spot_img
Tuesday, June 16, 2026
Home Blog Page 49

കാമുകനൊപ്പം പോകാന്‍ അനുവദിച്ച യുവതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും കോടതിക്ക് മുന്നില്‍ ‘തല്ലുമാല’

0

കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന് ഒപ്പം പോയ യുവതിയെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ ആയിരുന്നു കൈയാങ്കളി.മുക്കം ചെറുവാടി സ്വദേശിനിയെ കാണാനില്ല എന്നു കാണിച്ച് ബന്ധുക്കള്‍ മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നാലാം തീയതി രാത്രി 9.30 മുതല്‍ കാണാതായെന്നായിരുന്നു പരാതി.

പരാതിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച രാവിലെ യുവതിയും കാമുകനായ കാരശ്ശേരി സ്വദേശിയും മുക്കം പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയതോടെ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചു.കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ യുവതിയോട് നിക്കാഹ് നടത്തി തരാമെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം വരണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ സമീപിക്കുകയായിരുന്നു. ഇത് തടയാന്‍ കാമുകൻ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡില്‍ ഇരു സംഘവും തമ്മില്‍ത്തല്ലി. ഇതിനിടെ പെണ്‍കുട്ടി യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പോവുകയും ചെയ്തു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

0

കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പെരുമണ്ണ–കോഴിക്കോട് റൂട്ടിൽ ഓടുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസിന് ആണ് തീപിടിച്ചത്. ബസിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും അപായമില്ല. നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ അണച്ചു.

നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

0

നാദാപുരം : നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് .നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് . ഇ

വി​ഷു​വെ​ത്തി; വ​യ​ലു​ക​ളി​ൽ ക​ണി​വെ​ള്ള​രി വി​ള​വെ​ടു​പ്പ്

0

മാ​വൂ​ർ: വി​ഷു​വി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വ​യ​ലു​ക​ളി​ൽ ക​ണി​വെ​ള്ള​രി വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. മാ​വൂ​ർ, പെ​രു​വ​യ​ൽ, ചാ​ത്ത​മം​ഗ​ലം, ചെ​ത്തു​ക​ട​വ്, ചെ​റു​കു​ള​ത്തൂ​ർ, വെ​ള്ള​ന്നൂ​ർ, കു​റ്റി​ക്കാ​ട്ടൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ണി​വെ​ള്ള​രി വി​ള​വെ​ടു​പ്പ്. ക​ടു​ത്ത വെ​യി​ൽ അ​ട​ക്ക​മു​ള്ള പ്ര​തി​ബ​ന്ധ​ങ്ങ​ൾ അ​തി​ജീ​വി​ച്ചാ​ണ് ഇ​ത്ത​വ​ണ വി​ള​വെ​ടു​പ്പ്.

വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഹൈ​പ്പ​ർ-​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും മ​റ്റും എ​ത്തി​ക്കാ​നു​ള്ള വെ​ള്ള​രി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വ​ലി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്ക​ട​ക്കം ഈ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ലോ​ഡു​ക​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ക​ടു​ത്ത വെ​യി​ലും വ​ര​ൾ​ച്ച​യും കാ​ര​ണം വി​ള​വ് കു​റ​ഞ്ഞി​ട്ടു​ണ്ട്. ജ​ല​ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ൽ ദൂ​രെ​നി​ന്നും വെ​ള്ളം എ​ത്തി​ച്ച് ഏ​റെ പ്ര​യാ​സ​ങ്ങ​ൾ സ​ഹി​ച്ചാ​ണ് വെ​ള്ള​രി വ​ള​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​രു​ന്നു. വി​ള​വെ​ടു​ത്ത വെ​ള്ള​രി​യി​ൽ​നി​ന്നു​ള്ള വി​ത്താ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തെ കൃ​ഷി​ക്ക്‌ സൂ​ക്ഷി​ച്ചു​വെ​ക്കാ​റു​ള്ള​ത്.

പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ വി​ഷു​വി​ന് ര​ണ്ടോ മൂ​ന്നോ ദി​വ​സം മു​മ്പാ​ണ് ക​ണി​വെ​ള്ള​രി എ​ത്തു​ക. നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്ത​ശേ​ഷം ഒ​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ലാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ വി​ത്തി​ട്ടാ​ൽ വി​ഷു​വാ​കു​മ്പോ​ഴേ​ക്കും വി​ള​ഞ്ഞു പാ​ക​മാ​കും. വ​ർ​ഷ​ങ്ങ​ളാ​യി വി​ഷു​വി​ന് ക​ണി​വെ​ള്ള​രി വി​പ​ണി​യി​ൽ എ​ത്തു​ന്ന​ത് നാ​ട്ടി​ലെ വ​യ​ലു​ക​ളി​ൽ​നി​ന്നാ​ണ്. മാ​വൂ​ർ പാ​ട​ത്ത് പാ​ര​മ്പ​ര്യ ക​ർ​ഷ​ക​ൻ എ​ൻ.​എ. മ​ര​ക്കാ​ർ ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​ത്ത് ക​ണി​വെ​ള്ള​രി കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന്റെ വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നു.

കൊയിലാണ്ടിയിൽ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം

0

കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് സമീപം ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇലക്ഷൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടം നടന്നത് അർദ്ധരാത്രിയിൽ ഇന്ന് (ശനിയാഴ്ച) പുലർച്ചെ 12:30 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും ലോറിയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ക്യാബിനുള്ളിൽ ഡ്രൈവർമാർ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. എസ്.എഫ്.ആർ.ഒ ഐ. ഷിജി.സംഘം: ബി. ഹേമന്ദ്, ടി.കെ. ഇർഷാദ്, എൻ.പി. അനൂപ്, കെ.പി. നവീൻകുമാർ, ഐ. ഇന്ദ്രജിത്ത്-എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.പരിക്കേറ്റ 28 പേരെയും ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം തടസ്സപ്പെട്ടു

വോട്ടിങ് മെഷിനുകള്‍ സൂക്ഷിച്ച കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ

0

കോഴിക്കോട് :നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിങ് നടപടികള്‍ പൂര്‍ത്തിയാക്കിയ വോട്ടിങ് മെഷിനുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് കനത്ത സുരക്ഷയൊരുക്കി. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ പോളിങ് ബൂത്തുകളിലെയും ഉദ്യോഗസ്ഥര്‍ പൊലീസ് സുരക്ഷയില്‍ അവ അതത് മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നു. മണ്ഡലംതല സ്വീകരണ കേന്ദ്രങ്ങളില്‍നിന്ന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇവ സ്ട്രോങ് റൂമുകളില്‍ എത്തിച്ചത്. വോട്ട് യന്ത്രങ്ങള്‍ സൂക്ഷിച്ച മുറികള്‍ സീല്‍ചെയ്ത് കേന്ദ്രസേനയെയും സായുധ സേനയെയും ലോക്കല്‍ പോലീസിനെയും ഉള്‍പ്പെടുത്തി മൂന്ന് തട്ടുകളിലുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 

പാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ വോട്ടിങ് മെഷീനുകളും അനുബന്ധ രേഖകളും ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷം അവ പ്രത്യേക മുറികളിലേക്ക് മാറ്റി. അരക്കും തുണിയും ഉപയോഗിച്ച് മുറികളുടെ പൂട്ടുകള്‍ സീല്‍ ചെയ്യുകയും മരപ്പലക അടിച്ച് കൂടുതല്‍ ഭദ്രമാക്കുകയും ചെയ്തു. ഓരോ മണ്ഡലങ്ങളില്‍ നിന്നുമുള്ള വോട്ടിങ് യന്ത്രങ്ങള്‍ പ്രത്യേകം സ്ട്രോംഗ് റൂമുകളിലായാണ് സൂക്ഷിച്ചിരിക്കുന്നത്. പോളിംഗ് തുടങ്ങിയ ശേഷം കേടായത് ഉള്‍പ്പെടെയുള്ള മെഷീനുകളാണ് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. മോക് പോളിങ് വേളയില്‍ തകരാര്‍ മൂലം മാറ്റിയ ഇ.വി.എമ്മുകളും കരുതല്‍ ശേഖരമായി കൊണ്ടുപോയ വോട്ടിങ് യന്ത്രങ്ങളും ചാത്തമംഗലത്തെ വെയര്‍ഹൗസിലേക്ക് മാറ്റി. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും സജ്ജമാക്കിയ സ്ട്രോങ് റൂമുകളിലാണ് സൂക്ഷിക്കുന്നത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടിങ് മെഷീനുകള്‍ വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം സ്ട്രോങ് റൂമുകളിലാണുള്ളത്. സ്ട്രോംഗ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി.ടി.വി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുകയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മടപ്പള്ളി ഗവ. കോളേജ്, കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്, വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

ചുട്ടപൊള്ളി കേരളം, മൂന്ന് ഡിഗ്രി അധിക താപനില; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

0

സംസ്ഥാനത്ത് താപനില കൂടുന്നു. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട്‌ 39 ഡിഗ്രി വരെയും, കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രിവരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

കോഴിക്കോട് സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ അപകടം; ബസ് അടിയിൽപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു

0

കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.സരോവരത്ത് വെച്ച് ബസിനടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുകയായിരുന്നു ഗിരി പ്രസാദും മറ്റൊരു തൊഴിലാളിയും. ഈ സമയത്ത് ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിന്റെ ഭാരം മുഴുവൻ ശരീരത്തിലേക്ക് അമർന്ന് ഗിരി പ്രസാദിന് മാരകമായി പരിക്കേറ്റു.അപകടത്തിൽ പരിക്കേറ്റ രണ്ട് തൊഴിലാളികളെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഗിരി പ്രസാദിനെ രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന തൊഴിലാളി ചികിത്സയിലാണ്.നിലവിൽ ഗിരി പ്രസാദിന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

നാല് ദിവസം മുമ്പ് കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തി

0

ചിക്കമഗളൂരു: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. കുട്ടിയുടെ തിരോധാനത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകളാണ് ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. വൈകീട്ട് 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് പെട്ടെന്ന് കാണാതായി.

നാൽപത് പേരുള്ള ഒരു സംഘത്തിൽ നിന്നാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരെ സിസിടിവി ദൃശ്യങ്ങൾ വഴി തിരിച്ചറിയാൻ ശ്രമിക്കുകയാണ്. മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായി മാതാപിതാക്കൾ ചിക്കമഗളൂരു നോർത്ത് പൊലീസിനൊ മൊഴി നൽകിയിട്ടുണ്ട്. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം 1500 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ കാണാതായത്തിനു സമീപത്തെ വെള്ളച്ചാട്ടത്തിലും കുന്നിലും വ്യാപകമായ തെരച്ചിലാണ് രണ്ട് ദിവസം നടന്നത്. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. തെൽമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിട്ടും ഫലം ഉണ്ടായില്ല. വെള്ളച്ചാട്ടത്തിൽ വീണെന്ന് സംശയമുയർന്നെങ്കിലും തെരച്ചിലിന് ശേഷം പൊലീസ് സാധ്യത തള്ളുകയായിരുന്നു. ഒടുവിൽ പ്രതീക്ഷകൾ എല്ലാം വിഫലമാക്കി കൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ശ്രീനന്ദയുടെ മ‍ൃതദേഹം കണ്ടെത്തി എന്ന സങ്കടകരമായ വാർത്ത എത്തിയത്

പോളിംഗ് ശതമാനം കുതിക്കുന്നു; മൂന്ന് മണി വരെ 62.71 ശതമാനം

0

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് മൂന്ന് മണി വരെ സംസ്ഥാനത്ത് 62.71 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കാൻ മൂന്ന് മണിക്കൂർ മാത്രം ബാക്കിനിൽക്കെ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും പോളിംഗ് 60 ശതമാനം കടന്നു.

എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 70.08 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. എൽ ഡി എഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിനും യു ഡി എഫ് സ്ഥാനാർത്ഥി വി പി സജീന്ദ്രനും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണിത്. അതേസമയം വയനാട് ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് (56.31 ശതമാനം) രേഖപ്പെടുത്തിയത്.

ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം

ക്രമം ജില്ല പോളിംഗ് (%)
1 തിരുവനന്തപുരം 61.38%
2 കൊല്ലം 61.44%
3 പത്തനംതിട്ട 59.25%
4 ആലപ്പുഴ 62.16%
5 കോട്ടയം 61.46%
6 ഇടുക്കി 62.35%
7 എറണാകുളം 66.00%
8 തൃശൂർ 63.17%
9 പാലക്കാട് 64.69%
10 മലപ്പുറം 62.27%
11 കോഴിക്കോട് 64.17%
12 വയനാട് 61.43%
13 കണ്ണൂർ 62.11%
14 കാസർകോട് 61.32%
രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ ചലച്ചിത്ര താരങ്ങളും വോട്ട് രേഖപ്പെടുത്തി. വികസനത്തുടർച്ച ഉണ്ടാകുമെന്നും എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ യു ഡി എഫ് 100 ലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. എൻ ഡി എ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബി ജെ പി നേതാക്കളും പ്രതികരിച്ചു.

ചിലയിടങ്ങളിൽ കള്ളവോട്ട് ആരോപണങ്ങളും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാസർഗോഡ് പൈവളിഗെ പഞ്ചായത്തിലെ ശ്രീരാമകൃഷ്ണ എ എൽ പി സ്കൂളിൽ വിദേശത്തുള്ള സഹോദരന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതായി ബി ജെ പി ആരോപിച്ചു. വടക്കാഞ്ചേരിയിൽ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയെന്ന് കാണിച്ച് സമ്മതിദാനാവകാശം നിഷേധിച്ചതിനെ തുടർന്ന് എൻ ഡി എ സ്ഥാനാർത്ഥി ഉല്ലാസ് ബാബു പ്രതിഷേധിച്ചു. കണ്ണൂരിൽ എൻ ഡി എ സ്ഥാനാർത്ഥി രവി കുളങ്ങരയെ സി പി എം പ്രവർത്തകർ തടഞ്ഞതായും പരാതിയുണ്ട്. നിലമ്പൂരിലും ഇലന്തൂരിലും വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാർ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

സംസ്ഥാനത്തെ മൊത്തം 30,495 ബൂത്തുകളിലായി വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആറ് മണിക്ക് മുൻപായി വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകും. ഇത്തവണ 2.71 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുക.