spot_img
Sunday, June 14, 2026
Home Blog Page 610

വാട്ട്‌സ്ആപ്പിന്റെ പുതിയ കിടിലന്‍ ഫീച്ചര്‍, ഇനി കോളുകള്‍ക്ക് ലിങ്കുകള്‍ സൃഷ്ടിക്കാം

0

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്സ്ആപ്പ് നിരവധി ഫീച്ചറുകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പുതിയ സെര്‍ച്ച് ഓപ്ഷനും മെസേജ് റിയാക്ഷനും ശേഷം, മെസേജിംഗ് ആപ്പില്‍ കോളുകളില്‍ ചേരുന്നതിന് ലിങ്കുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. മുമ്പ്, വാട്ട്സ്ആപ്പ് ഒരു കോളില്‍ ചേരാനുള്ള കഴിവ് അവതരിപ്പിച്ചിരുന്നു.

ഇപ്പോള്‍, കോളുകള്‍ക്കായി ഒരു ലിങ്ക് സൃഷ്ടിക്കാനും മറ്റ് കോണ്‍ടാക്റ്റുകളെ ക്ഷണിക്കാനും ഇത് ഹോസ്റ്റിനെ അനുവദിക്കും.പുതിയ ഫീച്ചര്‍ അനുസരിച്ച് കോള്‍ ഹോസ്റ്റിന് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ലിങ്കുകള്‍ സൃഷ്ടിക്കാനും അവ ആരുമായും പങ്കിടാനും കഴിയും. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകളുമായി പോലും ഈ ലിങ്ക് പങ്കിടാനാകും. ലിങ്ക് ഉപയോഗിച്ച് വാട്ട്സ്ആപ്പില്‍ ഒരു കോള്‍ ചെയ്യാന്‍, ഒരു ഉപയോക്താവിന് വാട്ട്സ്ആപ്പില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ അത് സൃഷ്ടിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

കാരണം വാട്ട്സ്ആപ്പ് കോളുകള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി സുരക്ഷിതമാണ്.മെസഞ്ചര്‍ റൂമുകളില്‍ ഇതിനകം ലഭ്യമായതില്‍ നിന്ന് ഈ സവിശേഷത അല്‍പ്പം വ്യത്യസ്തമായിരിക്കും. മെസഞ്ചര്‍ റൂമില്‍ ആര്‍ക്കും, ഫേസ്ബുക്ക് ഇതര ഉപയോക്താവിന് പോലും ചേരാം, എന്നാല്‍ നിര്‍ഭാഗ്യവശാല്‍, അക്കൗണ്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ വാട്ട്‌സ്ആപ്പ് കോളില്‍ ചേരാനാകൂ. ‘ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍, നിങ്ങള്‍ക്ക് ഇപ്പോള്‍ കോള്‍ ലിങ്കുകള്‍ സൃഷ്ടിക്കാനാവില്ല,

എന്നാല്‍ ഭാവിയിലെ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാട്ട്സ്ആപ്പ്.’ ഈ ഫീച്ചര്‍ നിലവില്‍ മെസേജിംഗ് ആപ്പാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും വാട്ട്സ്ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ കാത്തിരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ബീറ്റാ ടെസ്റ്റ് സമയത്ത് ദൃശ്യമാകുന്ന മിക്ക ഫീച്ചറുകളും അവസാന അപ്ഡേറ്റിലേക്ക് മാറ്റുന്നുണ്ടെങ്കിലും, വാട്ട്സ്ആപ്പ് ചില ഫീച്ചറുകള്‍ പരീക്ഷിച്ചതിന് ശേഷം ഒഴിവാക്കാറുണ്ട്. അതു കൊണ്ട്, പുതിയ അപ്‌ഡേറ്റിനു വേണ്ടി കാത്തിരിക്കാം.

ഇതുകൂടാതെ, വാട്ട്സ്ആപ്പ് അടുത്തിടെ ഒരു പുതിയ മെസേജ് സേര്‍ച്ചിങ് ഷോര്‍ട്ട്കട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി, കൂടാതെ വാട്ട്സ്ആപ്പിന്റെ മെസേജ് റെസ്‌പോണ്‍സ് സവിശേഷതയുടെ അടയാളങ്ങളും വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ബീറ്റയില്‍ വീണ്ടും കണ്ടെത്തി. ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാന്‍ വാട്ട്സ്ആപ്പ് ഉടന്‍ ഉപയോക്താക്കളെ അനുവദിക്കും. ഒരു സന്ദേശത്തില്‍ താഴെ നല്‍കിയിരിക്കുന്ന ആറ് ഇമോജി ഓപ്ഷനുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാകും. മെസേജിംഗ് ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്.

സീരിയൽ താരം റാഫി വിവാഹിതനായി

0

സീരിയൽ താരം റാഫി വിവാഹിതനായി

ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു.

ടിക്ടോക്കിലൂടെയും വെബ്സീരിസുകളിലും ശ്രദ്ധേയനായ റാഫി ചക്കപ്പഴം പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്.

കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. സേവ് ദ് ഡേറ്റ് ചിത്രങ്ങൾ മഹീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം.

സിബിഐ ദി ബ്രെയിനിൽ ജോയിൻ ചെയ്ത് ജഗതി,കൊമ്പൻ മീശയുമായി വിക്രം സേതുരാമയ്യർക്കൊപ്പം

0

ഏറെ നാളായി മലയാളി പ്രേക്ഷകർ കാത്തിരുന്ന തിരിച്ചുവരവ് ആണ് ഇത്. സിബിഐ 5; ദി ബ്രെയ്നിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ജ​ഗതി.സേതുരാമയ്യര്‍ക്കും ചാക്കോയ്ക്കുമൊപ്പമുള്ള വിക്രമിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സംവിധായകന്‍ കെ മധുവാണ് സിബിഐ 5 ടീമിനൊപ്പമുള്ള ജ​ഗതിയുടെ ‌ചിത്രം പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രം.രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥന്‍ വിക്രമായി എത്തിയിരിക്കുന്ന ജ​ഗതിയെയാണ് ചിത്രത്തില്‍ കാണുന്നത്.

വിക്രം സ്റ്റൈലിലുള്ള കൊമ്പൻ മീശ തന്നെയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. സെറ്റിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ജ​ഗതിയും പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം എന്നാണ് ഫേയ്സ്ബുക്കില്‍ താരം കുറിച്ചത്. ജ​ഗതിക്കൊപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എന്‍ സ്വാമി, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്.മലയാളത്തിലെ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാ​ഗമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നു. സിബിഐ 5 ദി ബ്രെയ്ന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്

യമൻ കൊലപാതകം: വധശിക്ഷയിൽ ഇളവ് വേണമെന്ന് അപേക്ഷ; നിമിഷ പ്രിയയുടെ അപ്പീലിൽ ഇന്ന് ഉത്തരവ്

0

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ അപ്പീലിൽ ഇന്ന് ഉത്തരവ് പറയും. വധശിക്ഷയിൽ ഇളവ് വേണമെന്ന അപേക്ഷ മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. സ്ത്രീ എന്ന പരിഗണന നിമിഷയ്ക്ക് കിട്ടുമെന്ന് കരുതുന്നതായി അഭിഭാഷകൻ പറഞ്ഞു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ഓടെയാണ് നിർണായകമായ കേസിൽ വിധി പ്രസ്താവം. 2017 ൽ യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം

വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാം. എന്നാൽ, അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ നിമിഷക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകൂ. ഇതിനായി നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുൻപിൽ തടിച്ചു കൂടിയിരുന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു, ഇന്ന് 520 രൂപയുടെ വർധന

0

സംസ്ഥാനത്തു സ്വർണവില കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വർണ്ണവിലയിൽ വർധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വർണ്ണവില.

കഴിഞ്ഞദിവസം 22 കാരറ്റ് സ്വർണ്ണത്തിന് 4635 രൂപയായിരുന്നു  ഗ്രാമിന് വില ഉണ്ടായിരുന്നത്. യുക്രൈൻ ഏതാ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങൾ പലവിധത്തിലുള്ള ഉപരോധങ്ങളും ഏർപ്പെടുത്തുമെന്ന വാർത്തകളാണ് ഈ നിലയിൽ സ്വർണ്ണവില ഉയരാനുള്ള കാരണം.

18 ക്യാരറ്റ് സ്വർണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വർണ വിലയിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ. ബാങ്കുകളിൽ നിന്ന് വ്യാപാരികൾ വാങ്ങുന്ന സ്വർണ നിരക്ക് ഉയർന്നേക്കും. 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 49500 രൂപ മുതൽ 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അബ്ദുൾ നാസർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായതോടെയാണ് സ്വർണവിലയും ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. റഷ്യയിലെ ബാങ്കുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. അങ്ങിനെ വരുമ്പോൾ സ്വർണമായിരിക്കും അന്താരാഷ്ട്ര വ്യാപാരത്തിനുള്ള റഷ്യയിലെ പുതിയ കറൻസിയാവുകയെന്ന വിലയിരുത്തലാണ് ഇതിന് അടിസ്ഥാനം.

അടുത്ത 12 മുതൽ 15 വരെ ദിവസങ്ങൾക്കുള്ളിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയ്ക്ക് വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണ്ണത്തിന്റെ വില ഏറ്റവും കുറഞ്ഞത് 1856 ഡോളറിനും ഉയർന്നത് 2150 ഡോളർ വരെയും ആയിരിക്കാമെന്നാണ് വിപണിയിലെ വിലയിരുത്തൽ..

തിയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം, പൊതുപരിപാടികൾക്ക് 1500 പേർ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

0

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിച്ചു.

തിയറ്ററുകളിലെ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. ബാറുകൾ, ക്ലബുകൾ, ഹോട്ടലുകൾ, റെസ്റ്ററന്റുകൾ എന്നിവടങ്ങളിലും 100 ശതമാനം പ്രവേശനമുണ്ടാകും.

ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി.

എല്ലാ പൊതുപരിപാടികൾക്കും 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ല കലക്ടർമാർക്ക് അനുവാദം നൽകാമെന്നും ഉത്തരവിലുണ്ട്.

സർക്കാർ പരിപാടികൾ ഓൺലൈനായി നടത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി.സംസ്ഥാനത്ത് കോവിഡ് നിരക്ക് വലിയരീതിയിൽ കുറഞ്ഞിട്ടുണ്ട്. ഞായറാഴ്ച 2524 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

പഞ്ചസാരയ്ക്ക് പകരക്കാരൻ, സ്റ്റീവിയ ഇങ്ങനെ കൃഷി ചെയ്യാം

0

പഞ്ചസാര സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമര്‍ദ്ദം, ചീത്ത കൊളസ്‌ട്രോള്‍, അനാരോഗ്യകരമായ ശരീരഭാരം എന്നിവയ്‌ക്കെല്ലാം കാരണക്കാരനാണ് പഞ്ചസാര.

അതിന് പകരമായി പലരും ഇന്ന് സ്റ്റീവിയ ഉപയോ​ഗിക്കുന്നുണ്ട്. സ്റ്റീവിയ യുടെ കൃഷി വര്‍ധിപ്പിക്കാനുള്ള പലവിധ ശ്രമങ്ങളും ഇന്ന് നടക്കുന്നുണ്ട്. പൂജ്യം കലോറി ഊര്‍ജമാണ് സ്റ്റീവിയയിലുള്ളത്.

സ്റ്റീവിയ കൃഷി ചെയ്യുന്ന വിധം

ഗ്രോബാഗിലോ ചട്ടിയിലോ വളര്‍ത്താവുന്നതാണ് സ്റ്റീവിയ. ചാണകപ്പൊടിയോ മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്ത് ചട്ടി നിറയ്ക്കണം.ഇളം ചൂടുള്ള കാലാവസ്ഥയാണ് വളരാന്‍ നല്ലത്. അത്യാവശ്യം ഈര്‍പ്പമുള്ള കാലാവസ്ഥ വേണം.ജൈവവളങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി. അരയടി നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കണം. ചാണകപ്പൊടിയും മണലും കലര്‍ത്തി ചെടി നടാം.മൂന്ന് മാസം ആയാലേ ഇലകള്‍ പറിച്ചെടുക്കാവൂ. ഇലകള്‍ 8 മണിക്കൂര്‍ നന്നായി ഉണക്കി പൊടിച്ചാണ് മധുരത്തിന് പകരമായി ഉപയോഗിക്കുന്നത്.ചായയുണ്ടാക്കുമ്പോള്‍ ചൂടുവെള്ളത്തില്‍ രണ്ടോ നാലോ സ്റ്റീവിയയുടെ ഇലകള്‍ ഇട്ടുനോക്കൂ. നല്ല മധുരത്തുളസി ചായ കുടിക്കാം.വെള്ളപ്പൂക്കള്‍ വിരിഞ്ഞാല്‍ ഇലകള്‍ പറിച്ചെടുക്കാന്‍ സമയമായി എന്നു മനസിലാക്കാം.കേരളത്തില്‍ തൃശൂരിലും എറണാകുളത്തും നഴ്‌സറികളില്‍ സ്റ്റീവിയയുടെ തൈകള്‍ ലഭ്യമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലും ലഭിച്ചേക്കാം

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി

0

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്ത്യയിലെത്തിയത്. 27 മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാരെ വഹിച്ചാണ് എയർ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള മന്ത്രിമാർ യുക്രൈനിൽ നിന്നെത്തുന്നവരെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയർപോർട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.

ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡൽഹിയിൽ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികൾ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കിൽ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങൾ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.

അതേസമയം യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി

കിണറ്റിൽ വീണ മൂന്നു വയസ്സുകാരിയുടെ പിന്നാലെ ചാടി; രക്ഷകയായി അമ്മൂമ്മ

0

കാസർകോട്/രാജപുരം : കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ അമ്മൂമ്മ പിന്നാലെ ചാടി പിടിച്ചു നിന്നു. അഗ്നിരക്ഷാസേനയെത്തി രണ്ടുപേരെയും റെസ്ക്യൂ നെറ്റ് വഴി പുറത്തെത്തിച്ചു. അമ്മൂമ്മയുടെ മനോധൈര്യമാണ് പിഞ്ചു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കാരണമായത്.

കള്ളാർ ആടകത്ത് ഇന്നലെ രണ്ട് മണിയോടെയാണ് പന്തല്ലൂർ വീട്ടിൽ ജിസ്മിയുടെ മകൾ 3 വയസ്സുകാരി അയൽപക്കത്തെ 30 അടി താഴ്ചയുള്ള ചതുര കിണറ്റില്‍ വീണത്.

കിണറ്റിൽ 8 അടിയോളം വെള്ളമുണ്ടായിരുന്നു. 3 വയസ്സുകാരിയേയും കൂട്ടി അയൽപക്കത്തെ മേരിയുടെ വീട്ടിൽ പോയതായിരുന്നു അമ്മൂമ്മ ലീലാമ്മ. വീട്ടുകാരുമായി സംസാരിച്ച് നിൽക്കുന്നതിനിടെ‍ കുട്ടി കിണറ്റിലേക്ക് എത്തിനോക്കുകയും അബദ്ധത്തിൽ വീഴുകയുമായിരുന്നു. ഉടൻ ലീലാമ്മ പിറകെ ചാടി കുട്ടിയെ എടുത്ത് അഗ്നിരക്ഷാസേന എത്തുന്നതുവരെ മോട്ടറിന്റ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു.

വെള്ളമുണ്ടായിരുന്നതിനാല്‍ പരുക്കേറ്റില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ ഗ്രേഡ് എഎസ്ടിഒ സി.പി.ബെന്നി, ഫയർ ആൻഡ് റസ്ക്യു ഓഫിസർമാരായ സണ്ണി ഇമ്മാനുവൽ, നന്ദകുമാർ, പ്രസീത്, റോയി, കെ.ഗോപാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി.

സ്‌പോർട്‌സ് ഹോസ്റ്റൽ സെലക്ഷൻ മാർച്ച് 2 മുതൽ

0

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്‌പോർട്‌സ് ഹോസ്റ്റലുകൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള ജില്ലാതല, സോണൽ സെലക്ഷൻ മാർച്ച് രണ്ടു മുതൽ 15 വരെ നടക്കും.
2022-23 അധ്യയന വർഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം വർഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.


ബാസ്‌കറ്റ് ബോൾ, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാൾ, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ (പെൺകുട്ടികൾക്ക് സ്‌കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലാണ് സോണൽ സെലക്ഷൻ നടക്കുക.

സെലക്ഷൻ സമയക്രമം:
മാർച്ച് 2, 3 തീയതികളിൽ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലെ കുട്ടികൾക്കായി കണ്ണൂർ പോലീസ് സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കുട്ടികൾക്കായി 4, 5 തീയതികളിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടക്കും. പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്കായി 7, 8 തീയതികളിൽ തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്തും.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്കായി 9, 10 തീയതികളിൽ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടത്തും. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്ക് 11, 12 തീയതികളിൽ കോട്ടയം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികൾക്ക് 14, 15 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടത്തും.അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, വോളീബോൾ എന്നീ കായികയിനങ്ങളിൽ ജില്ലാതല സെലക്ഷൻ നടത്തും.

സെലക്ഷൻ സമയക്രമം:
മാർച്ച് 2 ന് തിരുവനന്തപുരം ജില്ലയിലെ കുട്ടികൾക്കായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കുട്ടികൾക്കായി 3 ന് കൊല്ലം എസ്.എൻ കോളേജിലും എറണാകുളം, ആലപ്പുഴ ജില്ലകളിലെ കുട്ടികൾക്ക് 4 ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും നടത്തും. കോട്ടയം, ഇടുക്കി ജില്ലകളിലെ കുട്ടികൾക്ക് 5 ന് കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയത്തിലും പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ കുട്ടികൾക്ക് 7 ന് പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് 8 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തും.

കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് 9 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലും വയനാട് ജില്ലകളിലെ കുട്ടികൾക്ക് 11 ന് വയനാട് മീനങ്ങാടി പഞ്ചായത്ത് ഗ്രൗണ്ടിലും കണ്ണൂർ ജില്ലയിലെ കുട്ടികൾക്ക് 12 ന് കണ്ണൂർ പോലീസ് സ്റ്റേഡിയത്തിലും കാസർഗോഡ് ജില്ലയിലെ കുട്ടികൾക്ക് 14 ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലും നടത്തും.