spot_img
Monday, June 15, 2026
Home Blog Page 589

ഇന്ധനവിലയില്‍ ഇന്ന് വര്‍ധനവില്ല; പെട്രോൾ – ഡീസൽ നിരക്കുകൾ

0

ഇന്ധന വിലവർധനവിന് താത്ക്കാലിക ശമനം. രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ ഇന്ന് വര്‍ധനവില്ല. തുടർച്ചയായ ദിവസങ്ങളിൽ വിലവർധിച്ചതിന് ശേഷം ഇന്ധനവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്.

കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 10.89 രൂപയാണു കൂട്ടിയത്. ഡീസലിന് 10.25 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപ, ഡീസലിന് 103.97. കൊച്ചിയില്‍ പെട്രോളിന് 115.20 രൂപ, ഡീസലിന് 102.11, കോഴിക്കോട് പെട്രോളിന് 115.36 രൂപ, ഡീസലിന് 102.26 രൂപ.

2021 നവംബര്‍ നാലിന് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ പെട്രോള്‍, ഡീസല്‍ വില സ്ഥിരത കൈവരിച്ചിരുന്നു. 137 ദിവസത്തെ റെക്കോഡ് മരവിപ്പിക്കല്‍ മാര്‍ച്ച് 22-ന് അവസാനിച്ചു. അതിനുശേഷം പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം വര്‍ദ്ധിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.

മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു

0

മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയില്‍ ഗതാഗത കമ്മീഷനോട് റിപ്പോര്‍ട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. സഹപ്രവര്‍ത്തര്‍ സിന്ധുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് സൂചന നല്‍കുന്ന ഡയറിക്കുറിപ്പുകള്‍ പൊലീസിന് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

സിന്ധുവിന്റെ ആത്മഹത്യയില്‍ വകുപ്പുതല അന്വേഷണത്തിനായി മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ കല്‍പ്പറ്റയിലെത്തും. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് ഓഫിസ് ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയോട് ജോയിന്റ് കമ്മീഷണര്‍ വിശദീകരണം തേടും.

സിന്ധുവിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ മാനന്തവാടി സബ് ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. ജീവനക്കാര്‍ക്കെതിരെ മാനന്തവാടി സബ് ആര്‍ടി ഓഫിസിനുമുന്നില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം തുടരുകയാണ്.

സിന്ധുവിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അല്‍പസമയം മുന്‍പ് അറിയിച്ചിരുന്നു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായി ഡയറിയില്‍ സൂചനയുണ്ട്. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്.

ഓഫിസിലെ സഹപ്രവര്‍ത്തകര്‍ സിന്ധുവിനെ അപമാനിച്ചിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് ട്വന്റിഫോറിനോട് പറഞ്ഞു. സിന്ധുവിനെ സഹപ്രവര്‍ത്തകര്‍ അപമാനിക്കുന്നതും സിന്ധു കരയുന്നതും നേരിട്ട് കണ്ട നാട്ടുകാര്‍ തന്നെ വിവിരമറിയിച്ചിരുന്നുവെന്ന് പ്രദീപ് പറഞ്ഞു.

അതിനിടെ ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരാതിയുമായി സിന്ധു വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ഓഫിസില്‍ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് സിന്ധു വയനാട് ആര്‍ടിഒയോട് ആവശ്യപ്പെട്ടിരുന്നു. ഓഫിസില്‍ ചേരിതിരിവ് ഉണ്ടെന്ന് സിന്ധു ഉള്‍പ്പെടെ അഞ്ച് പേരാണ് പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സിന്ധു തനിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒ മോഹന്‍ദാസ് വിശദീകരിക്കുന്നത്.

സിന്ധു സഹപ്രവര്‍ത്തകര്‍ക്കെതിരായി പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയുടെ വാദം. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ പറഞ്ഞതെന്നും ബിനോദ് കൃഷ്ണ പറഞ്ഞിരുന്നു.

ഇന്നലെ രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) ആണ് മരിച്ചത്. എന്നാല്‍ മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മാനസിക പീഡനം കാരണമാണ് സിന്ധു ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ നോബില്‍ ആരോപിച്ചിരുന്നു

ലൈം​ഗിക ബന്ധത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചത് ബലാത്സം​ഗക്കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്ന് ഹൈക്കോടതി

0

കൊച്ചി: ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരു വിവാഹം കഴിച്ചത് കൊണ്ടുമാത്രം ബലാത്സം​ഗക്കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകണമെങ്കിൽ സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ചു ശാരീരിക ബന്ധത്തിനു മുതിരുകയോ സ്ത്രീയുടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച വിധിയെ ചോദ്യം ചെയ്ത് യുവാവ് നൽകിയ അപ്പീൽ പരി​ഗണിക്കുകയായിരുന്നു കോടതി. കേസിൽ പ്രതിയായ വണ്ടിപ്പെരിയാർ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു. 

ലൈം​ഗിക ബന്ധത്തിന് യുവതി അനുവാദം നൽകിയെന്നത് വ്യക്തമാണെന്ന് കോടതി പറഞ്ഞു. യുവാവ് അനുവാദം വാങ്ങിയത് വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനായില്ലെന്നും കോടതി വ്യക്തമാക്കി. ശാരീരിക ബന്ധത്തിനു മുമ്പ് പ്രതി കാര്യങ്ങൾ മറച്ചുവയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ സ്ത്രീയുടെ തീരുമാനത്തെ സ്വാധീനിക്കുമെന്നും സാഹചര്യങ്ങൾ കൂടി വിലയിരുത്തി കേസിൽ തീരുമാനമെടുക്കണമെന്നു കോടതി പറഞ്ഞു. പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേർപ്പെടുകയും വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടർന്നു മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. 

പ്രതിയും യുവതിയും 10 വർഷത്തിലേറെ പ്രണയത്തിലായിരുന്നു. ബന്ധത്തിനിടെ ഇരുവരും ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടു. യുവതിയെ വിവാഹം ചെയ്യാൻ പ്രതി ഉദ്ദേശിച്ചിരുന്നു. എന്നാൽ സ്ത്രീധനമില്ലാതെ വിവാഹം ചെയ്യാൻ പ്രതിയുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ല. കേസിൽ യുവാവ് വാഗ്ദാനം ലംഘിച്ചെന്നത് വ്യക്തമാണ്. എന്നാൽ വ്യാജ വാഗ്ദാനം നൽകിയെന്നു പറയാനാകില്ല. ലൈം​ഗിക ബന്ധത്തിനായി വസ്തുതകൾ മറച്ചു യുവതിയുടെ അനുവാദം വാങ്ങിയെന്നും പറയാനാകില്ല. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.

മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ: നോർക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും

0

തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് (Malayalee nurses) യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്കു പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് (NORKA Roots Recruitment) ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൽ വിൻ പദ്ധതി പ്രകാരം ജർമനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി  ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വൻതോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എൻ.എം, മിഡ് വൈഫറി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകൾ തിരികെ ലഭിക്കും. യു.കെയിൽ എത്തിച്ചേർന്നാൽ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളിൽ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവിൽ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാൽ 25,665 മുതൽ 31,534 യൂറോ വരെ ശമ്പളം കിട്ടും.

ട്രിപ്പിൾ വിൻ പദ്ധതി വഴി ജർമനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക റൂട്ട്സ് യു.കെയിലേക്ക് നഴ്സുമാരെ അയക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്. വിശദാംശങ്ങൾക്ക്  www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.  0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്. ഇ മെയിൽ uknhs.norka@kerala.gov.in.

ബസിന് മുകളില്‍ കയറ്റി യാത്ര; നിയമനടപടിക്കൊരുങ്ങി എംവിഡി

0

നെന്മാറ വേലയ്ക്ക് വന്നവരെ ബസിന് മുകലില്‍ കയറ്റി യാത്ര ചെയ്ത സംഭവത്തില്‍ കര്‍ശന നിയമനടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനം കണ്ടെത്തിയത് പത്തിലേറെ ബസുകളില്‍.

ബസിനു മുകളില്‍ കയറി സഞ്ചരിച്ച യാത്രക്കാര്‍ക്ക് മുകളില്‍ കയറി തന്നെ ടിക്കറ്റ് നല്‍കിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാര്‍ മുകളിലേയ്ക്ക് കയറിയത്. ഇവര്‍ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവര്‍ക്കും ടിക്കറ്റ് നല്‍കിയത്. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ഇത് ശ്രദ്ധയില്‍പ്പെട്ട മോട്ടര്‍വാഹന വകുപ്പ് നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. കോഴിക്കോട് നെന്മാറ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസിന്റെ ഉടമയെ എംവിഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിലാണ് സമാനമായ രീതിയില്‍ പത്തിലേറെ ബസുകള്‍ വാഹനത്തിന് മുകളില്‍ ആളുകളെ കയറ്റി സര്‍വീസ് നടത്തിയെന്ന് കണ്ടെത്തിയ്.

ഇതോടെ സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടകരമായ രീതിയില്‍ ആളുകളെ കയറ്റിയെന്ന കുറ്റമാണ് ചുമത്തുക. നിയമലംഘനം നടത്തിയ ബസുകളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചത് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കുറ്റം ആയതിനാല്‍ ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരോട് നേരിട്ട് ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു

ഡ്രൈവർമാരുടെയും കണ്ടെക്ട്മാരുടെയും ലൈസൻസും ബസിന്റെ പെർമിറ്റും സസ്പെൻഡ് ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി

നെന്മാറ വേലയോടനുബന്ധിച്ച് ബസിനു മുകളിൽ അനധികൃതമായി യാത്രക്കാരെ കയറ്റി ഓടിച്ചതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർക്ക്നിർദേശം നൽകിയതിനെ തുടർന്ന് ബസ് ഡ്രൈവർമാരായ ടി. സെന്തിൽ കുമാറിന്റെയും എ. തൗഫീഖിന്റെയും ഡ്രൈവിംഗ് ലൈസൻസുകളും, കണ്ടക്ടർമാരായ ശരവണൻ ആർ., നജീബ് കെ. പി., എന്നിവരുടെ കണ്ടക്ടർ ലൈസെൻസുകളും പാലക്കാട്‌ ആർ. ടി. ഒ. എൻ. തങ്കരാജ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.

വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദ് ചെയ്യുവാനും ലൈസൻസ് സ്‌ഥിരമായി ക്യാൻസൽ ചെയ്യുവാനുമുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. ഇതുപോലെ അപകടകരമായി വണ്ടിയോടിച്ച മറ്റു ബസുകൾക്കെതിരെയും ശക്തമായ നടപടി എടുക്കും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു അറിയിച്ചു…

റിയല്‍മി സി31 ഇന്ന് വില്‍പ്പനയ്ക്കെത്തും, 500 രൂപ ഡിസ്‌ക്കൗണ്ട്, അറിയാം ഇക്കാര്യങ്ങള്‍

0

റിയല്‍മി സി 11 ഇന്ന് ഇന്ത്യയില്‍ ഇന്ന് വില്‍പ്പനയ്ക്കെത്തും. പ്രീമിയം ജിടി 2 പ്രോയില്‍ നിന്ന് ഡിസൈന്‍ കടമെടുത്ത റിയല്‍മിയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണാണിത്. ലൈറ്റ് ടാസ്‌ക്കുകള്‍ക്ക് ഫോണ്‍ ആവശ്യമുള്ള ഉപയോക്താക്കള്‍ക്ക്  അനുയോജ്യമാണ്. പുതിയ മോഡല്‍. വര്‍ക്ക് ഇമെയിലുകള്‍ക്ക് മറുപടി നല്‍കാനും വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്യാനും ഇന്‍സ്റ്റാഗ്രാം ബ്രൗസ് ചെയ്യാനും കോളുകള്‍ വിളിക്കാനുമെല്ലാം ഏറെ സഹയാകരമാകുന്ന കോണ്‍ഫിഗുറേഷനോടെയാണ് പുതിയ ഫോണിന്‍റെ വരവ്.   ഗ്രാഫിക്‌സ് പ്രകടനം കുറവായതിനാല്‍ ഗെയിമിംഗ് ക്യാന്‍ഡി ക്രാഷ് പോലുള്ള ഗെയിമുകളിലേക്ക് പരിമിതപ്പെടുത്തേണ്ടിവരും.

വലിയ ഡിസ്പ്ലേയും ദീര്‍ഘകാല ബാറ്ററിയും ഫോണിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്. ഒപ്പം, ഡിസൈനും ആകര്‍ഷകമാണ്, ക്യാമറകളും മികച്ചതാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സി 21- ന്റെ പിന്‍ഗാമിയാണ് സി 31.  സി 21നെ അപേക്ഷിച്ച് സി31 ന്‍റെ ക്യാമറ ഏറെ മുന്നില്‍ നില്‍ക്കുന്നുണ്ട്.

സി 31 രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വരുന്നത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 8,999 രൂപയും 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരു വേരിയന്റിന് 9,999 രൂപയും വിലയുണ്ട്. ലൈറ്റ് സില്‍വര്‍, ഡാര്‍ക്ക് ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടിലും റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും വില്‍പ്പന ആരംഭിക്കും. 

റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് വാങ്ങിയാല്‍ പേടിഎം ഉപയോഗിക്കുന്നതിന് 1,000 രൂപ വരെ ക്യാഷ്ബാക്കും മുന്‍കൂര്‍ അല്ലെങ്കില്‍ ഇഎംഐ പേയ്മെന്റുകള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിന് 500 രൂപ ഉടനടി കിഴിവും ലഭിക്കും. രണ്ടാമത്തേത് ഫോണിന്റെ വില യഥാക്രമം 8,499 രൂപയും 9,499 രൂപയുമായി കുറയ്ക്കും.

സവിശേഷതകള്‍ നോക്കുമ്പോള്‍  ഇതൊരു ബജറ്റ് ഫോണാണ്,  ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതത്തില്‍ 6.5 ഇഞ്ച് എച്ച്ഡി+ എല്‍സിഡി ഡിസ്‌പ്ലേയുമായാണ് സി 31ന്‍റെ വരവ്.  ഡിസ്പ്ലേയുടെ മുകളില്‍ ടിയര്‍ഡ്രോപ്പ് സ്റ്റൈല്‍ നോച്ചും അതിനുള്ളില്‍ 5 മെഗാപിക്സല്‍ എഫ്2.2 ക്യാമറയും ഉണ്ട്. 4 ജിബി വരെ റാമും 64 ജിബി ഓണ്‍ബോര്‍ഡ് മെമ്മറിയും സഹിതം ഒക്ടാ കോര്‍ യുണിസോക്ക് ടി 612 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജിനുള്ള പിന്തുണയുണ്ട്. ആന്‍ഡ്രോയിഡ് 11- ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. F2.2 അപ്പേര്‍ച്ചറും 4X-ന്റെ ഡിജിറ്റല്‍ സൂമും ഉള്ള 13-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, F2.4 അപ്പേര്‍ച്ചറുള്ള 2-മെഗാപിക്‌സല്‍ മാക്രോ ക്യാമറ, ഫോട്ടോകളില്‍ ബൊക്കെ ഇഫക്റ്റിനായി മോണോക്രോം സെന്‍സര്‍ എന്നിവയുണ്ട്. USB-C പോര്‍ട്ട് വഴി 10 വാട്‌സ് ചാര്‍ജുചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയുമായാണ് ഈ ഫോണ്‍ വരുന്നത്. സ്റ്റാന്‍ഡ്ബൈ മോഡില്‍ 45 ദിവസം വരെ നിലനില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫോണില്‍ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, കണക്റ്റിവിറ്റിക്കായി 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയുണ്ട്.

ഓ​ൺ അ​റൈ​വ​ൽ: ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ‘ഡി​സ്ക​വ​ർ ഖ​ത്ത​ർ’ വ​ഴി ഹോ​ട്ട​ൽ ബു​ക്കി​ങ്​ നി​ർ​ബ​ന്ധം

0

ദോ​ഹ: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഓ​ൺ അ​റൈ​വ​ൽ വി​സ യാ​ത്ര​ക്കാ​രു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം​വ​രു​ത്തി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന അ​ത്ര​യും കാ​ല​യ​ള​വി​ലേ​ക്ക്​ ‘ഡി​സ്ക​വ​ർ ഖ​ത്ത​ർ’ വ​ഴി ഹോ​ട്ട​ൽ ബു​ക്കി​ങ്​ നി​ർ​ബ​ന്ധ​മാ​ക്കി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം. ഇ​ന്ത്യ​ക്ക്​ പു​റ​​മെ, ഇ​റാ​ൻ, പാ​കി​സ്താ​ൻ പൗ​ര​ന്മാ​ർ​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്. ഏ​പ്രി​ൽ 14 മു​ത​ൽ പു​തി​യ നി​ർ​ദേ​ശം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൂ​ന്നു​ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്​​പോ​ർ​ട്ട്​ കൈ​വ​ശ​ക്കാ​രാ​യ ഓ​ൺ അ​റൈ​വ​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​വു​ക. ഖ​ത്ത​റി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ ഖ​ത്ത​ർ എ​യ​ർ​വേ​സി​നു കീ​ഴി​ലെ ഡി​സ്ക​വ​ർ ഖ​ത്ത​ർ വെ​ബ്​​സൈ​റ്റ്​ വ​ഴി, രാ​ജ്യ​ത്ത്​ ത​ങ്ങാ​നു​ദ്ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വി​ലേ​ക്ക്​ ഹോ​ട്ട​ൽ ബു​ക്ക്​ ചെ​യ്യാം. ചു​രു​ങ്ങി​യ​ത്​ ര​ണ്ടു​ ദി​വ​സം മു​ത​ൽ പ​ര​മാ​വ​ധി 60 ദി​വ​സം വ​രെ​യാ​ണ്​ ബു​ക്കി​ങ്​ അ​നു​വ​ദി​ക്കു​ക. ഡി​സ്ക​വ​ർ ​ഖ​ത്ത​ർ വെ​ബ്​​സൈ​റ്റ്​ വ​ഴി ചൊ​വ്വാ​ഴ്ച മു​ത​ൽ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി ഓ​ൺ​അ​റൈ​വ​ൽ വി​സ​വ​ഴി​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും ഡി​സ്ക​വ​ർ ഖ​ത്ത​ർ വ​ഴി ഹോ​ട്ട​ൽ ബു​ക്കി​ങ്​ നി​ർ​ബ​ന്ധ​മാ​ണ്. ഒ​ന്നും ര​ണ്ടും മാ​സ​ത്തേ​ക്ക്​ കു​ടും​ബ​ത്തെ എ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​വു​ന്ന​താ​ണ്​ പു​തി​യ നി​ർ​ദേ​ശം.

പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

0

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 115.02 രൂപയും ഡീസൽ ലിറ്ററിന് 101.72 രൂപയുമാകും. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ വർധിപ്പിച്ചത്.

ഇന്ധനവില വർധന ഇപ്പോൾ ഇന്ത്യൻ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില ഉയരുന്നതോടെ സാധനങ്ങൾക്ക് പൊള്ളുന്ന വിലയാകുകയാണ്. സാധാരണ കുടുംബങ്ങളുടെ ബജറ്റ് പതിവായ ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ താളം തെറ്റിയിരിക്കുകയാണ്

തിരുവമ്പാടിയിൽ ഇന്നത്തെ ഇന്ധന വില

പെട്രോൾ :115.62

ഡീസൽ :102.50

യുഎഇയില്‍ പാസ്‌പോര്‍ട്ടില്‍ താമസ വിസക്ക് പകരം ഇനി എമിറേറ്റ്‌സ് ഐഡി

0

അബുദാബി: പ്രവാസികളുടെ പാസ്‌പോര്‍ട്ടില്‍ താമസവിസ പതിക്കുന്ന രീതി യുഎഇ നിര്‍ത്തലാക്കുന്നു. താമസവിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. ഏപ്രില്‍ 11 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിഎ) സര്‍ക്കുലര്‍ പുറത്തിറക്കി. താമസവിസ കാണിക്കേണ്ട സാഹചര്യങ്ങളില്‍ എമിറേറ്റ്‌സ് ഐഡി ഉപയോഗിക്കാനാണ് തീരുമാനം. വിദേശത്ത് നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ വിമാനകമ്പനികള്‍ക്ക് പാസ്‌പോര്‍ട്ട് നമ്പറും എമിറേറ്റ്‌സ് ഐഡിയുടെ പരിശോധിച്ചാല്‍ യാത്രക്കാരന്റെ വിസയുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കും. പുതിയ മാറ്റങ്ങളുടെ ഭാഗമായി അടുത്തിടെ യുഎഇ എമിറേറ്റ്‌സ് ഐഡി, കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് പരിഷ്‌കരിച്ചിരുന്നു.

3 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മമ്മൂട്ടി ഫോള്ളോ ചെയ്യുന്നത് രണ്ട് പേരെ, ആരാണവര്‍…?

0

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇന്‍സ്ടാഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ അദ്ദേഹം ഇടുന്ന പല പോസ്റ്റുകളും ഫോട്ടോകളും വൈറലാകാറുണ്ട്.

3 മില്ല്യണ്‍ ഫോളോവേഴ്‌സ് ഉള്ള മമ്മൂട്ടി ഫോളോ ചെയ്യുന്ന രണ്ടുപേര്‍ ആരോക്കെയാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ആദ്യത്തെയാള്‍ മമ്മൂട്ടിയുടെ മകനും പാന്‍ ഇന്ത്യന്‍ താരവുമായ ദുല്‍ഖര്‍ സല്‍മാനാണ്

രണ്ടാമത്തെയാള്‍ തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒരാളാണ്, സിനിമാതാരവും മ്യുസീഷനും റേഡിയോ ജോക്കിയുമായ ജിനു ബെന്നാണ് ആ രണ്ടാമത്തെ ആള്‍. 5 സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ”കുള്ളന്റെ ഭാര്യ” എന്ന ഹൃസ്വസിനിമയിലെ കുള്ളനായി വേഷമിട്ട താരമാണ് ജിനു ബെന്‍.

അവസാനമായി ഭീഷ്മപര്‍വമാണ് മമ്മൂട്ടിയുടേതായി റിലീസായ ചിത്രം. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് ഇനി റിലീസാകാനുള്ള ചിത്രങ്ങള്‍