spot_img
Tuesday, June 30, 2026
Home Blog Page 457

ക്രിസ്തുമസ് – ന്യൂ ഇയർ ഫെയർ നാളെ മുതൽ (ഡിസംബർ 21)

0

           സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾ ഡിസംബർ 21 മുതൽ 30 വരെ നടത്തും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 21ന് രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപന നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് സ്‌പെഷ്യൽ ക്രിസ്തുമസ് – ന്യൂ ഇയർ ഫെയറുകൾ സംഘടിപ്പിക്കുന്നത്.

           ഉത്സവകാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനാണ് ഇത്തരം ഫെയറുകൾ സംഘടിപ്പിക്കുന്നത്. സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിമൂലം മൊത്ത വിതരണക്കാർക്ക് നൽകേണ്ട കുടിശിക നൽകാനായിട്ടില്ല. ക്രിസ്തുമസ് ഫെയറുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് വ്യാപാരികളുമായി ചർച്ച നടത്തി ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്. സബ്സിഡി സാധനങ്ങൾക്ക് പുറമെ നോൺ സബ്സിഡി സാധനങ്ങളും 5 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. കൂടാതെ, ബ്രാന്റഡ് ഉത്പന്നങ്ങൾ 10 മുതൽ 30 ശതമാനം വിലക്കുറവിൽ ഫെയറുകളിൽ വിൽപ്പന നടത്തും.

           കൊല്ലം സപ്ലൈകോ ഡിപ്പോ പരിസരത്തും, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിലും, കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലും, എറണാകുളം ശിവക്ഷേത്രം മൈതാനത്തും, തൃശ്ശൂർ കൊച്ചിൻ ദേവസ്വം പള്ളിത്താമം മൈതാനത്തുമാണ് മറ്റ് സപ്ലൈകോ ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. രാവിലെ 10 മുതൽ വൈകിട്ട് എട്ടുവരെ ഫെയറുകൾ പ്രവർത്തിക്കും. ഡിസംബർ 25ന് ഫെയർ അവധിയായിരിക്കും.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (FF 77) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം

0

1 st Prize : Amount: ₹1,00,00,000/-FH605976

Consolation Prize : Amount: ₹8,000/-FA605976 FB605976 FC605976 FD605976 FE605976 FF605976 FG605976 FJ605976 FK605976 FL605976 FM605976

2 nd Prize : Amount: ₹10,00,000/-FA118462

3 rd Prize : Amount: ₹5,000/-0246 0469 0767 1894 2000 2353 2370 2421 2665 3175 4280 4581 4733 6632 6998 7444 7517 7679 8219 8734 8851 9268 9850

4 th Prize :
Amount: ₹2,000/-
1030 4702 4913 5154 6277 6731 6958 8238 8414 8929 9279 9423

5 th Prize : Amount: ₹1,000/-0848 1125 1564 1605 1958 2356 3921 4578 4712 4817 5073 5116 5663 6208 6228 7535 7973 7991 8395 9153 9368 9720 9824 9875

6 th Prize : Amount: ₹500/-0010 0039 0200 0296 0443 0543 0566 0578 0874 0921 0986 0994 1090 1217 1225 1288 1516 1544 1946 2170 2212 2330 2455 2459 2528 2550 2587 2600 2634 2674 2699 2895 2934 3033 3212 3263 3323 3400 3405 3711 4088 4347 4442 4513 4848 4984 4996 5071 5088 5162 5240 5268 5485 5660 5817 5844 5865 5889 6050 6104 6119 6141 6171 6221 6406 6525 6631 6635 6800 6814 6887 6966 6967 7083 7088 7128 7404 7501 7592 7755 7763 8045 8161 8243 8283 8430 8503 8610 8644 8690 9285 9286 9715 9816 9878 9934

7 th Prize : Amount: ₹100/- 0023 0158 0159 0287 0320 0389 0408 0501 0531 0861 0907 0923 1170 1190 1278 1309 1366 1635 1849 1932 1956 2178 2213 2361 2383 2449 2463 2598 2771 2779 2913 2919 2925 2933 3027 3260 3305 3379 3422 3477 3599 3719 3982 4080 4091 4129 4275 4322 4346 4389 4410 4511 4790 4839 5196 5328 5337 5343 5397 5456 5479 5540 5731 5847 5898 5933 5954 6116 6195 6412 6421 6483 6532 6549 6646 6679 6766 6777 6799 6937 6953 6988 6989 7124 7163 7223 7265 7299 7300 7353 7386 7588 7631 7651 7727 7926 7957 7960 8044 8133 8445 8454 8457 8561 8566 8608 8867 8870 8871 8893 8897 8960 9028 9051 9065 9074 9250 9356 9377 9598 9671 9773 9781 9800 9883 9967

തിരിച്ചറിയാനാകാത്ത ഫോട്ടോ ആണോ ആധാറിലുള്ളത്; എങ്ങനെ മാറ്റാം

0

ഭൂരിഭാഗം പേരും പത്ത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ആധാര്‍ കാർഡ് ആയിരിക്കും ഇപ്പോഴും ഉപയോഗിക്കുന്നത്. ആധാർ കാർഡിലെ ഫോട്ടോയ്ക്ക് നിലവിലെ നിങ്ങളുമായി സാമ്യമില്ലെങ്കിൽ, ഫോട്ടോ വ്യക്തമല്ലെങ്കിൽ നിങ്ങൾക്ക് ഫോട്ടോ മാറ്റാവുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) കുറച്ച് ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം. 

ആധാര്‍ കാര്‍ഡുകള്‍ നല്‍കുകയും എല്ലാ എഡിറ്റ് അഭ്യര്‍ത്ഥനകളും പരിപാലിക്കുകയും ചെയ്യുന്ന ഏജന്‍സിയാണ് യുഐഡിഎഐ. ലളിതമായ ഘട്ടങ്ങള്‍ പിന്തുടര്‍ന്ന് ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ മറ്റ് വിശദാംശങ്ങള്‍ എന്നിവ മാറ്റാനും കഴിയും. അപ്ഡേറ്റുകള്‍ക്കായി അപേക്ഷിക്കുന്നതിന് കാര്‍ഡ് ഉടമകള്‍ അവരുടെ അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് സെന്ററോ ആധാര്‍ സേവാ കേന്ദ്രമോ സന്ദര്‍ശിക്കേണ്ട സമയത്ത് മിക്ക മാറ്റങ്ങളും ഓണ്‍ലൈനില്‍ വരുത്താവുന്നതാണ്. നിങ്ങളുടെ ഫോട്ടോ മാറ്റുന്നതിന്, കാര്‍ഡുടമകള്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിന് ശേഷം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.

നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് പിന്തുടരേണ്ട ഘട്ടങ്ങള്‍ ഇതാ:

ഘട്ടം 1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഘട്ടം 2: പോര്‍ട്ടലില്‍ നിന്ന് ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക.

ഘട്ടം 2. ഫോമില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങള്‍ മുഴുവന്‍ ഫോമും പൂരിപ്പിക്കേണ്ടതില്ല. ഫോട്ടോ മാറ്റുന്നതിന് ആവശ്യമായ പ്രസക്ത ഭാഗങ്ങള്‍ മാത്രം പൂരിപ്പിക്കുക.

ഘട്ടം 3: നിങ്ങള്‍ക്ക് അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ ഫോം സമര്‍പ്പിക്കാം.

ഘട്ടം 4. ബയോമെട്രിക് പരിശോധനയിലൂടെ എക്‌സിക്യൂട്ടീവ് നിങ്ങളുടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കും.

ഘട്ടം 5. ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍/ ആധാര്‍ സേവാ കേന്ദ്രത്തില്‍ വെച്ച് എക്‌സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കും.

ഘട്ടം 6. ഫോട്ടോ മാറ്റുന്ന സേവനത്തിന് നിങ്ങള്‍ 25 രൂപ + ജിഎസ്ടി ഫീസ് അടയ്ക്കേണ്ടി വരും.

ഘട്ടം 7. അപ്ഡേറ്റ് അഭ്യര്‍ത്ഥന നമ്പര്‍ (URN) ഉള്ള ഒരു അംഗീകാര സ്ലിപ്പും നിങ്ങള്‍ക്ക് ലഭിക്കും.

ഘട്ടം 8. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ യുആര്‍എന്‍ ഉപയോഗിക്കുക.

ചുരത്തിലെ കവർച്ച: രണ്ട് പ്രതികൾ കൂടി പിടിയിൽ

0

താമരശ്ശേരി∙ ചുരത്തിൽ മഹാരാഷ്ട്ര സ്വദേശിയുടെ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി മൂന്നാംതോട് സുബീഷ്(40), കണ്ണൂർ ഇരിട്ടി അജിത് ഭാസ്കരൻ (35) എന്നിവരെയാണ് താമരശ്ശേരിയിലെ ഒരു ലോഡ്ജിൽ നിന്ന് സിഐ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കേസിൽ എറണാകുളം സ്വദേശി തോമസ്, തൃശൂർ സ്വദേശി ഷാമോൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുഴൽപണം കവർച്ച സംഘങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു

മുഖത്തും ദേഹത്തും ആഴത്തിലുള്ള മുറിവുകൾ ഗുരുതരം; നരഭോജിക്കടുവയുടെ ആരോഗ്യനിലയിൽ ആശങ്ക

0

ഒല്ലൂർ : ജനക്കൂട്ടത്തിന്റെ എതിർപ്പവഗണിച്ച്, വനംവകുപ്പധികൃതർ പരിചരണം നൽകി പുത്തൂരിലെത്തിച്ചെങ്കിലും വയനാട്ടിലെ വാകേരിയിൽ കർഷകനെ കൊന്നുതിന്ന കടുവയുടെ ആരോഗ്യനില ആശങ്കാജനകമെന്ന് വിലയിരുത്തൽ. കടുവയെ എത്തിച്ച ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മണ്ണുത്തി വെറ്ററിനറി സർവകലാശാല സർജറിവിഭാഗം തലവൻ ഡോ. ശ്യാം വേണുഗോപാൽ കടുവയെ നിരീക്ഷിച്ചത്. മുഖത്തും ദേഹത്തും ആഴത്തിലുള്ള മുറിവുകൾ ഗുരുതരമെന്ന്‌ കണ്ടെത്തി.മോശമായ ആരോഗ്യസ്ഥിതിമൂലം വേട്ടയാടാനുള്ള കഴിവില്ലായ്മയാകാം ജനവാസ കേന്ദ്രത്തിൽ ഇരതേടിയെത്താൻ ഇടയായതെന്നും വിദഗ്ധർ പറയുന്നു. മറ്റ് മൃഗങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിലാകാം കടുവയുടെ മുഖഭാഗം തകർന്നത്. കാര്യമായ ക്ഷതമുണ്ട്. മൂക്ക്,വായ,പല്ലുകൾ,താടിയെല്ല് ഇവയെല്ലാം തകർന്നിട്ടുണ്ട്. സദാ രക്തമൊഴുകുന്നുമുണ്ട്‌. കടുത്ത അവശതയും ക്ഷീണവുമുണ്ട്. കടുവയുടെ സംരക്ഷണവും പരിചരണവും വെല്ലുവിളിനിറഞ്ഞതാണെന്ന് പാർക്ക് ഡയറക്ടർ ആർ. കീർത്തി പറഞ്ഞു. പൊതുജനങ്ങൾക്ക് കടുവയെക്കാണാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പതിമൂന്നുവയസ്സ് കഴിഞ്ഞ കടുവയ്ക്ക് ഇരുനൂറ് കിലോയോളം ഭാരമുണ്ട്. . രാവിലെ പുത്തൂരിൽ എത്തിച്ചപ്പോൾത്തന്നെ പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. ഇവിടെയെത്തിയതിനുശേഷം തീറ്റയെടുത്തിട്ടില്ല. എങ്കിലും ദിവസേന രണ്ടു നേരമായി എട്ടു കിലോ മാംസം നൽകാനാണ് തീരുമാനം. വയനാട്ടിൽനിന്ന് കൊണ്ടുവരുന്നതിനു തൊട്ടുമുൻപ്‌ നാലു കിലോ ചിക്കൻ നൽകിയിരുന്നു. പിടിയിലായ നേരം മുതൽ നേരിട്ട സമ്മർദവും കടുവയുടെ ആരോഗ്യനിലയെ ബാധിച്ചിട്ടുണ്ട്. മുഖത്തെ മുറിവുകളിൽ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ 45-ാംനമ്പർ കടുവയാണിത്.മണ്ണുത്തിയിൽനിന്ന് ഡോക്ടർമാർ വ്യാഴാഴ്ച പാർക്കിലെത്തി പരിശോധിക്കും. മയക്കിയശേഷമാകും പരിശോധന. ഇതിന് ചീഫ് വൈൽഡ്‌ ലൈഫ് വാർഡന്റെ അനുമതി വേണം. തുടർന്ന് ആന്റിബയോട്ടിക്കുകൾ നൽകിത്തുടങ്ങും. വെറ്ററിനറി സർവകലാശാലയുടെ ഫീൽഡ് സ്റ്റേഷനും പുത്തൂരിലെ പാർക്കിൽ സജ്ജമാണ്. ആറു മാസം മുൻപ്‌ ഇവിടെയെത്തിയ പുള്ളിപ്പുലിക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായതും അധികൃതർക്ക് പ്രത്യാശ പകരുന്നുണ്ട്.രാവിലെ ആറരയോടെയാണ് കടുവയെ അതിസുരക്ഷയോടെ കൊണ്ടുവന്നത്. എട്ടുമണിയോടെ പാർക്കിലെ ഐസൊലേഷൻ ക്വാറന്റീൻ കേന്ദ്രത്തിലെ ക്യുബിക്കിളിലേക്ക് മാറ്റി. കണ്ണൂർ നോർത്ത് ആൻഡ് സർക്കിൾ സി.സി.എഫ്. ഡോ. കെ.എസ്. ദീപ നടപടികൾക്ക് നേതൃത്വം നൽകി. കുപ്പാടി വന്യജീവികേന്ദ്രത്തിൽ പരിശോധന നടത്തിയശേഷം കടുവയെയുംകൊണ്ട് രാത്രി ഒരുമണിയോടെയാണ് സംഘം പുറപ്പെട്ടത്.മുത്തങ്ങ അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം, ചെതലത്ത് റേഞ്ച് ഓഫീസർ കെ.പി. അബ്ദുൾസമദ്, കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. എ.പി. ഇംതിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കൊണ്ടുവന്നത്. യാത്രാമധ്യേ കടുവയെ ഇടയ്ക്ക് നിരീക്ഷിച്ചിരുന്നു. രാത്രിമുതൽ പുത്തൂരിൽ കടുവയെ പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ, കടുവയുടെ വരവ് പാർക്ക് അധികൃതർ പുറത്തറിയിച്ചിരുന്നില്ല

കൂമ്പാറ കുറ്റികൊമ്പിൽ ജോസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി

0

കൂമ്പാറ:കുറ്റികൊമ്പിൽ ജോസിന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി.പരേത ആനക്കാംപൊയിൽ മുഖാലകുന്നേൽ കുടുംബാംഗമാണ്. മക്കൾ : റെജി, റീന, റിന്റാ മരുമക്കൾ : സന്തോഷ്‌ ആയത്തുപാടത്ത് (മൈലെള്ളാംപാറ), അനൂപ് ഐക്കരകുന്നേൽ (മൈലെള്ളാംപാറ) സംസ്‍കാരം പിന്നീട് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ

അൽത്താഫിനെ രക്ഷിക്കാനായില്ലചികിത്സാസഹായം നാടിന്‌ തിരിച്ചുനൽകി കുടുംബം

0

നാടൊന്നായി കൈകോർത്ത് ഒരാഴ്ചകൊണ്ട് 81 ലക്ഷം രൂപ സമാഹരിച്ചുനൽകിയെങ്കിലും അൽത്താഫിന്റെ ജീവൻ രക്ഷിക്കാനായില്ല. മകനെ നഷ്ടപ്പെട്ട കുടുംബം ബാക്കിയായ തുക ഈ നന്മ നിറഞ്ഞനാടിന് ജീവകാരുണ്യവൃത്തികൾക്കായി മടക്കിനൽകി. ഗോതമ്പ് റോഡ് സ്വദേശി അൽത്താഫ് (17 ) ആണ് അർബുദം ബാധിച്ച് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ചികിത്സയിലിരിക്കെ ഒക്ടോബർ 29-ന് മരിച്ചത്. ജീവകാരുണ്യപ്രവർത്തകൻ ഷമീർ കുന്ദമംഗലത്തിന്റെ നേതൃത്വത്തിൽ ചികിത്സാസഹായകമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാർ 81 ലക്ഷം രൂപ സമാഹരിച്ചിരുന്നു. മകൻ മരിച്ച സാഹചര്യത്തിൽ ചികിത്സാഫണ്ടിൽ ബാക്കിവന്ന തുക നാടിനുതന്നെ തിരിച്ചേൽപ്പിക്കണമെന്ന് കുടുംബം തീരുമാനിച്ചു. ഇതുപ്രകാരം പത്തുലക്ഷത്തോളം രൂപ ചെലവഴിച്ച് ആംബുലൻസ് വാങ്ങി ജീവകാരുണ്യപ്രവർത്തകരെ ഏൽപ്പിച്ചു.ബാക്കിസംഖ്യ ചികിത്സിക്കാൻ പണമില്ലാതെ മാരകരോഗങ്ങളാൽ പ്രയാസപ്പെടുന്നരോഗികൾക്കും കൈമാറി. ആബുലൻസ് സമർപ്പണം ഷമീർ കുന്ദമംഗലം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാഷിബുവിന് താക്കോൽ കൈമാറി നിർവഹിച്ചു. മുക്കം അഗ്നിരക്ഷാനിലയം ഓഫീസർ എം. അബ്ദുൽഗഫൂർ ആംബുലൻസ് ഡ്രൈവർമാർക്കുള്ള തിരിച്ചറിയൽകാർഡുകൾ വിതരണംചെയ്തു. ചികിത്സാസമിതി ചെയർമാൻ പുതിയോട്ടിൽ ബഷീർ അധ്യക്ഷനായി. വാർഡ്മെമ്പർ കോമളം തോണിച്ചാൽ, അഷ്‌കർ സർക്കാർ, പി.ടി. മുനീർ, പി. അബ്ദുസത്താർ, കബീർ കണിയാത്ത് സലീം തുടങ്ങിയവർ സംസാരിച്ചു

സ്വർണാഭരണ വിപണിയിലേക്കാണോ? വാങ്ങാനായാലും വിൽക്കാനായാലും വില അറിയാം

0

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 80  രൂപയുടെ വർദ്ധനവ് ഇന്നലെ ഉണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയർന്നു. വിപണി വില 5740 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില 4755 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍

ഡിസംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ  ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപ  ഉയർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 3 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 46,760 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ  ഉയർന്നു. വിപണി വില 47,080 രൂപ
ഡിസംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46,280 രൂപ
ഡിസംബർ 5 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 46280 രൂപ
ഡിസംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 45,960 രൂപ
ഡിസംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,040 രൂപ
ഡിസംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,160 രൂപ
ഡിസംബർ 9 – ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 45,720 രൂപ
ഡിസംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,720 രൂപ
ഡിസംബർ 11 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,560 രൂപ
ഡിസംബർ 12 – ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 45,400 രൂപ
ഡിസംബർ 13 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,320 രൂപ
ഡിസംബർ 14 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ ഉയർന്നു. വിപണി വില 46,120 രൂപ
ഡിസംബർ 15  – ഒരു പവന്‍ സ്വര്‍ണത്തിന് 80  രൂപ ഉയർന്നു. വിപണി വില 46,200 രൂപ
ഡിസംബർ 16 – ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 45,840 രൂപ
ഡിസംബർ 17  – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 45,840 രൂപ 
ഡിസംബർ 18  – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,920 രൂപ
ഡിസംബർ 19 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.  വിപണി വില 45,920 രൂപ

വയനാട്ടിലെ നരഭോജിക്കടുവയെ തൃശൂരിലെത്തിച്ചു; സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി

0

കല്പറ്റ : വാകേരി കൂടല്ലൂരിൽ കർഷകനെ കൊന്ന കടുവയെ തൃശൂരിൽ എത്തിച്ചു. അതീവസുരക്ഷയോടെ എത്തിച്ച കടുവയെ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വയനാട് ജില്ലയിലെ നാലാംമൈൽ പച്ചാടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ ഈ കടുവയെ കൂടി പരിചരിക്കാൻ ഇടമില്ലാത്തതിനാലാണ് തൃശ്ശൂരിലേക്ക് മാറ്റിയത്. മെഡിക്കൽ പരിശോധനകൾക്കുശേഷമാണ് കടുവയെ മാറ്റിയത്.

അഞ്ച്‌ കടുവകൾക്ക് സ്വസ്ഥമായി താമസിക്കുന്നതിനുള്ള സൗകര്യമാണ് സംരക്ഷണകേന്ദ്രത്തിലുള്ളത്. ഇതിൽ ഏഴുകടുവകളെയാണ് ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. 2022 മുതൽ ജില്ലയിലെ വിവിധ ജനവാസമേഖലകളിലിറങ്ങി പ്രയാസം സൃഷ്ടിച്ച കടുവകളാണ് സംരക്ഷണകേന്ദ്രത്തിലുള്ളവയെല്ലാം. പുതുശ്ശേരിയിൽ തോമസിനെ കൊന്ന കടുവയും ഇക്കൂട്ടത്തിലുണ്ട്.

പ്രായമായവയും മനുഷ്യവന്യജീവി സംഘർഷത്തിലോ അല്ലെങ്കിൽ വനത്തിൽ നിന്നുതന്നെ ഗുരുതരമായ പരിക്കേറ്റോ പുറന്തള്ളപ്പെട്ടവയാണ് ഈ കടുവകളെല്ലാം. അതിനാൽതന്നെ ഇരതേടുന്നതിനായി വീണ്ടും ജനവാസമേഖലകളിലെത്താനുള്ള സാഹചര്യം പരിശോധിച്ചാണ് ഇവയെ സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്.

അഞ്ചുസെല്ലുകളിലും തീവ്രപരിചരണം ആവശ്യമായ കടുവകളെ ചികിത്സിക്കുന്നതിനുള്ള രണ്ട് സ്ക്യൂസ് കേജുകളിലും ഇപ്പോൾ കടുവകളെ പാർപ്പിച്ചിരിക്കുകയാണ്. സ്ക്യൂസ് കേജുകളും നിറഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ പിടികൂടിയ കടുവയെ പരിചരിക്കുന്നതിനും പ്രത്യേകം സംവിധാനം ഒരുക്കേണ്ടിവരും.

കടുവകൾക്ക് വനസമാന വാസസൗകര്യമൊരുക്കിയിട്ടുള്ള നാലു പെഡോക്കുകളും കേന്ദ്രത്തിലുണ്ട്. ശരാശരി 25 മീറ്റർ നീളത്തിലും വീതിയിലുമായി 20 അടിയിലധികം ഉയരത്തിൽ കമ്പിവല സ്ഥാപിച്ച പുൽമേടുകളാണ് പെഡോക്കുകൾ. സെല്ലുകളിൽ കഴിയുന്ന കടുവകളെ മാറിമാറി പെഡോക്കുകളിലേക്ക് മാറ്റുകയാണ് പതിവ്.
ജനവാസമേഖലകളിൽ കടുവകളുടെ സാന്നിധ്യം സ്ഥിരമായതോടെ കൂടുതൽ സെല്ലുകൾ സംരക്ഷണകേന്ദ്രത്തിൽ ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൂടുതൽ കടുവകളെ എത്തിക്കുന്നതിനൊപ്പം അവയുടെ പരിചരണത്തിനാവശ്യമായ തുകയും ലഭ്യമാകേണ്ടതുണ്ട്. ഓരോ കടുവയ്ക്കും രണ്ടുദിവസം കൂടുമ്പോൾ പത്തുകിലോ വീതം ഇറച്ചിവേണം. ഒരുമാസം ഒരു കടുവയ്ക്ക് ഏതാണ്ട് 60,000 രൂപയുടെ ചെലവുണ്ട്. പുതിയ കൂടുകളും കടുവകളും എത്തിയാൽ വലിയ തുക ചെലവാക്കേണ്ടി വരും. ഇതിനെല്ലാം പരിഹാരമായി സംരക്ഷണകേന്ദ്രത്തിൽ സഫാരി പാർക്ക് സ്ഥാപിച്ച് സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നും ആവശ്യമുയരുന്നു.

പച്ചാടിയിലെ സംരക്ഷണകേന്ദ്രത്തിലെ കടുവകൾ

  1. 2022 മാർച്ചിൽ മാനന്തവാടിയിൽനിന്ന് പിടികൂടിയ നാലുവയസ്സുള്ള ആൺകടുവ
  2. 2022 ജൂലായിൽ വാകേരിയിൽനിന്ന് പിടികൂടിയ 14 വയസ്സുള്ള പെൺകടുവ
  3. 2022 ഓഗസ്റ്റിൽ ചീരാലിൽനിന്ന് പിടികൂടിയ 12 വയസ്സുള്ള ആൺകടുവ
  4. 2022 നവംബറിൽ കൃഷ്ണഗിരി കുപ്പമുടിയിൽനിന്ന് പിടികൂടിയ 11 വയസ്സുള്ള ആൺകടുവ
  5. 2023 ജനുവരിയിൽ കുപ്പാടിത്തറയിൽനിന്ന് പിടികൂടിയ പത്തുവയസ്സുള്ള ആൺകടുവ. പുതുശ്ശേരിയിൽ‌ തോമസിനെ കൊന്ന കടുവയാണിത്.
  6. 2023 സെപ്റ്റംബറിൽ മൂലങ്കാവ് എറളോട്ടുകുന്നിൽനിന്ന് പിടികൂടിയ 12 വയസ്സുള്ള പെൺകടുവ.
  7. 2023 സെപ്റ്റംബറിൽ മാനന്തവാടി പനവല്ലിയിൽനിന്ന് പിടികൂടിയ 10 വയസ്സുള്ള പെൺകടുവ

കോവിഡ് അനാവശ്യ ഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: മന്ത്രി വീണാ ജോർജ്

0

           കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ മാസത്തിൽത്തന്നെ കോവിഡ് കേസുകളിൽ ചെറുതായി വർദ്ധനവ് കണ്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിർദേശം നൽകി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സാമ്പിളുകൾ ഹോൾ ജിനോം സീക്വൻസിംഗ് പരിശോധനയ്ക്ക് അയയ്ക്കാൻ മന്ത്രിതല യോഗത്തിൽ അന്നുതന്നെ തീരുമാനിച്ചിരുന്നു. നവംബർ മുതൽ ഹോൾ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു വരുന്നു. അതിൽ ഒരു സാമ്പിളിൽ മാത്രമാണ് ജെഎൻ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുള്ള ആൾക്കാണ് ഇത് കണ്ടെത്തിയത്. അവർ ഗൃഹ ചികിത്സ കഴിഞ്ഞ് രോഗമുക്തമാകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി.

           അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്നും സിംഗപ്പൂരിലേക്ക് പോയ 15 പേരിൽ ജെഎൻ 1 ഉണ്ടെന്ന് സിംഗപ്പൂർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അർത്ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്. കേരളത്തിൽ ഇത് പരിശോധനയിലൂടെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത. കേരളത്തിലെ സംവിധാനങ്ങളുടെ മികവു കൊണ്ടും ജാഗ്രത കൊണ്ടുമാണ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് കൃത്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഐസിയു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും ഉപയോഗം കൂടുന്നുണ്ടോ എന്ന് തുടക്കം മുതൽ പരിശോധിക്കുന്നുണ്ട്. ഇപ്പോഴുമത് നിരീക്ഷിക്കുന്നുണ്ട്.

           ആശുപത്രികളിലുള്ള ഐസൊലേഷൻ വാർഡുകൾ, റൂമുകൾ, ഓക്‌സിജൻ കിടക്കകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും റിവ്യൂ ചെയ്യുകയും ചെയ്യുന്നു. ഡിസംബർ 13 മുതൽ 16 വരെ ഇവയുടെ ലഭ്യത ഉറപ്പ് വരുത്താനായി 1192 സർക്കാർ, സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്തി ഓൺലൈൻ മോക് ഡ്രിൽ നടത്തി. ഓക്‌സിജൻ സൗകര്യം ലഭ്യമായ 1957 കിടക്കകളും, 2454 ഐസിയു കിടക്കകളും 937 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്.

           മരിച്ച ആളുകൾക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയവരാണ്. കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ മികവു കൊണ്ടാണ് എപ്പോഴും കാര്യങ്ങൾ കൃത്യമായി കണ്ടെത്തുന്നത്. അത് ഇവിടെ രോഗം പടരുന്നു എന്ന രീതിയിൽ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാൻ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാൻ കരുതൽ സ്വീകരിക്കണം.