spot_img
Saturday, June 20, 2026
Home Blog Page 558

ഇൻവോയ്‌സ് അപ്ലോഡ് ചെയ്യൂ, അഞ്ച് കോടി വരെ സമ്മാനങ്ങൾ നേടൂ

0

*ലക്കി ബിൽ മൊബൈൽ ആപ്പ് നിലവിൽ വന്നു

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ  ലക്കി ബിൽ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാധനങ്ങൾ വാങ്ങിയശേഷം ഈ ആപ്പിൽ അപ്ലോഡ് ചെയ്യുന്ന ഇൻവോയിസുകൾക്ക് നറുക്കെടുപ്പിലൂടെ വർഷം അഞ്ച് കോടി രൂപയുടെ ഭാഗ്യസമ്മാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ലക്കി ബിൽ ആപ്പ് പൊതുജനങ്ങളെ ബില്ലുകൾ ചോദിച്ചു വാങ്ങാൻ പ്രേരിപ്പിക്കുന്നതും കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതരാക്കുന്നതുമാണ്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ഒരു സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു പദ്ധതിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത്. വാണിജ്യ രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ തടയാനും വ്യാപാരികൾക്ക് അവരുടെ വാണിജ്യ വിവരങ്ങൾ വെളിപ്പെടുത്താനും അവരുടെ നികുതി കൃത്യമായി അടയ്ക്കാനും ആപ്പ് സഹായിക്കും. നികുതി പിരിക്കുമ്പോൾ അത് നീതിയുക്തമായിരിക്കണം എന്ന് സർക്കാറിന് നിർബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസന പദ്ധതികളും ക്ഷേമപദ്ധതികളും നേരാംവണ്ണം ആവിഷ്‌കരിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. ഇ-ഓഫീസ് പദ്ധതി എല്ലാ ചരക്ക് സേവന നികുതി ഓഫീസുകളിലും നടപ്പാക്കിയിട്ടുണ്ട്.  പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വകുപ്പായി ചരക്ക് സേവന നികുതി വകുപ്പ് മാറി. നികുതിപിരിവ് കാര്യക്ഷമമാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു.

നികുതി മാത്രം പിരിക്കാൻ ഉദ്ദേശിച്ചുള്ളതല്ല ലക്കി ബിൽ മൊബൈൽ ആപ്പ് എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.  ആപ്പിന്റെ വരവോടെ കൂടുതൽ വാങ്ങൽ നടക്കും. അതുവഴി വ്യാപാരം ശക്തിപ്പെടുകയും വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുകയും ചെയ്യും. ഭാഗ്യ ഉപഭോക്താക്കളെ ദിവസം തോറും ആഴ്ചതോറും മാസം തോറും തെരഞ്ഞെടുക്കുന്ന രീതിയാണ്. കൂടാതെ വാർഷിക ബമ്പർ സമ്മാനവും ഉണ്ട്. എല്ലാ ദിവസവും 50 സമ്മാനങ്ങൾ നൽകും. ഓരോ മാസവും 10 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, ഉത്സവ സീസണുകളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളുണ്ടാകും.

ആപ്പ് ആവിഷ്‌കരിക്കുക വഴി നികുതി ചോർച്ച ഒഴിവാക്കാനും നികുതി പിരിവ് കാര്യക്ഷമമാക്കാനും സാധിക്കുമെന്ന് ധനകാര്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് അപൂർവമായെങ്കിലും ബിൽ അടച്ച് നികുതി വാങ്ങിയശേഷം നികുതി സർക്കാറിലേക്ക് വരാത്ത അവസ്ഥയുണ്ട്. ‘നികുതി നമുക്കും നാടിനും’  എന്നതാണ് ലക്കി ബിൽ ആപ്പിന്റെ മുദ്രാവാക്യം. 11,000 കോടിയുടെ അധിക നികുതിയാണ് മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം സംസ്ഥാന ഖജനാവിൽ എത്തിയത്.  ഈ വർഷം അതിൽ കൂടുതൽ നികുതിയാണ് പ്രതീക്ഷിക്കുന്നത്.

ചൊവ്വാഴ്ച മുതൽ ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആപ്പ് ഒരു മാസത്തിനകം ഐ ഫോണിലും ലഭ്യമാക്കും. കേരള ഡിജിറ്റൽ സർവകലാശാലയാണ് ആപ്പ് വികസിപ്പിച്ചത്. പ്ലേ സ്റ്റോറിൽ നിന്നോ www.keralataxes.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ ലക്കി ബിൽ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാം. ഉപഭോക്താവിന് ലഭിക്കുന്ന ജി.എസ്.ടി ബില്ലുകളുടെ ചിത്രമെടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ചടങ്ങിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽകർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ സിംഗ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് രാജു അപ്‌സര,  കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എസ് ബിജു, ചരക്ക് സേവന നികുതി വകുപ്പ് സ്‌പെഷ്യൽ കമ്മീഷണർ വീണ എൻ മാധവൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ആപ്പിന്റെ പ്രചാരണാർത്ഥം കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡക്കർ ബസിൽ നഗരത്തിലൂടെ ഹ്രസ്വയാത്ര സംഘടിപ്പിച്ചു. മന്ത്രി ബാലഗോപാൽ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

0

പത്തനംതിട്ട∙ സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി (85 ) തിരുവല്ലയിൽ അന്തരിച്ചു. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ അച്ഛനായി വേഷമിട്ട ഗോപി, കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കുട്ടികൾ ബെല്ലടിച്ചു, സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ക്ലീനർക്ക് ദാരുണാന്ത്യം

0

തൊടുപുഴ: കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന് മുന്നോട്ടെടുത്ത സ്കൂള്‍ ബസിന്റെ ടയറിനടിയില്‍പ്പെട്ട് ക്ളീനര്‍ മരിച്ചു.തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് ദാരുണമായി മരിച്ചത്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് ദാരുണ സംഭവം നടന്നത്.

ഉടുമ്പന്നൂർ സെന്റ് ജാേര്‍ജ് സ്കൂളിലെ ബസിലെ ക്ലീനറായിരുന്നു ജിജോ. ഏഴാനിക്കൂട്ടത്ത് കുട്ടികളെ കയറ്റാനായി ബസ് നിറുത്തിയപ്പോള്‍ ജിജോ പുറത്തിറങ്ങി. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിച്ചതോടെ ബസ് മുന്നോട്ടെടുത്തു. പെട്ടെന്ന് ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ജിജോ പിടിവിട്ട് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടം നടക്കുമ്പോൾ ജിജോയുടെ കുട്ടികളും ബസില്‍ ഉണ്ടായിരുന്നു .

ഓണത്തിന് ആറ് ട്രെയിനുകള്‍, വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ അടുത്തയാഴ്ച മുതൽ

0

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്കു കുറയ്ക്കാന്‍ ദക്ഷിണറെയില്‍വേ ആറു ട്രെയിനുകള്‍ അനുവദിച്ചു. ആറു ട്രെയിനുകളും 10 സര്‍വീസുകളുമാണ് അനുവദിച്ചിട്ടുള്ളത്.ഓണ സീസണില്‍ ആദ്യമായാണ് ഇത്രയും കുറവ് സര്‍വീസ് റെയില്‍വേ ഏര്‍പ്പെടുത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലേക്കാണ് ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ ഏറെയുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക ട്രെയിനുകള്‍ ഇല്ല. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്.

വേളാങ്കണ്ണിയിലേക്ക് എറണാകുളത്തു നിന്നും തിരുവനന്തപുരത്തു നിന്നും ഓരോ സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി ട്രെയിന്‍ അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കും. ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.15 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും.

സെപ്റ്റംബര്‍ അഞ്ചുവരെ എല്ലാ തിങ്കളാഴ്ചകളിലുമാണ് ട്രെയിന്‍. കോട്ടയം വഴിയാണ് സര്‍വീസ്. മടക്ക ട്രെയില്‍ ഓഗസ്റ്റ് 16 ന് വൈകീട്ട് 5.30 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്ത് എത്തും. സെപ്റ്റംബര്‍ ആറുവരെ എല്ലാ ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ്.

തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിന്‍ ഓഗസ്റ്റ് 17 ന് വൈകീട്ട് 3.25 ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ നാലിന് വേളാങ്കണ്ണിയിലെത്തും. സെപ്റ്റംബര്‍ ഏഴു വരെ എല്ലാ ബുധനാഴ്ചകളിലും ഈ ട്രെയിനുണ്ടാകും. മടക്ക ട്രെയിന്‍ ഓഗസ്റ്റ് 18 ന് രാത്രി 11.50 ന് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെത്തും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാ വ്യാഴാഴ്ചയും സര്‍വീസ് ഉണ്ടാകും.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.

0

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഇന്ന് ഉയർന്നത്. ബുധനാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. ആകെ 480 രൂപയാണ് ബുധനാഴ്ച  കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,200 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ വർദ്ധിച്ചു. ബുധനാഴ്ച രണ്ട് തവണയായി 60 രൂപ കുറഞ്ഞിരുന്നു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,945 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  65 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

കഴിഞ്ഞ ദിവസങ്ങളിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 
 
ജൂലൈ  24-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  25-  സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –    37,520  രൂപ
ജൂലൈ  26-  ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു.     വിപണി വില –    37,240  രൂപ
ജൂലൈ  27-  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.       വിപണി വില –    37,160  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു.       വിപണി വില –    37,440  രൂപ
ജൂലൈ  28-  ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു.       വിപണി വില –    37,680  രൂപ
ജൂലൈ  29-  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു.         വിപണി വില –    37,760  രൂപ
ജൂലൈ  30- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ജൂലൈ  31- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില –    37,760  രൂപ
ഓഗസ്റ്റ്   01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു            വിപണി വില –    37,680  രൂപ
ഓഗസ്റ്റ്   02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.        വിപണി വില –    37,880  രൂപ
ഓഗസ്റ്റ്   03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു       വിപണി വില –    37,720  രൂപ
\ഓഗസ്റ്റ്  04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു         വിപണി വില –    38,000  രൂപ
ഓഗസ്റ്റ്   04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു         വിപണി വില –    38,200  രൂപ
ഓഗസ്റ്റ്   05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു         വിപണി വില –   38,120  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു       വിപണി വില –   37,800  രൂപ
ഓഗസ്റ്റ്   06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു          വിപണി വില-  38,040  രൂപ
ഓഗസ്റ്റ്   07- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                      വിപണി വില-   37,760  രൂപ
ഓഗസ്റ്റ്   08- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,760  രൂപ
ഓഗസ്റ്റ്   09- ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു         വിപണി വില –   38,360  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു      വിപണി വില –   38,080  രൂപ
ഓഗസ്റ്റ്   10- ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു       വിപണി വില –   37,880  രൂപ
ഓഗസ്റ്റ്   10- സ്വർണവില മാറ്റമില്ലാതെ തുടർന്നു.                     വിപണി വില-    37,880  രൂപ

മുന്‍ ആരോഗ്യ – ടൂറിസം വകുപ്പ് മന്ത്രി ആർ സുന്ദരേശന്‍നായര്‍ അന്തരിച്ചു

0
തിരുവനന്തപുരം: മുന്‍ ആരോഗ്യ – ടൂറിസം വകുപ്പ് മന്ത്രി ആർ സുന്ദരേശന്‍നായര്‍(82 )അന്തരിച്ചു . തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1981ലെ കരുണാകരന്‍ മന്ത്രിസഭയില്‍ എൻഡിപിയുടെ പ്രതിനിധിയായിരുന്നു . എന്‍ഡിപിയുടെ സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കര മണ്ഡലത്തിൽ നിന്ന് അഞ്ചും ആറും കേരള നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എന്‍എസ്എസിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി , എന്‍എസ്എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡൻ്റ് , കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം , കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട് .

ബിരുദാനന്തര ബിരുദധാരിയായ സുന്ദരേശന്‍ നായര്‍ തിരുവനന്തപുരത്തെ പ്രശസ്തമായ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറി കോളേജിന്റെ ഉടമയും അധ്യാപകനുമായിരുന്നു.

ഭാര്യ അഡിഷണല്‍ സെക്രട്ടറിയായി വിരമിച്ച ബി.ലീലാകുമാരി. മക്കള്‍: പ്രീത എസ് നായര്‍ (LIC), പ്രതിഭ എസ് നായര്‍ (MG കോളേജ് ), പ്രതീക് എസ് നായര്‍ (ഹോങ്കോങ്) മരുമക്കള്‍: അഡ്വ. എസ്. സുദീപ്, ഗോപകുമാര്‍.പി , നിഷ. ജി. ആര്‍

റിഫ മെഹ്‍നുവിന്റെ മരണം; ആത്മഹത്യാ പ്രേരണാ കേസിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തു അറസ്റ്റിൽ

0

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്‍നു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് മെഹ്‍നാസ് മൊയ്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെഹ്‍നാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ കാസർകോട്ടെ മെഹ്‍നാസിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആത്മഹത്യാ പ്രേരണാകേസില്‍ അറസ്റ്റിനെതിരെ മെഹ്നാസ്  നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. മെഹ്നാസിനെ പോക്സോ കേസിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കാക്കൂർ പൊലീസ് മെഹ്‍നാസ് മൊയ്തുവിനെ അറസ്റ്റ് ചെയ്തത്. 

മാർച്ച്‌ ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റിൽ റിഫ മെഹ്‍നുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുൾപ്പെടെ റിഫയുടെ ഭർത്താവ് മെഹ്‍നാസ് അസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഖബര്‍ അടക്കിയ മൃതദേഹം പുറത്തെടുത്ത് മെയ് 7ന് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മെഹ്‍‍നാസിന്റെ പീഡനമാണ് റിഫയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഈ കേസിന്‍റെ അന്വേഷണത്തിനിടയിലാണ് റിഫക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് അവരെ മെഹ്നാസ്  വിവാഹം ചെയ്തതെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് മെഹ്നാസ് അറസ്റ്റിലായത്.

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് റിഫയും മെഹ്‍നാസും പരിചയപ്പെട്ടത്. വിവാഹിതരായ ഇരുവരും ജനുവരിയിലാണ് ദുബായിലെത്തിയത്. അവിടെ ഒരു പർദ്ദ കമ്പനിയിൽ റിഫയ്ക്ക് ജോലി ലഭിച്ചിരുന്നു. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്‍നാസ് മൊയ്തു. റിഫ കോഴിക്കോട് സ്വദേശിയും. ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. 

‘കണ്ടക്ടർമാരുടെ ഇരിപ്പിടം സിംഗിൾ സീറ്റാക്കില്ല’; പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാരുടെ ആവശ്യം തള്ളി

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ കണ്ടക്ടർമാർക്കുള്ള ഇരിപ്പിടം സിംഗിൾ സീറ്റാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. പൊന്നാനി യൂണിറ്റിലെ വനിതാ കണ്ടക്ടർമാർ നൽകിയ പരാതിയിലാണ് മാനേജ്മെന്‍റ്  ഈ ആവശ്യം നടപ്പാക്കാനാവില്ലെന്ന് അറിയിച്ചത്. ഇക്കാര്യം പരാതിക്കാരടക്കമുള്ള ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താന്‍ യൂണിറ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഇരട്ട സീറ്റാകുമ്പോൾ ഔദ്യോഗിക സീറ്റ് കയ്യടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കാനുള്ള ബുദ്ധിമുട്ടും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വനിതാ കണ്ടക്ടര്‍മാര്‍ ഇത്തരമൊരു പരാതി നല്‍കിയത്. അതേസമയം, കെഎസ്ആര്‍ടിസി പുതിയ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കുന്നത് കമ്മീഷനടിക്കാനാണെന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എം ഡി ബിജു പ്രഭാകര്‍ ഇന്ന് രംഗത്ത് വന്നു. വണ്ടികള്‍ വാങ്ങി കമ്മീഷനടിക്കേണ്ട താത്പര്യം തനിക്കില്ല.

ഗവണ്‍മെന്‍റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. ഒരു ഫയലില്‍ ഒപ്പിട്ടാല്‍ കോടികള്‍ അക്കൗണ്ടിലെത്തിക്കാന്‍ ശക്തിയുള്ള പദവിയാണത്. എന്നാല്‍ അതിനോട് താത്പര്യമില്ലെന്ന് ബിജു പ്രഭാകര്‍ തുറന്നടിച്ചു. കെഎസ്ആര്‍ടിസിയെ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിട്ടുപോയ യാത്രക്കാരെ തിരികെ എത്തിക്കും. 700 ഇലക്ട്രിക് ബസുകള്‍ എത്തുന്നതോടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും.

ഷാബാ ഷെരീഫ് വധം: ഷൈബിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ റീ-പോസ്റ്റ്മോർട്ടം നാളെ

0

നാട്ടുവൈദ്യൻ ഷാബാഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി ഹാരിസിന്റെ മൃതദേഹം നാളെ റീ-പോസ്റ്റ്മോർട്ടം നടത്തും. ഹാരിസിനെ ഷൈബിൻ അഷ്റഫ് കൊലപ്പെടുത്തിയതാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു. ബന്ധുക്കളുടെ ഹർജിയിൽ മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്താൻ നിലമ്പൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് അനുമതി നൽകിയിരുന്നു.

കുന്നമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയായ ഹാരിസിനെയും മാനേജരായ യുവതിയെയും അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2020 തിലാണ്. ഇരുവരുടെയും മരണം ആത്മഹത്യയെന്നായിരുന്നു അബുദാബി പൊലീസിന്റെ നിഗമനം. വൈദ്യന്‍ കൊലക്കേസില്‍ പിടിയിലായ മൂന്നു പ്രതികളില്‍ നിന്നും ഈ രണ്ട് മരണങ്ങളെ കുറിച്ചുള്ള കൂടുതല്‍ മൊഴികള്‍ പൊലീസിന് ലഭിച്ചതാണ് നിർണായകമായത്.

ഷൈബിന്റെ നിര്‍ദേശ പ്രകാരം അബുദാബിയില്‍ എത്തിയ പ്രതികള്‍ ഹാരിസിന്റെ ഫ്ലാറ്റിന് സമീപം ഫ്ലാറ്റ് വാടകയയ്ക്ക് എടുക്കുകയായിരുന്നു.
അതിന് ശേഷം ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്തി. ഇത് ആത്മഹത്യയെന്ന് വരുത്തിത്തീര്‍ത്തു. നാട്ടിലിരുന്ന് ഷൈബിൻ അഷ്റഫ് മൊബൈല്‍ വഴി നൽകിയ നിർദ്ദേശ പ്രകാരമായിരുന്നു നീക്കങ്ങൾ. തനിക്ക് വധഭീഷണി ഉണ്ടെന്ന പരാതിയുമായി ഹാരിസ് മരണത്തിന് മുൻപ് പൊലീസിനെ സമീപിച്ച  തെളിവുകളും പുറത്തു വന്നിരുന്നു.

ആത്മഹത്യയെന്ന് തോന്നുന്ന തരത്തില്‍ രണ്ടുപേരെ കാല്ലാനുള്ള പദ്ധതിയെ ക്കുറിച്ച് ഷൈബിന്റെ കൂട്ടാളികള്‍ വിവരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. പ്രതികളില്‍ ഒരാളായ നൗഷാദ് പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ അബുദാബി പൊലീസ് അത്മഹത്യയെന്ന് എഴുതി തള്ളിയ കേസ്, വീണ്ടും അന്വേഷിക്കുകയെന്നത് പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. വിദേശത്ത് പോയി അന്വേഷണം നടത്തുന്നതിന് പല സാങ്കേതിക നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കണം.

ഷാബാ ഷെരീഫ് വധക്കേസിൽ ഇന്ന് ഒരു പ്രതി കീഴടങ്ങി. ഏറെ നാളായി ഒളിവിൽ കഴിഞ്ഞിരുന്ന റിട്ടയേർഡ് എസ് ഐ സുന്ദരൻ സുകുമാരനാണ് തൊടുപുഴ മുട്ടം കോടതിയിൽ കീഴടങ്ങിയത്. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ  തടവിൽ പാർപ്പിച്ചു  കൊലപ്പെടുത്തിയ ശേഷം ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കേസ്. 3177 പേജുള്ള കുറ്റപത്രം ഈ കേസിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ്‌ അടക്കം പന്ത്രണ്ട് പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളും ഉപയോഗപ്പെടുത്തി കൊലപാതകം തെളിയിക്കാനാവുമെന്നാണ് പോലീസ് പ്രതീക്ഷ. 

കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തിയ ആത്മഹത്യ ഭീഷണിയിൽ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കേസിലേക്ക് വഴിതുറക്കുന്നത്. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തിയിരുന്ന ഷാബാ ഷെരീഫിനെ ചികിത്സാ രഹസ്യം മനസിലാക്കാൻ  മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് 15 മാസത്തോളം നിലമ്പൂരിൽ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ തടവിൽ പാർപ്പിച്ചു. പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നാണ് കേസ്. മെയ് എട്ടിനാണ് കേസ് എടുത്തത്. 89ാം ദിവസം കുറ്റപത്രം നൽകി.

ഷൈബിൻ അഷ്‌റഫിന്റെ കുളിമുറിയിലെ പൈപ്പ്, നവീകരിച്ച കുളിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമെന്റ് എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ നിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് പൊലീസ് കണ്ടെത്തിയ തെളിവുകൾ. മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും സാഹചര്യ തെളിവുകളും തൊണ്ടിമുതലുകളിലും വലയി പ്രതീക്ഷ വെച്ചുപുലർത്തുകയാണ് പൊലീസ്.

എന്നാൽ ഡിഎൻഎ പരിശോധന ഫലം കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടില്ല. ഇത് അധിക കുറ്റപത്രം സമർപ്പിക്കുമ്പോൾ നൽകാനാണ് പൊലീസ് തീരുമാനം. ഷാബാ ഷെരീഫിനെ തടവിലിട്ട്  പീഡിപ്പിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ദൃശ്യങ്ങളടങ്ങിയ പെൻ ഡ്രൈവും പോലീസ് ഫൊറൻസിക് സംഘത്തിന് കൈമാറി. ഇതിലെ കുറേ ദൃശ്യങ്ങൾ നീക്കം ചെയ്യപ്പെട്ട നിലയിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും തട്ടിക്കൊണ്ട് വന്നവരും സഹായിച്ചവരും ഉൾപ്പെടെ  12 പേരെയാണ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യക്കെതിരെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയത്. സുന്ദരൻ ഒഴികെ ഇനി രണ്ട് പേർ കൂടി പൊലീസ് പിടിയിലാകാനുണ്ട്.

യാത്രക്ക്​ ചെലവേറും; സ്ലീപ്പറുകൾ വെട്ടിക്കുറച്ച്​ പകരം എ.സി കോച്ചുകൾ കൂട്ടാൻ നീക്കം

0

ഇ​ള​വു​ക​ൾ ഓ​രോ​ന്നാ​യി വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​ന്​ പി​ന്നാ​ലെ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച്​ പ​ക​രം എ.​സി ​കോ​ച്ചു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ റെ​യി​ൽ​വേ നീ​ക്കം. മി​ത​മാ​യ നി​ര​ക്കു​ള്ള സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തോ​ടെ ചെ​ല​വേ​റി​യ എ.​സി കോ​ച്ചു​ക​ൾ ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​കും. ഇ​തു​വ​ഴി​യു​ള്ള വ​രു​മാ​ന വ​ർ​ധ​ന​യി​ലാ​ണ്​ റെ​യി​ൽ​വേ​യു​ടെ ക​ണ്ണ്. കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ൾ ഒ​ഴി​വാ​ക്കി, പ​ക​രം റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി ലാ​ഭം കൊ​യ്ത ത​ന്ത്ര​മാ​ണ്​ സ്ലീ​പ്പ​റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ​യെ​ല്ലാം എ​ക്സ്​​പ്ര​സു​ക​ളാ​ക്കി മാ​റ്റി​യ​തി​നു​ പി​ന്നാ​​ലെ​യാ​ണ്​ പു​തി​യ നീ​ക്കം.

ഓ​രോ ട്രെ​യി​നി​ലും സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, എ.​സി ത്രീ ​ടി​യ​ർ, എ.​സി ടു ​ടി​യ​ർ എ​ന്നീ കോ​ച്ചു​ക​ളു​​ടെ എ​ണ്ണം കൂ​ട്ടും. സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ ര​ണ്ടാ​യി ചു​രു​ങ്ങു​​മ്പോ​ൾ എ.​സി ത്രീ ​ടി​യ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം പ​ത്താ​യും എ.​സി ടു ​ടി​യ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം നാ​ലാ​യും വ​ർ​ധി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള സ്ലീ​പ്പ​ർ ടി​ക്ക​റ്റ്​ നി​ര​ക്ക്​ 200 ൽ ​താ​​ഴെ​യാ​ണെ​ങ്കി​ൽ എ.​സി ത്രീ ​ടി​യ​റി​ൽ ഇ​ത്​ 500നു​ ​മു​ക​ളി​ലാ​ണ്. ടു ​ടി​യ​റി​ലേ​ക്കെ​ത്തു​മ്പോ​ൾ ഇ​തു​ വീ​ണ്ടും ഉ​യ​രും. ഒ​രു സ്ലീ​പ്പ​ർ കോ​ച്ചി​ൽ 72 ബെ​ർ​ത്തു​ക​ളാ​ണു​ള്ള​ത്. പ​രി​ഷ്കാ​രം ന​ട​പ്പാ​യാ​ൽ നി​ല​വി​ലെ 546 മു​ത​ൽ 792 വ​രെ​യു​ള്ള സ്ലീ​പ്പ​ർ ബെ​ർ​ത്തു​ക​ൾ 144 ആ​യി കു​റ​യും. കോ​ച്ചു​ക​ളു​ടെ ഘ​ട​ന ഏ​കീ​ക​രി​ക്ക​ൽ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ പ​രി​ഷ്കാ​ര​ം. ഏ​തെ​ങ്കി​ലും​ ട്രെ​യി​നു​ക​ളി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട സോ​ൺ കൃ​ത്യ​മാ​യ കാ​ര​ണ​വും വി​ശ​ദീ​ക​ര​ണ​വും സ​ഹി​തം റെ​യി​ൽ​വേ ബോ​ർ​ഡി​നെ സ​മീ​പി​ക്ക​ണം. വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി സം​സ്ഥാ​ന​ത്ത്​ ഓ​ടി​യി​രു​ന്ന 54 ഓ​ളം പാ​സ​ഞ്ച​റു​ക​ളാ​ണ്​ കോ​വി​ഡ് മറവിൽ നി​ർ​ത്ത​ലാ​ക്കി​യ​ത്.