spot_img
Friday, June 19, 2026

കണ്ണൂർ ഇരിട്ടിയിലെ സെമിത്തേരിയിൽ ഒരു കല്ലറയിൽ രണ്ട് മൃതദേഹം? ദുരൂഹത ആരോപിച്ച് നാട്ടുകാർ.



കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സെമിത്തേരിയിൽ ഒരു കല്ലറയിൽ ഒരേസമയം രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ല. സംഭവം ശ്രദ്ധയിൽ പെട്ടയുടൻ പൊലീസിനെ അറിയിച്ചെങ്കിലും മതിയായ നടപടി സ്വീകരിച്ചില്ലെന്നും അട്ടിമറി സംശയിക്കുന്നുണ്ടെന്നും ഇടവകാംഗം ജിൽസി ഉണ്ണിമക്കൽ പ്രതികരിച്ചു.

പള്ളിയോട് ചേർന്ന് നിലകൊള്ളുന്ന പൊതുസെമിത്തേരിയിലെ കല്ലറകളിലൊന്നിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെന്ന നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ 13ന് മരണപ്പെട്ടയാളെ ഇവിടെ അടക്കം ചെയ്യുന്നതിനായി സ്ലാബ് നീക്കം ചെയ്തപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് നാട്ടുകാരും പള്ളി അധികൃതരും പറഞ്ഞു. മൃതദേഹങ്ങളിലൊന്ന് പെട്ടിയിലും മറ്റൊന്ന് പ്ലാസ്റ്റിക്ക് പായയിൽ പൊതിഞ്ഞ നിലയിലുമാണുള്ളത്. എന്നാൽ, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം തന്നെയാണോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഇത് അസ്വാഭാവികമായ കാഴ്ചയാണെന്നും പുറത്ത് നിന്നാരെങ്കിലും കൊലപാതകം നടത്തി ഇവിടെ കൊണ്ടുവന്ന് അടക്കം ചെയ്തതാവാകാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles