spot_img
Saturday, June 20, 2026
Home Blog Page 556

‘താൻ കേസ് കൊടുക്കെന്ന് മന്ത്രി’;മന്ത്രി റിയാസും ചാക്കോച്ചനും ഒരുമിച്ചെത്തിയ ചിത്രത്തിന് ക്യാപ്ഷനിട്ട് സോഷ്യൽ മീഡിയ

0

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്  ‘ന്നാ താൻ കേസ്‌ കൊട്‌’. ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു.  പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ‘ന്നാ താൻ കേസ്‌ കൊട്‌’. എന്നാൽ പിന്നാലെ ഇതിന്റെ പ്രചാരണ പോസ്റ്ററും വിവാദങ്ങളിലൂടെ ശ്രദ്ധനേടി  എന്നാൽ  പോസ്റ്റർ വാചകത്തിലെ വിവാദങ്ങൾക്കിടയിലും ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി പ്രദർശനം തുടരുകയാണ്. 

റോഡിലെ കുഴി സംബന്ധിച്ച് ഹൈക്കോടതി പോലും ഇടപെട്ട് നിൽക്കുന്ന സമയത്തായിരുന്നു പോസ്റ്ററിൽ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാചകവുമായി പ്രചാരണ പോസ്റ്റർ ഇറങ്ങിയത്. ഇതിന് പിന്നാലെ വിമർശനങ്ങളുയർന്നപ്പോഴും അത്തരം സർഗാത്മക വിമർശനങ്ങളെ ഉൾക്കൊള്ളുന്നുവെന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇപ്പോഴിതാ വിവാദങ്ങൾക്കെല്ലാം ഒടുവിൽ തന്നെ കാണാനെത്തിയ കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് മന്ത്രി തന്നെ.

ഇരുവരും പരസ്പരം തമാശ പറഞ്ഞ് ചിരിക്കുന്നതാണ് ചിത്രം. . ചിത്രത്തിനൊപ്പം കുറിപ്പൊന്നും റിയാസ് പങ്കുവച്ചിട്ടില്ല.  എന്നാൽ ഏറെ രസകരമായ കുറിപ്പുകളാണ് കമന്റായി ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ‘റോഡിൽ കുഴിയുണ്ടെന്ന് കുഞ്ചാക്കോ, ‘താൻ കേസ് കൊടെന്ന്’ മന്ത്രി’ എന്നു തുടങ്ങി, ഇതുകൊണ്ടൊന്നും റോഡിലെ കുഴി അടയില്ലെന്ന് ചിലർ, കുഴി വിവാദത്തിൽ റിയാസിന്റെ മറുപടി ചൂണ്ടിക്കാട്ടി മറ്റു ചിലരും എത്തുന്നു.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ആയിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികൾ രംഗത്തെത്തി. എന്നാൽ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെ ക്രിയാത്മക വിമർശനമായി കാണുന്നുവെന്ന് മന്ത്രി റായസും അന്നു തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സൈബർ ഇടങ്ങളിൽ ചിത്രം ബഹിഷ്കരണ ആഹ്വാനം വരെ ഉണ്ടായിരുന്നു.

എന്നാൽ പിന്നാലെ,  ഇതിന് സമാനമായ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറങ്ങിയിരുന്നു. “തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ”, എന്നായിരുന്നു ഈ പോസ്റ്ററിലെ വാചകം. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെ തിയറ്റര്‍ ലിസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഈ പോസ്റ്റർ പുറത്തുവന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

വെള്ളം കയറിയ KSRTC ഡിപ്പോയിൽ ആവേശകരമായ ‘വള്ളം കളി’; വൈറലായി ജീവനക്കാരുടെ വീഡിയോ

0

കൊച്ചി: വെള്ളം കയറിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ‘വള്ളംകളി’യുമായി കെ.എസ്.ആർ.ടി.സി. ജീവനക്കാർ. എറണാകുളം സൗത്ത് ഡിപ്പോയിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

എറണാകുളം സൗത്ത് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ ബിനിൽ ആന്റണിയും എൻക്വയറി വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എൽദോ, സന്തോഷുമാണ് വീഡിയോയിലുള്ളത്. മുട്ടോളം വെള്ളം കയറിയ ഓഫീസിൽ ടേബിളിന് മുകളിൽ കയറിയിരുന്നാണ് മൂവരും വഞ്ചിതുഴയൽ അനുകരിക്കുന്നത്.

വീഡിയോയുടെ പശ്ചാത്തലത്തിൽ ഷൈജു ദാമോദരന്റെ കമന്ററിയും ഉൾപ്പെടുത്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. വളരെ പെട്ടെന്നുതന്നെ വീഡിയോ വൈറലാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ പൂർണ്ണമായും നിർത്തി. സാധാരണ മഴപെയ്താൽ തന്നെ കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളും കെഎസ്ആർടിസി ഡിപ്പോകളും വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കോഴിക്കോട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട, വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ

0

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌കോഡും കസബ പൊലീസും ചേർന്ന് പിടികൂടി. കണ്ണൂർ അമ്പായിത്തോട് സ്വദേശി പാറചാലിൽ വീട്ടിൽ അജിത് വർഗ്ഗീസ് (22), കുറ്റ്യാടി പാതിരിപാറ്റ സ്വദേശി കിളിപൊറ്റമ്മൽ വീട്ടിൽ അൽത്താഫ് (36 ) കാസർഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ അക്ബറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ എൻ ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഓണത്തോട് അനുബന്ധിച്ച നടത്തിയ പ്രത്യേക ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ വലയിലാവുന്നത്. 

ജില്ലയിൽ മയക്കുമരുന്നിനെതിരെ ശക്തമായ ഇടപെടലാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 300 ഗ്രാമോളം എംഡിഎംഎയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി പ്രകാശൻ്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ പ്രജീഷ് എന്നിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശത്തുനിന്ന് കഞ്ചാവ് കണ്ടെടുത്തത്.
 
സംസ്ഥാനത്തിൻ്റെ പുറത്ത് നിന്ന് കഞ്ചാവ് എത്തിച്ച ശേഷം ജില്ലയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ആവശ്യക്കാരായ വിദ്യാർത്ഥികളെ കണ്ടെത്തി ചില്ലറയായി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതാണ് രീതി. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് ഇവർ ചില്ലറ വിൽപ്പന നടത്തുന്നത്. ഇവരുടെ വലയിൽ പെട്ട വിദ്യാർഥികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചുവരികയും ജില്ലയിലെ രഹസ്യ കേന്ദ്രം കണ്ടെത്തി പിടികൂടുകയുമായിരുന്നു. 

പിടിയിലായ അജിത് വർഗ്ഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന്, മോഷണം ഉൾപ്പടെ നിരവധി കേസുകൾ നിലവിൽ ഉണ്ട്. ഇതിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞുവരവേ ആണ് ഇയാൾ പിടിയിലാകുന്നത്. കോഴിക്കോട് കസബ സബ് ഇൻസ്‌പെക്ടർ എസ് അഭിഷേകിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കോഴിക്കോട് ഡാൻസഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്‌ടർ മനോജ് എടയേടത് സീനിയർ സിപിഒ കെ അഖിലേഷ് സിപിഒമാരായ കാരയിൽ സുനോജ്, അർജുൻ, ക്രൈം സ്കോഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത്, ഷാഫി പറമ്പത്, അനൂജ് എ, സജേഷ് കുമാർ പി, കസബ സ്റ്റേഷനിലെ എസ്‌ ഐ രാജീവൻ, സീനിയർ സിപിഒ രതീഷ് പി എം, സിപിഒ ബിനീഷ് ഡ്രൈവർ, സിപിഒ വിഷ്ണു പ്രഭ എന്നിവർ പങ്കെടുത്തു

സോഷ്യല്‍ മീഡിയയില്‍ ട്രോളായി ‘ആലപ്പുഴ പപ്പടംതല്ല്’; ഓഡിറ്റോറിയത്തിന് സംഭവിച്ച നഷ്ടം ഒന്നരലക്ഷത്തോളം രൂപ.!

0

ഹരിപ്പാട് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിൻ്റെ ഉടമ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.

ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിൻ്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരൻ്റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി. ഭക്ഷണം വിളമ്പുന്നതിനിടയിൽ വരൻ്റെ സുഹൃത്തുക്കളിൽ ചിലർ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടതാണ് തുടക്കം. പപ്പടം തരില്ലെന് പറഞ്ഞതോടെ തർക്കമായി. പിന്നെ അടിയായി. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് പുറത്തേയ്ക്കും വ്യാപിച്ചു

ഒടുവിൽ പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്.അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തിൽ ഓഡിറ്റോറിയ ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിൻ്റെ ഉടമ മുരളീധരൻ, ജോഹൻ ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകർത്തെന്ന ഉടമയുടെ പരാതിയിൽ കരീലകുളങ്ങര പോലീസ് കേസെടുത്തു.ത​ല്ലു​കി​ട്ടി​യ​തിന് പുറമെയാണ് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്. അതേ സമയം ട്രോ​ളു​ക​ളും ക​മ​ൻ​റു​ക​ളും​കൊ​ണ്ട് വൈറലായ പപ്പടത്തല്ല് ​സോഷ്യൽ മീഡിയില്‍ എങ്ങും നിറയുകയാണ്

തൊടുപുഴ ഉരുൾപൊട്ടലിൽപ്പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു

0

തൊടുപുഴ: തൊടുപുഴ മൂലമറ്റം കാഞ്ഞാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെട്ട അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, ഭാര്യ ജയ,  സോമന്റെ അമ്മ തങ്കമ്മ, മകൾ ഷിമ, ഷിമയുടെ മകൻ നാലുവയസുള്ള ദേവാനന്ദു എന്നിവരാണ് മരിച്ചത്.

തങ്കമ്മയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് ദേവനന്ദുവിന്റെയും ഷിമയുടേയും  കണ്ടെത്തി. പിന്നീടാണ് സോമന്റെയും ഭാര്യ ജയയുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപം പുലർച്ചെ മൂന്നരയോടെയാണ്  ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപൊട്ടലിലും മലവെള്ള പാച്ചലിലും  വീടിരുന്ന പ്രദേശം ആകെ ഒലിച്ചുപോയി. രാത്രി ആരംഭിച്ച ശക്തമായ മഴ രാവിലെ അൽപം ശമിച്ചിട്ടുണ്ട്.  പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. തെരച്ചിലിനായി തൃശൂരില്‍ എൻഡിആർഎഫ് സംഘം സംഭവ സ്ഥലത്തേക്കെത്തിയിരുന്നു.

എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി

0

എം.വി.ഗോവിന്ദൻ മാസ്റ്റര്‍ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എം.വി.ഗോവിന്ദന്‍ മാസ്റ്ററെ സിപിഎം നിയോഗിച്ചു. കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് തീരുമാനമെന്നാണ് വിശദീകരണം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി എന്നിവർ പങ്കെടുത്ത സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. ഇ.പി.ജയരാജന്റെ അധ്യക്ഷതയിലായിരുന്നു സംസ്ഥാന സമിതി ചേർന്നത്. 

രാവിലെ ചേർന്ന സിപിഎം സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്, ഒഴിയാമെന്ന കോടിയേരി ബാലകൃഷ്ണന്റെ തീരുമാനത്തിന് അംഗീകാരം നൽകിയിരുന്നു. അവധിയിൽ പോകാം എന്ന നിർദേശം സെക്രട്ടേറിയറ്റ് മുന്നോട്ടു വച്ചെങ്കിലും ഒഴിയാമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു കോടിയേരി. തുടർന്ന് ഈ തീരുമാനം സെക്രട്ടേറിയറ്റ് അംഗീകരിച്ചു. കോടിയേരിക്ക് പകരക്കാരനെ നിശ്ചയിക്കുന്നതിനെ ചൊല്ലിയായിയരുന്നു പിന്നീട് ചർച്ച. പിബി അംഗം എ.വിജയരാഘവൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, ഇ.പി.ജയരാജൻ എന്നിവരുടെ പേരുകളായിരുന്നു പരിഗണനയിൽ. സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കോടിയേരിയെ നേരിൽക്കണ്ട് തീരുമാനം അറിയിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കോടിയേരി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. നാളെ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും

ഇന്‍സ്റ്റഗ്രാമിലൂടെ നഗ്നഫോട്ടോകളും വീഡിയോയും കൈക്കലാക്കി, യുവതിയെ പീഡിപ്പിച്ച് പണം തട്ടാന്‍ ശ്രമം

0

മലപ്പുറം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കി പീഡിപ്പിക്കുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പുനലാൽ ചക്കിപ്പാറ സ്വദേശി ലെനിൻ രാജ് ഭവനിൽ ഷുഹൈബ് (23) നെയാണ് നിലമ്പൂർ പോലീസ് ഇൻസ്‌പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിൽ  അറസ്റ്റു ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും, വീഡിയോയും കൈക്കലാക്കിയ പ്രതി ഇവ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കാനും ശ്രമിക്കുകയായിരുന്നു.

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വിവാഹിതനായ യുവാവ് യുവതിയെ പരിചയപ്പെട്ടത്. യുവതിയുമായി അടുപ്പത്തിയായ പ്രതി പിന്നീട് ഇവരുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയായിരുന്നു. ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുൻപ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി ഇയാള്‍ യുവതിയെ പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടർന്നു. ഇതോടെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

യുവതിയുടെ പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിർദ്ദേശപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്ത പൊലീസ്  ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപത്തുവച്ചാണ്  പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് നഗ്‌നചിത്രങ്ങൾ കൈക്കലാക്കി പീഡിപ്പിക്കുന്ന നിരവധി പരാതികൾ ഇപ്പോൾ പോലീസിനു ലഭിക്കുന്നുണ്ടെന്ന് നിലമ്പൂര്‍ പൊലീസ് അറിയിച്ചു. എസ് ഐ  എം. അസൈനാർ, എൻ പി സുനിൽ,  അഭിലാഷ് കൈപ്പിനി, കെ ടി ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്ത്. കേസില്‍ തുടരന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.

0

കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് സ്വദേശി അജയ് കുമാര്‍ (25) ആണ് കൊല്ലപ്പെട്ടത്.നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി സുരേഷ് ആണ് കൃത്യം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി പാലക്കാട് സ്വദേശി സുരേഷ്

സുരേഷിന്റെ ഭാര്യയുടെ സുഹൃത്താണ് അജയ്. ഈ ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. യുവതിയെ കാണാനാണ് അജയ് എറണാകുളത്തെത്തി ഹോട്ടലില്‍ മുറിയെടുത്തത്.

ഇരുവരും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന സംശയമുണ്ടായിരുന്ന സുരേഷും കൊച്ചിയില്‍ എത്തുകയായിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് ഭാര്യയെക്കൊണ്ട് അജയ് കുമാറിനെ സുരേഷ് വിളിപ്പിച്ചിരുന്നു.

രാത്രി യുവതിയെ കാറിലിരുത്തിയ ശേഷം സുരേഷ് അജയ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് പോയി. സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് സുരേഷ് തലയ്ക്കടിക്കുകയായിരുന്നു. രക്ഷപ്പെടാനായി അജയ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണ് മരിക്കുകയായിരുന്നു.

വിവാഹത്തിലും ഖബറടക്കത്തിലും സഹകരിക്കില്ല; ലഹരിക്കേസുകളിൽ വടിയെടുത്ത് മഹല്ല് കമ്മിറ്റി

0

കാസർകോട്: ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ പിടിപ്പിക്കപ്പെടുന്നവരുടെ വിവാഹം, ഖബറടക്കം തുടങ്ങി എല്ലാ പരിപാടികളിലും സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ല് കമ്മിറ്റിയിൽനിന്ന് പുറത്താക്കുകയും ചെയ്യും. 

അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്ന് അറിയിച്ചു. വീട്ടുകാർക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റും നൽകില്ല. പുറമെ, മഹല്ലിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്യും. കേസിൽ ഉൾപ്പെട്ടവർ മരിച്ചാൽ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളിൽ മഹല്ലുമായി ബന്ധപ്പെട്ട് ആരും പങ്കെടുക്കില്ല. യുവാക്കൾ രാത്രി പത്തിനുശേഷം കാരണമില്ലാതെ ടൗണുകളിൽ കൂട്ടംകൂടി നിൽക്കരുതെന്നും കമ്മിറ്റി വിലക്കി. കുട്ടികളുടെ രാത്രി സഞ്ചാരം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ എങ്ങോട്ട്, ആരുടെ കൂടെ പോകുന്നു തുടങ്ങി എല്ലാ കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിർദേശിച്ചു. 

ലഹരിക്കേസുകളിൽ യുവാക്കൾ കൂടുതലായി ഉൾപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിശക്​തമായ നിലപാടുമായി രംഗത്തുവന്നത്. മുമ്പ് 2018 മാർച്ചിലും ലഹരിക്കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ നടപടിയെടുത്തിരുന്നു. അന്ന് മഹല്ലിലെ രണ്ട് പേർക്കെതിരെ കമ്മിറ്റി നടപടിയെടുത്തു. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. 

വീണ്ടും ലഹരി മാഫിയ സജീവമായതോടെയാണ് മഹല്ല് കമ്മിറ്റി വീണ്ടും രം​ഗത്തെത്തിയത്. കുറച്ച് ദിവസം മുമ്പ് നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കുകയും ചെയ്തു. ലഹരിക്കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് നടപടിയെടുത്തത്.  ഇതുവരെ പത്തോളം പേർക്കെതിരെ നടപടിയെടുത്തു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകൾ രംഗത്തെത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കമ്മിറ്റിയെ അനുമോദിച്ചു. കമ്മിറ്റിയുടേത് മാതൃകാപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0

കണ്ണൂർ: കരിപ്പൂർ സ്വര്‍ണ കവർച്ചാ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.  സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്.

കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

അർജുൻ ആയങ്കി മറ്റ് നിരവധി സ്വർണക്കവർച്ചാ കേസുകളിലും പ്രതിയെന്ന് പൊലീസ് പറയുന്നു. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.