spot_img
Tuesday, June 30, 2026
Home Blog Page 456

നവകേരള സദസ് നാടിനും ജനങ്ങൾക്കും വേണ്ടി: മുഖ്യമന്ത്രി

0

        നാടിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും നാടിന്റെ ഭാവിക്കു വേണ്ടിയുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ് മഞ്ചേശ്വരം മുതൽ നേമം വരെ എത്തുമ്പോൾ അനുഭവപ്പെട്ടത് വലിയതോതിലുള്ള ജനസാന്നിദ്ധ്യമാണ്. ആർക്കും മറച്ചുവയ്ക്കാൻ ആകാത്തവിധം ജനസാഗരമാണ് ഓരോ മണ്ഡലത്തിലും ഒഴുകിയെത്തുന്നത്. നാടിന്റെ പ്രശ്നം അതീവ ഗൗരവമായി ജനങ്ങൾ കാണുന്നതുകൊണ്ടാണ് ഇത്രയധികം ആളുകളെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേമം മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

        ഒരു കൂട്ടർക്കും എതിരായി സംഘടിപ്പിക്കുന്ന പരിപാടിയല്ല ഇത്. പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും നാടിന്റെ മുന്നോട്ടുപോക്കിന് തടയിടുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ ജന സമക്ഷത്ത് അവതരിപ്പിക്കുകയുമാണ് ലക്ഷ്യം. നമ്മുടെ നാടിനെ മുന്നോട്ടുകൊണ്ടുപോകുന്ന പരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളാണ് തുറന്നു കാട്ടുന്നത്.

        സംസ്ഥാനത്തിന്റെ കയ്യിൽ വരേണ്ട തുകയിൽ അതിഭീമമായ സംഖ്യയാണ് കുറവ് വന്നിട്ടുള്ളത്. 1,07,500 കോടിയിൽ പരം രൂപയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ആ നിലപാട് ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാനം ആ കണക്കുകൾ ജനസമക്ഷത്ത് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയാണ്. സുപ്രീംകോടതിയിലും ഇതാണ് വസ്തുത എന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്രം അന്യായമായി, ഭരണഘടനാവിരുദ്ധമായി കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധികളിലും ജനക്ഷേമ വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്.

         നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്‌ക്കൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്നുള്ള ഉറപ്പാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരും സംസാരിച്ചു..

മദീന റൗള ശരീഫ് പ്രവേശന അനുമതി ഇനി വർഷത്തിൽ ഒരു തവണ മാത്രം

മദീന : മദീനയിലെ വിശുദ്ധ റൗളയിൽ പ്രവേശിക്കാൻ പെർമിറ്റ്‌ വർഷത്തിൽ ഒരു തവണ മാത്രമാക്കി ചുരുക്കി. പുതിയ അപ്‌ഡേറ്റിൽ ആണ് റൗള ശരീഫ് സിയാറത്ത് അനുമതി ഇനി വർഷത്തിൽ ഒരു തവണ മാത്രമാക്കി ചുരുക്കിയത്. പുതുതായി റൗള സന്ദർശനത്തിനായി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ ഒരു വർഷത്തിനുള്ളിൽ സന്ദർശനം നടത്തിയവർക്ക് പെർമിറ്റ് ലഭിക്കുന്നില്ല. 365 ദിവസത്തിനു ശേഷമേ അടുത്ത പെർമിറ്റ് ലഭിക്കൂ എന്നാണ് കാണിക്കുന്നത്.

റൗള ശരീഫ് സന്ദർശനത്തിന് പെർമിറ്റ് നേടി 365 ദിവസത്തിനു ശേഷം മാത്രമേ ഇനി റൗള സന്ദർശനത്തിനുള്ള പെർമിറ്റിന് വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. നുസുക്, തവക്കൽനാ ആപ്പുകൾ വഴിയാണ് പെർമിറ്റ് നേടേണ്ടത്. സന്ദർശകർ കൊറോണ ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരോ ആകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

വിശുദ്ധ മദീനയിൽ എത്തുന്നവർക്ക് സന്ദർശനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ റൗദ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്. കൊറോണ കാലത്താണ് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി തുടങ്ങിയത്. നിലവിൽ മദീനയിൽ റൗദ പ്രവേശനത്തിന് മാത്രമാണ് പെർമിറ്റ് ആവശ്യമുള്ളത്. മദീന ഹറം പള്ളി പ്രവേശനം, നിസ്കാരം, പ്രവാചകന്റെ വിശുദ്ധ ഖബറിടം സന്ദർശിക്കൽ തുങ്ങിയവക്കൊന്നും തന്നെ ഇപ്പോൾ പെർമിറ്റ് നിർബന്ധമില്ല. മക്കയിൽ എത്തുന്നവർ ഉംറ നിർവ്വഹിക്കാനും പെർമിറ്റ് എടുക്കണം.

വയനാട്ടിലെ കടുവക്ക് പേരിട്ടു; കഴിക്കാൻ അഞ്ചു കിലോ പോത്തിറച്ചി

0

തൃശൂർ: വയനാട്ടിലെ നരഭോജിക്കടുവക്ക് മൃഗശാല അധികൃതർ രുദ്ര എന്ന് പേരിട്ടു. വയനാട്ടിൽ നിന്ന് പിടികൂടി പുത്തൂർ സുവോളജിക്കൽ പാർക്കിൽ പാർപ്പിച്ചിരിക്കുകയാണ് കടുവയെ. ശരീരത്തിൽ ഉണ്ടായിരുന്ന മുറിവ് ശസ്ത്രക്രിയയിലൂടെ ശരിയാക്കി തുന്നിക്കെട്ടി. രുദ്രന്റെ ശരീരത്തിലുണ്ടായിരുന്ന എട്ടു സെ.മി ആഴത്തിലുള്ള മുറിവാണ് തുന്നിക്കെട്ടിയത്. വലതു കൈയിലെ മുറിവിലും മരുന്ന് വെച്ചു. മരുന്ന്കൊടുത്ത് മയക്കിയായിരുന്നു ശസ്ത്രക്രിയ. കടുവയുടെ മുഖത്തെ മുറിവ് നേരത്തേ തുന്നിക്കെട്ടിയിരുന്നു.ശസ്ത്രക്രിയയുടെ മയക്കം കഴിഞ്ഞ് ഉണർന്ന കടുവക്ക് ഭക്ഷണവും വെള്ളവും കൂട്ടിൽ കരുതിയിരുന്നു. കൂട്ടിൽ വെച്ച അഞ്ചു കിലോ പോത്തിറച്ചി കടുവ പലതവണയായി കഴിച്ചു. വെള്ളവും കുടിച്ചു. മയക്കം വിട്ട കടുവ കൂട്ടിലൂടെ നടക്കാനും തുടങ്ങിയിട്ടുണ്ട്. വയനാട്ടിലെ വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന് ഭക്ഷിച്ച കടുവയെ കുടുവെച്ച് പിടിച്ചാണ് പുത്തുരിലെക്ക് എത്തിച്ചത്. മരുന്ന് നൽകാനുള്ള സൗകര്യത്തിനായി സുവോളജിക്കൽ പാർക്കിലെ ഐസൊലേഷൻ കേന്ദ്രത്തിലെ ചെറിയ ക്യൂബിക്കിളിലാണ് കടുവയെ പാർപ്പിച്ചിരിക്കുന്നത്. രുദ്രന് പുറമേ ദുർഗയും വൈഗയും ലിയോയും സുവോളജിക്കൽ പാർക്കിലുണ്ട്

35 ദിനങ്ങൾ, നവകേരള സദസ്സിന് ഇന്ന് സമാപനം

0

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. നവംബർ 18ന് കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് 35 ദിവസത്തിന് ശേഷമാണ് അവസാനമാകുന്നത്.സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. തിരുവനന്തപുരം, കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് സദസ്സ് നടക്കുക. സമാപന സമ്മേളനത്തിന് വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ട് വേദിയാകും.ഇന്നും പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുവമോർച്ച ആഹ്വാനം ചെയ്തു. ഇതോടെ നഗരത്തിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു.സിപിഐ നേതാവ് കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ തുടർന്നാണ് എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. ജനുവരി 1, 2 തീയതികളില്‍ ഈ മണ്ഡലങ്ങളിലേക്കുള്ള പര്യടനം പൂർത്തിയാക്കും.നവകേരള സദസ്സിന് മന്ത്രിമാർ സഞ്ചരിച്ച ബസുമായി ബന്ധപ്പെട്ടുൾപ്പടെ ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു. പലയിടത്തും കോൺഗ്രസ് നടത്തിയ പ്രതിഷേധം പോലീസുമായുള്ള സംഘട്ടനത്തിൽ കലാശിച്ചിരുന്നു.

ഡോ. ഷഹനയുടെ മരണം; റുവൈസിന് ജാമ്യം

0

കൊച്ചി: ഡോ. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. റുവൈസിന്റെ പഠനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. റുവൈസിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു.

മിടുക്കനായ വിദ്യാർഥിയാണ് റുവൈസ്. എം.ബി.ബി.എസിനും പി.ജി എൻട്രസിനും റാങ്ക് നേടിയിട്ടുണ്ട്. റുവൈസിന്റെ മുന്നോട്ടുള്ള പഠനത്തിന് തടസ്സമാകുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.അതേസമയം സസ്‌പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സസ്‌പെൻഷൻ പിൻവലിക്കുന്നതിന് ജാമ്യം കാരണമല്ലെന്നും കോടതി വ്യക്തമാക്കി

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കോവളത്തെത്തിച്ചു, പീഡിപ്പിച്ച് ദൃശ്യം പകർത്തി; യുവാവും പെണ്‍സുഹൃത്തും അറസ്റ്റിൽ

0

എറണാകുളം സ്വദേശിയായ യുവതിയെ മദ്യം നൽകി മയക്കി പീഡിപ്പിച്ച കേസിൽ യുവാവിനെയും ദൃശ്യം പകര്‍ത്തിയ പെൺ സുഹൃത്തിനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ സെന്ററിൽ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന  ശരത് (28),  നീലഗിരി ഗൂഡല്ലൂർ സ്വദേശിയായ സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്. സൂര്യയും പീഡിപ്പിക്കപ്പെട്ട യുവതിയും ഒരു ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 

ഡിസംബര്‍ 17 നാണ് സംഭവം നടന്നത്. സൂര്യ ഒപ്പം ജോലി ചെയ്യുന്ന 23 കാരിയെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് പറഞ്ഞ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടർന്ന്  17 ന് വൈകീട്ട് കോവളത്തെ സ്വകാര്യ ഹോട്ടലിൽ റൂമെടുത്തു. അപ്പോഴേക്കും സൂര്യയുടെ സുഹൃത്ത് ശരത്ത് അവിടെയെത്തി. ശരത്ത് വാങ്ങിക്കൊണ്ടുവന്ന മദ്യം പെപ്സിയിലും ഫ്രൂട്ടിയിലും കലക്കി നിർബന്ധിച്ച് യുവതിയെ കുടിപ്പിച്ചു. അർദ്ധ ബോധാവസ്ഥയിലായ യുവതിയെ ശരത് ലൈംഗികമായി പീഡിപ്പിക്കുകയും  സൂര്യ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. 

അടുത്ത ദിവസം എറണാകുളത്ത് എത്തിയതിനു ശേഷം യുവതി ആശുപത്രിയിൽ അഡ്മിറ്റ് ആയി. ബന്ധുക്കളെ വിവരമറിയിച്ച് ഇടത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയാണ് ശരത്. മണ്ണാർക്കാട് അളനല്ലൂർ ഇടത്തനാട്ടുകരയിലാണ് ഗൂഡല്ലൂര്‍ സ്വദേശിയായ സൂര്യ താമസിക്കുന്നത്. ഡിസിപി നിഥിൻ രാജ്, ഫോര്‍ട്ട് എ സി ഷാജി, കോവളം എസ് എച്ച് ഒ ബിജോയ്, എസ് ഐ മാരായ അനീഷ് കുമാർ, മുനീർ, അനിൽകുമാർ, സി പി ഒ മാരായ ശ്യാം, സെൽവദാസ്, ബിജു, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ വിനീത, ഷിബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവ കഴിച്ചോളൂ, അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം

0

ഉദാസീനമായ ജീവിതശെെലി വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. അതിലൊന്നാണ് അമിതവണ്ണം. 
വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണവുമൊക്കം ഭാരം കൂടുന്നതിന് കാരണമാകുന്നു. അമിതവണ്ണമുള്ളവരിൽ കണ്ട് വരുന്ന പ്രധാനപ്രശ്നമാണ് അടിവയറ്റിലെ കൊഴുപ്പ്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

ഉലുവയിൽ വളരെയധികം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗാലക്റ്റലോമൻ. ഇത അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 

രണ്ട്…

പല വിഭവങ്ങൾക്കും മണവും രുചിയും ലഭിക്കാൻ സഹായിക്കുന്ന ചേരുവയാണ് കറുവപ്പട്ട.  വയറിന്റെ ചുറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കും. ദിവസവും കറുവപ്പട്ട വെള്ളം കുടിക്കുന്ന ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്.

മൂന്ന്…

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ജീരക വെള്ളം ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ആന്തരിക അവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ജീരകത്തിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു.

നാല്…

ഗ്രീൻ ടീയുടെ എൻസൈം ഗുണങ്ങൾ കാർബോഹൈഡ്രേറ്റിന്റെ പോഷക ആഗിരണത്തെ നിയന്ത്രിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും.  ഗ്രീൻ ടീ വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

അഞ്ച്…

കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം അധിക കിലോ കുറയ്ക്കാനും സഹായിക്കുന്നു. കറിവേപ്പില വിവിധ വിഭവങ്ങളിലോ സലാഡുകളിലോ ചേർത്ത് കഴിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

വയനാട്ടിൽ നിന്ന് പിടിയിലായ കടുവയുടെ ശസ്ത്രക്രിയ വിജയകരം; മുഖത്തെ മുറിവ് തുന്നിക്കെട്ടി

0

വയനാട്ടിൽ നിന്ന് പിടിയിലായി കടുവയുടെ ശസ്ത്രക്രിയ വിജയകരം. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് നരഭോജി കടുവയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ട‌ർ ആർ. കീർത്തി ഐ എഫ് എസ് അറിയിച്ചു. ഡോ. ശ്യാം കെ വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മൂന്ന് മണിക്കൂർ നേരമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കടുവയുടെ മുഖത്തെ മുറിവ് തുന്നിക്കെട്ടി. ഇനി 7 ദിവസം കടുവയെ നിരീക്ഷണത്തിൽ വയ്ക്കും. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം വയനാട്ടിൽ രണ്ട് മനുഷ്യ ജീവനകുൾ കടുവയെടുത്തത്.

മാഹി പള്ളിക്ക് ബസലിക്ക പദവി

0

കോഴിക്കോട്‌> മാഹി സെന്റ്‌ തെരേസാസ്‌ തീർഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പാ ബസലിക്കയായി ഉയർത്തിയാതായി കോഴിക്കോട് ബിഷപ്പ്‌ ഡോ. വർഗീസ് ചക്കാലക്കൽ അറിയിച്ചു. സംസ്ഥാനത്ത്‌ പതിനൊന്നാമത്തേതും വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്കയുമാകും കോഴിക്കോട് രൂപതയിലെ ഈ തീർഥാടനകേന്ദ്രം.

മയ്യഴി അമ്മയുടെ ദേവാലയം എന്ന്‌ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രം 1736-ലാണ്‌ സ്ഥാപിതമായത്‌. ശതാബ്ദിയിലെത്തിയ കോഴിക്കോട് രൂപതയ്ക്കുള്ള അംഗീകാരവും ക്രിസ്‌മസ്‌ സമ്മാനവുമാണിതെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. ആരാധനക്രമം, കൂദാശകൾ,  പ്രശസ്തി, സൗന്ദര്യം, ചരിത്രം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ചുള്ള പഠനശേഷമാണ് ഇത്തരമൊരു ബഹുമതി നൽകുന്നത്‌. ബസലിക്കയായതിന്റെ കൃതജ്ഞത ബലി ഉടൻ നടത്തുമെന്ന്‌ അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈദികരായ ജെൻസൻ പുത്തൻവീട്ടിൽ, വിൻസെന്റ് പുളിക്കൽ, സജീവ് വർഗീസ്‌, പോൾ പേഴ്സി എന്നിവരും പങ്കെടുത്തു.

പത്ത് ദിവസം കഴിഞ്ഞാൽ ഈ യുപിഐ ഐഡികൾ റദ്ദാക്കും; ഉടൻ ചെയ്യേണ്ടത്

0

രാജ്യത്തെ യുപിഐ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിഷ്‌ക്രിയ യുപിഐ ഐഡികൾ ബ്ലോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതായത്,  ഒരു വർഷമോ അതിൽ കൂടുതലോ ഉപയോഗിക്കാത്ത അല്ലെങ്കിൽ ഇടപാടുകൾ ഒന്നും നടക്കാത്ത യുപിഐ ഐഡി ഡിസംബർ 31 കഴിഞ്ഞാൽ ബ്ലോക്ക് ചെയ്യും. 2024 ജനുവരി 1 മുതൽ ഈ യുപിഐ ഐഡികള്‍ പ്രവർത്തനരഹിതമാകുമെന്നാണ് ഇതിനർത്ഥം.

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഓൺലൈനായി പണം അയയ്‌ക്കാൻ യുപിഐ ഐഡി ഉപയോഗിക്കുന്നു. ഇവ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു മൊബൈൽ നമ്പറിലേക്ക് ഒന്നിലധികം യുപിഐ ഐഡികൾ ലിങ്ക് ചെയ്തിട്ടുമുണ്ടാകാം. 

യുപിഐ ഐഡി ബ്ലോക്ക് ചെയ്യാതിരിക്കാൻ ചെയ്യേണ്ടത് എന്തൊക്കെ? 

നിങ്ങളുടെ യുപിഐ ഐഡി ബ്ലോക്ക് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ ഡിസംബർ 31-ന് മുമ്പ് നിങ്ങളുടെ പഴയ യുപിഐ  ഐഡി സജീവമാക്കേണ്ടതുണ്ട്. ഇതിനായി നിങ്ങൾ യുപിഐ ഐഡി ഉപയോഗിച്ച് പണമിടപാടുകൾ നടത്തേണ്ടതുണ്ട്. 

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പഴയ യുപിഐ ഐഡി ബ്ലോക്ക് ചെയ്യാനുള്ള പ്രധാന കാരണം, ഉപയോക്താക്കൾ പഴയ യുപിഐ  ഐഡി ഡീആക്ടിവേറ്റ് ചെയ്യാതെ തന്നെ പുതിയ മൊബൈലിലെ പുതിയ യുപിഐ  ഐഡി ഐഡിയിലേക്ക് മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇക്കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 

എൻസിപിഐയുടെ നിർദ്ദേശപ്രകാരം, എല്ലാ ബാങ്കുകളും മൂന്നാം കക്ഷി ആപ്പുകളും യുപിഐ ഐഡി നിർജ്ജീവമാക്കാൻ തുടങ്ങിയിട്ടുണ്ട്. പഴയ യുപിഐ  ഐഡി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇത് തടയാൻ എൻപിസിഐ നിർദേശം നൽകിയിട്ടുണ്ട്.