spot_img
Friday, June 19, 2026

ബജറ്റിൽ വമ്പൻ പ്രഖ്യാപനം;ഇലക്ട്രിക് വാഹന വില കുറയും.



തിരുവനന്തപുരം* കേരള ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ സർക്കാർ മാറ്റങ്ങൾ വരുത്തി. കുറഞ്ഞ വിലയുള്ള ഇവികൾക്ക് നികുതി കുറച്ചപ്പോൾ ആഡംബര ഇവികൾക്ക് നികുതി വർധിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് നികുതിയിളവ് ലഭിക്കുന്ന വാഹനത്തിന്‍റെ മൂല്യപരിധിയും 15 ലക്ഷമായി ഉയർത്തി.ഇന്നത്തെ കേരള ബജറ്റിൽ സംസ്ഥാന സർക്കാർ വാഹന നികുതി രംഗത്ത് സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിരക്കിൽ വരുമാനപരിധി അടിസ്ഥാനമാക്കി വ്യത്യാസങ്ങൾ കൊണ്ടുവന്നതാണ് പ്രധാന നിർദേശം.10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലെ അഞ്ച് ശതമാനം റോഡ് നികുതി മൂന്ന് ശതമാനമായി കുറച്ചു. ഇതിലൂടെ സാധാരണ കുടുംബങ്ങൾക്കും മധ്യവർഗ്ഗ ഉപഭോക്താക്കൾക്കും ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ സുലഭമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

അതേസമയം, 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി എട്ട് ശതമാനത്തിൽ നിന്ന് മൂന്ന് ശതമാനമായി കുറച്ചു. 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും. 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു. ഉയർന്ന വിലയുള്ള വാഹനങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം വർധിപ്പിക്കാനും, താഴ്ന്ന വിലയുള്ള വാഹനങ്ങൾക്ക് ഇളവ് നൽകി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഈ നീക്കം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles