spot_img
Saturday, June 27, 2026
Home Blog Page 490

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും.!

0

പുതിയ അടവുമായി വാട്ട്സ്ആപ്പില്‍ സജീവമായിരിക്കുകയാണ് തട്ടിപ്പുകാര്‍. യുഎസിൽ നിന്നുള്ള വ്യാജ തൊഴിലുടമകൾ ഉൾപ്പെട്ട പുതിയ ഗ്രൂപ്പിന്റെ തട്ടിപ്പ് കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‌‍ സജീവമാകുന്നത്. ആളുകളെ വിളിക്കാനും അവരെ പറ്റിക്കാനുമായി അമേരിക്കയിൽ നിന്നുള്ള വ്യാജ ഫോൺ നമ്പരുകളാണ് തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ഏതെങ്കിലും കമ്പനിയുടെ മേലധികാരികൾ, സഹപ്രവർത്തകർ, വൻകിട കമ്പനികളുടെ സീനിയർ എക്സിക്യൂട്ടിവുകൾ എന്നിങ്ങനെ കമ്പനിയിലെ പ്രധാനപ്പെട്ട ആളുകളായി നടിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്.

നിരവധി പേർക്കാണ് കോളുകളും സന്ദേശങ്ങളും വന്നിട്ടുള്ളതെന്ന് പുറത്തുവന്ന റിപ്പോർട്ടുകള്‍ പറയുന്നു.ഐഎഎൻഎസിന്റെ റിപ്പോർട്ട് അനുസരിച്ച് നഗരത്തിലെ ഒരു വലിയ മീഡിയ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാർക്കാണ് ഇത്തരത്തിലുള്ള വ്യാജ അന്താരാഷ്ട്ര കോളുകളിൽ ഭൂരിപക്ഷവും ലഭിച്ചത്. ‘ഇത് കാണുമ്പോൾ എനിക്ക് മറുപടി നൽകുക. നന്ദി’ എന്നീ സന്ദേശങ്ങളും തട്ടിപ്പിന് ഇരയായവരുടെ ഫോണിലെത്തി. ജോർജിയയിലെ അറ്റ്‌ലാൻറ +1 (404), ഇല്ലിനോയിയിലെ ചിക്കാഗോ +1 (773) എന്നിങ്ങനെ സ്ഥലങ്ങളിലെ കോഡുകളുള്ള അമേരിക്കൻ നമ്പറുകളിൽ നിന്നാണ് വ്യാജ കോളുകൾ ഭൂരിപക്ഷം പേർക്കും ലഭിച്ചത്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇത്തരത്തിലെ അനാവശ്യ കോളുകൾ കാരണം ഇന്ത്യയിലെ നിരവധി പേർ ആശയക്കുഴപ്പത്തിലായിരുന്നു. ഈ കോളുകൾ വഴി ആളുകളുടെ പണം നഷ്‌ടപ്പെടുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുകയോ ചെയ്യുമെന്ന ആശങ്കയും ഉയർന്നിരുന്നു. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നാണ് പലർക്കും ഈ കോളുകൾ അന്ന് ലഭിച്ചത്. ഇന്ത്യയിൽ ഏകദേശം 500 ദശലക്ഷം ആളുകളാണ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇതിൽ പലരും ദിനം പ്രതി പല സൈബർ തട്ടിപ്പുകൾക്കും ഇരയാകുന്നുണ്ട്. ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണെന്ന് തോന്നിക്കുന്ന കോളുകളാണ് ഇന്ത്യക്കാർക്ക് ലഭിച്ചിരുന്നത്. +251 (എത്യോപ്യ), +62 (ഇന്തോനേഷ്യ), +254 (കെനിയ), +84 (വിയറ്റ്നാം) തുടങ്ങിയ ടെലിഫോൺ കോഡുകളിൽ ആരംഭിക്കുന്നവയായിരുന്നു.ടു ഫാക്ടർ ഓതൻറിഫിക്കേഷൻ (2FA) ഓണാക്കുക, ലിങ്കുകൾ ഓപ്പൺ ആക്കുന്നതിൽ ജാഗ്രത പാലിക്കുക, സ്പാം തടയുക/റിപ്പോർട്ട് ചെയ്യുക, ആപ്പുകൾ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ നടപടികളാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷനേടാനായി സ്വീകരിക്കേണ്ടത്.

മാരകായുധങ്ങളുമായി അഴിഞ്ഞാടിയ നാലംഗ പിടിച്ചുപറി സംഘം പിടിയിൽ

0

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സി​നെ​യും പൊ​തു​ജ​ന​ത്തെ​യും മ​ണി​ക്കൂ​റോ​ളം മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ഭീ​തി​യി​ൽ നി​ർ​ത്തി​യ ഗു​ണ്ടാ​സം​ഘ​ത്തെ ക​സ​ബ പൊ​ലീ​സും അ​സി. ക​മീ​ഷ​ണ​ർ ബി​ജു​രാ​ജി​ന്റെ കീ​ഴി​ലു​ള്ള സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി. വ​ടി​വാ​ൾ വീ​ശി​യാ​യി​രു​ന്നു നാ​ലു​പേ​ര​ട​ങ്ങി​യ സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്.

നി​ര​വ​ധി മോ​ഷ​ണ, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ കൊ​ടു​വ​ള്ളി വാ​വാ​ട് സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ൻ (32), കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി ക്രി​സ്റ്റ​ഫ​ർ (29), പെ​രു​മ​ണ്ണ സ്വ​ദേ​ശി അ​ൻ​ഷി​ദ് (21), വെ​ള്ളി​പ​റ​മ്പ് സ്വ​ദേ​ശി സു​റാ​ഖ​ത്ത് (22) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​റ്റ സം​ഘ​മാ​യും ര​ണ്ടു സം​ഘ​ങ്ങ​ളാ​യി പി​രി​ഞ്ഞും ന​ഗ​ര​ത്തി​ൽ ഭീ​തി​പ​ര​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 25ന് ​രാ​ത്രി ഒ​മ്പ​തി​ന് ആ​നി ആ​നി ഹാ​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ ആ​ളു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സും ക​ത്തി​വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ടി​ച്ചു​പ​റി​ച്ചു. തു​ട​ർ​ന്ന് കോ​ട്ട​പ്പ​റ​മ്പ് പാ​ർ​ക്ക് റെ​സി​ഡ​ൻ​സി ബാ​റി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​ടെ ര​ണ്ടു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല​യും പ​ണ​മ​ട​ങ്ങി​യ പ​ഴ്‌​സും പ്ര​തി​ക​ൾ ക​ത്തി​വീ​ശി ആ​ക്ര​മി​ച്ച് പി​ടി​ച്ചു​പ​റി​ച്ചി​രു​ന്നു.

മാ​വൂ​ർ റോ​ഡ് ശ്മ​ശാ​ന​ത്തി​നു മു​ൻ​വ​ശം പ്ര​തി​ക​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ഴ്‌​സ് പി​ടി​ച്ചു​പ​റി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ത്തി​ന്റെ ബോ​ണ​റ്റി​ൽ വ​ടി​വാ​ൾ​കൊ​ണ്ട് വെ​ട്ടു​ക​യും തു​ട​ർ​ന്ന് ക​സ​ബ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചെ​മ്മ​ണൂ​ർ ഗോ​ൾ​ഡ് ഷോ​റൂ​മി​ന്റെ പു​റ​കി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് താ​മ​സ​ക്കാ​ര​നെ ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു പ​ണം ക​വ​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തെ​ത്തി​യ ക​സ​ബ പൊ​ലീ​സി​നെ​തി​രെ വ​ടി​വാ​ൾ വീ​ശി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ സി​റാ​ജു​ദ്ദീ​ൻ ത​ങ്ങ​ളെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പൊ​ലീ​സ് കീ​ഴ്‌​പ്പെ​ടു​ത്തു​ക​യും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചു​വ​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പു​ല​ർ​ച്ച അ​ൻ​ഷി​ദി​നെ പു​തി​യ​റ​യി​ൽ​വെ​ച്ച് ഓ​ടി​ച്ചി​ട്ടു പി​ടി​ച്ചു. മ​റ്റു ര​ണ്ട് പ്ര​തി​ക​ളെ അ​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ച്ച് സ്വ​ർ​ണ​മാ​ല​യ​ട​ക്ക​മു​ള്ള മു​ത​ലു​ക​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്തു

സി​റാ​ജു​ദ്ദീ​ൻ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ്. ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്റെ നി​ർ​ദേ​ശ​ത്തി​ൽ ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ്, ക​സ​ബ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദ​ൻ, എ​സ്.​ഐ​മാ​രാ​യ ജ​ഗ​മോ​ഹ​ൻ ദ​ത്ത​ൻ, എം.​എ. റ​സാ​ഖ്, സീ​നി​യ​ർ സി.​പി.​ഒ പി. ​സ​ജേ​ഷ് കു​മാ​ർ, രാ​ജീ​വ് കു​മാ​ർ പാ​ല​ത്ത്, സി.​പി.​ഒ​മാ​രാ​യ ര​തീ​ഷ്, സ​ക്ക​റി​യ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ജോ​ർ​ജ് മാ​ത്യു, രാ​ജീ​വ​ൻ, ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഷാ​ലു എം, ​സു​ജി​ത്ത് സി.​കെ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​ച്ച​ത്

സഹോദരങ്ങളുടെ മക്കൾ ചാലിയാറിൽ മുങ്ങിമരിച്ചു

0

മ​മ്പാ​ട്: സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ചാ​ലി​യാ​ർ പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ചു. മ​മ്പാ​ട് പ​ന്ത​ലി​ങ്ങ​ൽ മി​ല്ലും​പ​ടി കു​ന്നു​മ്മ​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൻ റ​യാ​ൻ (11), കു​ന്നു​മ്മ​ൽ സി​ദ്ദീ​ഖി​ന്‍റെ മ​ക​ൻ അ​ഫ്ത്താ​ഹ് റ​ഹ്മാ​ൻ (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്നലെ വൈ​കീ​ട്ട് 5.30 ഓ​ടെ മ​മ്പാ​ട് ഓ​ടാ​യി​ക്ക​ൽ റെ​ഗു​ലേ​റ്റ​റി​ന് അ​മ്പ​തോ​ളം മീ​റ്റ​ർ താ​ഴെ റി​വ​ർ ലാ​ൻ​ഡ്​ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പം ആ​യി​രം​ക​ല്ല് ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം.

ഓ​ണാ​വ​ധി​യാ​യ​തി​നാ​ൽ ഇ​രു​വ​രും പി​താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ പു​ള്ളി​പ്പാ​ട​ത്തെ വീ​ട്ടി​ൽ വി​രു​ന്ന് വ​ന്ന​താ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ബ​ന്ധു​ക്ക​ളോ​ടു​മൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ ഇ​വ​ർ പാ​ല​ത്തി​ന് ചു​വ​ടെ പാ​റ​യു​ള്ള ഭാ​ഗ​ത്താ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. നാ​ട്ടു​കാ​രും എ​മ​ർ​ജ​ൻ​സി റെ​സ്ക‍്യൂ ഫോ​ഴ്സും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ആ​ദ‍്യം റ​യാ​നെ ക​ണ്ടെ​ത്തി നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നാ​ലെ അ​ഫ്ത്താ​ഹി​നെ​യും മ​മ്പാ​ട്ടെ സ്വ​കാ​ര‍്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​രും മ​രി​ച്ചു.

മ​മ്പാ​ട് എം.​ഇ.​എ​സ് ഹൈ​സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ‍്യാ​ർ​ഥി​യാ​ണ് അ​ഫ്ത്താ​ഹ് റ​ഹ്മാ​ൻ. മാ​താ​വ്: നി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​യ ഷം​റി​ൻ, ആ​യി​ഷ മ​ഹ്റി​ൻ. കാ​ട്ടു​മു​ണ്ട ഗ​വ. യു.​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് റ​യാ​ൻ. മാ​താ​വ്: സ​ജ്ന. സ​ഹോ​ദ​ര​ങ്ങ​ൾ: റി​ൻ​ഷി​ത്, അ​ജ്മ​ൽ, അ​സ്ബി​ൻ, റി​സ്ബാ​ൻ. മൃ​ത​ദേ​ഹ​ങ്ങ​ൾ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഖ​ബ​റ​ട​ക്കം തി​ങ്ക​ളാ​ഴ്ച.

ഓണാവധിക്ക് വീട് പൂട്ടിപ്പോകുമ്പോൾ പോൽ ആപ്പിൽ രജിസ്റ്റർ ചെയ്യൂ; 14 ദിവസം പൊലീസ് നിരീക്ഷണം- വീഡിയോ

0

തിരുവനന്തപുരം: ഓണാവധിക്കാലത്ത് വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ മൊബൈല്‍ ആപ് ആയ പോല്‍ ആപ്പിലെ സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും.

ആപ്പിലെ സർവിസസ് എന്ന വിഭാഗത്തിലെ ‘ലോക്ക്ഡ്​ ഹൗസ്​ ഇൻഫർമേഷൻ’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്.ഏഴുദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കാം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനുസമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം.

ആധാർ കാർഡ് നഷ്ടമായോ? ഇനി ഒട്ടും ടെൻഷൻ വേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി; വിശദാംശങ്ങൾ

0

ഇന്ന് രാജ്യത്ത് പൗരന്‍റെ പ്രധാന തിരിച്ചറിയൽ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ മിക്ക ആവശ്യങ്ങൾക്കും സിം കാര്‍ഡ് എടുക്കുന്നതിനുമെല്ലാം ആധാർ വേണം. എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാലോ? എന്നാൽ ആധാർ കളഞ്ഞു പോയാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. ഓഫ്‍‍ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. ‘യുഐഡിഎഐ ഓർഡർ ആധാർ പിവിസി കാർഡ്’ എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേക്ഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.ആദ്യം https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക.

തുടർന്ന് 12 അക്ക ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക.മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും. വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക.ആവശ്യമായ പേയ്മെന്റ് ട്രാൻസ്ഫർ ചെയ്യുക. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. പേയ്‌മെന്റിന് ശേഷം റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.നിങ്ങൾക്ക് എസ്എംഎസ് വഴി സർവീസ് റിക്വസ്റ്റ് നമ്പർ ലഭിക്കും. കൂടാതെ യുഐഡിഎഐയുടെ വെബ്‌സൈറ്റിലെ ‘ചെക്ക് ആധാർ കാർഡ് സ്റ്റാറ്റസ്’ എന്ന ഓപ്‌ഷൻ വഴി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.അതേസമയം, പത്ത് വർഷം മുൻപെടുത്ത ആധാർ കാർഡ് സൗജന്യമായി ഓൺലൈനിൽ പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബർ 14 വരെ നീട്ടിയിട്ടുണ്ട്.

എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ

0

മലപ്പുറം : പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. പാടത്ത് കൊക്കിനെ പിടിക്കുന്നതിനിടയിൽ സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ പൊട്ടിയ വെടിസുഹൃത്തിന് കൊണ്ടതാണെന്നാണ് പൊലീസ് അറിയിച്ചു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച കേസ്: പ്രതി അറസ്റ്റിൽ

0

കുറ്റ്യാടി:വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ കേസിലെ പ്രതി കുണ്ടുതോട് ഉണ്ണ്യത്താൻകണ്ടി യു.കെ.ജുനൈദിനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വടകരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട്ടെ കോളജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നു കാണാതായത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുണ്ടുതോട് ടൗണിനു സമീപമുള്ള വീടിന്റെ 2ാം നിലയിൽ പെൺകുട്ടിയെ തടങ്കലിൽ വച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ പൂട്ട് പൊളിച്ചാണ് തൊട്ടിൽപാലം എസ്ഐ സി.വി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.പ്രതി ജുനൈദിന്റെ വീട്ടിൽ നിന്ന് 5.47 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് പിടികൂടിയതിനും കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

0

നിലമ്പൂർ: മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്.

നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ​​ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈ​കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.

പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ അന്തരിച്ചു

0

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ (79) അന്തരിച്ചു.
തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഏകദേശം 80 സിനിമകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1944 ജനുവരി മൂന്നിനാണ് ജനനം. സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു കെ പി ഹരിഹര പുത്രൻ.

മലയാള ചലച്ചിത്രരംഗത്ത് അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ, എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ ‘വിലയ്ക്ക് വാങ്ങിയ വീണ’ എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹം സിനിമാ ലോകത്ത് എത്തുന്നത്. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായി സേവനമനുഷ്ഠിച്ചു.

വയനാട് ജീപ്പ് അപകടം, തീരാ നോവായി ഒമ്പത് പേർ, പോസ്റ്റുമോർട്ടം ഇന്ന്, 12 മണിക്ക് പൊതുദർശനം

0

വയനാട് മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമണിയോടെ നടപടികൾ ആരംഭിച്ചു. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദർശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തെ കുറിച്ചുള്ള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം പ്രഖ്യാപിക്കുന്നതിലും വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജീപ്പ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിടും. മാനന്തവാടി താലൂക്കിൽ ഇന്ന് നിച്ഛയിച്ചിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും മാറ്റിവച്ചു

ഒരു നാടിനെയാകെ വേദനയിലാക്കി, ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. ദുരന്തത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 2 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ജീപ്പിൽ 14 പേരായിരുന്നു ഉണ്ടായിരുന്നത്. താഴ്ചയിലേക്ക് മറിഞ്ഞപ്പോൾ പലർക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. പാറയും വെള്ളവുമുള്ളിടത്തെ അപകടം രക്ഷപ്രവർത്തനത്തെയും ബാധിച്ചു.