spot_img
Tuesday, June 16, 2026
Home Blog Page 572

വികസന സെമിനാർ സംഘടിപ്പിച്ചു

0

കൂടരഞ്ഞി:ഗ്രാമ പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെട്ട 2022- 23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വാർഷിക പദ്ധതിയുടെ രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്ന്റെ അധ്യക്ഷതയിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തുകൾക്ക് ലഭിക്കുന്ന ഫണ്ടും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഫണ്ടും ഉപയോഗിച്ച് മലയോര മേഖലക്ക് വികസനം ഉണ്ടാകുന്ന പദ്ധതി കൾ ആയിരിക്കണം മുൻ‌തൂക്കം നൽകേണ്ടത്. സമയബന്ധിതമായി ജനോപകാരപ്രദമായ രീതിയിൽ നടപ്പിലാക്കുവാൻ ജനകീയ പങ്കാളിത്തവും മേൽനോട്ടവും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബാബു കളത്തൂർ ജില്ലാ പഞ്ചായത്ത്‌ അംഗം. ബോസ് ജേകബ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ,ജെറീന റോയ്, റോസ്‌ലി ജോസ് , രവീന്ദ്രൻ വി. മെമ്പർമാർ ആയ, ബോബി ഷിബു, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വളിപ്ലക്കൽ, ജോസ് തോമസ്, മോളി തോമസ്, ആസൂത്രണ സമിതി അംഗങ്ങൾ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന് 2021-22 സാമ്പത്തികവർഷത്തെ പദ്ധതി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് 14 വിഷയ ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതി നിർദേശങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചു.കൃഷിക്കും ടൂറിസത്തിനും ചെറുകിട സംരംഭങ്ങൾക്കും മുഖ്യ പരിഗണന നൽകി അടിസ്ഥാനസൗകര്യ വികസനത്തിനും നികുതി വർധനവിനും വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയുള്ള പദ്ധതി നിർദ്ദേശങ്ങൾ അംഗീകരിച്ചു , കൃഷിയിടത്തിനു ചുറ്റും ഉള്ള സൗരോർജ വേലി സ്ഥാപിക്കൽ, , ഗ്രാമ പഞ്ചായത്തിൻറെ ആസ്തി രജിസ്റ്റർ കാലികമാക്കൽ , മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറി, കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ആഴ്ചചന്തയുടെ നിർമ്മാണം, ഫാമടുറിസം,കൂടരഞ്ഞി ആസ്ഥാനമായി സ്പോർട്സ് വില്ലജ്, എന്നിവയാണ് പ്രധാന നിർദേശങ്ങൾ.വികസന സെമിനാറിൽ പങ്കെടുത്ത 150 പേർക്ക് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നേഴ്സറിയിൽ ഉൽപാദിപ്പിച്ച മുന്തിയ ഇനം തൈകൾ ഉപഹാരമായി നൽകി.അസിസ്റ്റന്റ് സെക്രട്ടറി അജിത് നന്ദി രേഖപെടുത്തി

ശബ്ദരേഖ ഒന്നര മണിക്കൂർ ദൈർഘൃമുള്ളത്, പുറത്ത് വിട്ട് സ്വപ്നാ സുരേഷ്

0

കൊച്ചി: പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ പുറത്ത് വിട്ട് സ്വപ്ന സുരേഷ്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞാണ് സ്വപ്ന വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്നും ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയതെന്നും സ്വപ്ന വ്യക്തമാക്കി. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞു

സരിതിനെ പൊക്കുമെന്ന് പറഞ്ഞത് ഷാജ് ആണ്. അതു കൊണ്ടാണ് ഷാജിന്റെ സഹായം തേടിയത്. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. ശബ്ദ രേഖ റെക്കോർഡ് ചെയ്തത്നി വൃത്തി കേടുകൊണ്ടാണ്. തടവറയിൽ ഇടുമെന്നും മകനെ നഷ്ടപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇത് കേട്ടപ്പോൾ ഞാൻ തകർന്നു.അതു കൊണ്ടാണ് റെക്കോർഡ് ചെയ്തതെന്നും സ്വപ്ന പറഞ്ഞു. അശ്ലീല വിഡിയോ പുറത്തു വന്നാൽ മാധ്യമങ്ങൾ നിജസ്ഥിതി പരിശോധിക്കണം. അല്ലാതെ മസാലയ്ക്ക് പിറകെ പോകരുത്. പീഡനം തുടർന്നാൽ ആത്മഹത്യ ചെയ്യും. കുട്ടികൾ ഇല്ലാത്ത സ്ത്രീകളുടെ വേദന മനസ്സിൽ ആകും. അതു കൊണ്ടാണ് വാടക ഗർഭ ധാരണതിന് തയ്യാറായത്

നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി

0

കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി റഫ്നാസിനെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

പെൺകുട്ടിയെ ആക്രമിച്ച ശേഷം ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആശുപത്രയിൽ നിന്ന് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇയാളെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പെൺകുട്ടിയെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന്  റഫ്നാസ് പൊലീസിനോട് പറഞ്ഞു. 

പ്രണയ നൈരാശ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റഫ്നാസ് നേരത്തെ പൊലീസിനോട് പറഞ്ഞത്.  ഇന്നലെയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തൻ്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുകന്നത്. 

കൂ​ളി​മാ​ട് പാ​ലം ത​ക​ർ​ന്ന സം​ഭ​വം; വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി മ​ന്ത്രി

0

കോ​ഴി​ക്കോ​ട്: കൂ​ളി​മാ​ട് പാ​ല​ത്തി​ന്‍റെ ബീം ​ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് കൂ​ടു​ത​ൽ വ്യ​ക്ത​ത തേ​ടി. പാ​ലം ച​രി​യാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കാത്തതിനാലാണ് മന്ത്രി കൂടുതൽ വ്യക്തത തേടിയത്.

അ​പ​ക​ട​ത്തി​ന് കാ​ര​ണം ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​ന്‍റെ ത​ക​രാ​റോ മാ​നു​ഷി​ക പി​ഴ​വു​മൂ​ല​മോ ആ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അപകടത്തിന് കാരണം എന്താണെന്ന് കൃത്യമായി കണ്ടെത്തണമെന്ന് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് വീ​ഴ്ച​യു​ണ്ടാ​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ബീ​മു​ക​ൾ സ്ഥാ​പി​ക്കു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വി​ജ​ല​ൻ​സ് ക​ണ്ടെ​ത്തി. ക​രാ​ർ ക​മ്പ​നി ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കും വീ​ഴ്ച പ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കുറ്റിക്കാട്ടൂരിൽ ബൈക്കിൽനിന്ന് തെറിച്ച് വീണ് ദേഹത്ത് ബസ്സ് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0

കുറ്റിക്കാട്ടൂർ: ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. കോഴിക്കോട് കുറ്റികാട്ടൂരിൽ വച്ചാണ് അപകടം നടന്നത്. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം സംഭവിച്ചത്. കുറ്റിക്കാട്ടൂർ കനറാ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിബിൻ, ഷിബിന.

തോട്ടുമുക്കത്തെ വ്യാപാരി വടക്കേത്തടത്തിൽ ഉലഹന്നാൻ നിര്യാതനായി.

0

തോട്ടുമുക്കം : തോട്ടുമുക്കത്തെ വ്യാപാരി വടക്കേത്തടത്തിൽ ഉലഹന്നാൻ (ബേബി-60) നിര്യാതനായി.

സംസ്കാരം ഇന്ന് (10-06-2022-വെള്ളി) വൈകുന്നേരം 03:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: സാറാമ്മ. മക്കൾ: മരിയ, തെരേസ.

നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് വൈകുന്നേരം മൂന്നു മണി മുതൽ നാലു മണി വരെ തോട്ടുമുക്കം ടൗണിൽ കടകൾ അടച്ചിടുമെന്ന് വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ്‌ പ്രസിഡന്റ് ഒ എ ബെന്നി അറിയിച്ചു.

മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം ഇന്നു മുതല്‍

0

കോഴിക്കോട്: മണ്‍സൂണ്‍ കാല ട്രെയിന്‍ യാത്രാ സമയമാറ്റം ഇന്നു മുതല്‍ നിലവില്‍ വരും. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയത്തിലാണ് ഇന്നു മുതല്‍ മാറ്റം വരുന്നത്.ഒക്‌ടോബര്‍ 31 വരെയാണ് മാറ്റം. 110 കിലോമീറ്റര്‍ വേഗത്തിലോടുന്ന ട്രെയിനുകളുടെ വേഗം 75ലേക്കു താഴും.

കനത്ത മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ വേഗം വീണ്ടും കുറയും. മഴക്കാലത്തെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണിത്‌. കൊങ്കണ്‍ ഭാഗത്തുനിന്നുള്ള ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വരെ വൈകും. വൈകിട്ട് കോഴിക്കോട് നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ കൂടുതല്‍ ദുഷ്കരമാക്കിയേക്കും.

ലോകമാന്യതിലക്‌– തിരുവനന്തപുരം കുര്‍ള എക്‌സ്‌പ്രസ്‌ പുതുക്കിയ സമയപ്രകാരം 25 മിനിറ്റ്‌ വൈകിയാണ്‌ കോഴിക്കോട്ടെത്തുക. 9.55 ആണ്‌ പുതുക്കിയ സമയം. 5.30ന്‌ കോഴിക്കോട്‌ എത്താറുള്ള എറണാകുളം– നിസാമുദ്ദീന്‍ പുതുക്കിയ സമയപ്രകാരം 4.15ന്‌ യാത്രപുറപ്പെടും.

കേരളത്തില്‍നിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം ഇപ്രകാരം. (ബ്രാക്കറ്റിലുള്ളത് നിലവിലെ സമയം):

എറണാകുളം ജംക്‌ഷന്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് – എറണാകുളത്തുനിന്നു രാവിലെ 10.40 ന് പുറപ്പെടും (ഉച്ചയ്ക്ക് 1.25).

തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് (ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍) – ഉച്ചയ്ക്ക് 2.30 ന് പുറപ്പെടും (വൈകിട്ട് 7.15).

തിരുവനന്തപുരം സെന്‍ട്രല്‍ – ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര ട്രെയിന്‍ (22653) വെള്ളിയാഴ്ച രാത്രി 10നു തിരുവനന്തപുരത്തു നിന്നു പുറപ്പെടും (ശനി പുലര്‍ച്ചെ 12.30).

എറണാകുളം – അജ്മേര്‍ പ്രതിവാര മരുസാഗര്‍ എക്സ്പ്രസ് (12977) ഞായര്‍ വൈകിട്ട് 6.50 ന് എറണാകുളത്തു നിന്നു പുറപ്പെടും (രാത്രി 9.25).

തിരുനെല്‍വേലിയില്‍നിന്നു ജാംനഗറിലേക്കുള്ള ട്രെയിന്‍ (തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍) – രാവിലെ 5.15 ന് പുറപ്പെടും (രാവിലെ 8.00).

കൊച്ചുവേളിയില്‍നിന്നു ഋഷികേശിലേക്കുള്ള ട്രെയിന്‍ (വെള്ളിയാഴ്ചകളില്‍ ) – രാവിലെ 4.50നു പുറപ്പെടും (രാവിലെ 9.10).

കൊച്ചുവേളിയില്‍നിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് (വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ) – രാവിലെ 7.45നു പുറപ്പെടും (രാവിലെ 8.45).

തിരുവനന്തപുരം – മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. രാവിലെ 9.15നുതന്നെ പുറപ്പെടും.

ടി. ​സി​ദ്ധി​ഖ് എം​എ​ൽ​എ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

0

കുന്ദമംഗലം: ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ തെറ്റായ ദിശയില്‍ പ്രവേശിച്ചതാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

പെരുമണ്ണയിൽ മൂന്നുവയസ്സുകാരനെ തെരുവുനായ കടിച്ചുപറിച്ചു

0

പെരുമണ്ണ:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്റെ കവിളും ഇടതുകാലും തെരുവുനായ കടിച്ചുപറിച്ചു. പെരുമണ്ണ പാറമ്മൽ കട്ടക്കളത്തിൽ ബുഷൈർ ബാഖവിയുടെ മകൻ മുഹമ്മദ് സ്വാലിഹിനെയാണ് തെരുവുനായ ക്രൂരമായി ആക്രമിച്ചത്. കവിളിന്റെ ഒരുഭാഗം കടിച്ചുതൂങ്ങിയ നിലയിലാണ്. കാലിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക്‌, 48 മണിക്കൂറിനുശേഷം ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.

ഇന്നലെ രാവിലെ 8.30-നാണ് സംഭവം. കുട്ടിയുടെ പിറകിലൂടെയെത്തിയ തെരുവുനായ മുഖത്താണ് ആദ്യം കടിച്ചത്. തുടർന്ന് നിലത്തുവീണ കുട്ടിയുടെ കാലിൽ കടിച്ചു വലിക്കുകയായിരുന്നുനിലവിളി കേട്ടെത്തി കുട്ടിയെ വാരിയെടുക്കുന്നതിനിടെ ഉമ്മ സൈനബയെയും തെരുവുനായ കടിക്കാനെത്തി. ഇവർ കുട്ടിയെ എടുത്ത് വീടിനകത്തേക്കോടി വാതിലടയ്ക്കുകയായിരുന്നു.പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ തെരുവുനായശല്യം രൂക്ഷമാണ്. പിഞ്ചുകുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെപ്പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

അഗസ്ത്യൻമുഴിയിൽ തണ്ണീർത്തടം നികത്താൻ ശ്രമം; നാട്ടുകാർ തടഞ്ഞു

0

മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ അഗസ്ത്യൻമുഴിയിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അങ്ങാടിയോട് ചേർന്ന് ഓമശ്ശേരി റോഡരികിൽ ടിപ്പർ ലോറിയിൽ മണ്ണുകൊണ്ടുവന്ന് നിലം നികത്താൻ ശ്രമംനടന്നത്. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷിച്ചെങ്കിലും അനുമതിയുണ്ടെന്നായിരുന്നു മറുപടി. തുടർന്ന് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു അനുമതി നൽകിയിട്ടില്ലെന്നറിഞ്ഞു. ഇതോടെ വില്ലേജ് ഓഫീസ് ജീവനക്കാർ സ്ഥലത്തെത്തുകയും ചെയ്തു. ഇതിനിടെ ഏതാനും ലോഡ് മണ്ണ് തണ്ണീർത്തടത്തിൽ നിക്ഷേപിച്ചിരുന്നു. സംഭവത്തിൽ വാർഡ് കൗൺസിലർ ജോഷിലയുടെ നേതൃത്വത്തിൽ പോലീസിലും പരാതിനൽകിയിട്ടുണ്ട്. തണ്ണീർത്തടം നികത്തിയാൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് നാട്ടുകാർ പറയുന്നു. തണ്ണീർത്തടത്തിൽ തള്ളിയ മണ്ണ് എത്രയുംപെട്ടെന്ന് എടുത്തുമാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.