spot_img
Saturday, June 27, 2026
Home Blog Page 491

ഹോസ്റ്റലിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത് സുഹൃത്തിന്റെ വീട്ടിൽ വിവസ്ത്രയായി; പ്രതിക്കായി അന്വേഷണം

0

കോഴിക്കോട്: തൊട്ടിൽപ്പാലം പീഡനക്കേസിൽ പ്രതിക്കെതിരെ അതിജീവിതയുടെ മൊഴി പുറത്ത്. പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും പെൺകുട്ടി മൊഴിനൽകി. പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.കോഴിക്കോട് തൊട്ടിൽപ്പാലത്ത് പത്തൊൻപതു വയസുകാരിയാണ് കഴിഞ്ഞ ദിവസം സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായത്. വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നാണ് പ്രതി ജുനൈദിനെതിരായ പരാതി.

പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‍പി വി.വി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇന്നലെ പെൺകുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ പ്രതി ജുനൈദിനായി അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിട്ടില്ല. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ഇന്നലെ രാവിലെയാണ് പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടിൽ വെച്ച് വിവസ്ത്രയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്. പൊലീസ് വാതിൽ തകർത്താണ് പെൺകുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

മധുര സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിൽ തീപിടിത്തം; 8 പേർ മരിച്ചു

0

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിന് തീപിടിച്ച് 8 പേർ മരിച്ചു. ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിൻ മധുരയിൽ നിർത്തിയപ്പോൾ കോച്ചിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. രണ്ടു സ്ത്രീകളടക്കം എട്ടു പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്.

മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്. മധുര കളക്ടർ സംഗീതയും റെയിൽവേ ഡിവിഷണൽ മാനേജരും ട്രെയിൻ അപകടസ്ഥലത്ത് അന്വേഷണം നടത്തിവരികയാണ്.പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് 5.45ഓടെ അഗ്നിരക്ഷാസേന എത്തി.

7.15-നാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. 16730 പുനലൂര്‍-മധുര എക്‌സ്പ്രസില്‍ നാഗര്‍കോവിലില്‍നിന്നാണ് സ്വകാര്യ കോച്ച് മധുരയിലെത്തിയത്. അവിടെ മറ്റൊരു ലൈനിലേക്കു മാറ്റിയിട്ടിരിക്കുകയായിരുന്നു. ഈ കോച്ചില്‍ അനധികൃതമായി കൊണ്ടുവന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് അധികൃതര്‍ പറയുന്നു.

ജീപ്പ് മറിഞ്ഞത് 25 മീറ്റർ താഴ്ചയിലേക്ക്; മരിച്ചവരെല്ലാം സ്ത്രീകൾ: അനുശോചിച്ച് മുഖ്യമന്ത്രിയും രാഹുൽഗാന്ധിയും

0

മാനന്തവാടി: മാനന്താവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരെല്ലാം സ്ത്രീകൾ. മരിച്ച ഒൻപതു തോട്ടം തൊഴിലാളികളിൽ 9 പേരെയും തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തിവസന്ത, ചിന്നമ്മ ചന്ദൻ, ലീല സത്യൻ, ഷാജ ബാബു, റാബിയ, കാർത്ത്യായനി മണി, ശോഭ ബാൻ, ചിത്ര എന്നിവരാണ് മരിച്ചത്. മോഹന സുന്ദരി, ഉമ, ലത, ജയന്തി എന്നിവർക്കൊപ്പം ഡ്രൈവർ മണിയും പരുക്കേറ്റ് ചികിത്സയിലാണ്.

തേയില തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. നാലു പേരുടെയും നില അതീവ ഗുരുതരമാണ്. വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവ സ്ഥലത്തെത്തി. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. കണ്ണോത്ത് മലയ്ക്ക് സമീപം വളവും ഇറക്കവും ഉള്ള റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടു 25 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് മറിഞ്ഞതാണ് അപകടം ഗുരുതരമാക്കി. ദീപു ട്രേഡിങ് കമ്പനിയുടേതാണ് അപകടത്തിൽ പെട്ട ജീപ്പ്. കെഎൽ 11 ഡി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്

അനുശോചിച്ച് മുഖ്യമന്ത്രി വയനാട് മാനന്തവാടി കണ്ണോത്ത് മലയ്ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റു അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ.ശശീന്ദ്രനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു

ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി മാനന്തവാടിയിൽ തേയില തൊഴിലാളികളുടെ ജീവൻ അപഹരിച്ച ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചു. ജില്ലാ അധികാരികളുമായി സംസാരിച്ചതായും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും അപകടത്തിൽ പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കുറിച്ചു

മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേർ മരിച്ചു

0

മാനന്തവാടി ∙ തേയിലത്തോട്ടത്തിലെ തൊഴിലാളികളുമായി പോയ ജീപ്പ് താഴ്ചയിലേക്കു മറിഞ്ഞ് ഒൻപതു പേര്‍ മരിച്ചു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മക്കി മല എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. ഇതിൽ‌ റാണി, ശാന്ത, ചിന്നമ്മ, ലീല, റാബിയ, ഉമാദേവി, ഷാജ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. 12 പേർ ജീപ്പിലുണ്ടായിരുന്നതായാണ് വിവരം.

കമ്പമല ശ്രീലങ്കൻ അഭയാർഥി ക്യാംപിൽ താമസിക്കുന്നവരുൾപ്പെടെയാണ് അപകടത്തിൽപ്പെട്ടത്. കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വന്ന ജീപ്പ് കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപം കൊടുംവളവിൽ ചെങ്കുത്തായ താഴ്ചയിലേക്കു മറിയുകയായിരുന്നു. വാഹനം പൂർണമായി തകർന്നു.

രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാർ കയറുകെട്ടിയാണ് താഴേക്കിറങ്ങിയത്. അപകടത്തിൽപെട്ട പലരും സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Happy Onam Photo Frames

0

Onam Photo Frame save a special moments with fantastic ” Onam Photo Editor “.

Onam is the most popular festival in the state of Kerala, India. Onam is the official state harvest festival of Kerala.
Onam is a harvest festival which celebrates the return of the legendary King Mahabali/Maveli to the state. The festival falls in the month of Chingam, between August and September, according to the Malayali calendar. It also marks the beginning of the Malayalam year, called Kolla Varsham.

Onam Photo Frame is a fun and easy-to-use app that lets you add beautiful Onam-themed frames to your photos. With over 50+ frames to choose from, you can easily create stunning photos that you’ll cherish for years to come. Plus, the app is completely free to download and use.

Onam Photo Frame from collection of high-resolution Onam Frames 2023.
” Onam Photo Frame ” or Onam Photo Editor (Onam Frames 2023).
Create Onam Photo Frame with your photo
Let’s celebrate Onam with Onam Photo Editor by turning your pictures into memorable one.

Create Onam Photo Frame with your photos and your loved ones and share them on social media.
With Onam Frame Enter your new professional photo studio.
Onam Photo Frames is so easy to make a real work of art.
Adjust photographs of your friends into Onam Photo Frames decorated with stickers and beautiful Onam Frame and show your creativity.
Apply beautiful and stunning Onam Photo Frame 2023 to your photos, create memorable photos and share on social media.
Make your photo creative with this Onam Photo Frame .
Onam Photo Editor – Onam Photo Frame Editor has beautiful Onam Frames, stickers and greetings. Onam Frame has more then 60+ Onam Greetings 2023.

Onam Photo Frames make your pic more realistic and decorate your mobile home screen by using set as wallpaper option.
Onam Photo Editor – Onam Photo Frame has beautiful Onam 2023 Greetings and Onam Photo Frames and stickers.
Onam Greetings is in Hindi & English language.

How to use Onam Photo Frame or Onam Frame ?
1. Add Attractive frames to your photo
2. Click Photo from camera or Select Photo from gallery
3. Crop your photo with rotation option
4. Rotate, scale, zoom in-out , flip or drag the photo to fit into Frames as you like!
4. Add stickers on your photo
5. Add Filter effect to make more effective
6. Save photos in gallery
7. Share to family and friends via social media or set it into wallpaper
8. Add your photo in greetings

Features:
• Crate Onam Greetings and share ” Onam Photo Frame 2023 ” directly.
• Rotate, scale, zoom in-out , flip or drag the photo to fit into Onam Frames as you like!
• Set Your Onam Photo Frame as a phone wallpaper.
• You can also frame out all your best clicks pictures with beautiful ” Onam Photo Frames 2023 ” collection with super quality.
• Save your final photo into SD card with Onam Photo Frame 2023.
• Use wide range of Onam Stickers 2023 to make your pic classic.
• Give photo effect like grey scale, hue, contrast, many color effects, Filters and more.
• Contains 60++ Onam Greetings 2023 with 50+ stickers in Onam Photo Frames 2023.

Download Onam Photo Frame today and start celebrating the festival of Onam in style!
Onam Photo Frames Using this app you can make pic more beautiful in this Onam 2023.
Onam Photo Frame have 50+ photo frames with Onam Photo.
Let’s Celebrate This Onam With the use of ” ONAM PHOTO FRAME ” or ” ONAM FRAME “App.
Enjoy Onam Photo Frame with this awesome app Onam Photo Frame.

Onam also known as Thiru Onam or Thiruvonam, and Sravanmahotsav or Sravanotsavam.

Thiruvonam Photo Frame
Sravanmahotsav Photo Frame
Sravanotsavam Photo Frame
Thiru Onam Photo Frame
Happy Onam Photo Frame

So why wait? Download Onam Photo Frame now and start creating beautiful photo frames to celebrate Onam in style! and give your valuable review.
If you have any suggestions or queries please contact us on abniapps@gmail.com.
Happy Onam to you and your family 🙏❤️❤️🙏

DOWNLOAD (ANDROID Link 1) : CLICK HERE

DOWNLOAD (ANDROID Link 2) : CLICK HERE

ശ്രീറാം വെങ്കിട്ടരാമന് സുപ്രീംകോടതിയിൽ തിരിച്ചടി

0

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട നരഹത്യാ കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ഹർജി സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവ് ,സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. സുപ്രീംകോടതി കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാൻ പാടില്ല.

തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടേയെന്നും കോടതി വ്യക്തമാക്കി. വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നായിരുന്നും അതിനാൽ നരഹത്യ നില നിൽക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂർണമായും കോടതി തള്ളിനേരത്തെ സംസ്ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി അംഗീകരിച്ച് കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്.

ഓണവിപണി: 1196 പരിശോധനകള്‍, 16 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം, ചെക്കുപോസ്റ്റുകളിലും പരിശോധന

0

സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 1196 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 113 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 103 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്കുപോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്കു പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. ചെക്കുപോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാല്‍, മീന്‍, മാംസം, പലചരക്കു സാധനങ്ങള്‍ എന്നിവ ചെക്ക് പോസ്റ്റില്‍ തന്നെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി. മായം ചേര്‍ക്കാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ ശര്‍ക്കര മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള കാന്റീലിവർ ഗ്ലാസ്‌ ബ്രിജ് ഇനി വാഗമണ്ണിൽ

0

ഇന്ത്യയിലെ ഏറ്റവും വലുതും ആഴം കൂടിയതുമായ കാന്റീലിവർ (cantilever)ഗ്ലാസ്‌ ബ്രിജ് ഇനി വാഗമണ്ണിൽ. 40 മീറ്ററാണ് ഇതിന്റെ നീളം. ഈ മാസം 25 ന് ഇത് സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. ഒരാൾക്ക് 500 രൂപയ്ക്ക് ഗ്ലാസ് ബ്രിജ് വോക്കിങ് ആസ്വദിക്കാം. വാഗമണ്ണിലെത്തുന്നവർക്കായി അഡ്വഞ്ചർ പാർക്കിലെ സൂയിസൈഡ് പോയിന്റിലാണ് ഗ്ലാസ് ബ്രിജ് ക്രമീകരിച്ചിരിക്കുന്നത്. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന സാഹസിക വിനോദമാണ് ഗ്ലാസ് ബ്രിജ് വോക്കിങ്. ആഴമേറിയ താഴ്​വരയോ പുഴയോ പോലുള്ള ഭാഗങ്ങള്‍ക്ക് മുകളിലൂടെയുള്ള സഞ്ചാരം ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇത് മികച്ചൊരു അനുഭവമാകും.

കാന്റീലിവർ ഗ്ലാസ്‌ ബ്രിജ്ഭീമാകാരമായ പോൾ സ്ട്രക്ചറിൽ മറ്റു സപ്പോർട്ടുകൾ ഒന്നും ഇല്ലാതെ വായുവിൽ നിൽക്കുന്ന മാതൃകയിൽ ഉരുക്ക് വടങ്ങൾ ഉപയോഗിച്ചു ബന്ധിപ്പിച്ചു നിർത്തിയാണ് ബ്രിജ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഈ പാലത്തിലൂടെ ഉള്ള യാത്ര സഹസികത നിറഞ്ഞതും പാലത്തിന്റെ അറ്റത്തു നിൽക്കുമ്പോൾ ലഭിക്കുന്ന “വ്യൂ ” ആരുടേയും മനംകവരുന്നതുമാണ്. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂരകാഴ്ച ആസ്വദിക്കാം. നാല് കോടിയോളം രൂപ ആണ് ഗ്ലാസ് ബ്രിജിന്റെ നിർമാണ ചെലവ്.

ഇടുക്കി ഡിടിപിസിയുടെ കീഴിൽ “കിക്കി സ്റ്റാർസ് ”ന്റെ സഹകരണത്തോടെ “ക്യാപ്ചർ ഡേയ്സ് പ്രൈവറ്റ് ലിമിറ്റഡ് ” ആണ് ബ്രിഡ്ജ് ഡിസൈൻ ചെയ്ത് പണി പൂർത്തീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഫ്ലോറ്റിങ് ബ്രിജ് പ്രൊജക്റ്റ്‌ കോഴിക്കോട് ബേയ്പ്പൂർ കൊണ്ടുവന്നതും ക്യാപ്ച്ചർ ഡേയ്സ് ടീം ആയിരുന്നു

അടിയന്തര സഹായങ്ങൾക്കായി മടിക്കാതെ വിളിക്കാം:കേരള പൊലീസ്

0

തിരുവനന്തപുരം: അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ 112  എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് കേരള പൊലീസ്. അടിയന്തര സേവനങ്ങൾക്കായി രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്‌ക്ക് മാറുന്നതിനായുള്ള ERSS  (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്‌ക്ക് മാറ്റിയിരിക്കുന്നത്.  പൊലീസ്, ഫയർഫോഴ്‌സ് (ഫയർ & റെസ്‌ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭിക്കാൻ  112ലേയ്‌ക്ക് വിളിച്ചാൽ മതിയെന്നും അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ  ഉടൻ നിങ്ങൾക്ക് 112  എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്‌ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS  (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്‌ക്ക് മാറ്റിയിരിക്കുന്നത്.  അതായത് പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്‌ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭിക്കാൻ ഇനി 112 ലേയ്‌ക്ക്‌ വിളിച്ചാൽ മതിയാകും.

കേരളത്തിൽ എവിടെ നിന്ന്  112 ലേയ്‌ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്‌ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച്  സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്‌ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക്  അതിവേഗം പ്രവർത്തിക്കാം.  ജില്ലാ കൺട്രോൾ റൂമുകളിലേയ്‌ക്കും സമാനമായി സന്ദേശം നൽകും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന നമ്പറിൽ  നിന്നും  എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക.  മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.  അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

യുവതിയുടെ 6 പവൻ കൈക്കലാക്കി, വീട്ടിലെത്തിച്ച് ഉപദ്രവം; ‘മീശ’ വിനീത് വീണ്ടും പിടിയിൽ

0

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങി പണയം വെച്ചശേഷം തിരികെ നൽകാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി ഉപദ്രവിച്ച സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശിയും സോഷ്യൽ മീഡിയ താരവുമായ ‘മീശ വിനീത്’ എന്ന് വിളിക്കുന്ന വിനീത് (26) ആണ് പിടിയിലായത്.

സ്വർണ്ണാഭരണങ്ങള്‍ തിരികെ ചോദിച്ച യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്ക് വിളിച്ചു വരുത്തിയശേഷം വീടിനുള്ളിൽ വച്ച് മർദ്ദിച്ചെന്ന പരാതിയിലാണ് നടപടി.കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയിൽനിന്നു പണയം വയ്ക്കുന്നതിനായി 6 പവൻ സ്വർണ്ണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. ഇതോടെ വിനീത് യുവതിയെ ആഭരണങ്ങള്‍ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ച് വരുത്തി.

കിളിമാനൂരിലെത്തിയ യുവതിയെ ബൈക്കിൽ വീട്ടിലെത്തിച്ച ശേഷം മർദ്ദിച്ചെന്നാണ് പരാതി.യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയ താരമായ മീശ വിനീത് നേരത്തെ മോഷണ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. കിളിമാനൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇയാൾക്കെതിരെ കാപ്പാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതിനിടയ്ക്കാണ് പുതിയ കേസ്. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണൻ എസ് സി പി ഒ മഹേഷ് പ്രജിത്ത് കിരൺ ശ്രീരാജ് അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാൻഡ് ചെയ്തു