spot_img
Saturday, June 27, 2026
Home Blog Page 485

കാട്ടാക്കടയിലെ പത്താംക്ളാസുകാരന്‍റെ മരണം: വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി

0

തിരുവനന്തപുരം:കാട്ടാക്കടയില്‍ പത്താംക്ളാസുകാരന്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായത്.കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടു.കൊലക്കുറ്റം ചുമത്തി. 302ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു.പ്രതി പ്രിയര‍‍ഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം.

വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം ദുരൂഹത സംശയിച്ചിരുന്നില്ലെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ചതാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു.ഇതിന്റെ വൈരാഗ്യത്തിലാകാം കൃത്യം ചെയ്തതൊണ് സംശയം. മാതാപിതാക്കൾ ഇക്കാര്യം മൊഴിയായി നൽകിയതിന് പിന്നാലെ നരഹത്യ കുറ്റം ചുമത്തി പ്രിയര‍ഞ്ജനെതിരെ കേസെടുക്കുകയായിരുന്നു.

കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, ജാഗ്രത വേണം; 6 ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 9 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു.

അടുത്ത ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനംവിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.10-09-2023 : ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം11-09-2023 : ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്?

0

സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ പരിശോധനയ്ക്കായി ആവശ്യപ്പെടുന്നപക്ഷം വാഹനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
ടാക്സ് സര്‍ട്ടിഫിക്കറ്റ്
ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്)
ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
പെര്‍മിറ്റ് (3000 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കും – സ്വകാര്യ വാഹനങ്ങള്‍ ഒഴികെ)
ട്രാന്‍സ്പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്ജ് (7500 kg ല്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് )
വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ്

രണ്ടു രീതിയില്‍ ഈ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം. മേല്‍വിവരിച്ച രേഖകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുകയാണ് ആദ്യ മാര്‍ഗം. ഇതിനായി ഡിജിലോക്കര്‍ ആപ്പില്‍ നേരത്തെതന്നെ മേല്‍വിവരിച്ച രേഖകള്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ സൂക്ഷിക്കേണ്ടതാണ്. പരിശോധനാസമയത്ത് ഡിജിലോക്കര്‍ ആപ്പ് അഥവാ എം – പരിവാഹൻ ആപ്പ് ലോഗിന്‍ ചെയ്ത് രേഖകള്‍ കാണിച്ചാല്‍ മതിയാകും.

രണ്ടാമത്തെ മാര്‍ഗം എന്നത് ഒറിജിനല്‍ രേഖകള്‍ പരിശോധനാ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കുകയെന്നതാണ്. ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവയാണ് നിര്‍ബന്ധമായും ഹാജരാക്കേണ്ട ഒറിജിനല്‍ രേഖകള്‍. മറ്റു രേഖകളുടെ ഒറിജിനല്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാല്‍ മതിയാകും.

ലേണേഴ്സ് പതിച്ച വാഹനമാണെങ്കില്‍ വാഹനം ഓടിക്കുന്നയാള്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സ് വേണം. സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഒരാള്‍ വാഹനത്തില്‍ ഒപ്പം ഉണ്ടായിരിക്കുകയും വേണം.

ഡിജിലോക്കര്‍ ആപ്പ് ഡൗണ്‍ലോഡ്

എം – പരിവാഹൻ ആപ്പ് ഡൗണ്‍ലോഡ്

keralapolice

ആഡംബര കാർ താഴ്ചയിലേക്ക് മറിഞ്ഞു; പരിശോധനയ്ക്കിടെ ലഭിച്ചത് മയക്കുമരുന്നും ഇലക്ട്രിക് തുലാസും ഒരാൾ പിടിയിൽ

0

എളേറ്റിൽ : മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദ് പൊലീസ് പിടിയിലായത്. എന്നാൽ കാറിലുണ്ടായിരുന്ന കത്തറമ്മല്‍ സ്വദേശി പോലീസ് വാഹനം പരിശോധിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു.

ബെന്‍സ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്ന രണ്ടു പേരെ കാറിൽ കണ്ടു. പിന്നീട് ഇവര്‍ ഉണര്‍ന്ന് കാറിൽ പരിശോധിക്കുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറുകയായിരുന്നു.ഇതിനിടെ കാറില്‍ നിന്ന് ഒരു പൊതി ഇവര്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ പുറത്തും കാറിലും നടത്തിയ പരിശോധനയില്‍ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്‌സില്‍ ഒളിപ്പിച്ചതുമായ 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Photo Can Be Made As Drawn.

0

a professional Sketching art drawing photo editor app to make you an artist by creating pencil drawing sketch of your photos. Pencil Photo Sketch is an awesome art drawing app to turn your photos into beautiful pencil sketch or color pencil sketch & color drawings. Pick a picture from your gallery or capture one from your camera to generate the pencil sketch effect or art drawing effect .With our sketch photo maker you will be amazed by our sketch effect,create awesome artwork and art photo by yourself.
Key Features:
-Simple and Smooth,Easy to use.
-Prefect Sketch Photo Editor.
-Best Pencil Sketch ,Pencil Drawing Photo Maker.
-Sketching Photo Editor:color pencil,cartoon art,pencil sketch, silhouette, drawing and many more pencil effects for your pictures.
-One tap to share to Instagram,Facebook and other social media platforms.
-Some of the effects are:
*Pencil Sketch Effect
*Light Sketch Effect
*Cartoon Art Effect
*Color Drawing Effect
*Crayon Effect and many more.
Pencil Photo Sketch,new way to add sketch and cartoon art effect and to record the moment.Let’s turn your face or your photo in the photo gallery into a beautiful pencil self portrait.Sketch drawing picture – photo editor app helps you to edit picture by adding awesome stunning sketch & drawing pencil art effects with amazing sketching filters to ordinary picture.Use this great Sketch Photo Maker to convert your photo into art work!.
-Simple UI Design-
Sketch photo maker,is easy to use and simple designed to snap & transform.Create Stunning artworks of your pictures.
-step1: Snap a picture or choose a picture from your photo gallery.
-step2:Select effect for picture,color pencil,drawing,crayon, silhouette ,pencil sketch effects you like for your picture.
-step3:Save the effect applied picture to your photo gallery or share it with your friends on social media platforms.
—Key Function of Pencil Photo Sketch—
-Sketch Photo Editor Pro
Sketch Photo Maker is a superior easy to use photo editor pro,pencil sketching and cartoon filter app.Transform you photo into beautiful drawing,pencil sketch, silhouette and cartoon art with just one single click,and convert your photo gallery into an art exhibition.Use this photo editor pro as a powerful pencil sketch photo maker & convert your pictures into gorgeous drawings ,sketches and create stunning self portraits for yourself.
-Cartoon Photo Maker Camera Filters
Pencil Photo Sketch is an awesome Cartoon Photo Editor with a beautiful cartoon filter effect on applying which you will completely look like a cartoon.Let’s say goodbye to the dull photo editors and traditional filters & effects and convert your photo into beautiful cartoon art.
-Drawing Pencil Sketch Editor
Convert your picture into amazing hand drawn pencil drawing with different drawing effect.Besides drawing effect app also contain crayon or wax color effect to convert your photos into child drawing.
-Share your art work to Facebook,Twitter,Instagram and more!
Pencil Sketch Photo Editor let you share your awesome artworks you created with Pencil Photo Sketch to social media platforms such as Instagram,Facebook,Twitter,Tumblr etc.
Pencil Photo Sketch is the best sketch app you can find on the market with 13 kinds of sketch effects and many more coming soon.

My Sketch – The best sketch maker with 11 million users is *FREE* for limited time! Get it today!

Achievements

=========================================

Featured by Apple for New and Noteworthy

Achieved Top 5 paid iPad Photography

Achieved Top 10 paid iPhone Photography

Top 10 Photography in more than 15 Countries

Features

=========================================================

Turn your photos to Beautiful Realistic Sketch

Create unlimited sketches

High Resolution

Photos can be taken directly from Camera or Photo Album

Choose 20 different type of Sketches

Adjustment of Brightness and Contrast to achieve the best Sketch Results

Sharing via Facebook,Twitter, Tumblr,Flickr and E-mail

Why are we different from the other Sketch Application?

=========================================================

We use complex algorithm to achieve REALISTIC and NEAR PERFECTION Sketch

Our Sketch can be saved into High Resolution and suitable for printing

Our Sketch retain the original quality of the Photo without destroying or distorting it.

Customer’s Reviews

=========================================

THE best sketch maker in appstore

This app is amazing

Worth every penny!!

Great app, a must to have !

DOWNLOAD (ANDROID) : CLICK HERE

DOWNLOAD (IOS) : CLICK HERE

തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു

0

ചേർത്തല: ചേർത്തല കണിച്ച്കുളങ്ങരയിൽ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമ ബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അപകടത്തിൽ മൂന്നുപേർ മരിച്ചതായാണ് പുറത്തുവരുന്നത്. രണ്ടുപേരുടെ നില ​ഗുരുതരമാണ്. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. 

തദ്ദേശ വോട്ടർ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു; സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

0
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, 6 കോർപ്പറേഷനുകൾ എന്നിവയുടെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയിൽ ആകെ 2,76,70,536 വോട്ടർമാരുണ്ട്. 1,31,78,517 പുരുഷൻമാരും 1,44,91,779 സ്ത്രീകളും 240 ട്രാൻസ്ജെന്ററുകളും.

        പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ ഓൺലൈനിലൂടെ അപേക്ഷിക്കാം. 2023 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കാണ് അവസരം. പട്ടികയിലെ വിവരങ്ങളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഓൺലൈനിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകൾ sec.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, നഗരസഭയിൽ സെക്രട്ടറിയുമാണ് ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർ.           

വോട്ടർമാരുടെ എണ്ണം ജില്ലാതലത്തിൽ

ക്രമനം.ജില്ലപുരുഷൻസ്ത്രീട്രാൻസ്ജെന്റർആകെ
1തിരുവനന്തപുരം13315391508498232840060
2കൊല്ലം10419431181882192223844
3പത്തനംതിട്ട50285857603331078894
4ആലപ്പുഴ839481944242111783734
5കോട്ടയം780749833247101614006
6ഇടുക്കി4448504603065905161
7എറണാകുളം12544161335647342590097
8തൃശ്ശൂർ12674961424545232692064
9പാലക്കാട്11208741216750202337644
10മലപ്പുറം16299101726482463356438
11കോഴിക്കോട്12088971325042242533963
12വയനാട്3060213196956625722
13കണ്ണൂർ9473411092612102039963
14കാസർഗോഡ്50214254679861048946
ആകെ  131785171449177924027670536

മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം; പൊലീസ് ലാത്തി വീശി

0

മണർകാട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മണർകാട് യൂത്ത് കോൺ​ഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം. സംഘർഷം അയവില്ലാതെ തുടരുന്നതിനാൽ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തിവീശി. ഇരു വിഭാ​ഗങ്ങളും തമ്മിൽ പ്രദേശത്ത് സംഘർഷം നീണ്ടു നിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് ആക്രമിക്കാൻ സി പി എം പ്രവർത്തകർ ശ്രമിച്ചു എന്നാണ് കോൺ​ഗ്രസിന്റെ ആരോപണം.എന്നാൽ സി പി എം പ്രവർത്തകർ ഇപ്പോൾ ബഹളം ഉണ്ടാക്കുകയാണ്. സിപിഎം പാർട്ടി ഓഫീസിൻ്റെ മുന്നിലായിരുന്നു സംഘർഷമുണ്ടായത്.

സംഘർഷത്തിൽ 3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം. 2 ഡിവൈഎഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരസ്പരം വീടുകൾ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായി പറയുന്നത്. 

സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ,വിടി ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരും പ്രവർത്തകരുമുണ്ട്. കൂടാതെ സിപിഎം പ്രവർത്തകരമുണ്ട്. ഇവരെ പിരിച്ചുവിടാൻ ജില്ലാ പൊലീസ് മേധാവി കാർത്തികിൻ്റെ നേതൃത്വത്തിൽ നൽകിയിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരു തരത്തിലുള്ള പ്രകോപനവുമില്ലാതെ സിപിഎം പ്രവർത്തകർ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിൽ പറഞ്ഞു. സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. രണ്ടു വശത്തായി ആളുകൾ വന്ന് കൊണ്ടിരിക്കുകയാണ്. 

വിദ്യാർഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ വലവിരിച്ചത് സമൂഹമാധ്യമങ്ങൾ വഴി; ആളുകളെ എത്തിക്കാൻ വ്യാപക പ്രചാരണം

0

കൂത്തുപറമ്പ് : പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താൻ (44) ആണു പിടിയിലായത്. പ്രതിയുടെ മന്ത്രവാദ കേന്ദ്രത്തിൽ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ ഇവിടെ വച്ച് ഒട്ടേറെത്തവണ പീഡിപ്പിച്ചെന്നാണു പരാതി. വിദ്യാർഥിനിയെ ശല്യംചെയ്യുന്നുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ മുൻപ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും താക്കീതു നൽകി വിടുകയും ചെയ്തിരുന്നു.

വലവിരിച്ചത് സമൂഹമാധ്യമങ്ങൾ വഴി : തന്റെ കേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കാൻ നടത്തിയത് വ്യാപക പ്രചാരണംകൂത്തുപറമ്പ് ∙ പോക്സോ കേസിൽ അറസ്റ്റിലായ വ്യാജ സിദ്ധൻ ജയേഷ് കോറോത്താൻ തന്റെ ‘കച്ചവടത്തിനായി’ സമൂഹമാധ്യമങ്ങളിൽ നടത്തിയത് വ്യാപക പ്രചാരണം. എലിപ്പറ്റചിറയിൽ സൗപർണിക ചാത്തൻസ്വാമി മഠം എന്ന പേരിലാണ് ഇയാൾ കേന്ദ്രം നടത്തിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം നടത്തിയാണ് കേന്ദ്രത്തിലേക്ക് ആളുകളെ എത്തിച്ചിരുന്നത്. എല്ലാ മാസവും അമാവാസി, പൗർണമി, സംക്രാന്തി ദിവസങ്ങളിൽ രാവിലെ കർമങ്ങൾ നടത്താറുണ്ട്.മറ്റു ദിവസങ്ങളിൽ മുൻകൂട്ടി ഫോൺ വഴി ബുക്ക് ചെയ്താൽ ദുരിതദോഷ പരിഹാരത്തിനും കാര്യസാധ്യത്തിനും വഴിയുണ്ടാക്കുമെന്നാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കേന്ദ്രത്തിനെതിരെ 2 മാസം മുൻപു പൊലീസിൽ പരാതി വന്നപ്പോൾതന്നെ ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും കേന്ദ്രം അടച്ചുപൂട്ടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ പരാതി നൽകിയ കുട്ടിയെപ്പോലെ മറ്റാരെങ്കിലും വലയിൽപെട്ടിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. ഭാര്യയും മക്കളുമുള്ള ഇയാൾക്കെതിരെ ആദ്യം പരാതി പറയാൻ പെൺകുട്ടി വിസമ്മതിച്ചതിനാലാണ് നേരത്തേ താക്കീത് നൽകി വിട്ടയച്ചത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. തട്ടിപ്പിനിരയായവർ ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ കേസെടുക്കുമെന്ന് കൂത്തുപറമ്പ് സിഐ എ.സി.ശ്രീഹരി അറിയിച്ചു.

നടനും സംവിധായകനുമായ ജി. മാരിമുത്തു അന്തരിച്ചു

0

ചെന്നൈ: നടന്‍ ജി മാരിമുത്തു (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലായ ‘എതിര്‍നീച്ചലി’ന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്ന മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ‘ജയിലറാ’ണ് മാരിമുത്തുവിന്റേതായി അവസാനമായി തിയേറ്ററുകളിലെത്തിയ ചിത്രം.തമിഴ്‌സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന വ്യക്തിയാണ് മാരിമുത്തു. 1967 തമിഴ്‌നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്‌നവുമായി 1990 ല്‍ തേനിയില്‍ നിന്ന് ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. അതിനിടെ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള വാതില്‍ തുറന്നു.രാജ്കിരണ്‍ സംവിധാനം ചെയ്ത അരമനൈ കിള്ളി (1993), എല്ലാമേ എന്‍ രാസത്തന്‍ (1995) തുടങ്ങിയ ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചു. കൂടാതെ മണിരത്‌നം, വസന്ത്, സീമന്‍, എസ്.ജെ സൂര്യ എന്നിവരുടെ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1999 ല്‍ പുറത്തിറങ്ങിയ വാലി ആണ് ആദ്യമായി അഭിനയിച്ച ചിത്രം. 2004 ല്‍ ഉദയ എന്ന ചിത്രത്തില്‍ വേഷമിട്ടു. മാരിമുത്തു സംവിധായകനായി അരങ്ങേറ്റം കുറിച്ച കണ്ണും കണ്ണും (2008) ലാണ് പിന്നീട് അഭിനയിക്കുന്നത്.

2014-ല്‍ പുലിവാല്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. മിഷ്‌കിന്‍ സംവിധാനം ചെയ്ത ‘യുദ്ധം സെയ്’ എന്ന ചിത്രത്തിലെ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് അഭിനയ ജീവിതത്തില്‍ മാരിമുത്തുവിന് വഴിത്തിരിവാകുന്നത്. പിന്നീട് ആരോഹണം, നിമിന്‍ന്തുനില്‍, കൊമ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടു.2020 ല്‍ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചു. 2021 ല്‍ ധനുഷിനും അക്ഷയ് കുമാറിനുമൊപ്പം ഹിന്ദി ചിത്രമായ അത്രന്‍ഗി രേയിലും അഭിനയിച്ചു. കൊടി, ഭൈരവ, മഗളിര്‍ മട്ടും, സണ്ടക്കോഴി 2, പരിയേറും പെരുമാള്‍, ഗോഡ് ഫാദര്‍, ഭൂമി, സുല്‍ത്താന്‍, ലാഭം, രുദ്ര താണ്ഡവം, കാര്‍ബണ്‍, ശിവരഞ്ജിനിയും ഇന്നും സില പെണ്‍കളും എന്നിവയാണ് പ്രധാന ചിത്രങ്ങള്‍, വിക്രം, മായോന്‍, അരുവ സണ്ട, കണ്ണൈ നമ്പാതെ, തീര കാതല്‍ എന്നിവയാണ് ഈ അടുത്ത് മാരിമുത്തുവിന്റേതായി റിലീസ് ചെയ്ത സിനിമകള്‍. രജനികാന്ത് നായകനായ ജയിലറായിരുന്നു അവസാന ചിത്രം. ശങ്കറിന്റൈ കമല്‍ ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ മാരിമുത്തു അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷതമായ വിടവാങ്ങല്‍.ഭാഗ്യ ലക്ഷ്മിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.