spot_img
Thursday, June 25, 2026
Home Blog Page 506

മഅദനി തിരുവനന്തപുരത്തെത്തി; അൻവാർശ്ശേരിയിലേക്ക് പുറപ്പെട്ടു

0

തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി തിരുവനന്തപുരത്ത് എത്തി. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വരാൻ വഴിയൊരുങ്ങിയത്. ബെംഗലൂരുവിൽ നിന്ന് ഉച്ചയോടെ തിരുവന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅദനി അൻവാർശേരിയിലേക്ക് തിരിച്ചു. കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് മഅദനിയെ സ്വീകരിച്ചു. അസുഖബാധിതനായ പിതാവിനൊപ്പം ദിവസങ്ങൾ ചെലവഴിച്ച ശേഷം ചികിത്സ അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് പിഡിപി വൃത്തങ്ങൾ അറിയിക്കുന്നത്.

നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായതെന്ന് മഅദനി പറഞ്ഞു. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി വൈഷമ്യങ്ങൾ ഉണ്ടായി. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നാട്ടിൽ പോകാൻ സാധിച്ചത്. ഇപ്പോൾ നാട്ടിൽ പോകാൻ കഴിഞ്ഞതിൽ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കാര്‍ മാര്‍ഗമാണ് അൻവാര്‍ശേരിയിലേക്ക് പോയത്. കുടുംബവും പിഡിപി പ്രവര്‍ത്തകരും മദനിക്ക് ഒപ്പമുണ്ട്.അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാര്‍ശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

മലേഷ്യൻ ഭരണകൂടത്തിന്റെ അന്താരാഷ്ട്ര ഹിജ്‌റ പുരസ്‌കാരം കാന്തപുരത്തിന്

0

ക്വാലാലംപൂർ: മലേഷ്യൻ ഗവൺമെന്റിന്റെ അന്താരാഷ്ട്ര ഹിജ്‌റ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക്. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അവാർഡ് സമ്മാനിച്ചു. ദേശീയ തലത്തിലുള്ള പുരസ്‌കാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് അണ്ടർ്‌സ്റ്റാൻഡിംഗ് മലേഷ്യ മുൻ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ മുനീർ ബിൻ യാക്കൂബിനും സമ്മാനിച്ചു.

ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്‌ലിം പണ്ഡിതർക്കാണ് 2008 മുതൽ എല്ലാ ഹിജ്‌റ വർഷാരംഭത്തിലും മലേഷ്യൻ ഭരണകൂടം ഹിജ്‌റ പുരസ്‌കാരം സമ്മാനിക്കുന്നത്. ഡോ. യൂസുഫുൽ ഖറദാവി, സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ, ഡോ. സാകിർ നായ്ക് തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്‌റ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രധാനികൾ.

സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്‌ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇസ്‌ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ഇസ്‌ലാമിക അധ്യാപനങ്ങൾ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാർത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളിൽ ഏർപ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യഗണങ്ങൾക്ക് അത് പകർന്ന് നൽകുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നൽകുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തി.ഹിജ്‌റ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോദനമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്.

22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. രാജ്യത്തെ പ്രമുഖ പണ്ഡിതർ, വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പൗര-സംഘടനാ പ്രതിനിധികളടക്കം തിങ്ങി നിറഞ്ഞ സദസ്സിലെ അവാർഡ്ദാനം പ്രൗഢവും ഗംഭീരവുമായിരുന്നു.

ആശുപത്രിയിൽ പ്രതിയുടെ പരാക്രമം, ഡ്രെസിങ് റൂം തകർത്തു; ജീവൻ പണയം വെച്ച് കീഴ്‌പ്പെടുത്തി പൊലീസുകാർ

0

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ജീവൻ പണയം വച്ചാണ് കീഴ്പ്പെടുത്തിയത്.

ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാൾ. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രിൽസിൽ ഇയാൾ തലയടിച്ചു പൊട്ടിച്ചിരുന്നു. തുടർന്ന് മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു.

ആശുപത്രി ജീവനക്കാരും കണ്ട് നിന്നവരും പകച്ചുപോയി. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലമായി കീഴ്പ്പെടുത്തി. ഈ സമയത്ത് കൈയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി. ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഇതേ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 22-ാം തീയ്യതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും 23-ാം തീയ്യതി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത നിലനില്‍ക്കുകയാണ്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൽക്കടലിനും മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചിരുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 20-07-2023 രാത്രി 11.30 വരെ 3.0 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

ഉമ്മന്‍ ചാണ്ടിക്കായി ഉറങ്ങാതെ കേരളം; വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടു

0

കോട്ടയം: ജനം കടൽ പോളെ ഇളകിയെത്തി, വഴിനീളെ കാത്തുനിന്നതോടെ ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമയക്കണക്കുകളെല്ലാം തെറ്റിച്ച് മുന്നോട്ട്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തേണ്ടിയിരുന്ന വിലാപയാത്ര, 24 മണിക്കൂർ പിന്നിട്ടു.അല്പസമയത്തിനകം കോട്ടയം ഡിസിസി ഓഫീസിൽ എത്തിച്ചേരും.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ ജനങ്ങളെ കൊണ്ട് ജനസാഗരമായി എംസി റോഡ് മാറി. സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മൻചാണ്ടിക്ക് നൽകിയത്. ഇനി ഇങ്ങനെയൊരു നേതാവുണ്ടാകില്ലെന്ന് പറഞ്ഞ്, കണ്ണീരണി‌ഞ്ഞ്, പലവിധ രീതിയിൽ ജീവിതത്തെ സ്പർശിച്ച കഥകൾ പങ്കുവച്ച്, ജനം തെരുവിൽ കാത്ത് നിൽക്കുകയാണ് ഇപ്പോഴും. വെയിലും മഴയും അവഗണിച്ച്, രാവെന്നോ പകലെന്നോ ഇല്ലാതെ, അവസാനമായി പ്രിയനേതാവിനെ കാണാനുള്ള ശ്രമത്തിലാണ് എല്ലാവരും.ഇന്നലെ രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്ന് തുടങ്ങിയ യാത്ര.

22 മണിക്കൂർ പിന്നിട്ടപ്പോൾ എത്തിയത് 124 കിലോമീറ്റർ ഇപ്പുറം തിരുവല്ലയിലായിരുന്നു. കൊട്ടാരക്കരയിലും അടൂരും ചെങ്ങന്നൂരും, ജനസാഗരം ഇരമ്പിയെത്തി. വാഹന വ്യൂഹത്തിന് മുന്നോട്ട് പോകാൻ കഴിയാത്ത വിധം ജനം തിങ്ങിനിറഞ്ഞു. നേതാക്കൾ ഏറെ പണിപ്പെട്ടാണ് വിലാപയാത്രയ്ക്ക് വഴിയൊരുക്കിയത്. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര, പൊതുദർശനം, സംസ്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവൻ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെ‍ർച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകൾ, ബേക്കറികൾ, മെഡിക്കൽ സ്റ്റോറികൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ അപകടം: കോൺഗ്രസ്​ മണ്ഡലം സെക്രട്ടറി മരിച്ചു

0

കു​മ​ളി: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം ക​ണ്ട​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മൂ​ന്നോ​ടെ​യാ​ണ്​ അ​പ​ക​ടം.കു​മ​ളി അ​ട്ട​പ്പ​ള്ളം പു​തു​വ​ൽ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ കെ.​വൈ വ​ർ​ഗീ​സാ​ണ്​ (സു​രേ​ഷ് – 47 ) മ​രി​ച്ച​ത്. കോ​ൺ​ഗ്ര​സ്​ കു​മ​ളി മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും ഐ.​എ​ൻ.​ടി.​യു.​സി പീ​രു​മേ​ട് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്

കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​സാ​ദ് മാ​ണി, ബി​നോ​യ് ന​ടൂ​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് വ​ർ​ഗീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​ത്. തി​രി​കെ വ​രു​ന്ന​തി​നി​ടെ ഇ​വ​രു​ടെ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന വ​ർ​ഗീ​സി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മ​ര​ണ​പ്പെ​ട്ടു. കാ​റി​ന്‍റെ മു​ൻ സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രും എ​യ​ർ ബാ​ഗ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച കു​മ​ളി​യി​ലെ​ത്തി​ക്കും.​സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ക​ൽ​പ​ന. മ​ക്ക​ൾ: ബി​നീ​ഷ്, അ​നീ​ഷ്

ബൈക്ക് യാത്രക്കാരനെ കുത്തി കടന്നുകളഞ്ഞു; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

0

കോഴിക്കോട് :ബൈക്കു യാത്രക്കാരനെ കുത്തിപ്പരുക്കേൽപിച്ച് ഓടി മറഞ്ഞ പ്രതിയെ 2 മണിക്കൂറിനകം പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 9നു പാവമണി റോഡിൽ കല്ലായി ഇരുനിലം ജംഷീറിനെ കുത്തിപ്പരുക്കേൽപിച്ച എടക്കാട് പാറമ്മൽ സ്വദേശി പ്രമോദിനെ (44)യാണു കസബ ഇൻസ്പെക്ടർ വിനോദ്, എസ്ഐ അബ്ദുൽ റസാഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധർമൻ, സിപിഒ വിഷ്ണു പ്രഭ എന്നിവർ ചേർന്നു പിടികൂടിയത്.

ജംഷീർ സഞ്ചരിച്ച ബൈക്കിന്റെ കണ്ണാടി പ്രമോദിന്റെ ദേഹത്തു തട്ടിയെന്നാരോപിച്ചു തുടങ്ങിയ വാക്തർക്കത്തിനിടെ യാണു പ്രമോദ് കത്തിയെടുത്തു ജംഷീറിനെ കുത്തിയത്.ജംഷീറിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സംഘം പരിസരങ്ങളിൽ തിരച്ചിൽ നടത്തിയാണു പാവമണി റോഡിനു സമീപം മാക്കോലത്തു ലൈനിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്ന പ്രമോദിനെ പിടികൂടിയത്. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കലക്ടറുടെ കാറിന്റെ ചില്ല് അടിച്ചു പൊളിച്ചത്, പാളയത്തു പൊലീസുകാരനെ തലയ്ക്കടിച്ചു പരുക്കേൽപിച്ചത്, 2019 ലെ തിരഞ്ഞെടുപ്പു വേളയിൽ വോട്ടിങ് മെഷീൻ എടുത്ത് എറിഞ്ഞത് തുടങ്ങി ഒട്ടേറെ കേസുകളിൽ പ്രതിയാണു പ്രമോദ്.

കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു.

0

കോഴിക്കോട്: കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടാകുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം, ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കെട്ടിടത്തിൻ്റെ രണ്ടും മൂന്നും നിലകൾ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആളപായം ഇല്ല. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി കെട്ടിടത്തിലെ തീ അണച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

0

തെറ്റായ ദിശയിലൂടെ വന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കളായ ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് തിരിച്ചുപോകുമ്പോഴായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു.കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്‌ ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബസിൽത്തന്നെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മുഹമ്മദ് നിഹാൽ വഴിക്കുവെച്ച്‌ മരിച്ചു. ശ്രുതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തികുളങ്ങര പോലീസ് കേസെടുത്തു.എറണാകുളത്തെ അക്വറേറ്റ് എൻജിനിയേഴ്‌സിലെ ഡിസൈനർ ആണ് മുഹമ്മദ് നിഹാൽ. പിതാവ്: അബ്ദുൾ ജമാൽ. മാതാവ്: സാജിദ. സഹോദരങ്ങൾ: മുഫൈൽ, മുഫ്‌ളിഹ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് ശ്രുതി. അമ്മ: സ്റ്റാനിസ്. സഹോദരൻ: സൗരവ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. ശ്രുതിയുടെ സംസ്കാരം ബുധനാഴ്ച 11-ന് ചെറുകരയിലെ വീട്ടുവളപ്പിൽ നടക്കും

App to make your photo look like a drawing

0

App to make your photo look like a drawing. This is a great app to make your mobile phone look like a photo. Here is more information about this application. We can use this app to draw images on your mobile phone, it’s a powerful app to draw photos on your mobile phone or photos taken with a mobile camera. Here is an image sketch application that supports both your Android phone and iPhone.

If you have a live photo taken with your camera from your mobile gallery, you can select a png or jpg photo and make that photo as easy as a sketch with this app. In this application we have included many sketch styles and drawing styles for you to enjoy, From that option you can easily choose the sketch style you like. With this “Sketch Photo Maker” application you can easily make pencil sketch on your mobile. Photos made in this way can be shared on your social media, sent to friends and made a status on WhatsApp. A sketch image app like this has a lot of awesome effects that people like. That’s why so many people have already installed this image sketch app. Your family photos can look like they were drawn beautiful.

It can be like drawing a photo of your children. This app will also help you to add color to the photos you make as you draw. This app also includes the option to edit photos nicely. Install this app on your iPhone or Android phone and send all the photos on your mobile as a beautiful drawing to your friends. Download and install this app on your smartphone from the Play Store, App Store, link given here and make photos stunning.

★★ Art Cartoon Camera Key Features:
– Cartoon, Pencil Sketch, and Oil Art Painting effects
– 100+ wonderful filters in Art Cartoon Camera
– 30+ cartoon effects in Art Cartoon Photo Editor
– Support UHD camera
– Perfect HD selfie
– White screen flash for front camera, fill light in front camera to take better selfie
– Support take selfie handily by using volume key
– Silent capture mode
– Support burst shot and timer shot
– Floating shutter button for easy capturing
– Support HDR mode, help you take better photos
– Pinch to zoom or move shutter button left-right to zoom
– Auto-focus or Touch to focus
– One tap to share your art work to social platforms: Instagram, WhatsApp , Facebook, Twitter and so on

★★ Art Cartoon Camera also have cool photo editing and art painting features:
– Crop photo: many kinds of ratios for the common social platforms
– Photo adjustment: contrast, saturation, brightness, tone
– Support Vignette function
– Support Tilt-shift photography
– Cartoon sketch painting photo editor
– Grid line in photo editor
– Efficient album manage for your photos
– Stamp photos with time and date tags

DOWNLOAD (android)
DOWNLOAD (i Phone)