spot_img
Monday, June 15, 2026
Home Blog Page 601

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് കീഴടങ്ങി

0

നമ്പർ 18 പോക്‌സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു കീഴടങ്ങൽ. വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് റോയ് വയലാറ്റിനെതിരായ കേസ്. ആദ്യ രണ്ടു പ്രതികളായ റോയ് വയലാറ്റ്, സൈജു തങ്കച്ചൻ എന്നിവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാറ്റിനും സൈജു തങ്കച്ചനും പ്രതികളാണ്.തങ്ങൾക്ക് എതിരായ പരാതി ബ്ലാക് മെയിലിങ്ങിന്റെ ഭാഗമാണെന്നും, മൂന്ന് മാസം കഴിഞ്ഞ് പെൺകുട്ടിയും അമ്മയും പരാതി നൽകിയത് അതിന്റെ തെളിവാണെന്നുമാണ് പ്രതികൾ കോടയിൽ വാദിച്ചത്.

കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ആവർത്തിച്ചു. എന്നാൽ ഇത് കണക്കിലെടുതിരുന്ന കോടതി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിക്കുകയായിരുന്നു.അതേസമയം, കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ബസ് ചാർജ് വർധന അനിവാര്യം : മന്ത്രി ആന്റണി രാജു

0

സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക വർധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു .

കൺസഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും 5 രൂപ കൊടുത്താൻ ബാക്കി വാങ്ങാറില്ലെന്നും വിശദീകരിക്കുന്നു. ’10 വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്.

2 രൂപ ഇന്ന് വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കൺസഷൻ തുക വർധിപ്പിക്കേണ്ടി വരും. മന്ത്രി വിശദീകരിക്കുന്നു.വിദ്യാർത്ഥികളെ കയറ്റാത്ത ബസുടമകൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൺസഷൻ ചാർജ് വർധനക്കെതിരെ പല വിദ്യാർത്ഥി സംഘടനകളുടേയും ഭാഗത്ത് നിന്നും വിമർശനമുയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ബസ് ചാർജ്ജ് കൂട്ടേണ്ടിവരുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ ഗതാഗത മന്ത്രി, ബസുടമകളുടെ ആവശ്യം ന്യായമാണെന്നും പ്രതികരിച്ചു. ചാർജ് വർധനയുണ്ടാകും. പക്ഷേ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും. ഇന്ധനവില ഉടൻ കൂടുമെന്ന വാർത്തകളും വരുന്നുണ്ട്. ബൾക്ക് പർച്ചേഴ്സ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു.

ബജറ്റിലെ അവഗണനയിലും നിരക്ക് വർധന നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകും – ഫെഡറേഷൻ വ്യക്തമാക്കി.

യാത്രാക്കൂലി മിനിമം 12 രൂപ വേണം, സ്വകാര്യബസ് ഉടമകൾ അനിശ്ചിതകാല സമരത്തിന്

0

ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്.

ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.

നിരക്ക് കൂട്ടാമെന്നേറ്റ സർക്കാർ നാല് മാസമായിട്ടും വാക്ക് പാലിച്ചില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കിയില്ല. ബജറ്റിലും ഒരു പരിഗണനയുമില്ലെന്നും അവർ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്. ഈ മാസം മുപ്പത്തിയൊന്നിനകം തീയതി പ്രഖ്യാപിക്കും. മൂന്ന് ദിവസത്തിനുള്ളിൽ സമരപ്രഖ്യാപനമുണ്ടാകും – ഫെഡറേഷൻ വ്യക്തമാക്കി.

ബജറ്റിലെ അവഗണനയിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തേ രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്‍റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നാണ് ഫെഡറേഷൻ പറയുന്നത്.ഇത് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തിൽ താഴെ മാത്രം ബസ്സുകൾ ഉള്ള KSRTC ക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണ് എന്നും ഫെഡറേഷൻ ആരോപിച്ചിരുന്നു.

പഠിക്കുന്ന കാലത്ത് അടിച്ചതിന്റെ പക, വർഷങ്ങൾക്ക് ശേഷം അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി

0

പാലക്കാട്: സ്കൂൾ പഠനകാലത്ത് അടിച്ചതിന്റെ പക തീർക്കാൻ അധ്യാപകനെ ആക്രമിച്ച് പൂർവ്വ വിദ്യാർത്ഥി. ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുല്‍ മനാഫിനെയാണ് (46) അതേ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ അലനല്ലൂര്‍ കൂമഞ്ചിറ മുതുകുറ്റിവീട്ടില്‍ നിസാമുദീൻ (20) ആക്രമിച്ചത്. നിസാമുദ്ദീനെ നാട്ടുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ഥിയായിരിക്കെ നിസാമുദ്ദീനെ അധ്യാപകന്‍ അടിച്ചതുമായി ബന്ധപ്പെട്ടെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകല്‍ സി.ഐ. സിജോവര്‍ഗീസ് പറഞ്ഞു.

പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയില്‍നിന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.അലനല്ലൂര്‍ ചന്തപ്പടിയിലെ ബേക്കറിയുടെമുന്നില്‍ നില്‍ക്കുകയായിരുന്നു മനാഫ്. ഇതിനിടെ പിന്നിലൂടെയെത്തിയ നിസാമുദ്ദീൻ അധ്യാപകനെ കൈയില്‍ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പാലക്കാട് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു

0

പാലക്കാട്: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു.

യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെ മരണപ്പെട്ടത്. മാർച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയിൽ അരുൺ കുമാറിന് കുത്തേറ്റത്. 

എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു പേർ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ് എന്നാണ് വിവരം. 

അരുൺ കുമാറിൻ്റെ മരണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ വൈകിട്ട് ആറ് വരെ ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

ഈ കാലും വച്ച് ഞാന്‍ ആരെ തല്ലാനാണ്’? പ്രതികരണവുമായി ഷൈന്‍ ടോം ചാക്കോ

0

തല്ലുമായ എന്ന സിനിമയുടെ ലൊക്കേഷനില്‍വച്ച് താന്‍ നാട്ടുകാരെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ കാലിന് പരിക്കേറ്റിരിക്കുന്ന അവസ്ഥയില്‍ താന്‍ എങ്ങനെയാണ് ഒരാളെ മര്‍ദ്ദിക്കുകയെന്ന് ഷൈന്‍ ചോദിക്കുന്നു.

ഇന്ന് തിയറ്ററുകളിലെത്തിയ പുതിയ ചിത്രം പടയുടെ കൊച്ചിയില്‍ നടന്ന പ്രിവ്യൂവിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷൈന്‍. ആളെ ഞാന്‍ തല്ലിയതല്ല എന്ന് മനസിലായോ. അതില്‍ വല്ല ഉറപ്പുമുണ്ടോ? മിനിമം ഞാന്‍ കൊല്ലുകേ ഉള്ളൂ. ഇനി കൊല്ലുമെന്ന് പറയരുത് കേട്ടോ. ഈ കാലും വച്ച് ഞാന്‍ ഒരാളെ തല്ലി എന്നൊക്കെ പറഞ്ഞാല്‍ മിനിമം ബോധമുള്ള ആരെങ്കിലും വിശ്വസിക്കുമോ, ഷൈന്‍ ടോം ചാക്കോ പറഞ്ഞു. ഏതാനും ദിവസം മുന്‍പാണ് തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായതായി വാര്‍ത്ത വന്നത്.

ടൊവീനോ തോമസ് നായകനാവുന്ന ചിത്രമാണിത്. എച്ച് എം ടി കോളനിയിലാണ് സിനിമയ്‍ക്കായി സെറ്റ് ഇട്ടിരുന്നത്. ഇവിടെ സിനിമാക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. എന്നാല്‍ നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്നാണ് സിനിമയുടെ പ്രവര്‍ത്തകരുടെ വാദം. ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.അടുത്തിടെ ഷൈൻ ടോം ചാക്കോ ഒരു അഭിമുഖത്തിന്റെ പേരിലും വിവാദത്തില്‍ പെട്ടിരുന്നു. ‘വെയില്‍’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായ ചോദ്യങ്ങളോടുള്ള അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ ചില അസ്വാഭാവികതയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഷൈന്‍ മദ്യപിച്ചിട്ടാവാം എത്തിയതെന്ന് നിരവധി കമന്‍റുകള്‍ ഈ അഭിമുഖങ്ങള്‍ക്കു താഴെ നിറഞ്ഞിരുന്നു. ട്രോള്‍ വീഡിയോകളും ഈ ദൃശ്യങ്ങളില്‍ നിന്ന് സൃഷ്‍ടിക്കപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ ഷൈൻ പരുക്കിനെ തുടര്‍ന്ന് വേദനസംഹാരി ഉപയോഗിച്ചതിന്റെ ക്ഷീണമാണ് എന്ന് വ്യക്തമാക്കി സുഹൃത്തുക്കള്‍ രം​ഗത്തെത്തിയിരുന്നു.ചില സിനിമകളുടെ ചിത്രീകരണത്തിനിടെ ഷൈനിന്‍റെ കാലിന് ഒടിവ് സംഭവിച്ചിരുന്നെന്നും ഒരു മാസം ബെഡ് റെസ്റ്റ് ആണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നതെന്നും ഷൈനിന്‍റെ സുഹൃത്തും തിരക്കഥാകൃത്തുമായ മുനീര്‍ മുഹമ്മദുണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വേദനസംഹാരികളുടെ മയക്കവുമായാണ് ഷൈനിന് പല അഭിമുഖങ്ങളിലും പങ്കെടുക്കേണ്ടിവന്നതെന്നും മുനീര്‍ മുഹമ്മദുണ്ണി പറഞ്ഞു. ഷൈനിന് ചില സിനിമകളുടെ ഫൈറ്റ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ കാലിന് ഒടിവ് സംഭവിക്കുകയായിരുന്നു. ശേഷം ഡോക്ടര്‍ ഒരുമാസം ബെഡ് റെസ്റ്റ് പറയുന്നു. ശേഷം കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ പെയിന്‍ കില്ലറുകള്‍ കഴിച്ച് സഡേഷനില്‍ വിശ്രമിക്കുകയായിരുന്ന ഷൈൻ ടോമിനോട് ‘വെയില്‍’ സിനിമക്ക് വേണ്ടി ഇന്‍റര്‍വ്യൂ കൊടുക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുന്നു. പക്ഷെ അവിടെ ഒരു ഇന്‍റര്‍വ്യൂവിന് പകരം 16 ഇന്‍റര്‍വ്യൂകള്‍ ആണ് സംഘടിപ്പിക്കപ്പെട്ടത്. വേദനയും സഡേഷന്‍ മൂലമുള്ള ക്ഷീണവും കാരണം പല ഇന്‍റര്‍വ്യൂകളും കൈവിട്ട് പോവുകയും ചെയ്‍തു. പിന്നീട് മദ്യമോ മറ്റ് ലഹരിയോ ഉപയോഗിച്ച് ഇന്‍റര്‍വ്യൂവിന് പങ്കെടുത്തു എന്ന പേരില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഓണ്‍ലൈൻ സദാചാര പോലീസ് ചമയുന്ന ചിലര്‍ ഇതിനെ തെറ്റായ രീതിയില്‍ വഴിതിരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഷൈൻ ടോമുമായി ബന്ധപ്പെട്ട ഇന്‍റര്‍വ്യൂവില്‍ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയണം എന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഷൈനിന്‍റെ പരിക്കേറ്റ കാലിന്‍റെ ചിത്രമടക്കം പങ്കുവച്ചുകൊണ്ടായിരുന്നു മുനീറിന്‍റെ പോസ്റ്റ്

വീട്ടിൽ അതിക്രമിച്ചു കയറി കത്തി കാണിച്ച്‌ നടിയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തി,അറസ്ററ്

0

കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.മധുരവയല്‍ സ്വദേശി കണ്ണദാസന്‍, രാമപുരം സ്വദേശി സെല്‍വകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് രണ്ടുപേര്‍ നടിയുടെ വലസരവക്കത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയത്.കോളിങ് ബെല്‍ അടിക്കുന്നതു കേട്ട് വാതില്‍ തുറന്നപ്പോള്‍, മുഖംമൂടി ധരിച്ച സംഘം വീടിനുള്ളില്‍ കയറുകയായിരുന്നു.

വാതില്‍ കുറ്റിയിട്ടശേഷം കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി നടിയുടെ നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.തുടര്‍ന്ന് നടിയെ ലൈംഗികമായി ഉപദ്രവിച്ചു. തുടര്‍ന്ന് നടിയുടെ കഴുത്തില്‍ കിടന്ന 12 ഗ്രാം തൂക്കം വരുന്ന മാലയും 55,000 രൂപയും പ്രതികള്‍ തട്ടിയെടുത്തു.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.പ്രതികളെ പിടിച്ചെങ്കിലും നഗ്‌ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ എറിഞ്ഞുടച്ചെന്നാണ് പ്രതികള്‍ മൊഴിനല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് ചെന്നൈ പൊലീസ് അറിയിച്ചു.പ്രതി കണ്ണദാസന്‍ മത്സ്യവില്‍പ്പനക്കാരനാണെന്ന് പൊലീസ് സൂചിപ്പിച്ചു. നടി ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നു മനസ്സിലാക്കിയാണ് ഇയാള്‍ സെല്‍വകുമാറിനെയും ഒപ്പം കൂട്ടി കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

വിവോ വി23 സീരീസില്‍ പുതിയ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു

0

രാനിരിക്കുന്ന ഉത്സവമായ ഹോളിക്ക് മുന്നോടിയായി വിവോ, വിവോ വി23 സീരീസില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. നിരവധി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 3,500 രൂപ വരെ ലാഭിക്കാനാവും. ബാങ്ക് ഡിസ്‌കൗണ്ടുകള്‍ മുതല്‍ ക്യാഷ്ബാക്കും അതിലേറെയും ഓഫറുകള്‍ ലഭ്യമാണ്. വിവോയുടെ ഓഫറുകള്‍ വിവോ ഇന്ത്യ ഇ-സ്റ്റോറിലും എല്ലായിടത്തും ഉപയോക്താക്കള്‍ക്ക് മാത്രമായി ലഭിക്കും. മാര്‍ച്ച് 31 വരെയാണ് ഓഫര്‍ കാലാവധി.

ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, വണ്‍ കാര്‍ഡ് എന്നിവയാണ് ഓഫറിലെ പങ്കാളി ബാങ്കുകള്‍. ഇതോടൊപ്പം, വി23 സീരീസിന്റെ ഏതെങ്കിലും ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് സെസ്റ്റ് മണിയില്‍ നിന്ന് ഒരു വര്‍ഷത്തെ വിപുലീകൃത വാറന്റിയും വിവോയില്‍ നിന്ന് വി23 പ്രോ, വി23ഇ എന്നിവയുടെ സൗജന്യ ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്മെന്റും ലഭിക്കും.

വിവോ ഈ വര്‍ഷം ജനുവരിയിലാണ് വി23 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിറം മാറ്റുന്ന ബാക്ക് പാനലുകളുടെ സവിശേഷതയുമായാണ് ഈ സീരീസ് വരുന്നത്. ഇതുകൂടാതെ, വി23 പ്രോയില്‍ 108 മെഗാപിക്‌സല്‍ പ്രൈമറി ലെന്‍സ്, 50 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് എന്നിങ്ങനെയുള്ള ഹൈലൈറ്റുകള്‍ ഉണ്ട്.

വി23 5ജി യും വിവോ വി23 പ്രോ 5ജിയും ; ഗംഭീര പ്രത്യേകതകള്‍ അത്ഭുതപ്പെടുത്തുന്ന വില

ഫ്ലൂറെയിറ്റ് എജി ഗ്ലാസ് നിര്‍മ്മിതിയിലാണ് ഈ ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ വര്‍ണ്ണമേളം സൃഷ്ടിക്കുന്നതാണ് ഈ ഫോണിന്‍റെ പിറകുവശം. വി23 5ജി  മീഡിയടെക് ഡെമന്‍സിറ്റി 920 ചിപ്പുമായാണ് ഇറങ്ങുന്നത്. വി23 പ്രോ എത്തുന്നത്  മീഡിയടെക് ഡെമന്‍സിറ്റി 1200 ചിപ്പുമായാണ്. 12 ജിബിയാണ് ഇരു ഫോണിന്‍റെയും റാം ശേഷി.  രണ്ട് ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. 

വിവോ വി23 ജി സ്മാർട്ട്ഫോണിൽ 6.44-ഇഞ്ച് ഫുൾ-എച്ച്ഡി+ 1,080×2,400 പിക്സൽ റെസല്യൂഷനില്‍ അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമാണുള്ളത്. വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.56-ഇഞ്ച് ഫുൾ എച്ച്ഡി+ 1,080×2,376 പിക്സൽസ് റെസല്യൂഷനില്‍ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. 12 ജിബി വരെ റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമുള്ളക്. ആൻഡ്രോയിഡ് 12ലാണ് ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ്സിസ്റ്റം.

വിവോ വി23 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 34,990 രൂപ വിലയുണ്ട്. വിവോ വി23 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 38,990 രൂപയാണ് വില വരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 43,990 രൂപയാണ് വില. ഈ രണ്ട് വിവോ സ്മാർട്ട്ഫോണുകളും സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ വി23 5ജി ജനുവരി 19 മുതലും വിവോ വി23 പ്രോ 5ജി ജനുവരി 13 മുതലും വിൽപ്പനയ്ക്ക് എത്തും. പ്രീ ഓർഡറുകൾ ആരംഭിച്ച് കഴിഞ്ഞു. വിവോ വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴിയാണ് വിൽപ്പന.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവടെ പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറയിൽ മാത്രമേ മാറ്റം ഉള്ളു. എഫ് /1.89 അപ്പേർച്ചർ ലെൻസുള്ള 64-മെഗാപിക്സൽ പ്രൈമറി സെൻസറാണ് വിവോ വി23 5ജിയിൽ ഉള്ളത്. വിവോ വി23 പ്രോ 5ജിയിൽ എഫ്/1.88 അപ്പേർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. എഫ്/2.2 അപ്പർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും എഫ്/2.4 അപ്പർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ സെൻസറുമാണ് ഈ ഡിവൈസുകളുടെ പിൻ ക്യാമറ സെറ്റപ്പലെ മറ്റ് ക്യാമറകൾ.

വിവോ വി23 ജി, വിവോ വി23 പ്രോ 5ജി എന്നിവയുടെ ഏറ്റവും വലിയ സവിശേഷത അവയുടെ സെൽഫി ക്യാമറ സെറ്റപ്പാണ്. ഡിവൈസുകളുടെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.28 അപ്പേർച്ചർ ലെൻസുള്ള 8-മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈഫൈ, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ഒടിജി, ബ്ലൂടൂത്ത് v5.2 എന്നിവ ഉൾപ്പെടുന്നു.വിവോ വി23 5ജി സ്മാർട്ട്ഫോണിൽ 4,200mAh ബാറ്ററിയും വിവോ വി23 പ്രോ മോഡലിൽ 4,300mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. രണ്ടും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.

ബജറ്റ് പ്രസംഗം അവസാനിച്ചു; ബജറ്റ് ഒറ്റ നോട്ടത്തിൽ

0

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ട് മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നതായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റ് പ്രസംഗത്തിന് പിന്നാലെ സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ച രാവിലെ 9 മണിക്ക് വീണ്ടും ചേരും.

കേരള നിയമസഭ കണ്ട ആദ്യത്തെ കടലാസ് രഹിത ബജറ്റായിരുന്നു ഇത്തവണത്തേത്. ഉന്നത വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം എന്നീ മേഖലകളിൽ ഊന്നൽ നൽകി. കേരളത്തിന്റെ ഭാവിയുടെ ഗതി നിർണയിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായത്. വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഭൂനികുതി പരിഷ്ക്കരിച്ചു. 80 കോടി അധിക വരുമാനം ലക്ഷ്യമിട്ടാണിത്. ഭൂമിയുടെ ന്യായവില 10 ശതമാനം ഉയർത്തി. 200 കോടി അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.

സ്വകാര്യ വ്യവസായ പാർട്ടുകൾ, തോട്ടഭൂമിയിൽ പുതിയ വിളകൾ, നെല്ലിന്റെ താങ്ങുവില ഉയർത്തി, പുതിയ കോഴ്സുകൾ, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടും ബജറ്റിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. പല പ്രധാന വകുപ്പുകൾക്കും നേരത്തെ നിശ്ചയിച്ചതിലേറെ തുക നീക്കിവെച്ചിട്ടുണ്ട്. പ്രതിസന്ധിയേറുമ്പോൾ ചെലവ് ചുരുക്കി ഒഴിഞ്ഞ് മാറുന്ന സമീപനം അല്ല കൈക്കൊണ്ടതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി വ്യക്തമാക്കി.

ബജറ്റ് ഒറ്റ നോട്ടത്തിൽ

  • ലോക സമാധാനത്തിനായി ആഗോള ഓൺലൈൻ സെമിനാർ – 2 കോടി
  • വിലക്കയറ്റം നേരിടാൻ – 2000 കോടി
  • ഭക്ഷ്യ സുരക്ഷക്ക് – 2000 കോടി
  • സർവകലാശാലകളിൽ സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് – 200 കോടി
  • സർവകലാശാലകളിൽ രാജ്യാന്തര ഹോസ്റ്റലുകൾ
  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് – 150 കോടി
  • 140 മണ്ഡലത്തിലും സ്കിൽ പാർക്കുകൾ – 350 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾ – 5 കോടി
  • ഗ്രാഫീന് ഗവേഷണത്തിന് – ആദ്യ ഗഡു 15 കോടി
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ
  • കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാർക്ക് – 1000 കോടി
  • വർക്ക് നിയർ ഹോം പദ്ധതി – 50 കോടി
  • നാല് സയൻസ് പാർക്കുകൾ – 1000 കോടി
  • ആഗോള ശാസ്ത്രോത്സവം തിരുവനന്തപുരത്ത് – 4 കോടി
  • മരിച്ചീനിയിൽ നിന്ന് സ്പിരിറ്റ് – ഗവേഷണത്തിന് 2 കോടി
  • അഗ്രി ടെക് ഫെസിലിറ്റി സെന്റർ – 175 കോടി
  • പത്ത് മിനി ഫുഡ് പാർക്ക് -100 കോടി
  • റബ്ബർ സബ്സിഡി – 500 കോടി
  • 2050 ഓടെ കാർ ബൻ ബഹിർഗമനം ഇല്ലാതാക്കും
  • ഫെറി ബോട്ടുകൾ സോളാറാക്കും
  • വീടുകളിൽ സോളാർ സ്ഥാപിക്കാൻ വായ്പയ്ക്ക് പലിശ ഇളവ്
  • ഡാമിലെ മണൽ വാരം യന്ത്രങ്ങൾ വാങ്ങാൻ – 10 കോടി
  • ശുചിത്വ സാഗരം പദ്ധതി – 10 കോടി
  • പരിസ്ഥിതി ബജറ്റ് 2023 മുതൽ
  • നെൽകൃഷി വികസനം – 76 കോടി
  • നെല്ലിന്റെ താങ്ങു വില – 28 രൂപ 20 പൈസ
  • തിര സംരക്ഷണം – 100 കോടി
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ – 25 കോടി
  • കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാൻ – 140 കോടി
  • ആലപ്പുഴ-കോട്ടയം വെള്ളപ്പൊക്ക ഭീഷണി തടയാൻ – 33 കോടി
  • ശബരിമല മാസ്റ്റർ പ്ലാൻ – 30 കോടി
  • ഇലക്ട്രോണിക് ഹാർഡ് വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കും
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി – 7 കോടി
  • സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പ്രോത്സാഹനം
  • ടൈറ്റാനിയം മാലിന്യത്തിൽ നിന്നും മുല്യവർദ്ധിത ഉത്പന്നങ്ങൾ
  • സംസ്ഥാനത്ത് 2000 വൈ ഫൈ കേന്ദ്രങ്ങൾ 
  • ഡിജിറ്റൽ സർവ്വകലാശാലക്ക് – 23 കോടി
  • കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് – 1000 കോടി
  • പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് – 92 കോടി അനുവദിച്ചു
  • പുതിയ 6 ബൈപ്പാസുകൾക്ക് – 200 കോടി
  • കെഎസ്ആർടിസിക്ക് 1000 കോടി രൂപ
  • കെഎസ്ആർടിസിക്ക് 50 പെട്രോൾ പമ്പ്
  • സിൽവർ ലൈൻ പദ്ധതി – ഭൂമി ഏറ്റെടുക്കാൻ 2000 കോടി
  • ശബരിമല എയർപോർട്ട് – 2 കോടി
  • ടൂറിസം മാർക്കറ്റിംഗിന് – 81 കോടി
  • കാരവൻ പാർക്കുകൾക്ക് – 5 കോടി
  • ചാമ്പ്യൻസ് ബോട്ട് റേസ് 12 സ്ഥലങ്ങളിൽ
  • സമുദ്ര വിനോദ സഞ്ചാരത്തിന് – 5 കോടി
  • സഞ്ചരിക്കുന്ന റേഷൻ കട തുടങ്ങും
  • പൊതു വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം – 70 കോടി
  • ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് – 15 കോടി
  • ഓപ്പൺ സർവ്വകലാശാല കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
  • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് – 2 കോടി
  • ആരോഗ്യമേഖലയ്ക്ക് 2629.33 കോടി 
  • പൊതുജനാരോഗ്യത്തിന് – 288 കോടി 
  • ആർസിസിയെ സംസ്ഥാന ക്യാൻസർ സെൻററായി വികസിപ്പിക്കും
  • കൊച്ചി ക്യാൻസർ സെന്ററിനെ അപെക്സ് സെന്ററാക്കും
  • മെഡിക്കൽ കോളേജുകൾക്ക് – 250 കോടി
  • തദ്ദേശ സ്ഥാപനങ്ങൾക്ക് – 12913 കോടി
  • ദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ – 100 കോടി
  • ലൈഫ് വഴി 106000 വീടുകൾ 
  • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ – 10 കോടി
  • യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് പഠനസഹായം – 10 കോടി
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
  • ട്രാൻസ്ജെന്റർമാരുടെ മഴവില്ല് പദ്ധതിക്ക് – അഞ്ച് കോടി
  • വയോമിത്രം പദ്ധതിക്ക് – 27 കോടി

‘ഗൂഗിളിലെ ഉന്നത ഉദ്യോഗസ്ഥന്‍’,ദിവസക്കൂലിക്ക് ബന്ധുക്കളെ ഇറക്കി വിവാഹം ഉറപ്പിച്ചു.ഒടുവിൽ പോലീസ് പിടിയിൽ

0

എടപ്പാള്‍: ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനാണെന്നു ധരിപ്പിച്ച് ചങ്ങരംകുളത്തെ അധ്യാപികയുടെ മകളുമായി വിവാഹമുറപ്പിച്ചശേഷം പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റുചെയ്തു.

കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡില്‍ നോട്ടിക്കണ്ടത്തില്‍ അക്ഷയ് (30), സുഹൃത്തും സഹായിയുമായ കൊല്ലം കരവല്ലൂരില്‍ അജി (40) എന്നിവരാണ് പിടിയിലായത്. തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.

ഇയാളുടെപേരില്‍ നല്‍കിയ വൈവാഹികപരസ്യം കണ്ട് വിളിക്കുന്നവരോട് ഗൂഗിള്‍ കമ്പനിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നാണു പറഞ്ഞിരുന്നതെന്ന് പോലീസ് അറിയിച്ചു. നല്ല വിദ്യാഭ്യാസമുള്ള ഇയാള്‍ ഇംഗ്ലീഷടക്കമുള്ള ഭാഷകള്‍ നന്നായി കൈകാര്യംചെയ്യും.സിനിമയില്‍ ഗ്രൂപ്പ് ആര്‍ട്ടിസ്റ്റുകളായി ജോലിചെയ്യുന്നവരെ വീട്ടിലെ സ്ത്രീകള്‍ എന്നനിലയില്‍ പരിചയപ്പെടുത്തുകയുംചെയ്യും.

ചങ്ങരംകുളത്തെ യുവതിയുടെ വീട്ടുകാരേയും ഇങ്ങനെയാണ് വിശ്വസിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ആര്‍ഭാടമായി വിവാഹനിശ്ചയം നടത്തി. പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ച് കൂടുതല്‍ വിശ്വാസ്യതനേടി. പിന്നീട് പിതാവ് അത്യാസന്നനിലയില്‍ ആശുപത്രിയിലാണെന്ന് പെണ്‍കുട്ടിയെ അറിയിച്ചു. ചികിത്സയ്ക്ക് കൂടുതല്‍ തുക വേണമെന്നും താത്കാലികമായ ബുദ്ധിമുട്ടുണ്ടെന്നും ധരിപ്പിച്ചു. പെണ്‍കുട്ടി വിവരം വീട്ടിലറിയിച്ചു. വീട്ടുകാര്‍ സഹായം വാഗ്ദാനംചെയ്തു. ആദ്യമെല്ലാം ഇയാള്‍ ഇത് നിരസിച്ചു. ഒടുവില്‍ പത്തുലക്ഷത്തോളം രൂപ കൈക്കലാക്കി.

പിന്നീട് വിളിക്കുമ്പോള്‍ ഇയാളിലുണ്ടായ മാറ്റമാണ് തട്ടിപ്പ് തിരിച്ചറിയാന്‍ വഴിയൊരുക്കിയത്. രക്ഷിതാക്കള്‍ അന്വേഷണം നടത്തിയതോടെ ഇക്കാര്യം ഉറപ്പായി. തുടര്‍ന്ന് ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അപ്പോഴേക്കും പ്രതിയും സംഘാംഗങ്ങളും സ്ഥലംവിട്ടിരുന്നു.താമസസ്ഥലവും ഫോണുമെല്ലാം അടിക്കടി മാറ്റുന്നതിനാല്‍ പോലീസിന് കൃത്യമായ സ്ഥലം കണ്ടെത്താനായില്ല.

കൊല്ലത്തുണ്ടെന്ന സൂചന ലഭിച്ചതോടെ അവിടത്തെ ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) അംഗങ്ങളായ മനു, ബൈജു എന്നിവരുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു.2.5 കോടിയുടെ തട്ടിപ്പ് വേറെയുംപ്രതികള്‍ക്കെതിരേ സംസ്ഥാനത്ത് കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈംബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ തുടങ്ങി 15 സ്റ്റേഷനുകളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പഠനത്തിനായി യൂറോപ്പില്‍ പോയിരുന്ന അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ചുനല്‍കാമെന്നു പറഞ്ഞ് 2.5 കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഈ കേസുകള്‍.സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചനകളും അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ഇവരെ കണ്ടെത്താനുള്ള നീക്കവും തുടങ്ങി.

മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശാനുസരണം തിരൂര്‍ ഡാന്‍സാഫ് അംഗങ്ങളാണ് ഒരുവര്‍ഷത്തോളം കേസന്വേഷിച്ച് പ്രതികളെ പിടികൂടിയത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു