു
ക്രിസ്മസ് വിപണിയിൽ സ്വർണവില വീണ്ടും ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിട്ടുണ്ട്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണി വില 5840 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4835 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്
ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍ ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,160 രൂപഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ ഉയർന്നു. വിപണി വില 46,760 രൂപഡിസംബർ 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,760 രൂപഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയർന്നു. വിപണി വില 47,080 രൂപഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപഡിസംബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46280 രൂപഡിസംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,960 രൂപഡിസംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപഡിസംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപഡിസംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപഡിസംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,720 രൂപഡിസംബർ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,560 രൂപഡിസംബർ 12 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,400 രൂപഡിസംബർ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,320 രൂപഡിസംബർ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ ഉയർന്നു. വിപണി വില 46,120 രൂപഡിസംബർ 15 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,200 രൂപഡിസംബർ 16 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 45,840 രൂപഡിസംബർ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,840 രൂപ ഡിസംബർ 18 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,920 രൂപഡിസംബർ 19 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,920 രൂപഡിസംബർ 20 – ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയർന്നു. വിപണി വില 46,200 രൂപഡിസംബർ 21 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,200 രൂപഡിസംബർ 22 – ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയർന്നു. വിപണി വില 46,400 രൂപഡിസംബർ 23 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,560 രൂപഡിസംബർ 24 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,560 രൂപഡിസംബർ 25 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,560 രൂപഡിസംബർ 26 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു.വിപണി വില 46,720 രൂപ
വീണ്ടും സർവീസ് തുടങ്ങി റോബിൻ; ഒരു കി.മീ. പിന്നിട്ടപ്പോൾ തന്നെ തടഞ്ഞ് എംവിഡി
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു. ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചു.
പരിശോധനയ്ക്ക് ശേഷം സർവീസ് തുടരാൻ അനുവദിച്ചു. അതേസമയം, നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. അതേസമയം ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും
കുറഞ്ഞ വിലക്ക് വീടും സ്ഥലവും, എത്തിയപ്പോൾ ബന്ദിയാക്കി മർദ്ദനം, മലയാളികളെ പറ്റിച്ച 7 പേർ പിടിയിൽ
ഗൂഡല്ലൂർ: തമിഴ്നാട്ടിലെ തേനി ജില്ലയിൽ കുറഞ്ഞ വിലക്ക് സ്ഥലം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് മലയാളികളില്‍ നിന്ന് പണം തട്ടിയെടുത്ത സംഘത്തിലെ ഏഴു പേരെ ഗൂഡല്ലൂർ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരിൽ നിന്നാണ് പണവും കാറും മറ്റും തട്ടിയെടുത്തത്. ആലപ്പുഴ സ്വദേശികളായ സിജിൻ, ഡാനി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ഇരുവരും കൃഷി ചെയ്യാൻ കുറഞ്ഞ വിലക്ക് സ്ഥലം അന്വേഷിച്ചാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെത്തിയത്.ഗൂഡല്ലൂർ സ്വദേശി മരുതുപാണ്ഡിയും സുഹൃത്തുക്കളും സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇവരെ തമ്മനംപെട്ടി എന്ന സ്ഥലത്തെത്തിച്ചു.
ഇവിടുത്തെ തോട്ടവും വീടും കാണിച്ചു കൊടുത്തു. പിന്നാലെ ഇവരെ വീട്ടിനുള്ളിൽ ബന്ധിയാക്കി. ബന്ധിയാക്കിയതിന് പിന്നാലെ മൂന്ന് ലക്ഷം രൂപ നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളുവെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്ന് സംഘം ആലപ്പുഴ സ്വദേശികളെ ക്രൂരമായി മർദ്ദിക്കുകയും, പിന്നീട് കയ്യിലുണ്ടായിരുന്ന അയ്യായിരം രൂപയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന എൺപതിനായിരും രൂപയും തട്ടിയെടുക്കുകയുമായിരുന്നു.ഇവർ വന്ന കാറും മൊബൈൽ ഫോണും കൈക്കലാക്കിയ ശേഷം ഇരുവരേയും പെരുവഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് സിജിനും ഡാനിയും ഗൂഡല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംഘാംഗങ്ങളും ഗൂഡല്ലൂർ സ്വദേശികളുമായ മരുതുപാണ്ഡി, ഗോവിന്ദരാജ്, ശെൽവം, മഹേശ്വരൻ, ഭാരതിരാജ, മഹേഷ്, പിച്ചൈ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തു. സംഘത്തിലെ അംഗങ്ങളായ നാലുപേർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്
കേരളത്തിലെ ആദ്യ ഡ്രോണ്‍ ലൈറ്റ് ഷോ കാണണോ? കോഴിക്കോട്ടേക്ക് പോകാം…
കോഴിക്കോട്: ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ. ബേപ്പൂർ ഇന്‍റർനാഷണൽ വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കേരളത്തിൽ ആദ്യമായി ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. ഡിസംബർ 26 മുതലാണ് ബേപ്പൂര്‍ ഫെസ്റ്റ്.
മൈസൂര്‍ ദസറയിലും ദീപാവലി ആഘോഷത്തിലും ഐപിഎല്ലിലും നമ്മള്‍ അത്ഭുതത്തോടെ കണ്ട ഡ്രോണ്‍ ലൈറ്റ് ഷോയാണ് ബേപ്പൂരിലും എത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തോടൊപ്പം ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാന്‍ ക്ഷണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ സീസൺ 3 ആണ് ഡിസംബര്‍ 26ന് തുടങ്ങുക. ഡിസംബര്‍ 29 വരെ 4 ദിവസമായി നടക്കുന്ന മേളയിൽ വാട്ടർ സ്‌പോർട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും ഉണ്ടാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നാണ് വാട്ടർ ഫെസ്റ്റും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ബേപ്പൂരിൽ ചാലിയാർ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമാണ് ഫെസ്റ്റ്.
സിറ്റ് ഓൺ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമേ നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ജല കായിക പരിപാടികള്‍ക്കൊപ്പം കലാ സംഗീത പരിപാടികളും ഉണ്ടാകും. നാളെ രാവിലെ ഏഴു മണിക്ക് കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂർ ബീച്ചിലേക്ക് നടക്കുന്ന സൈക്കിൾ റാലിയോടെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകും. വൈകിട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ബേപ്പൂർ ബീച്ചിൽ ഉദ്ഘാടനം ചെയ്യുക. ഡിസംബര്‍ 26 മുതൽ 29 വരെ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പൽ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വാകേരിയിൽ വീണ്ടും കടുവ; പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടുമെത്തി: സിസിടിവി ദൃശ്യങ്ങൾ
സുൽത്താൻ ബത്തേരി : വയനാട് വാകേരിയിൽ വീണ്ടും കടുവയിറങ്ങി. പശുക്കിടാവിനെ കൊന്നുതിന്ന അതേ സ്ഥലത്താണ് വീണ്ടും കടുവയെത്തിയത്. ദൃശ്യങ്ങൾ വനം വകുപ്പിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞു. കിടാവിന്റെ അവശിഷ്ടങ്ങൾ തേടിയാണ് വീണ്ടും കടുവ എത്തിയതെന്നാണ് നിഗമനം. ശനിയാഴ്ച രാത്രിയിലാണു കടുവ സീസി ഞാറക്കാട്ടിൽ സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുതിന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തുടർന്നാണ് ഇവിടെ സിസിടിവി കാമറ സ്ഥാപിച്ചത്. ഈ കാമറയിലാണ് വീണ്ടും കടുവയെ കണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വാകേരിയിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ പിടികൂടി തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്കു മാറ്റിയത്.
സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന:ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ
സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന.ഏറ്റവും കൂടുതൽ വിൽപന ചാലക്കുടി ഔട്ട്ലെറ്റിൽ. 3 ദിവസം കൊണ്ട് ബെവ്‌കോ വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവർഷം ഇത് 69.55 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്.
22, 23 തീയതികളിൽ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വർഷം 75. 41 കോടിരൂപയുടെ മദ്യമാണ് വിറ്റത്. കണക്കനുസരിച്ച് നിലവിൽ ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് ചാലക്കുടിയിലെ ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനം ചങ്ങനാശേരിയിലാണ്.
കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടി രൂപയുടെ മദ്യമാണ്. മദ്യ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത് റം ആണ്. കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്ലറ്റാണ്. 68.48 ലക്ഷം രൂപയുടെ മദ്യം വിറ്റത്.
രണ്ടാമത് തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റ്, വിൽപ്പന 65.07ലക്ഷമായിരുന്നു. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്, വിൽപ്പന 61.49 ലക്ഷം. ബിവറേജസ് കോർപറേഷന് 267 ഔട്ട്ലറ്റുകളാണുളളത്.
നിയമപരമായ മുന്നറിയിപ്പ്:മദ്യപാനം ആരോഗ്യത്തിന് ഹാനികരം
ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത: ഗംഭീര ഓഫര്‍ ഇങ്ങനെ
അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ. കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചത്. 399 രൂപയുടേയും 699 രൂപയുടേയും ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ഇക്കൂട്ടത്തിലുള്ളത്.
ഒടിടി ആനുകൂല്യങ്ങളും കൂട്ടത്തിൽ ലഭിക്കും.75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും ഇക്കൂട്ടത്തിലുണ്ട്. മൂന്ന് സിം കാർഡുകൾ ഈ പ്ലാനിൽ ഉപയോഗിക്കാനാകും. ഒരേ സമയം വ്യത്യസ്ത നമ്പറുകളിൽ മൂന്ന് പേർക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താനാകുമെന്നത് നേട്ടമാണ്. എന്നാൽ അധിക കണക്ഷനുകൾ ഒരോന്നിനും പ്രതിമാസം 99 രൂപ അധികമായി അടയ്ക്കണം.
ഓരോ സിം കാർഡിനും അഞ്ച് ജിബി ഡാറ്റ അധികമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും പ്രയോജനപ്പെടുത്താവുന്നതാണ്. മൈജിയോ ആപ്പ് വഴി 5ജി ഡാറ്റ ആനുകൂല്യവും നേടാം. 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയും പ്ലാനിലൂടെ സ്വന്തമാക്കാം. മൂന്ന് കണക്ഷനുകൾ വരെ ഉപയോഗിക്കാനാകും.
അധിക കണക്ഷനുകൾ ഓരോന്നിനും 99 രൂപയാണ് അധികമായി നൽകേണ്ടത്. 5 ജിബി ഡാറ്റയും ഓരോ കണക്ഷനും അധികമായി ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ബേസിക് പ്ലാൻ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവ ആസ്വദിക്കാനും പ്ലാൻ അവസരമൊരുക്കുന്നുണ്ട്. പരിധിയില്ലാതെ 5ജി ഡാറ്റയും ലഭിക്കും. ജിയോ സിനിമ പ്രീമിയം സബ്സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് ഒപ്പം ലഭ്യമാകില്ല.
Christmas Poster Maker
Christmas Poster Maker | New Year Poster Maker for personal & business use.
Christmas Poster Maker & New Year Poster Maker: Festival, Quote, Ad & Flyer Maker app is here to help you create posters for all festivals & events.Make Christmas Posters, send invitation card or create visiting cards etc.Christmas Poster Maker & New Year Poster Maker: Festival, Quote, Ad & Flyer Maker app helps you to create posters & flyer for festivals, branding, quotes, wedding or any other events. With the Thanksgiving Poster Maker: Festival, Quote, Ad & Flyer Maker app you can access thousands to posters and share them on social media like – WhatsApp, Facebook, Instagram, Snapchat & other platforms.
Key features of Christmas Poster Maker: Festival, Quote, Ad & Flyer Maker app :✔️ Make New Year Poster✔️ Make Christmas Poster✔️ Access more than 10000+ templates✔️ Posters Maker for Festivals✔️ Poster Maker for Invitations✔️ Create Visiting Cards✔️ Flyer Maker for Business✔️ Share Directly on WhatsApp✔️ Share on any Social Media✔️ Customized Poster Maker✔️ Add Logo & Images on Templates✔️ Get Trending Posters
Christmas Poster Maker & New Year Poster Maker: Festival, Quote, Ad & Flyer Maker app comes with multiple categories and helps you the best suitable poster for you.🤷♂️ What Kind of categories are there in the Christmas Poster Maker & New Year Poster Maker: Festival, Quote, Ad & Flyer Maker app?🙋 – Poster Maker: New Year Posters, Christmas wishes, Festival Poster, Quote, Ad & Flyer Maker app comes with a wide range of categories and there are some major categories which are mentioned below:
Trending – In this category you can find what is being shared and used the most by other users and with the help of trending posters you can share or make posters & flyer on the recent or most used poster. Create custom posters of events like Thanksgiving, Christmas, New Year etc.2. Festival Posters – with the help of festival posters you can find a large number of poster based on the festivals which are celebrated all around the world. You can make customized festival posters for Christmas, New Year etc. & share them with friends & family over WhatsApp, Facebook, Instagram etc.Now you can send customized Christmas posters & create Christmas Poster with an ease.3. Motivations Quotes – In this section you can find your daily motivation and share those motivational posters with others as well.4. Wishes Posters – Find best New Year, Christmas Wishes & other posters. It helps you to find posters which are being used everyday to wish your family & friends. You can customize these posters and share them with anyone you want or can share it on WhatsApp Status.5. Devotional Posters – In this section you will find all religious posters which can be saved or shared on social media platforms.There are some more categories in the Thanksgiving Poster Maker: Festival, Quote, Ad & Flyer Maker app and you can customize, save or share these posters easily.What makes Christmas Poster Maker & New Year Poster Maker: Festival, Quote, Ad & Flyer Maker app different from other apps?- It is designed in a way that you can easily make posters and share them- It has a large variety of posters- It gives you a direct option to find trending posters- It provides auto filled data to make custom poster- It has all the posters anyone may need- It is easy to use and works perfectly with posters
82,000 രൂപ പിഴയൊടുക്കി, റോബിൻ ബസ് വിട്ടുനൽകി; 26 മുതൽ വീണ്ടും സർവീസ് തുടങ്ങുമെന്ന് ഉടമ ഗിരീഷ്
പത്തനംതിട്ട: പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ്, ഉടമ ബേബി ഗിരീഷിനു വിട്ടു നൽകി. പെർമിറ്റ് ലംഘനത്തിനു ചുമത്തിയ 82,000 രൂപ അടച്ചതിനു പിന്നാലെ ബസ് വിട്ടു നൽകാൻ കോടതി ഉത്തരവ് വന്നിരുന്നു. തുടർന്നാണ് പിടിച്ചെടുത്ത് ഒരു മാസത്തിനു ശേഷം ബസ് വിട്ടു നൽകുന്നത്. 26ന് രാവിലെ മുതൽ ബസ് ഓടിത്തുടങ്ങുമെന്ന് ഉടമ ഗീരീഷ് അറിയിച്ചു. പിഴയൊടുക്കിയാൽ ബസ് വിട്ടുനൽകണമെന്ന ഹൈക്കോടതി ഉത്തരവും, പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചാൽ വെയിലും മഴയുമേറ്റു ബസിനു കേടുപാടുണ്ടാകുമെന്ന വാദവും പരിഗണിച്ചാണു ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും, പിഴത്തുക അടച്ചശേഷം ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ബേബി ഗിരീഷ് കോടതിയെ സമീപിച്ചത്.നവംബർ 23നു പുലർച്ചെ കോയമ്പത്തൂരിൽനിന്നു പത്തനംതിട്ടയിലേക്കു മടങ്ങിയെത്തിയപ്പോഴാണു വൻ പൊലീസ് സന്നാഹത്തോടെ മോട്ടർ വാഹന വകുപ്പ് അധികൃതർ ബസ് പിടിച്ചെടുത്തത്. തുടർന്നു ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്കു മാറ്റി.



