spot_img
Wednesday, June 24, 2026
Home Blog Page 517

യൂട്യൂബർ ‘തൊപ്പി’ കസ്റ്റഡിയിൽ

0

കൊച്ചി: തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂ ട്യൂബർ നിഹാലിനെ പൊലീസ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തെന്നു തൊപ്പി പറഞ്ഞു. ഇതിന്റെ വീഡിയോയും പോസ്റ്റ്‌ ചെയ്തു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു.

ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കട ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തു. നൂറ് കണക്കിന് കുട്ടികൾ പരിപാടിക്ക് തടിച്ചു കൂടിയത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്സുള്ള യുവാവാണ് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാല്‍.ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും സജീവ ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ പതിനേഴിനാണ് വളാഞ്ചേരിയിലെ ജെന്‍സ് ഷോപ്പ് യൂട്യൂബര്‍ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് കുട്ടികളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത്. ഇതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു. മറ്റൊരു പൊതുപ്രവര്‍ത്തകനും പൊലീസിനെ സമീപിച്ചിരുന്നു. വളാഞ്ചേരി പൊലീസാണ് യൂട്യൂബര്‍ക്കെതിരെയും കട ഉടയ്ക്കെതിരെയും കേസെടുത്തത്

ഫോൺ ഹാങ്ങാകുന്നുണ്ടോ?; കാരണക്കാരന്‍ വാട്ട്സ്ആപ്പ് ആകാം, പരിഹാരം ഇങ്ങനെ…

0

ഫോൺ ഹാങ്ങാകുന്നുണ്ടോ ? നേരെ വാട്ട്സാപ്പിലേക്ക് തിരിഞ്ഞോളൂ. വാട്ട്സ്ആപ്പ് ഉപയോക്താക്കൾ സ്ഥിരം നേരിടുന്ന പ്രശ്നങ്ങളാണ് വിവിധ ​ഗ്രൂപ്പുകളിലായി വരുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ,പലപ്പോഴും ഫോണിൽ സ്റ്റോർ ചെയ്യപ്പെടുന്നത്. ഫോണിന്റെ സ്റ്റോറേജ് ഫുൾ ആകാൻ ഇത് കാരണമാകും. ഇത് ഒഴിവാക്കാൻ  ഗ്രൂപ്പുകളിലെയും വ്യക്തികളുടെയും ചാറ്റിലെ ഓട്ടോ ഡൗൺലോഡ് ഓഫാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  

പ്രൊഫൈലിൽ പോയി മീഡിയ വിസിബിലിറ്റി ടാപ്പ് ചെയ്യണം. അതിൽ വാട്ട്സ്ആപ്പ് ഓട്ടോഡൗൺലോഡ് ഓപ്ഷൻ ഓഫാക്കി കൊടുത്താൽ മതി. ആവശ്യമുള്ളപ്പോൾ ഓട്ടോഡൗൺലോഡ് ഓണാക്കി കൊടുക്കാനാകും. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ ചാറ്റുകളിലെയും മറ്റും വിഡിയോകളും ചിത്രങ്ങളും ടാപ് ചെയ്തു ഡൗൺലോഡ് ചെയ്താൽ മതി. ആവശ്യമില്ലാത്ത വീഡിയോകളും ചിത്രങ്ങളും ഓട്ടോമാറ്റിക് ഡൗൺലോഡാകില്ല.  ആപ്പ് കാഷെയും ഡാറ്റയും ക്ലിയർ ചെയ്യുകയാണ് മറ്റൊരു വഴി. ഇതുവഴി നിങ്ങളുടെ ഫോണിൽ ആപ്പുകൾ സ്റ്റോർ ചെയ്യുന്ന ടെമ്പററി ഫയലുകൾ ഇല്ലാതാക്കാനാകും. സെറ്റിങ്സ് > ആപ്പുകൾ > ആപ്പ് മാനേജർ എന്നതിലേക്ക് പോയി കാഷെയും ഡാറ്റയും മായ്‌ക്കേണ്ട ആപ്പ് തിരഞ്ഞെടുക്കണം. തുടർന്ന് സ്റ്റോറേജ് ടാപ്പുചെയ്യുക,  കാഷെ ക്ലിയർ ചെയ്യുക. പണി കഴിഞ്ഞു. 

ക്ലൗഡ് സ്റ്റോറേജ്: ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലേക്ക് ഫോട്ടോകളും വിഡിയോകളും നീക്കുന്നതാണ് അടുത്ത പണി . ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ്, ഡ്രോപ്പ്ബോക്സ് എന്നീ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ധാരാളം സ്റ്റോറേജ് സ്പേസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഫോണിൽ എല്ലായ്‌പ്പോഴും ആക്‌സസ് ചെയ്യേണ്ട ആവശ്യമില്ലാത്ത ഫോട്ടോകളും വിഡിയോകളും സംഭരിക്കാൻ ഈ സേവനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. 

ഫോണിലെ സ്പേസ് കളയുന്ന വലിയ ഫയലുകള്‍ കണ്ടെത്താന്‍ ഫയല്‍ മാനേജര്‍ ആപ്പ് ഉപയോഗിക്കാവുന്നതാണ്. നിരവധി ഫയല്‍ മാനേജര്‍ ആപ്പുകള്‍ ലഭ്യമാണ്. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടാതെ സ്റ്റോറേജ് സ്പേസ് ഉള്ള ഒരു ഫോൺ വാങ്ങുന്നതും പരിഗണിക്കാം.  ഫോട്ടോകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന ഫോട്ടോ കംപ്രഷന്‍ ആപ്പും പ്രയോജനപ്പെടുത്താവുന്നതാണ്. ഫോട്ടോയുടെ ക്വാളിറ്റി കുറയാതെ സ്ഥലം ലാഭിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്ന് കൂടിയാണിത്. ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകള്‍ കണ്ടെത്തി ഡീലിറ്റ് ചെയ്യുന്നതും ഫോണിലെ സ്പേസ് ലാഭിക്കാന്‍ സഹായിക്കും. ഫോണ്‍ പതിവായി ബാക്കപ്പ് ചെയ്യുന്നത്  പ്രധാനപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ സഹായിക്കും. സ്റ്റോറേജിൽ നിന്നു ഡിലീറ്റ് ആയാലും ബാക്കപ്പ് സമയത്ത് അത് റീസ്റ്റോര്‍ ചെയ്യപ്പെടും. 

അശ്ലീലപദപ്രയോഗം; യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തു

0

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട്  ‘തൊപ്പി’എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ കേസ്. ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.  ‘തൊപ്പി’ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും ഇതില്‍ പങ്കെടുത്ത യൂട്യൂബറുടെ പാട്ടും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.  വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നൂറു കണക്കിന് കൗമാരക്കാരാണ് പരിപാടിക്ക് തടിച്ചു കൂടിയിരുന്നത്. യൂട്യൂബർക്കെതിരെ വളാഞ്ചേരി സ്വദേശിയാണ് പൊലീസിനെ സമീപിച്ചത്. ഈ മാസം 17 നായിരുന്നു വിവാദമായ പരിപാടി. കണ്ണൂര്‍ സ്വദേശിയായ  ഇയാള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ്. ഇയാളുടെ റീലുകള്‍ വൈറലാണ്. യൂട്യൂബ് ചാനലിന് 6.96 ലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. 

Speedcam Alerts And GPS Navigation

0

Speedcam alerts and navigation. 100% Legal and Reliable. Never pay another fine!

The only app that combines real-time alerts with the best offline radar detection alert system. With Radarbot, you will have the best radar alerts, real time traffic alerts and specific speed limit alerts for different vehicles (cars, motorbikes, trucks and commercial vehicles) in one powerful app. Drive while focusing on what really matters and enjoy your trip.

With Radarbot, drive more peacefully. Safer. Better.

RADAR WARNINGS
Enjoy driving without having to worry about jeopardizing your driver’s license or your safety. Avoid traffic fines and penalties by receiving clear warnings before reaching a radar:

  • Fixed radars.
  • Speed trap hotspots.
  • Tunnel radars.
  • Average speed cameras (the app shows your average speed).
  • Traffic light cameras.

Plus:

  • Dangerous driving areas.
  • Seat belt or cell phone use cameras.
  • Restricted area access control cameras.
  • Potholes and speed bumps on the road.
  • FEATURES:
  • It works in any country.
  • It is compatible with other apps. You can use Radarbot simultaneously with other GPS navigators or your favorite music app. You will continue to receive alerts in the background or while the screen is turned off.
  • Alerts only in the direction you are driving. The app automatically ignores radars in the opposite direction or off route.
  • Voice alerts.
  • Sound alerts when approaching a radar or going over the speed limit.
  • Vibration mode for motorists.
  • Completely configurable warning distances and parameters.
  • Automatic Bluetooth connection and startup.
  • Compatible with Wear OS.

REAL-TIME ALERTS
Real-time alerts will warn you of any unexpected circumstances. Radarbot has a community of over 50 million drivers worldwide to share and receive alerts. Find out immediately what is happening on the road and avoid traffic jams, road hazards, accidents, mobile radars, police, helicopters, drones and much more.

UPDATED RADARS
Radarbot has the most powerful and updated radar database in the world. Our team of experts performs daily updates to ensure that the database is always up-to-date. Not a single radar can escape the prying eyes of Radarbot!

RADARBOT WORLDWIDE
Try our “FREE” version totally free of charge and with no time limits. If you want to enjoy the full experience, you can try “Radarbot GOLD” or “Radarbot GOLD RoadPro” with integrated GPS navigation, unique advantages and, of course, no advertising.

GPS NAVIGATION AND SPEED LIMITS
Discover the power of Radarbot. The GOLD version provides you everything you need while on the road in a single app: GPS navigation, radars and speed limits. You will reach your destination safely, even if you don’t have an Internet connection. Travel and receive radar alerts all over the world, without worrying about mobile network coverage.

Where would you like to go?

  • FEATURES:
  • Offline navigation and 3D maps.
  • Option to choose a route with fewer radars.
  • Road speed limits.
  • Alert for school areas and their radars.
  • Radarbot copilot. Put your seat belt on!

ARE YOU A PROFESSIONAL DRIVER?
“Radarbot GOLD RoadPro” includes everything a professional driver could need:

  • Routes with special restrictions for trucks and commercial vehicles.
  • Speed limits and specific radars for trucks.
  • Distance alerts adapted to heavy vehicles.

If you have any doubts or questions, we would be more than happy to assist you at radarbot@iteration-mobile.com or from the customer support option within the app.

Download Radarbot now and become a member of the “Enjoy driving!” movement

DOWNLOAD ANDROID
DOWNLOAD I PHONE

കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

0

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

പ്രമുഖ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. ഇന്ന് രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്.

കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

കോഴിക്കോട് ബീച്ചില്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ക്വട്ടേഷന്‍ നേതാവും സംഘവും പിടിയില്‍

0

കോഴിക്കോട്സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. 

കഴിഞ്ഞദിവസം പുലര്‍ച്ചെ കോഴിക്കോട് ബീച്ചില്‍ കളിക്കുകയായിരുന്ന കുട്ടിയെ നൈനൂക്ക് ലൈംഗികമായി അതിക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മറ്റു കുട്ടികളെ ഉപദ്രവിക്കുകയും കടലില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് കേസ്. നൈനൂക്കിന്റെ പന്നിയങ്കരയിലെ വീട്ടില്‍ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്‌പ്പെടുത്തിയത്. വീട് തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് നൈനൂക്ക് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആയുധങ്ങള്‍ സഹിതമായിരുന്നു പൊലീസിനെ വെല്ലുവിളിച്ചത്. തുടര്‍ന്ന് വീടിന്റെ വാതില്‍ ചവിട്ടി തുറന്നാണ് പ്രതികളെ പിടികൂടിയത്. പൊലീസ് വാഹനവും സംഘം അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. ആയുധവുമായി ആക്രമിച്ചു, വാഹനം തകര്‍ത്തു എന്നീ സംഭവത്തില്‍ പന്നിയങ്കര പൊലീസ് കേസെടുത്തിട്ടുണ്ട്.

Fast compress videos

0

Fast compress videos, reduce video size, convert to MP4. Batch image compressor.

Quickly compress video, convert to MP4, cut video, extract MP3 audio from video.
Reduce video size, shrink video, save your device’s storage space.

Batch Image Compressor, support quickly batch compress images, save your storage space.

Features:

Compress videos with high/normal/low quality
Cut and compress video
Fast forward and compress video
Video to MP3 converter, can extract MP3 from video file
Use hardware codec, fast compression
Share videos
Batch compress images
Free and Easy-to-use

DOWNLOAD ANDROID
DOWNLOAD I PHONE

സാമൂഹ്യ വിരുദ്ധവും സ്‌ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി വേണം: ഡിവൈഎഫ്ഐ

0

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളിൽ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും സ്ത്രീവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വീഡിയോകൾ നിർമിക്കുന്നവർക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

സമീപ കാലത്ത് സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. യൂ ട്യൂബ് പോലുള്ള വീഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ലോക ശ്രദ്ധയിലേക്ക് വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഗുണപരമായ പല മാറ്റങ്ങളും നില നിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ- ദളിത്‌ വിരുദ്ധവും, ആധുനിക മൂല്യങ്ങൾക്കെതിരെ പൊതു ബോധം നിർമ്മിക്കുന്നതുമായ വീഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്.

ചിന്താ ശേഷിയില്ലാത്ത കുറേപേർ  ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുജന ശ്രദ്ധയിൽ പെട്ട ‘തൊപ്പി’ എന്നറിയപ്പെടുന്ന യൂ ട്യൂബർ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തിൽ പെട്ടതാണ്. തീർത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണ്.

യൂ ട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കാൻ പ്രായ പരിധിയുള്ള രാജ്യമാണ് നമ്മളുടേത്. പ്രായ പൂർത്തിയാവാത്ത കുട്ടികൾ കാണേണ്ട ഉള്ളടക്കമുള്ള വീഡിയോകൾക്ക് ‘യൂ ട്യൂബ് കിഡ്സ്‌’ എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാൽ ആവശ്യത്തിന് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഏത് തരം വീഡിയോകളാണ് കാണുന്നതെന്നും, ഗാഡ്ജറ്റുകൾ കുട്ടികൾ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ധാരണയില്ലാത്തവരാണ്.

സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേഷകർക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടിൽ കൈയ്യിലെ മൊബൈൽ ഫോണിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജന ശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ്  ഇത്തരം കണ്ടന്റുകൾക്ക് പിന്നിൽ.  സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് ആലോചിക്കണം.

യൂ ട്യൂബ് അടങ്ങുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങൾ കൊണ്ട് വരണം. സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകൾ ചെയ്യുന്ന വ്ലോഗർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈ കൊള്ളണമെന്നും  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്തെ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു

0

മലപ്പുറം കീഴാറ്റൂരില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മുജീബ് അതൊന്നും ചെവിക്കൊള്ളാതെ ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു

0

കൊച്ചി: മുൻമന്ത്രി എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

ഇന്ന് പത്തുമണി മുതൽ 12 മണി വരെ ഡിസിസി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയിൽ പൊതുദർശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. വണ്ടൂരിൽ നിന്നും ചേലക്കരയിൽ നിന്നും ഓരോതവണയും ഞാറക്കലിൽ നിന്ന് രണ്ട് തവണയും എംഎൽഎയായി. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ആയിരുന്നു. കെപിസിസി നിർവാഹ സമിതി അംഗം ആയിരുന്നു. 1980 വണ്ടൂരിൽ നിന്ന് ജയിച്ചു. 1987 ചേലക്കരയിൽ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ ഞാറക്കലിൽ നിന്ന് ജയിച്ചു. 2013 ൽ കുര്യനാട് വെച്ച് എം എ ജോൺ അനുസ്മരണ പരിപാടിക്ക് ഇടെ പക്ഷാഘാതമുണ്ടായി. അന്നുമുതൽ ചികിത്സയിലാണ്.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കൽ അയ്യപ്പൻ – കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രിൽ 12ന് ജനിച്ച കുട്ടപ്പൻ എംബിബിഎസ് ബിരുദധാരിയാണ്. കെപിസിസി ജനറൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം,  കോൺഗ്രസ് പട്ടികജാതി/ വർഗ സെൽ സംസ്‌ഥാന ചെയർമാൻ, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പരിവർത്തനവാദി പ്രസ്‌ഥാനത്തിലൂടെ രാഷ്‌ട്രീയത്തിൽ വന്ന കുട്ടപ്പൻ 1978-ൽ കോൺഗ്രസിൽ ചേർന്നു. 1980ൽ വണ്ടൂരിനെയും 1987ൽ ചേലക്കരയെയും 1996ലും 2001ത്തിലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2016ൽ പക്ഷാഘാതത്തെത്തുടർന്ന് അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിൻ തുറമുഖ ട്രസ്‌റ്റ് ആശുപത്രി എന്നിവിടങ്ങളിൽ ജോലി നോക്കിയ കുട്ടപ്പൻ രാഷ്‌ട്രീയ പ്രവർത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്‌ക്കുകയായിരുന്നു. ജന്മം കൊണ്ട് പത്തനംതിട്ടക്കാരനാണെങ്കിലും കർമ്മം കൊണ്ട് ഡോ എം എ കുട്ടപ്പൻ കൊച്ചിക്കാരനായി. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ഹൗസ് സർജൻസിയിൽ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പൻ മുഖ്യധാരാ രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്