spot_img
Tuesday, June 16, 2026
Home Blog Page 586

3വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

0

പാലക്കാട് എലപ്പുള്ളിയിലെ മൂന്നു വയസ്സുകാരന്റെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി ആസിയയെ (22) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെയാണ് ഷമീര്‍ മുഹമ്മദ് – ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു  കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്.

ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായെന്ന് പിന്നീട് ആസിയ പറഞ്ഞു. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.

ആസിയയും ഭര്‍ത്താവും കുറച്ചുകാലമായി അകന്നു കഴിയുകയാണ്. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ ഒഴിവാക്കാനാണ് ആസിയ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് ആസിയയെ കോടതിയിൽ ഹാജരാക്കും

ഫാനും ലൈറ്റുമുൾപ്പടെ സൗകര്യങ്ങള്‍; ബസ് കാത്തു നിൽക്കാം; ബസിൽ തന്നെ

0

ചാലക്കുടി ∙ ദേശീയപാതയോരത്ത് നിറപ്പകിട്ടുള്ള ബസ് കിടക്കുന്നതു കാണുന്നവർക്ക് കൗതുകം. ഇത് ബസ് അല്ല കെഎസ്ആർസിയുടെ താൽക്കാലിക ബസ് സ്റ്റേഷനാണ്. യാത്രക്കാർക്കായുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഇത്തരം കാത്തിരിപ്പു കേന്ദ്രങ്ങൾക്കു മുൻപിലാണു ദീർഘദൂര കെഎസ്ആർടിസി ബസുകൾ ഇനി നിർത്തുക.

നിലവിലുണ്ടായിരുന്ന സംവിധാനമനുസരിച്ച് ദീര്‍ഘദൂരം ബസുകൾ കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ കയറി പോയിരുന്നെങ്കിലും ഇനി അതുണ്ടാകില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കയറാതെ പോകുന്ന ദീർഘദൂര ബസുകളിലെ യാത്രക്കാർക്കായി ഫീഡർ ബസുകൾ സർവീസ് നടത്തും.

6 ദീർഘദൂര ബസുകളാണു ചാലക്കുടി ബസ് സ്റ്റാൻഡിൽ കയറാത്തത്. ബൈപ്പാസ് റൈഡറുകൾ എന്ന ശ്രേണിയിൽ വരുന്ന ബസുകളാണിവ. ചുരുക്കം സ്റ്റോപ്പുകൾ മാത്രമാണ് ഇവയ്ക്കുണ്ടാകുക. ദേശീയപാതയിൽ ഇറങ്ങി മറ്റു വാഹനങ്ങളിൽ വേണമായിരുന്നു യാത്രക്കാർക്കു യാത്ര തുടരാൻ. പുതിയ സംവിധാനത്തോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. ബൈപാസിലൂടെ കടന്നുപോകുന്ന ദീർഘദൂര ബസുകളിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഫീഡർ ബസുകളിൽ നഗരത്തിനകത്തേക്കുള്ള യാത്ര സൗജന്യമായിരിക്കും.

മറ്റുള്ളവർ ടിക്കറ്റ് എടുക്കണം.പഴയ ബസിനെയാണു മോടി പിടിപ്പിച്ചു കാത്തിരിപ്പു കേന്ദ്രമായി തയാറാക്കിയിരിക്കുന്നത്. ഫാനും ലൈറ്റും ബസുകളിൽ പ്രവർത്തിക്കും. ട്രാഫിക് കേന്ദ്രത്തിൽ നിന്നാണ് ഫീഡർ സ്റ്റേഷനിലേക്ക് വൈദ്യുതി ബന്ധം എടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മുഴുവന്‍ സമയ മേല്‍നോട്ടത്തിനായി കാത്തിരിപ്പു കേന്ദ്രത്തിലുണ്ടാകും. നഗരസഭ സിഗ്നൽ ജംക്‌ഷനു സമീപമാണ് ബസ്, ബസ് കാത്തിരിപ്പു കേന്ദ്രമായി തയാറാക്കിയത്. ഇതിനു സമീപം മറ്റൊരു ബസ് കാത്തിരിപ്പു കേന്ദ്രം ഉണ്ടായിരുന്നെങ്കിലും അവയ്ക്കു മുൻപിൽ ബസുകൾ നിർത്തിയിരുന്നില്ല.

മറ്റൊരു ഫീഡർ സ്റ്റേഷൻ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപ്പാലത്തിനു സമീപം ആരംഭിക്കാനാണു തീരുമാനം. ഇതിനുള്ള ബസ് മോടി പിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബൈപാസ് വഴി പോകുന്ന ദീർഘദൂര ബസുകളുടേയും നഗരത്തിലേക്ക് സൗജന്യ യാത്ര നൽക്കുന്ന ഫീഡർ ബസുകളുടെയും തൽസമയ വിവരങ്ങൾ കെഎസ്ആർടിസി ആപ്പിൽ ലഭ്യമാക്കാനുള്ള നടപടിയും ആരംഭിച്ചു.

സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘത്തെ പാക് അതിര്‍ത്തിയില്‍ നിന്നും പിടികൂടി

0

കല്‍പ്പറ്റ: മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘം പിടിയിൽ. വയനാട് സൈബർ പൊലീസാണ് പഞ്ചാബിൽനിന്ന് നാല് പ്രതികളെ കസ്റ്റഡിയിലെടുത്തത്.കാനഡയിലേക്ക് വിസ നൽകാമെന്ന പേരിൽ മീനങ്ങാടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അന്തർ സംസ്ഥാന പ്രതികൾ പിടിയിലായത്.

പഞ്ചാബ് ബട്ടിൻഡ സ്വദേശികളായ ചരൺജീത് കുമാർ, രാജ്നീഷ് കുമാർ, ഇന്ദർപ്രീത് സിങ്ങ്, കപിൽ ഗർഗ്‌ എന്നിവരാണ് പ്രതികൾ. കോട്ടയം, പത്തനംതിട്ട ഉൾപ്പടെ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി. കാനഡയിലേക്കുള്ള വിസയായിരുന്നു പ്രധാന വാഗ്ദാനം. കൽപറ്റ സൈബർ പൊലീസ് പഞ്ചാബിലെ ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ നിന്നും അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയായിരുന്നു പ്രതികളുടെ തട്ടിപ്പ്. വിസ തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ സ്ത്രീയെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും പൊലീസ് അറിയിച്ചു

സ്ത്രീ ശക്തി SS- 308 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

0

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം)

SX 207078

സമാശ്വാസ സമ്മാനം (8000)

SN 207078 SO 207078 SP 207078 SR 207078 SS 207078 ST 207078 SU 207078 SV 207078 SW 207078 SY 207078 SZ 207078

രണ്ടാം സമ്മാനം (10 Lakhs)

SX 575365

മൂന്നാം സമ്മാനം [5,000/-]

0525  0988  2490  3374  3496  3666  4816  5176  6052  6565  6822  6857  8153  9094  9238  9562  9868

നാലാം സമ്മാനം [2,000/-]

0001  2062  2874  4078  4299  5736  7091  7489  7643  9263

അഞ്ചാം സമ്മാനം [1,000/-]

0602  1318  1863  2234  2298  2713  3429  3645  4403  4483  4649  5042  5189  5433  5948  6960  7173  7857  8682  9100

ആറാം സമ്മാനം[ 500/-]

0116  0209  0302  0508  1217  1482  1491  1511  1655  1779  1798  1815  1943  2589  2745  2793  2847  2956  3024  3336  3654  3796  3951  4013  4468  4832  4958  5136  5205  5294  5471  5500  5853  5958  5998  6009  6053  6160  6196  6198  6436  6487  6559  7227  7401  7447  7813  7962  9060  9266  9538  9638

ഏഴാം സമ്മാനം[ 200/-]

0125  0145  0406  0730  0827  0892  1004  1104  1658  1879  1994  2038  2153  2535  3016  3083  3085  3187  3311  3321  3785  4375  4453  4625  4945  4973  4982  5296  5413  5617  6201  6232  7020  7357  7431  7497  7501  7550  7587  7676  7858  7971  8563  9267  9504

എട്ടാം സമ്മാനം [100/-]

0090  0100  0164  0186  0259  0277  0447  0608  0881  0923  0963  0998  1023  1052  1090  1191  1226  1618  1787  1823  2035  2185  2216  2269  2472  2526  2585  2656  3017  3237  3268  3329  3408  3663  3727  3859  3883  3896  3955  3999  4240  4328  4381  4426  4451  4492  4529  4662  4700  4729  4752  4769  4894  4911  4928  5013  5124  5174  5253  5367  5382  5498  5509  5542  5543  5618  5653  5711  5795  5804  5824  5841  5871  5906  5922  5960  6089  6233  6235  6314  6319  6325  6446  6458  6575  6632  6750  6753  6881  6994  7183  7226  7234  7339  7633  7712  7736  7793  7823  7895  7966  8269  8278  8342  8474  8491  8535  8836  8942  8944  9028  9084  9152  9179  9181  9191  9422  9527  9545  9573  9576  9669  9685  9716  9823  9950

കെ സ്വിഫ്റ്റ് ബസിന് അപകടം തുടർക്കഥ; കോഴിക്കോടും മലപ്പുറത്തും അപകടം

0

തിരുവനന്തപുരം: പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് സർവീസ് ബസുകൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാകുന്നു. ആദ്യ ദിവസം മുന്നു തവണയാണ് കെ സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് പോയ ബസും കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട സർവീസുമാണ് അപകടത്തിൽപ്പെട്ടത്. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് സർവീസുകളിൽ ഒരു ബസ് കല്ലമ്പലത്തുവെച്ച് ലോറിയുമായി തട്ടി അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽ ബസിന്‍റെ 35000 രൂപ വില വരുന്ന സൈഡ് മിറർ തകരുകയും ചെയ്തു.

ബസ് കോഴിക്കോട് ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് മറ്റൊരു വാഹനവുമായി തട്ടി വീണ്ടും അപകടത്തിൽപ്പെട്ടു. സൈഡ് ഇൻഡികേറ്ററിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഈ അപകടങ്ങളിൽ ആളപയാമൊന്നും ഉണ്ടായില്ല

അതിനിടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ച മറ്റൊരു കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. കെ സ്വിഫ്റ്റ് ബസിൽ ഒരു സ്വകാര്യ ബസ് ഉരസുകയായിരുന്നു. സൈഡ് ഇൻഡിക്കേറ്ററിന് സമീപം പോറൽ സംഭവിച്ചിട്ടുണ്ട്. ഈ അപകടത്തിലും യാത്രക്കാരിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല. അതേസമയം കെ സ്വിഫ്റ്റ് ബസ് ആദ്യ ദിനം തന്നെ തുടർച്ചയായി അപകടത്തിൽപ്പെടുന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടി സി എം.ഡി ബിജു പ്രഭാകർ ഡിജിപിക്ക് പരാതി നൽകി. മനപൂർവ്വം അപകടമുണ്ടാക്കി കെ സ്വിഫ്റ്റ് സർവീസുകളെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും, ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. അപകടം ഉണ്ടാക്കിയ ലോറി പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

‘സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു, എല്ലാവർക്കും നന്ദി’; അപകടത്തിന് ശേഷം ​ഗിന്നസ് പക്രു

0

കാറപകടത്തിൽ പരിക്കുകളില്ലെന്നും സുഖമാരിയിക്കുന്നെന്നും സിനിമാ താരം ​ഗിന്നസ് പക്രു. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. ഞാൻ സുഖമായിരിക്കുന്നു. മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും എസ്ഐ ഹുമയൂണിനും സുഹൃത്തായ മാത്യു നൈനാനും വീട്ടിലെത്തിച്ച ട്വിൻസ് ഇവൻൻ്റ്സ് ഉടമ ടിജുവി നും നന്ദിയെന്നും പക്രു ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

പ്രാർത്ഥിച്ചവർക്കും എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദിയറിയിച്ചു. യാത്ര തുടരുകയാണെന്നും സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.തിങ്കളാഴ്ച ഉച്ചക്കാണ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. തിരുവല്ലയിൽവെച്ച് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ​

ഗിന്നസ് പക്രുവിൻ‌റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

സുഹൃത്തുക്കളെ …..

ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കുംSI ഹുമയൂൺ സർ നും, സുഹൃത്തായമാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നുNB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 663 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 663 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

🔘1st Prize : Rs. 7,500,000/-

WW 453882 (ATTINGAL)

🔘Consolation Prize : Rs. 8,000/-

WN 453882
WO 453882
WP 453882
WR 453882
WS 453882
WT 453882
WU 453882
WV 453882
WX 453882
WY 453882
WZ 453882

🔘2nd Prize : Rs. 500,000/-

WX 228705 (ERNAKULAM)

🔘3rd Prize : Rs. 100,000/-

WN 360338
WO 524429
WP 938348
WR 779877
WS 968669
WT 898302
WU 356972
WV 124192
WW 375301
WX 679779
WY 203936
WZ 487822

🔘4th Prize : Rs. 5,000/-

0578 1547 1806 2158 2320 2451 2509 2950 3311 3329 4103 4534 5444 5788 7020 8087 9038 9078

🔘5th Prize : Rs. 2,000/-

2581 3352 4035 5368 5557 6810 6850 7141 7401 9172

🔘6th Prize : Rs. 1,000/-

0110 0353 1570 1836 2940 4725 4938 5591 5915 5966 7036 8838 9248 9733

🔘7th Prize : Rs. 500/-

0050 0109 0156 0661 0815 0890 0931 0987 1257 1364 1416 1530 1544 1557 1687 1967 2321 2342 2541 2722 2926 3154 3272 3477 3522 3728 3732 3815 3896 3967 4144 4270 4339 4371 4432 4555 4756 4781 4868 4899 4931 5000 5060 5392 5501 5641 5739 5926 6081 6358 6369 6516 6719 6799 7071 7119 7129 7130 7182 7323 7420 7422 7456 7647 7690 7823 7898 8089 8136 8182 8286 8337 8411 8566 8590 8601 9131 9329 9357 9489 9663 9830

🔘8th Prize : Rs. 100/-

0625 4824 9959 9753 1922 9863 9896 3491 6463 6137 7957 5093 1174 6258 9188 3161 5030 8379 2701 5768 5547 1258 6572 4528 6353 1682 2427 2972 0583 8380 7710 0685 4435 1414 4975 0774 7858 6541 3820 0689 6365 8867 6823 0086 2888 9903 5723 3017 7847 5771 7691 5627 0551 9983 3148 3786 7808 5839 6037 8425 5901 0375 0524 9054 4953 9510 5259 4635 8331 8319 9672 0215 5398 0045 4509 4148 9795 7309 4706 2146 8550 5943 7166 6993 9053 9016 1295 8634 1380 2067 7112 6785 8483 8415 3378 6485 5457 9467 7359 4670 7469 5855 5311 5920 3028 5962 0221 1361 3084 3354 1638 7079 3009 7379 4797 9416 0957 5087 3488 2355 8656 6367 7726 5171 3848 5300

ആറുവയസുകാരന് മഡ് റെയ്സിങ് പരിശീലനം: കുട്ടിയുടെ അച്ഛനെതിരെ കേസ്

0
  • പാലക്കാട്: പാലക്കാട്ട് ആറുവയസുകാരനെ മുതിർന്നവർക്കൊപ്പം മഡ് റേസിംഗ് പരിശീലനത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേശി ഷാനവാസ് അബ്‌ദുള്ളക്കെതിരെയാണ് കേസെടുത്തത്. മുതിർന്നവർക്കൊപ്പം ആറുവയസുകാരനും കുഞ്ഞൻ ബൈക്കിൽ അപകടകരമാം വിധം കുതിച്ച് പായുകയാണ്.
  • ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് പാലക്കാട്  സൗത്ത് പൊലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ചത് ടോയ് ബൈക്ക് ആണെങ്കിലും മുതിർന്നവർക്കൊപ്പം അപകടകരമായ രീതിയിൽ പരിശീലനത്തിൽ പങ്കെടുപ്പിച്ചതിനാണ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്തത്. 

ഈ മാസം 16,17 തീയതികളിൽ കാടാങ്കോട് നടക്കുന്ന മഡ് റേസിംഗ് മത്സരത്തിന് മുന്നോടിയായാണ് പരിശീലനം നടത്തിയത്. കാടാങ്കോട് ഇന്ദിര പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. സംഘാടകരായ ഇന്ദിരാ പ്രിയദർശിനി മോട്ടോർ സ്പോർട്സ് ക്ലബ്ബിനെതിരെയും കേസെടുക്കുമെന്നും സൗത്ത് പൊലീസ് വ്യക്തമാക്കി. മത്സരത്തിനോ പരിശീലനത്തിനോ അനുമതി ലഭിക്കാതെയാണ് സംഘാടകർ പരിപാടി സംഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ അടുത്ത ആഴ്ച നടക്കേണ്ട മഡ് റൈസ് മത്സരം അനിശ്ചിതത്വത്തിലായി

നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

0

ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ മരിച്ചു.

വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം ബാബുരാജ് (52) ആണ് മരിച്ചു. ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം.

രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച്‌ ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്.കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ (സി പി എസ് എ) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച്‌ എം എസ് മുന്‍ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി നായര്‍ (സംഗീതാധ്യാപിക, കോട്ടയം കുമ്മനം, കുറുപ്പന്തറ കുടുംബാംഗം). മകന്‍: ശബരീനാഥ്. സംസ്കാരം ഇന്ന് ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ നടക്കും.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന് മുതൽ

0

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ ഇന്നാരംഭിക്കും. ബൈപാസുകളിലൂടെ യാത്ര ചെയ്യുന്ന ദീർഘദൂര സർവീസുകളും ഒപ്പം തുടങ്ങുന്നുണ്ട്. വൈകിട്ട് 5ന് തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനാവും

മന്ത്രിമാരായ എംവി ​ഗോവിന്ദൻ, വി ശിവൻകുട്ടി, ജിആർ അനിൽ, ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ എന്നിവരും പങ്കെടുക്കും. പൊതു ​ഗതാ​ഗതത്തിന് പുതുയു​ഗം എന്ന ആശയത്തോടെയാണ് സർവീസ് ആരംഭിക്കുന്നത്. 5.30 മുതൽ ബെംഗളൂരുവിലേക്കുളള എസി വോൾവോയുടെ 4 സ്ലീപ്പർ സർവീസുകളും 6 നു ശേഷം തിരുവനന്തപുരത്ത് നിന്നു കോഴിക്കോട്, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള 6 ബൈപാസ് റൈഡർ സർവീസുകളുമാണ് ആദ്യദിനം നടത്തുക.

12ന് വൈകിട്ട് 5.30ന് ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള മടക്ക സർവീസ് ബെംഗളൂരുവിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽ നിന്നുള്ള കേരളയാത്രയ്ക്ക് ആദ്യദിനം തന്നെ മുഴുവൻ സീറ്റുകളിലേക്കും ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റ് തീർന്നു. 12, 13 തീയതികളിൽ ബെംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം, എറണാകുളം സർവീസുകളുടെ ടിക്കറ്റുകളാണു പൂർണമായും ബുക്ക് ചെയ്യപ്പെട്ടത്. വിഷു, ഈസ്റ്റർ തിരക്കനുസരിച്ചു കൂടുതൽ സർവീസുകൾ ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു നടത്തും.

34 സൂപ്പർ ക്ലാസ് ബസുകൾ സാധാരണ സർവീസ് നടത്തുന്നതിൽ അധികമായി ഈ അവധിക്കാലത്ത് കൂടുതൽ സർവീസുകളും നടത്തും. 11 മുതൽ 18 വരെ ടിക്കറ്റുകൾ ഓൺലൈൻ റിസർവേഷൻ വഴി ലഭിക്കും. പ്രധാന റൂട്ടുകളിൽ അധികസർവീസുകളും ഹ്രസ്വദൂര – ദീർഘദൂര സർവീസുകൾ യാത്രക്കാരുടെ തിരക്ക് അനുസരിച്ചും 12,13 തീയതികളിലും 17,18 തീയതികളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രത്യേകപരിശീലനം ലഭിച്ച ഡ്രൈവർ കം കണ്ടക്ടർമാരാണ് ഈ സർവീസുകൾ നിയന്ത്രിക്കുന്നത്.

ലഗേജ്‌ വയ്ക്കുന്നതിന് കൂടുതൽ സ്ഥലവും, ലഗേജ് കൈകാര്യം ചെയ്യുന്നതിന് ക്രൂവിന്റെ സഹായവും ലഭിക്കും. സുരക്ഷയ്ക്കും വൃത്തിക്കും മുൻതൂക്കം നൽകി സർവീസുകൾ നടത്തുന്നതിനാണു സ്വിഫ്റ്റ് ലക്ഷ്യമിടുന്നത്. റിസർവേഷൻ www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc (എന്റെ കെഎസ്ആർടിസി) എന്ന mobile app വഴിയും ലഭ്യമാണ്.