പാലക്കാട്;വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇത് റദ്ദാക്കണമെന്നും കുട്ടികളുടെ മരണം കൊലപാതകമാണെന്നും അമ്മ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഇത് പരിഗണിച്ചാണ് പോക്സോ കോടതിയുടെ ഉത്തരവ്.സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.സത്യസന്ധമായ അന്വേഷണം പുതിയ സംഘം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു
ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
തൃശൂർ: ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിഷാമിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. തൃശൂർ പെരിങ്ങനം പൊലീസ് കസ്റ്റഡിയിലുള്ള ഹമ്മർ വാഹനത്തിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. ഇതു സംബന്ധിച്ച് തൃശൂർ ആർടിഓ ഉത്തരവിറക്കി. ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാന്നുള്ള തിരുമാനത്തിന്റെ ഭാഗമായാണ് ഉത്തരവ്.
അതേസമയം പ്രതി നിഷാമിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിരിരുന്നു. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. എന്നാൽ കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുവരെ വിവാദമായിരുന്നു. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്.
വധശിക്ഷ വിധിക്കപ്പെട്ട് പൂജപ്പുരയിൽ കഴിയുന്ന ബിനു എന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ പുതിയ കേസ്. നസീർ കോടതിയിൽ നൽകിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നതെങ്കിലും. കേസെടുത്തത് ഈ മാസം രണ്ടിനുമായിരുന്നു. ഇതാണ് പൊലീസും ജയിൽ അധികൃതരും സംശയം ആരോപിക്കുന്നത്.
പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് തടവുകാരനായ ബിനു. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു.
യൂട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യം പുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.
തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം: മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
*പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ക്രഷ് പട്ടം പി.എസ്.സി. ഓഫീസിൽ
‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. പട്ടം പി.എസ്.സി ഓഫീസിൽ രാവിലെ 11ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി പി.എസ്.സി. ഓഫീസിൽ സജ്ജമാക്കിയ ആദ്യ ക്രഷിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.
‘രാത്രി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ല’; നാല് വയസുകാരനെ മടലുകൊണ്ട് മർദ്ദിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് നാല് വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു. രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ മടലുകൊണ്ട് കുട്ടിയെ മർദ്ദിച്ചത്. മുഖത്തും ശരീരത്തിലും അടിയേറ്റ കുട്ടി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുന്നംകുളം തുവാനൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. രാത്രി ഉറങ്ങുന്ന സമയത്ത് കുഞ്ഞ് കരയുന്നെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ പ്രസാദ് കുട്ടിയെ മർദ്ദിച്ചത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഡോക്ടറുടെ നിർദേശത്തിൽ കുട്ടിയെ വിദഗ്ധ ചികിത്സക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ ഉള്ളതായി ഡോക്ടർമാർ പറഞ്ഞു. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ കേസെടുക്കാൻ സിഡബ്യൂസി പൊലീസിന് നിർദേശം നൽകിയിരുന്നു.
കുട്ടി രാത്രി കരയുന്നുവെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് പ്രസാദ് അടിച്ചതെന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് തുവാനൂരിൽ നിന്ന് പ്രസാദിനെ അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. രണ്ട് മാസം മുമ്പാണ് കുഞ്ഞിന്‍റെ അമ്മയെ ഇയാൾ വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു. രാവിലെ സ്വർണവില കുറച്ച് മണിക്കൂറുകൾക്കുള്ളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയയേഷൻ സ്വർണവില ഉയർത്തിയിരുന്നു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്കു ശേഷം സ്വർണവില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപ വർദ്ധിപ്പിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ ഉയർന്നു. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. എന്നാൽ മണിക്കൂറിന്റെ വ്യത്യാസത്തിൽ തന്നെ വീണ്ടും 30 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4770 രൂപയാണ്. . 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. വ്യാഴാഴ്ച രാവിലെ 30 രൂപ ഉയർന്നിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപയുടെ വർദ്ധനവ് ഉണ്ടായി. ശനിയാഴ്ച രാവിലെ 35 രൂപ കുറഞ്ഞു. വീണ്ടും 25 രൂപ ഉയർന്നു. ഇന്ന് 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3960 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. സാധാരണ വെള്ളിക്ക് ഒരു രൂപ വർദ്ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്.
കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 24- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 25- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,520 രൂപ
ജൂലൈ 26- ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില – 37,240 രൂപ
ജൂലൈ 27- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില – 37,160 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില – 37,440 രൂപ
ജൂലൈ 28- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില – 37,680 രൂപ
ജൂലൈ 29- ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 30- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ജൂലൈ 31- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ഓഗസ്റ്റ് 01- രു പവൻ സ്വർണത്തിന് 10 രൂപ കുറഞ്ഞു വിപണി വില – 37,680 രൂപ
ഓഗസ്റ്റ് 02- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില – 37,880 രൂപ
ഓഗസ്റ്റ് 03- ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു വിപണി വില – 37,720 രൂപ
\ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു വിപണി വില – 38,000 രൂപ
ഓഗസ്റ്റ് 04- ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില – 38,200 രൂപ
ഓഗസ്റ്റ് 05- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു വിപണി വില – 38,120 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില – 37,800 രൂപ
ഓഗസ്റ്റ് 06- ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു വിപണി വില – 38,040 രൂപ
ഓഗസ്റ്റ് 07- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
ഓഗസ്റ്റ് 08- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37,760 രൂപ
നടന്‍ സാബുമോന്‍റെ മാതാവ് ഫത്തീല അന്തരിച്ചു
നടനും അവതാരകനും ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയുമായ സാബുമോന്‍ അബ്ദുസമദിന്‍റെ മാതാവ് ഫത്തീല ഇ എച്ച് (72) നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
കായംകുളം കയ്യാലക്കല്‍ ഹൌസില്‍ (പട്ടന്‍റെ പറമ്പില്‍) അബ്ദുസമദിന്‍റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന്‍ എന്നിവരാണ് മറ്റു മക്കള്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കായംകുളം ശഹീദാര്‍ പള്ളിയില്‍ നടന്നു
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു
കണ്ണൂര്‍:ബാലസംഘം സ്ഥാപക സെക്രട്ടറിയും കമ്യൂണിസ്‌റ്റ് സഹയാത്രികനുമായ പി കെ കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ-96) അന്തരിച്ചു. വൈകിട്ട് ആറോടെ വീട്ടിലായിരുന്നു അന്ത്യം.
1926 നവംബർ 26 ന് കണ്ണൂര്‍ കോളങ്കടയിലാണ് കുഞ്ഞനന്തൻ നായരുടെ ജനനം. പുതിയ വീട്ടിൽ അനന്തൻ നായര്‍, ശ്രീദേവി അമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. രാജവാഴ്ചകാലത്ത് ചിറക്കൽ തമ്പുരാന്റെ വ്യവഹാര കാര്യസ്ഥനായിരുന്നു അദ്ദേഹത്തിൻ്റെ പിതാവ്. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലും, പിന്നീട് കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും,ചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു.
പി.കൃഷ്ണപിള്ളയാണ് ബെര്‍ലിൻ്റെ രാഷ്ട്രീയ ഗുരു. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെര്‍ലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ തുടക്കം.
ഭാര്യ: സരസ്വതിയമ്മ. മകൾ : ഉഷ (ബർലിൻ). മരുമകൻ: ബർണർ റിസ്‌റ്റർ. സഹോദരങ്ങൾ: മീനാക്ഷി, ജാനകി, കാർത്യായനി.
50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
നാലുവർഷത്തിനുള്ളിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 30,000 ത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം റോഡുകളേയും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം, യുവജകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
നിലവിൽ വകുപ്പിന് കീഴിലെ റോഡുകളിൽ 10 ശതമാനമാണ് ഈ നിലവാരത്തിലുള്ളത്. ഇത്തവണ മഴക്കാല പൂർവ പ്രവൃത്തികൾക്ക് 322 കോടി 16 ലക്ഷം രൂപ ചെലവഴിച്ചു. റോഡുകളുടെ പരിപാലന കാലാവധി കഴിയുന്നതിനു മുൻപേ തന്നെ അറ്റകുറ്റപ്പണികൾ മുന്നിൽകണ്ട് റണ്ണിംഗ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കി. മഴക്കാല പൂർവ പ്രവൃത്തികളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 117.30 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 154.98 കോടി രൂപയും ചെലവാക്കി. 2017 ൽ രൂപീകരിച്ച് 2018 ൽ പ്രവർത്തനം ആരംഭിച്ച മെയിന്റനൻസ് വിഭാഗം വളരെ ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കരാറുകാരുടെ പേര്, ഫോൺനമ്പർ, ടോൾഫ്രീ നമ്പർ, മറ്റുവിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി മുവായിരത്തോളം ഡിഎൽപി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് വർക്കിംഗ് കലണ്ടറും ക്രമപ്പെടുത്തുന്നുണ്ട്. പരാതികൾ നേരിട്ട് മനസ്സിലാക്കാനുള്ള സംവിധാനവും ഉണ്ട്. റോഡുകൾ നശിക്കുന്നതിൽ കാലാവസ്ഥയ്ക്ക് മുഖ്യപങ്കുണ്ടെങ്കിലും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘മീശ ഫാൻ ഗേൾ’ പേജ്, ക്ലോസപ്പ് റീല്‍സുകള്‍; റീല്‍സ് ഫെയിം വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ റീൽസ് താരം വിനീതിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽമീഡിയയിൽ പ്രശസ്തനായ ഇയാൾ തന്റെ പ്രശസ്തി സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്.
മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകൾ അപ്ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്.
ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇയാള്‍ സ്ത്രീകളെ തന്‍റെ കുരുക്കിലാക്കിയത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘത്തിന് ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായി വ്യക്തമായി. സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്ന ഇയാൾ ഇവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തുകയും ഇവരുമൊത്തുള്ള സ്വകാര്യ ചാറ്റുകൾ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു.
ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെണ്‍കുട്ടികളെ സമീപിക്കുന്നത്. പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാള്‍ അവരുമായി സൌഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
കലാരംഗത്തുള്ളവരേയും പെൺകുട്ടികളേയുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളത് കൊണ്ട് തന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെടുകയായിരുന്നു. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.



