spot_img
Wednesday, June 24, 2026

ഓണം ഇങ്ങെത്തി മക്കളേ! എങ്ങനെ നാട് പിടിക്കും; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍.



ബെംഗളൂരു: ഓണത്തിനു രണ്ടു മാസം മാത്രം ആണ് ഇനിയുള്ളത്. ഓണത്തിന് നാട്ടിലെത്താനുള്ള തിരക്കിലാണ് ബെംഗളൂരു മലയാളികള്‍. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളില്‍ ഓഗസ്റ്റ് 21ലെ ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തീര്‍ന്നു.തിരുവോണം ഓഗസ്റ്റ് 26നു ആണെങ്കിലും വെള്ളിയാഴ്ചയായ 21നാണു കൂടുതല്‍ പേര്‍ മടങ്ങുന്നത്. 22ലെ ബുക്കിങ് ഇന്ന് ആരംഭിക്കും.

പ്രതിദിന ട്രെയിനുകളായ കെഎസ്ആര്‍ ബെംഗളൂരു കന്യാകുമാരി എക്‌സ്പ്രസ്, മൈസൂരു തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്, യശ്വന്തപുര-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീര്‍ന്നത്. മംഗളൂരു വഴിയുള്ള കെഎസ്ആര്‍ ബെംഗളൂരു കോഴിക്കോട് എക്‌സ്പ്രസില്‍ മാത്രമാണ് ഇന്നലെ ടിക്കറ്റുകള്‍ ബാക്കിയുള്ളത്.വിമാന ടിക്കറ്റുകളുടെ അവസ്ഥയും ഇതുതന്നെ.കേരളത്തിലേക്കുള്ള

വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 21നു ബെംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്ക് 3,900 -4,500 രൂപയും തിരുവനന്തപുരത്തേക്കു 4,500-6,000 രൂപയും കോഴിക്കോട്ടേക്കു 3,200-4,500 രൂപയും കണ്ണൂരിലേക്കു 3,600 -5,500 രൂപയുമാണു ടിക്കറ്റ് നിരക്ക്.സ്വകാര്യ ബസുകളിലെ ടിക്കറ്റ് ബുക്കിങും തുടങ്ങിയിട്ടുണ്ട്. എറണാകുളത്തേക്ക് എസി സ്ലീപ്പറില്‍ 3,800-4,200 രൂപയും കോഴിക്കോട്ടേക്ക് 1,500-1,800 രൂപയുമാണു ടിക്കറ്റ് നിരക്ക്.ചുരുക്കം

ട്രാവല്‍ ഏജന്‍സികള്‍ മാത്രമാണു ബുക്കിങ് ആരംഭിച്ചത്. കേരള, കര്‍ണാടക ആര്‍ടിസി ബസുകളിലെ ബുക്കിങ് ജൂലൈ അവസാന വാരം മാത്രമേ ആരംഭിക്കുകയുള്ളൂ.ചെന്നൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്താനുള്ള തിരക്കും ഒരുപോലെ തന്നെയാണ്. ടിക്കറ്റുകള്‍ എല്ലാം ഏകദേശം ബുക്കിങ് തീര്‍ന്ന അവസ്ഥയാണ് .



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles