spot_img
Saturday, June 27, 2026
Home Blog Page 486

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ശ്രമം ട്രെയിനിൽ കയറി രക്ഷപ്പെടാൻ, ചോദ്യം ചെയ്ത് പൊലീസ്

0

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ ആലുവ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്ത് പൊലീസ്. രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. രാവിലെ പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജാണ് കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വാർത്ത എത്തിയത്. വീട്ടിൽ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചാത്തൻപുറത്ത്  താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. 

അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു. വീടുകളിൽ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവർ പ്രധാന റോഡിൽ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്ത് നിൽക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത് കണ്ടത്. 

ആലുവ പീഡനം: പ്രതി തിരുവനന്തപുരം സ്വദേശി? കുട്ടിയെ തട്ടിയെടുത്ത ശേഷം വീട് പുറത്ത് നിന്നും പൂട്ടി

0

ആലുവ പീഡന കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന സംശയത്തിൽ പൊലീസ്. ഇയാൾ മോഷണ കേസിലും പ്രതിയെന്നാണ് സൂചന. ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കണ്ടെത്തൽ. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാണ്.

ആലുവയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്ന ക്രൂരകൃത്യത്തിന്റെ വിവരമാണ് ഇന്ന് പുലർച്ചെ പുറത്ത് വന്നത്. വീട്ടിൽ ഉറങ്ങി കിടന്ന എട്ടുവയസുകാരിയെ പുലർച്ചെ രണ്ട് മണിയോടെയാണ് തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്തത്. നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗുരുതര പരിക്കുകളോടെ പാടത്തിനു സമീപം കണ്ടെത്തുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബാലത്സഗം ചെയ്തു ക്രൂരമായി കൊന്നുതള്ളിയത്തിന്റെ നടുക്കം മാറുംമുൻപാണ് ആലുവയിൽ നിന്ന് വീണ്ടും സമാനമായ മറ്റൊരു വിവരം പുറത്ത് വന്നത്. ചാത്തൻപുറത്ത്  താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളെയാണ് അർദ്ധരാത്രി ഉറങ്ങിക്കിടന്നപ്പോൾ തട്ടിക്കൊടുപോയത്. അമ്മയും കുട്ടിയുടെ സഹോദരിമാരും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ സമീപത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചിലിന് പുറപ്പെട്ടു. തൊട്ടുമുന്നിൽ താമസിക്കുന്ന അബൂബക്കർ അടക്കമുള്ളവർ കനത്ത മഴയിലും ഊടുവഴികളിലൂടെ തിരച്ചിൽ തുടർന്നു.

ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം

വീടുകളിൽ നിന്ന് അല്പം അകലെയുള്ള പാടത്തും തിരഞ്ഞവർ പ്രധാന റോഡിൽ എത്തി. അടച്ചിട്ട കടമുടിക്ക് പരിസരത്തു നിൽക്കുമ്പോഴായിരുന്നു പ്രാധാന വഴിയിലൂടെ കുട്ടി വിറങ്ങലിച്ചുകൊണ്ട് നടന്ന് വന്നത്. കുട്ടി ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ തിരിച്ചു വീട്ടിൽ എത്തിച്ചപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അമ്മയെ വിളിച്ചു തുറപ്പിച്ചു.കുട്ടിയെ കണ്ട അമ്മ ഞെട്ടി നിലവിളിച്ചു. പിന്നാലെ നാട്ടുകാർ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രതിക്ക് വേണ്ടി തിരച്ചിൽ വ്യാപിപ്പിച്ച പൊലീസിനു മണിക്കൂറുകൾക്കുള്ളിൽ തന്നെ തോട്ടുമുഖം ഭാഗത്തുനിന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടി. കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി.

ഏഴാം വാര്‍ഷികത്തില്‍ വന്‍ ഓഫറുകളുമായി ജിയോ; ഓഫറുകള്‍ ഇങ്ങനെ

0

 നീണ്ട ഏഴു വർഷത്തെ യാത്ര ആഘോഷമാക്കി റിലയൻസിന്റെ ജിയോ. 2016 സെപ്തംബറിൽ ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് തന്നെ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു ജിയോയുടെ വരവ്. ആഘോഷത്തിന്റെ ഭാ​ഗമായി ഈ മാസം 30 വരെയുള്ള റീചാർജുകൾക്ക് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും ലഭിക്കും. 299, 749, 2,999 രൂപയുടെ റീചാർജ് പ്ലാനുകളിലാണ് ഈ ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നത്. 

ജിയോയുടെ 299 രൂപയുടെ പ്ലാൻ അനുസരിച്ച് 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ  അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. പ്രത്യേക ഓഫറിന്റെ ഭാഗമായി പ്ലാൻ ഓഫറിന് 7 ജിബി അധിക ഡാറ്റ ലഭിക്കും.

749 രൂപ പ്ലാൻ ചെയ്യുമ്പോൾ  ജിയോ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് സൗകര്യത്തോടെ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 90 ദിവസത്തേക്കുള്ള പ്ലാനനുസരിച്ച് പ്രതിദിനം 100 സൗജന്യ എസ്എംഎസുകളും ലഭിക്കും. വാർഷിക ആഘോഷത്തിന്റെ ഭാഗമായി  പ്ലാനിനൊപ്പം 14 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.

2999 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളുകൾക്കൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. . ആഘോഷത്തിന്റെ ഭാഗമായി 21 ജിബി അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. വരിക്കാർക്ക് അജിയോയിൽ 200 രൂപ കിഴിവും നെറ്റ്‌മെഡ്സിൽ 20 ശതമാനം കിഴിവ് (800 രൂപ വരെ), സ്വിഗ്ഗിയിൽ 100 രൂപ കിഴിവ് എന്നിവയും ലഭിക്കും. 

149 രൂപയ്ക്കും അതിനു മുകളിലും വാങ്ങുമ്പോൾ മക്ഡൊണാൾഡിൽ ഒരു സൗജന്യ മീലും ലഭിക്കും. കൂടാതെ റിലയൻസ് ഡിജിറ്റലിൽ 10 ശതമാനം കിഴിവും വാ​ഗ്ദാനം ചെയ്യുന്നു. ഉപയോക്താവിന്റെ മൈ ജിയോ അക്കൗണ്ടിൽ ഡാറ്റ ക്രെഡിറ്റ് ചെയ്യപ്പെടും.അധിക ഡാറ്റ മൈ ജിയോ ആപ്പിൽ ഡാറ്റ വൗച്ചറായാണ് ക്രെഡിറ്റ് ചെയ്യപ്പെടുക. ഉപയോക്താക്കൾ ആപ്പിൽ നിന്ന് വൗച്ചർ റിഡീം ചെയ്യേണ്ടതുണ്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത;6 ജില്ലകളിൽ യെല്ലോ അലർട്ട്

0

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് വരുന്ന പത്താം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

08-09-2023 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 09-09-2023 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 10-09-2023 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ

0

ദുബൈ: ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. യുഎഇയുടെ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ പതിച്ച പാസ്‌പോര്‍ട്ട് സണ്ണി ലിയോണ്‍ ഏറ്റുവാങ്ങി. യുഎഇ നല്‍കിയ അംഗീകാരത്തിന് സണ്ണി ലിയോണ്‍ നന്ദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ യുഎഇ ഡോള്‍ഡന്‍ വിസ നല്‍കിയത് ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.

അതേസമയം യുഎഇയിലെ സര്‍വകലാശാലാ പരീക്ഷകളിലും ഹൈസ്‍കൂള്‍ പരീക്ഷകളിലും ഈ വര്‍ഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിച്ചിരുന്നു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീല്‍ ഗോള്‍ഡന്‍ വിസകള്‍ നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചുസ്‍കൂള്‍ തലത്തിലും സര്‍വകലാശാലാ തലങ്ങളിലും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് നേരത്തെ തന്നെ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു. യുഎഇയില്‍ ഇക്കഴിഞ്ഞ വര്‍‍ഷം ഹൈസ്‍കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ക്ക് തുടര്‍ പഠനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും പ്രശസ്തമായ സര്‍വകലാശാലകളിലേക്കുള്ള സ്‍കോളര്‍ഷിപ്പുകളും ലഭ്യമാക്കുമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഹൈസ്‍കൂള്‍ പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.

ഇനി വാ​ഗമണ്ണിലേക്ക് വണ്ടികയറിക്കോളു, രാജ്യത്തെ നീളമേറിയ ​ഗ്ലാസ് ബ്രിഡ്ജിൽ കയറി ത്രില്ലടിക്കാം, ഉദ്ഘാടനം ഇന്ന്

0

ഇടുക്കി: ഇനി വാ​ഗമണ്ണിലെത്തുന്നവർക്ക് രാജ്യത്തെ ഏറ്റവും നീളമേറിയ ​ഗ്ലാസ് ബ്രിഡ്ജിൽ കയറി ത്രില്ലടിക്കാം. വിദേശരാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവർ മാതൃകയിലുള്ള വലിയ ​ഗ്ലാസ് ബ്രിഡ്ജിന്റെ നിർമാണമാണ് വാ​ഗമണ്ണിൽ പൂർത്തിയായത്. വാ​ഗമണ്ണിലെ കോലാഹലമേട്ടില്‍ നിർമിച്ച ​ഗ്ലാസ് ബ്രിഡ്ജ് ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ​ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ​ഗ്ലാസ് ബ്രിഡ്ജിൽനിന്നുള്ള കാഴ്ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും.

Read More:-ഇന്ത്യയിലെ ഏറ്റവും നീളമുള്ള കാന്റീലിവർ ഗ്ലാസ്‌ ബ്രിഡ്ജ് ഇനി വാഗമണ്ണിൽ

വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 120 അടിയാണ് നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശിക്കാം.

500 രൂപയാണ് പാലത്തില്‍ കയറുന്നതിനുള്ള നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.വാ​ഗമണ്ണിലേ ​ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികള്‍ക്ക് തുറക്കുന്നതോടെ കാന്റിലിവര്‍ മോഡലിലുള്ള ബീഹാറിലെ 80 മീറ്റര്‍ നീളമുള്ള ​ഗ്ലാസ് ബ്രിഡ്ജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഡിറ്റിപിസി സെന്ററുകളില്‍ പ്രതിദിനം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമണ്‍ മൊട്ടക്കുന്നും അഡ്വന്‍ചര്‍ പാര്‍ക്കും. ഗ്ലാസ് ബ്രിഡ്ജിന് പുറമേ റോക്കറ്റ് ഇജക്ടര്‍, ജയന്റ് സ്വിംഗ്, സിപ്ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ബംഗി ട്രംപോലൈന്‍ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണില്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ആറ് കോടിയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്

പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

0

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കൊച്ചിയിൽ നിന്നും പെട്രോളുമായി വന്ന ടാങ്കർ ആണ് അപകടത്തില്‍പ്പെട്ടത്. പെരിന്തല്‍മണ്ണ പാണ്ടിക്കാട് റോഡില്‍ സി എച്ച് ജങ്ഷനിലാണ് അപകടമുണ്ടായത്. വെള്ളക്കെട്ടിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. നേരിയ തോതില്‍ പെട്രോള്‍ ചോര്‍ന്നു. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ടാങ്കര്‍ ലോറി ഉയര്‍ത്തിയത്. വാഹനത്തിന്‍റ ഡ്രൈവറായ കൃഷണൻകുട്ടി, കൂടെ ഉണ്ടായിരുന്ന ജിനു എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയർ ആന്‍റ് റെസ്ക്യൂ ടീമും പൊലീസും സ്ഥലത്ത് എത്തി അപകടമില്ലെന്ന് ഉറപ്പാക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം ഉണ്ടായത്.

പെരിന്തല്‍മണ്ണ – ഊട്ടി റോഡില്‍ മുണ്ടത്തപ്പാലം പൊളിച്ചു പണിയുകയാണ്. പാലത്തില്‍ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്‍റെ വെളിച്ചം കാരണം റോഡ് കാണാനായില്ല. തുടര്‍ന്നാണ് ടാങ്കര്‍ ലോറിയുടെ നിയന്ത്രണം വിട്ടതെന്ന് ഡ്രൈവര്‍ പറഞ്ഞു

മകൻ വാഹനാപകടത്തിൽ മരിച്ചു; വാർത്ത അറിഞ്ഞ മാതാവ് ജീവനൊടുക്കി

0

നെടുമങ്ങാട്/പൂക്കോട് : വാഹനാപകടത്തില്‍ മകന്‍ മരിച്ച വിവരമറിഞ്ഞ മാതാവ് കിണറില്‍ ചാടി ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂര്‍കോണം സ്വദേശി സജിന്‍ മുഹമ്മദിന്റെ മാതാവ് ഷീജ ബീഗമാണു മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല എംവിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ഥിയായ സജിന് (28) ഇന്നലെ വൈകിട്ട് സര്‍വകലാശാല ക്യാംപസിലുണ്ടായ അപകടത്തില്‍ പരുക്കേറ്റിരുന്നു.

വിവരമറിഞ്ഞു വയനാട്ടിലേക്കു ബന്ധുക്കള്‍ക്കൊപ്പം തിരിച്ചതാണു ഷീജ. രാത്രി വൈകി സജിന്‍ മരിച്ച വിവരമറിഞ്ഞു ബന്ധുക്കള്‍ ഷീജയെ വീട്ടില്‍ തിരിച്ചെത്തിച്ചശേഷം വയനാട്ടിലേക്കു യാത്ര തുടര്‍ന്നു. രാത്രിയോടെ മകന്റെ മരണവാർത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധു വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.അപകടമുണ്ടാക്കിയ വാഹനം വൈത്തിരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളൂര്‍കോണം ഗവ. എല്‍പിഎസ് അധ്യാപികയാണ് ഷീജ. ഭര്‍ത്താവ് റിട്ട. റേഞ്ച് ഓഫിസര്‍ സുലൈമാന്‍. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

ഇന്ന് ശ്രീകൃഷ്ണജയന്തി; അഷ്ടമി രോഹിണിയുടെ ആഘോഷത്തിൽ സംസ്ഥാനം

0

ഇന്ന് ശ്രീകൃഷ്ണജയന്തി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണിയുടെ ആഘോഷത്തിലാണ്. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളിൽ രണ്ടരലക്ഷത്തിലേറെ കുട്ടികൾ കൃഷ്ണവേഷം കെട്ടും.

പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. ഉണ്ണിക്കണ്ണന്റെ ഓർമകളാണ് ജന്മാഷ്ടമി ദിനത്തിൽ ഭക്ത മനസുകളിൽ നിറയുക. ഭൂമിയിലെ തിന്മകളെ ഇല്ലാതാക്കി നന്മ പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു ശ്രീകൃഷ്ണ രൂപത്തിൽ അവതാരമെടുത്തതെന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.

അഷ്ടമിരോഹിണി പ്രമാണിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും നടക്കും. വിപുലമായ പിറന്നാൾ സദ്യയും മിക്ക ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ?ഗുരുവായൂരും അമ്പലപ്പുഴയുമടക്കമുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വൻ ഭക്തജനത്തിരക്കാണുള്ളത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഘോഷയാത്ര വൈകിട്ട് 3.30ന് ആരംഭിക്കും.വിവിധ കേന്ദ്രങ്ങളിൽ നിന്നു പുറപ്പെടുന്ന ശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായാണ് സമാപന സ്ഥലത്തെത്തുന്നത്. നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും കയ്യടക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി.

സംസ്ഥാനത്ത് മഴ തുടരും, ഏറ്റവും പുതിയ അറിയിപ്പിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

0

ഒരിടവേളയ്ക്ക് ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാവുകയാണ്. അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.  പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

06-09-2023 :  പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം
07-09-2023 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ
08-09-2023 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം
09-09-2023 : പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായും കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ഒഡീഷക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം സ്ഥിതിചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദം വടക്കു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 5  മുതൽ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ജാഗ്രതാ നിർദേശങ്ങൾ

  • ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണം എന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.  ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  •  ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  •  അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. 
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.