spot_img
Monday, June 15, 2026
Home Blog Page 590

ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണം: പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

0

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ നിയന്ത്രിക്കുന്നതിനായി ഗ്രൂപ്പ് ചാറ്റുകളിൽ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ പങ്കിടുന്നതിന് പരിധി ഏര്‍പ്പെടുത്തി വാട്സ്ആപ്പ്. ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിലെ ബീറ്റാ പതിപ്പില്‍ പുതിയ അപ്ഡേഷന്‍ ഇതിനകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

ഒരേസമയം ഒന്നിൽ കൂടുതൽ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ അയക്കുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതാണ് പുതിയ പതിപ്പ്. ഫോര്‍വേഡ് സന്ദേശങ്ങള്‍ ഒന്നില്‍കൂടുതല്‍ ഗ്രൂപ്പുകളിലേക്ക് അയക്കാന്‍ ശ്രമിച്ചാല്‍, “ഫോർവേഡ് ചെയ്‌ത സന്ദേശങ്ങൾക്ക് ഒരു ഗ്രൂപ്പ് ചാറ്റിലേക്ക് മാത്രമേ അയക്കാൻ കഴിയൂ” എന്ന ഒരു ഓൺ-സ്‌ക്രീൻ സന്ദേശം ലഭിക്കും.

വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള പ്രാഥമിക ഉറവിടമായാണ് ഫോർവേഡ് സന്ദേശങ്ങൾ പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതിനാൽ, പുതിയ അപ്‌ഡേഷന്‍ ഇതിനുള്ള നിയന്ത്രണമായാണ് കണക്കാക്കുന്നത്. ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം. അതേസമയം മറ്റുതരത്തിലുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.

അതേസമയം നിരവധി ഇന്ത്യൻ അക്കൗണ്ടുകൾ കഴിഞ്ഞ ഫെബ്രുവരിയിൽ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം മാത്രം 335 പരാതികളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. വാട്സ്ആപ്പിലെ മറ്റ് ഉപയോക്താക്കളെ ഉപദ്രവിക്കൽ, വ്യാജ വാർത്തകൾ കൈമാറൽ, തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച അക്കൗണ്ടുകൾ തുടങ്ങിയവയാണ് നിരോധിച്ചത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-307 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

സമ്മാനാർഹമായ വിവരങ്ങൾ

ഒന്നാം സമ്മാനം (75 ലക്ഷം)

SG 139935

രണ്ടാം സമ്മാനം (10 Lakhs)

SM 217953 (KOTTAYAM)

മൂന്നാം സമ്മാനം ( Rs.5,000/-)

0728  1237  1354  1825  3198  3341  3516  4527  4611  4794  5010  5568  6270  6517  7242  7413  8774  9386

നാലാം സമ്മാനം (Rs.2,000/-)

2064  2082  2123  2994  5017  6039  6740  7992  9192  9685

അഞ്ചാം സമ്മാനം (Rs.1,000/-)

0012  0038  0146  0827  2148  2438  2692  3261  3302  3726  3887  5026  5810  6188  6420  7611  7929  8611  8984  9727

ആറാം സമ്മാനം (Rs.500/)

0109 0202 0216 0396 0692 1091 1112 1325 1348 1353 2061 2155 2255 2388 2635 2659 2690 3784 3826 3834 4119 4829 5016 5076 5514 5582 5860 5997 6037 6041 6136 6347 6376 6868 7022 7457 7902 7972 8103 8131 8186 8271 8569 8638 8656 9013 9202 9297 9447 9511 9687 9907

7th Prize : Rs. 200/-

0409 0498 0700 1302 1626 2086 2130 2442 2595 2649 2949 3496 3522 3616 3939 3972 4117 4239 4366 4949 5023 5064 5213 5482 5592 5660 5881 6100 6501 6609 7150 7408 7480 7899 8087 8152 8857 8900 8989 9052 9151 9452 9871 9929 9985

8th Prize : Rs. 100/-

0050 0086 0110 0325 0344 0360 0378 0502 0611 0621 0628 0837 0933 0962 0984 1084 1248 1313 1406 1472 1502 1515 1528 1568 1588 1919 2030 2129 2133 2268 2316 2352 2429 2431 2453 2482 2508 2535 2541 2623 2724 2834 3029 3038 3149 3190 3234 3245 3364 3488 3755 3847 3884 3934 3946 3954 4198 4213 4293 4465 4498 4605 4678 4786 4834 4911 4982 5066 5147 5216 5311 5414 5489 5563 5622 5742 5801 5825 6027 6090 6110 6301 6401 6411 6484 6553 6569 6604 6707 6713 6794 6869 6915 6928 7052 7157 7181 7202 7318 7632 7768 7818 8020 8034 8112 8301 8653 8687 8837 8980 9009 9185 9250 9358 9366 9377 9426 9512 9558 9564 9599 9654 9861 9874 9951

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം

കേരളത്തിൽ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; ഇന്നത്തെ വില അറിയാം

0

പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഇന്നലെ വിലയിലുണ്ടായ കുറവ് ഇന്നും അതേപടി തുടരുകയാണ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്റെ ഇന്നത്തെ വില 38,240 രൂപയാണ്. ഒരു ഗ്രാമിന് 4780 രൂപയുമാണ്.

ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയിൽ സ്വർണവില എത്തിയത്. പവന് 38,480 രൂപയും ഗ്രാമിന് 4810 രൂപയുമായിരുന്നു അന്ന് വില. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

ദേശീയതലത്തിലും സ്വർണവിലയിൽ ഇന്നലെ കുറവുണ്ടായിരുന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 23 രൂപ കുറഞ്ഞ് 51,583 രൂപയായിരുന്നു ഇന്നലെ വില.

മാർച്ച് മാസം കേരളത്തിലെ സ്വർണവില 40,000 രൂപ കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്.

ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

ഏപ്രിൽ 1: 38,480
ഏപ്രിൽ 2: 38,360
ഏപ്രില്‍ 3:38,360
ഏപ്രിൽ 4: 38,240
ഏപ്രിൽ 4: 38,240

അതേസമയം, രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചയിലെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.

കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപയിലേറെയാണ് കൂട്ടിയത്. ഇത്രയും ദിവസത്തിനിടെ ഡീസലിന് 9 രൂപ 41 പൈസയും കൂട്ടി. ഇന്നലെ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു.

പാളത്തിൽ അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകൾ റദ്ദാക്കി.റദ്ദാക്കിയ ട്രെയിനുകൾ 

0

തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ റദ്ദാക്കി.  നാളെ (ഏപ്രിൽ 6) , ഏപ്രിൽ 10 തീയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. തൃശൂർ യാർഡിലാണ്  ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 


2022 ഏപ്രിൽ 06, ​​10 തീയതികളിൽ പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ 

1. 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ.

2. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.

3. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ.


ഭാഗികമായി റദ്ദാക്കിയവ

1. 2022 ഏപ്രിൽ 05, 09 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. 

2.  ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16341) ഏപ്രിൽ 06, ​​10 തീയതികളിൽ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.

3. ഏപ്രിൽ 05, 09 തീയതികളിൽ കാരായ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16187)  വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും. 

4. ഏപ്രിൽ 05, 09 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന  ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16127) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും. 

5. ഏപ്രിൽ 05-ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12684) മുളങ്കുന്നത്തുകാവിൽ സർവീസ് അവസാനിക്കും. 


ഏപ്രിൽ 06, ​​09 തീയതികളിൽ വൈകി ഓടുന്ന ട്രെയിനുകൾ

1.  ഏപ്രിൽ 05, 09 തീയതികളിൽ MGR ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ  – തിരുവനന്തപുരം മെയിൽ (ട്രെയിൻ നമ്പർ 12623), തൃശ്ശൂർ – പാലക്കാട് സെക്ഷനിൽ 50 മിനിറ്റ് വൈകിയോടും.

2.ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഏപ്രിൽ 04, 08 തീയതികളി പുറപ്പെടുന്ന എറണാകുളം മംഗള എക്‌സ്‌പ്രസ് ഷൊർണൂർ-തൃശൂർ സെക്ഷനിൽ 45 മിനിറ്റ് വൈകിയോടും.

3. കെഎസ്‌ആർ ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 05, 09 തീയതികളിൽ  പുറപ്പെടുന്ന കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് (16526)  പാലക്കാട് – തൃശൂർ സെക്ഷനിൽ; 35 മിനിറ്റ് വൈകിയോടും.

4. എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305 ) ഏപ്രിൽ 06-ന് 30 മിനിറ്റ് വൈകും.

5. 2022 ഏപ്രിൽ 06, ​​10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ – പുനലൂർ പ്രതിദിന  എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16328) 20 മിനിറ്റ് വൈകും.

6.  ഏപ്രിൽ 04ന്  ഋഷികേശിൽ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ്(ട്രെയിൻ നമ്പർ 22660), ഷൊർണുറിനും – തൃശ്ശൂരിനുമിടയിൽ 15 മിനിറ്റ് വൈകും.

7. ഏപ്രിൽ 08-ന് ചണ്ഡിഗഡ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12218) ഷൊർണൂറിനും-തൃശ്ശൂരിനും ഇടയിൽ 15 മിനിറ്റ് വൈകും

നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു

0

നടി വിമലാ രാമനും നടന്‍ വിനയ് റായും വിവാഹിതരാകുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയന്‍ സ്വദേശിയായ വിമല രാമന്‍ പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെതത്തി. പ്രണയകാലം, കോളേജ് കുമാരന്‍, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999, രാമന്‍ തേടിയ സീതൈ തുടങ്ങി മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു.

ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായെത്തി. തുപ്പരിവാലന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓ മൈ ഡോഗ് ആണ് ഇനി റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന സിനിമ

‘മറ്റ് സ്ത്രീകളോട് അടുപ്പം’; മിമിക്രിക്കാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയടക്കം കുറ്റക്കാർ

0

കോട്ടയം :മിമിക്രി കലാകാരനെ കൊലപ്പെടുത്തിയ കേസിൽ കാമുകിയും ക്വട്ടേഷൻ സംഘാംഗങ്ങളായ 3 പേരും കുറ്റക്കാരെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വി.ബി.സുജയമ്മ കണ്ടെത്തി.

ശിക്ഷ 7നു വിധിക്കും. മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് (31) കൊല്ലപ്പെട്ട കേസിലാണു വിധി. ലെനീഷിന്റെ കാമുകി തൃക്കൊടിത്താനം കടമാൻചിറ പാറയിൽ പുതുപ്പറമ്പിൽ ശ്രീകല (44), ക്വട്ടേഷൻ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ (28), ദൈവംപടി ഗോപാലശേരിൽ ശ്യാംകുമാർ (ഹിപ്പി ശ്യാം -31), വിത്തിരിക്കുന്നേൽ രമേശൻ (ജൂഡോ രമേശൻ, 28) എന്നിവരെയാണു കുറ്റക്കാരെന്നു കോടതി വിധിച്ചത്.

2013 നവംബർ 23നു രാവിലെ 11നാണു സംഭവം. എസ്എച്ച് മൗണ്ടിനു സമീപം ശ്രീകല നടത്തുന്ന നവീൻ ഹോം നഴ്സിങ് സ്ഥാപനത്തിലായിരുന്നു കൊലപാതകം. ലെനീഷിനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയമാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് കണ്ടെത്തി. 25,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ. മർദേനമേറ്റ് ലെനീഷ് മരിച്ചു. മൃതദേഹം ചാക്കിലാക്കി പാമ്പാടി കുന്നേപ്പാലത്തു റോഡരികിലെ റബർത്തോട്ടത്തിൽ തള്ളി. കാഞ്ഞിരപ്പള്ളി മുൻ ഡിവൈഎസ്പി എസ്.സുരേഷ് കുമാർ, പാമ്പാടി മുൻ ഇൻസ്പെക്ടർ സാജു കെ.വർഗീസ്, മുൻ എസ്ഐ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.

വീണ്ടും ഇന്ധനവില വ‍ർധനവ്; ഒരു രൂപയ്ക്കടുത്ത് ഇന്നും കൂടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് പത്ത് രൂപയിലധികം

0

രാജ്യത്ത് ഇന്ധന വില വര്‍ധന ഇന്നും പതിവ് പോലെ തുടരുന്നു. പെട്രോളിനും ഡീസലിനും അർധരാത്രി വില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയാണ് വര്‍ധിച്ചത്.

ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയുടെ വർധനവാണ് ഉണ്ടായത്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു.

പെട്രോള്‍ ലിറ്ററിന് 42 പൈസയാണ് ഇന്നലെ വർധിച്ചത്. ഡീസല്‍ വിലയിലാകട്ടെ ലിറ്ററിന് 42 പൈസയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്.

മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.15 ദിവസത്തിനിടെ പത്ത് രൂപയോളം വർധനകഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് പത്ത് രൂപയിലധികമാണ് കൂട്ടിയത്. ഡീസലിനും ഒമ്പതര രൂപയോളം ഇതിനിടെ കൂട്ടി.

തിരുവനന്തപുരത്ത് 115 രൂപയും കഴിഞ്ഞ് പെട്രോൾ ലിറ്ററിന്‍റെ വില കുതിക്കുകയാണ്. ഡീസല്‍ വിലയും 102 ലേക്കെത്തിയിട്ടുണ്ട്. കൊച്ചിയില്‍ പെട്രോളിന് 114 രൂപക്ക് മുകളിലും ഡീസലിന് നൂറ് രൂപക്ക് മുകളിലുമാകും ഇന്നത്തെ വ‍ർധനയോടെ. കോഴിക്കോടും സമാനമാണ് അവസ്ഥ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്

അയല്‍വാസികളായ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

0

കോഴിക്കോട്:അയല്‍വാസികളായ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.

കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് നന്മണ്ടയിലാണ് സംഭവം.നന്മണ്ട മരക്കാട് മുക്ക് സ്വദേശികളായ അഭിനന്ദ്, വിജീഷ് എന്നിവരാണ് മരിച്ചത്.അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽനിന്നും ഞായറാഴ്ച രാത്രിയാണു വിജീഷ് വീട്ടിലെത്തിയത്. ബാലുശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ്, വയനാട് കാർഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനാണ്.

കൃഷ്ണൻകുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് ഓട്ടോ ഡ്രൈവറാണ്. ബിഎംഎസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി അംഗവുമായിരുന്നു. സഹോദരി: വിന്ധ്യ

നടിയെ ആക്രമിച്ച കേസിൽ നാലാം പ്രതി വിജീഷിനും ജാമ്യം, ഇനി ജയിലിലുള്ളത് പൾസർ സുനി മാത്രം

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടിതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹർജി നൽകിയിരുന്നു. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. വിജീഷിനുംകൂടി ജാമ്യം ലഭിച്ചതോടെ കേസിൽ ഇനി പൾസർ സുനി മാത്രമാണ് ജയിലിലുള്ളത്. സുനി പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നു.

അതേസമയം, കേസിലെ സാക്ഷിയായ ആലപ്പുഴ സ്വദേശി സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചോദ്യം ചെയ്യലിനിടെ ഇയാളെ ഉപദ്രവിക്കരുതെന്ന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗർ.കള്ള തെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നും, തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു സാഗർ ഹർജി നൽകിയത്. സാഗറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

30, 31 ദിവസ കാലാവധിയിൽ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍ ഐഡിയ; അറിയേണ്ടതെല്ലാം….

0

റിലയന്‍സ് ജിയോയ്ക്കും എയര്‍ടെലിനും ശേഷം, ടെലികോം ഓപ്പറേറ്റര്‍ വോഡഫോണ്‍ ഐഡിയ ഇപ്പോള്‍ 30, 31 ദിവസത്തെ സാധുതയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 30, 31 ദിവസത്തെ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാനെങ്കിലും ഉള്‍പ്പെടുത്താന്‍ ട്രായ് ടെലികോം ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതിന് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വികസനം. അതേ തീയതിയില്‍ പുതുക്കുന്ന പ്ലാനുകളെ കലണ്ടര്‍ മാസ വാലിഡിറ്റി പ്ലാനുകള്‍ എന്ന് വിളിക്കുന്നു. നിങ്ങള്‍ ഒരു കലണ്ടര്‍ മാസ പ്രീപെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഒറ്റയടിക്ക് നിങ്ങളുടെ നമ്പര്‍ റീചാര്‍ജ് ചെയ്യാം. 327 രൂപയ്ക്കും 337 രൂപയ്ക്കും വിലയുള്ള രണ്ട് പ്ലാനുകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.

വോഡഫോണ്‍ ഐഡിയ 327 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍

ഇത് 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് പ്രതിദിനം 100 എസ്എംഎസുകള്‍ക്കൊപ്പം മൊത്തം 25 ജിബി വാഗ്ദാനം ചെയ്യുന്നു. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, പ്രീപെയ്ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും വി മൂവീസിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷനും ടിവി സബ്സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. പ്രീപെയ്ഡ് പ്ലാന്‍ ദൈര്‍ഘ്യമേറിയ വാലിഡിറ്റി കാലയളവ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് പ്രതിദിന ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. സബ്സ്‌ക്രൈബര്‍മാര്‍ക്ക് മൊത്തം 25 ജിബി ഡാറ്റ ലഭിക്കും, ഇത് ഒരു മാസത്തേക്ക് മതിയാകും. എന്നാല്‍ നിങ്ങള്‍ ഒരു കനത്ത ഉപയോക്താവാണെങ്കില്‍, പ്രതിദിന ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചേക്കാം.

അതുപോലെ, വോഡഫോണ്‍ ഐഡിയ വാഗ്ദാനം ചെയ്യുന്ന 337 പ്രീപെയ്ഡ് പ്ലാന്‍ 31 ദിവസത്തെ സാധുതയോടെയാണ് വരുന്നത്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 100 എസ്എംഎസിനൊപ്പം 28 ജിബി വരെ മൊത്തം ഡാറ്റാ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, പ്രീപെയ്ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും വി മൂവീസിലേക്കുള്ള സൗജന്യ സബ്സ്‌ക്രിപ്ഷനും ടിവി സബ്സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിന ഡാറ്റാ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല, ഇത് ഉപയോക്താക്കള്‍ക്ക് നിരാശായുണ്ടാക്കിയേക്കാം.

റിലയന്‍സ് ജിയോ ഒരു മാസത്തെ പ്രീപെയ്ഡ് പ്ലാന്‍

റിലയന്‍സ് ജിയോയും ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാന്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോ പ്രീപെയ്ഡിന്റെ വില 259 രൂപയാണ്. പ്രീപെയ്ഡ് പ്ലാന്‍ പ്രതിദിനം 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പ്രതിദിന ഡാറ്റ ആനുകൂല്യം തീര്‍ന്നുകഴിഞ്ഞാല്‍, നിങ്ങള്‍ക്ക് 64kbps വേഗതയില്‍ ഇന്റര്‍നെറ്റ് മാത്രമേ കിട്ടു. പ്രതിദിന ഡാറ്റ ആനുകൂല്യങ്ങള്‍ക്കൊപ്പം, റിലയന്‍സ് ജിയോ പ്ലാന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗും വാഗ്ദാനം ചെയ്യുന്നു. നിങ്ങള്‍ക്ക് പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും ലഭിക്കും. പ്ലാന്‍ ഒരു മാസത്തെ വാലിഡിറ്റിയോടെ വരുന്നു, എല്ലാ മാസവും അവസാനം ഇത് പുതുക്കും.

എയര്‍ടെല്‍ ഒരു മാസത്തെ പ്രീപെയ്ഡ് പ്ലാനുകള്‍

ജിയോയെ കൂടാതെ എയര്‍ടെലും ഒരു മാസം മുഴുവന്‍ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എയര്‍ടെല്ലും 296 രൂപയുടെയും 310 രൂപയുടെയും രണ്ട് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു.

എയര്‍ടെല്‍ പ്രീപെയ്ഡ് പ്ലാനിന് 296 രൂപയാണ് വില. പ്രീപെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ഒരു എംബിക്ക് 50 പൈസ ഈടാക്കുന്ന പോസ്റ്റിന്റെ മൊത്തം 25 ജിബി വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും വാഗ്ദാനം ചെയ്യുന്നു. സാധാരണ ആനുകൂല്യങ്ങള്‍ക്കൊപ്പം, ആമസോണ്‍ പ്രൈം വീഡിയോസ് മൊബൈല്‍ എഡിഷന്റെ 30 ദിവസത്തെ സൗജന്യ ട്രയല്‍, അപ്പോളോ 24/7 സര്‍ക്കിളിന്റെ 3 മാസത്തെ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

മറ്റൊരു പ്രീപെയ്ഡ് പ്ലാനിന്റെ വില 310 രൂപയാണ്. പ്ലാന്‍ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇത് പ്രതിദിനം 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു, അതിനാല്‍ ഉപയോക്താക്കള്‍ക്ക് സാധാരണയായി മാസം അനുസരിച്ച് 56ജിബി മുതല്‍ 62ജിബി വരെ ഡാറ്റ ലഭിക്കും.