spot_img
Sunday, June 14, 2026
Home Blog Page 616

ഥാറിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികൾക്ക് റിയാദിൽ വൻവരവേൽപ്പ്

0

റിയാദ്‌:വാഹനത്തിൽ ലോകം ചുറ്റാനിറങ്ങിയ മലയാളികളായ ഹിജാസിനും ഹാഫിസിനും റിയാദിൽ സ്വീകരണം നൽകി. കെഎൽ 17 ഡബ്ല്യു 2866 എന്ന നമ്പരിലുള്ള കേരള റജിസ്ട്രേഷൻ മഹീന്ദ്ര ഥാറിലാണ് ഇവർ സഞ്ചരിക്കുന്നത്‌. ഇത്തരത്തിൽ സൗദിയിലെത്തുന്ന ആദ്യ ഇന്ത്യൻ സംഘമാണ്‌ ഹിജാസും ഹാഫിസും. റിയാദ്‌ ടാക്കീസ്‌ ആണ് ഇരുവർക്കും സ്വീകരണം നൽകിയത്.ഇന്ത്യയുടെ കരുത്തും വൈവിധ്യവും ലോകത്തിന് പരിചയപ്പെടുത്താനാണ് ഈ സഞ്ചാരമെന്ന് യാത്രികർ പറഞ്ഞു.

മറക്കാനാവാത അനുഭവമാണ് റിയാദിലെ പ്രവാസി സമൂഹം സമ്മാനിച്ചതെന്നും സ്വദേശികളും വിദേശികളും മികച്ച പിന്തുണയാണ് നൽകുന്നതെന്നും അവർ പറഞ്ഞു. ഇന്ത്യൻ റജിസ്‌ട്രേഷനുള്ള റൈറ്റ് ഹാൻഡ് വാഹനത്തിന് സൗദിയിൽ പ്രവേശിക്കുന്നതിന് ആദ്യം തടസം നേരിട്ടിരുന്നുവെങ്കിലും കേരളത്തിൽ നിന്നുള്ള സഞ്ചാരികളാണെന്ന് മുഖവുരയോടെ ഗതാഗതമന്ത്രാലയത്തിന് അപേക്ഷിച്ചതോടെ അനുമതി ലഭിച്ചുവെന്നും അവർ പങ്കുവച്ചു.ഒരു മാസം കൊണ്ട് സൗദിയുടെ വിവിധ പ്രവിശ്യകൾ സന്ദർശിച്ചതിൻ ശേഷം സൗദിയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ തബൂക്ക് അതിർത്തിയിലൂടെ ജോർദാൻ, ഇസ്രയേൽ, ഈജിപ്ത് വഴി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാനാണ് പദ്ധതി. ഒരു വർഷം കൊണ്ട് അമ്പത് രാജ്യങ്ങൾ സന്ദർശിക്കുമെന്നും ഇവർ പറഞ്ഞു.

പ്രവാസി സമൂഹത്തിന്റെ ഊഷ്മള സ്വീകരണത്തിന് ഹിജാസും ഹാഫീസും നന്ദി പറഞ്ഞു.പ്രസിഡന്റ്‌ തങ്കച്ചൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അലി ആലുവ, തങ്കച്ചൻ വർഗീസ്, കോ ഓഡിനേറ്റർ ഷൈജു പച്ച, നബീൽ ഷാ, സജീർ സമദ് ചേർന്ന് എന്നിവർ പങ്കെടുത്തു. സുലൈമാൻ വിഴിഞ്ഞം, അബ്ദുൽ മജീദ്, അനിൽകുമാർ തമ്പുരു, സുനിൽ ബാബു എടവണ്ണ, സലാം പെരുമ്പാവർ, നവാസ് ഒപ്പീസ്, മുഹമ്മദ് അഷ്‌റഫ് ഫൈസൽ എന്നിവർ പ്രസംഗിച്ചു.

ഷഫീഖ് പാറയിൽ. ട്രഷറർ സിജോ മാവേലിക്കര, സുൽഫി കൊച്ചു , ജബ്ബാർ പൂവാർ, സാജിദ് നൂറനാട്, ഹരി കായംകുളം, പ്രദീപ് കിച്ചു, റിജോഷ് കടലുണ്ടി, അൻഷാദ്, എബിൻ, ജംഷാദ് എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി. ഷംസ് തൃകരിപ്പൂർ, സോണി, ജിസോ, ഷംനാസ്, റിസ്വാൻ, ജസ്റ്റിൻ മാർക്കോസ്, രാജൻ കാരിച്ചാൽ, വിജയൻ നെയ്യാറ്റിൻകര, മഹേഷ് ജയ്, കൃഷ്ണ അരവിന്ദ്, സാജിർ, സുനീർ, റാഫി, ഷാനു, നാസർ ആലുവ, ഷഹനാസ്, ഷാനവാസ്, ശാഹുൽ പൂവാർ, ദിൽഷാദ്, അസ്ഹർ, ഷമീർ, റജീസ്‌, ആനന്ദ്, ഷബീർ, ഷിജു തോമസ്, ബിൻയാമിൻ ബിൽറു, ഷഫീഖ്, അജിപ്പാ, നവാസ്, സുജിത്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു

വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങി

0

തിരുവനന്തപുരം:സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു.

വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി.

ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.ഭിന്നശേഷി വിഭാഗങ്ങൾ, മുലയൂട്ടുന്ന അമ്മമാർ, രോഗബാധിതർ എന്നീ വിഭാഗങ്ങൾക്കായിരുന്നു മൂന്നാം ഘട്ടത്തിൽ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നത്.

വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.

പ്രണയദിനത്തിൽ ഒന്നായി; ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരായി

0

പ്രണയദിനത്തിൽ ട്രാൻസ്ജെൻ‌ഡർ വ്യക്തികളായ മനുവും ശ്യാമയും ഒന്നായി. പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയം തുറന്നുപറഞ്ഞത്. രണ്ട് വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇന്ന് ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.

മറ്റ് പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആൺ-പെൺ  ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്.

എന്നാൽ ട്രാൻസ്ജെൻഡർ‌ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്റിറ്റിയിൽ‌ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും. 

ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ്  പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭ തിരുവനന്തപുരം സ്വദേശിയാണ്

ആറ്റുകാൽ പൊങ്കാല നാളെ, ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രം

0

 ആറ്റുകാൽ പൊങ്കാല മഹോത്സവം നാളെ നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടണമെന്നാണ് ട്രസ്റ്റിന്റെ അഭ്യർത്ഥന.

തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.

എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കൊവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്

പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല. മപത്ത് അൻപതിനാണ് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത്. ഉച്ചക്ക് ഒന്ന് ഇരുപതിന് നിവേദിക്കും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാരഓട്ടവും മാത്രമാണ് നടത്തുന്നത്. പൊങ്കാലക്കുള്ള ഒരുക്കങ്ങൾ മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി

സച്ചിന്‍ദേവ് എംഎല്‍എയും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

0

കോഴിക്കോട്: ബാലുശേരി എംഎൽഎ കെ.എം. സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു.

വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു.

ഒരു മാസത്തിന് ശേഷമാവും വിവാഹം.ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു.

സച്ചിൻ ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചത്.

കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിൻദേവ്. നിലവിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.

കോഴിക്കോട് ഗവൺമെന്റ് ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ ദേവ് നേടിയിട്ടുണ്ട്.

21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്

ബപ്പി ലഹിരി മുംബൈയിൽ അന്തരിച്ചു; സമ്മാനിച്ചത് ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ

0

മുംബൈ ∙ സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) മുംബൈയിൽ അന്തരിച്ചു. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി… തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ടിക്കറ്റിനെച്ചൊല്ലി തർക്കം; ടി ടി ആറിന് ക്രൂര മർദനം, ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്

0

തൃശൂർ : ടി ടി ആറിന് ക്രൂര മർദനം. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് മർദനമേറ്റത്. ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മർദിച്ചത്.

ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ എത്തിയത്.അന്ത്യോദയ എക്സ്പ്രസിൽ ആണ് മർദന്തതിന് കാരണമായ തർക്കം ഉണ്ടായത്

ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം.  പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക്(33) ആണ് മർദനമേറ്റത്.

ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊ‌ഴിലാളികൾ പിടിച്ചുവാങ്ങി. ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പോലീസ് കേസെടുത്തിട്ടുണ്ട്

അന്തർജില്ലാ തട്ടിപ്പുകാരൻ അറസ്റ്റിൽ; തവണ വ്യവസ്ഥയിൽ സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ വയനാട് സ്വദേശി ബെന്നിയാണ് പാലായിൽ പിടിയിലായത്

സംസ്ഥാനത്തെ 14 ജില്ലകളിലും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും നൽകാമെന്നു വാഗ്ദാനം ചെയ്ത് അഡ്വാൻസ് വാങ്ങി സാധനം നൽകാതെ തട്ടിപ്പു നടത്തുന്ന വയനാട് ജില്ലയിൽ പേരിയ സ്വദേശി മുക്കത്ത് ബേബി മകൻ ബെന്നി(43)യാണ് പാലാ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ആറു മാസമായി പാലാ പോലീസ് സ്റ്റേഷൻ ലിമിറ്റിലുള്ള പല സ്ഥലങ്ങളിൽനിന്നും ഇയാൾ ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ സാധനങ്ങൾ നൽകാം എന്നുപറഞ്ഞ് പല വീടുകളിൽ നിന്നും അഡ്വാൻസായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളിൽ സാധനം ലഭിക്കാതെ വരുമ്പോൾ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിക്കുകയും സ്ത്രീകളോട് അശ്ലീല ച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.

ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്ന് തട്ടിപ്പ് നടത്തിയിരുന്നതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല.

തുടർന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാൻ കർശന നിർദ്ദേശം നൽകിയിരുന്നു.2000 രൂപയോ അതിൽ താഴെയോ മാത്രമേ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നുള്ളു. അതുകൊണ്ടുതന്നെ കൂടുതൽ പേർ പരാതിയുമായി പോയിരുന്നില്ല. സ്ത്രീകൾ മാത്രം ഉള്ള വീടുകളിൽ ആയിരുന്നു ഇയാൾ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്.

കഴിഞ്ഞ കുറെ നാളുകളായി സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലായി കാണാനെന്ന വ്യാജേന പാലായിൽ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഇയാൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് സമ്മതിച്ചു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരുപ്പുകൾ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും മസ്സാജിങ്ങ് സെന്ററുകളിൽ തിരുമ്മു ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു. കോട്ടയത്ത് ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും നിരവധി രസീത് കുറ്റികളും 400 ജോഡി ചെരുപ്പുകളും പോലീസ് കണ്ടെടുത്തു സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ കേരളത്തിലെ പത്തോളം ജില്ലകളിൽ കേസുകൾ നിലവിലുണ്ട്.

ആറുമാസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂർ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണിൽ അശ്ലീല സംസാരം നടത്തിയതിനും കേസുകൾ നിലവിലുണ്ട്.

ഇയാളെ പിടികൂടിയത് അറിഞ്ഞ് കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് നൂറു കണക്കിന് ഫോൺകോളുകളാണ് സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നത്.ഇയാൾക്കെതിരെ പരാതി ലഭിക്കുമ്പോൾ സ്റ്റേഷനിൽനിന്നും വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു പാലാ SHO കെ പി തോംസൺ, എസ് ഐ അഭിലാഷ് എം ഡി, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനുമോൾ, ഷെറിൻ സ്റ്റീഫൻ ഹരികുമാർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

ഉപയോഗിക്കാതിരുന്ന നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചതാണോ..?

0

നിങ്ങളുടെ പഴയ മൊബൈൽനമ്പർ മാറ്റി പുതിയത് എടുക്കുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുമ്പോഴോ നിങ്ങളുടെ ശ്രദ്ധയിൽ പെടാതെപോകുന്നതും ഗുരുതരമായ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നതുമായ കരുതിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ബാങ്ക് അക്കൗണ്ടുകളുമായി ഉപയോഗിക്കാതിരുന്ന മൊബൈൽ നമ്പർ വഴി കൊല്ലം സ്വദേശിയായ വീട്ടമ്മയ്ക്ക് ബാങ്ക് അക്കൌണ്ടിൽ നിന്നും ലക്ഷങ്ങളാണ് നഷ്ടമായത്.

മൂന്നു വർഷം മുൻപ് ബാങ്ക് എക്കൌണ്ടുമായി ലിങ്ക് ചെയ്തിരുന്ന മൊബൈൽ നമ്പർ ഉപയോഗിക്കാതിരുന്നതോടെ മൊബൈൽ കമ്പനി ഇത് റദ്ദ് ചെയ്യുകയും മറ്റൊരാൾക്ക് നൽകുകയും ചെയ്തിരുന്നു.

പെരുമ്പാവൂർ സ്വദേശിയായ മറ്റൊരാൾക്കാണ് ആ നമ്പർ കമ്പനി നൽകിയത്. മൊബൈൽ നമ്പർ മാറ്റിയെങ്കിലും വീട്ടമ്മ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ച നമ്പർ മാറ്റിയിരുന്നില്ല. ഇതിലൂടെയാണ് തട്ടിപ്പ് നുഴഞ്ഞുകയറിയത്.

ബാങ്കിൽ നിന്നുള്ള സന്ദേശങ്ങൾ കൃത്യമായി ലഭിച്ചിരുന്ന വ്യക്തി ഇതിലൂടെ തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുകയായിരുന്നു. പണമിടപാടിൻെറ സന്ദേശങ്ങൾ വഴി ലഭിച്ച ലിങ്കിലൂടെ അക്കൌണ്ടിൽ കയറി ഇടപാടുകൾ നടത്തിയ ഇയാൾക്ക് ഒ.ടി.പി നമ്പരും പണം പിൻവലിക്കുന്ന വിശദാംശങ്ങളും മറ്റെല്ലാം ഈ നമ്പരിൽതന്നെ വന്നിരുന്നത് തട്ടിപ്പിൻെറ വഴികൾ എളുപ്പമാക്കി.

നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതിരിക്കുകയാണെങ്കിലോ ആ നമ്പർ ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്തതാണെങ്കിൽ തീർച്ചയായും ഇക്കാര്യം ബാങ്കുമായയി ബന്ധപ്പെട്ട് നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ ബാങ്ക് അക്കൌണ്ടുമായി ലിങ്കുചെയ്യുക.

വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണം കെ കെ ശൈലജ

0

നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്.

സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ തോട്ടടയില്‍ വിവാഹ സംഘത്തോടൊപ്പം എത്തിയ ചിലര്‍ നടത്തിയ ബോംബേറില്‍ അതേസംഘത്തില്‍പ്പെട്ട യുവാവിന്റെ തലതകര്‍ന്ന് കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടായി.

അങ്ങേയറ്റം അപലപനീയമായ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഈ മരണം ഉണ്ടായിട്ടുള്ളത്.വിവാഹ വീടുകളില്‍ വിവാഹത്തലേന്ന് മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ആഭാസ നൃത്തം ചവിട്ടുകയും, കേട്ടാലറയ്ക്കുന്ന ഭാഷ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്.

പുരുഷന്‍മാര്‍ സ്ത്രീകളുടെ വേഷം കെട്ടി ആഭാസ നൃത്തം ചവിട്ടുക, വധുവിന്റെ ചെരിപ്പില്‍ എണ്ണയൊഴിച്ച് ആ ചെരിപ്പില്‍ കയറി നടക്കാന്‍ ആജ്ഞാപിക്കുക, വധൂവരന്‍മാരുടെ കഴുത്തില്‍ ചെരിപ്പ് മാലയിട്ട് നടത്തിക്കുക, അവരുടെ കിടപ്പുമുറി അലങ്കോലപ്പെടുത്തുക, കിടക്കയില്‍ വെള്ളം നനച്ച കുതിര്‍ക്കുക, തുടങ്ങിയ ക്രൂര വിനോദങ്ങളാണ് നടത്തുന്നത്. ഇത്രയും ആഭാസകരമായ ഇടപെടല്‍ നടക്കുമ്പോഴും സമൂഹം കണ്ടില്ലെന്ന് നടിക്കുന്നത് അപടകകരമാണ്.

സ്വന്തം മക്കളോ, ബന്ധുക്കളോ, സുഹൃത്തുക്കളോ ആരായാലും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കക്ഷി രാഷ്ട്രീയത്തിനതീതമായി യുവജന സംഘടനകളും മഹിളാ സംഘടനകളും ഇതില്‍ പ്രതികരിക്കാന്‍ മുന്നോട്ടുവരണം.

ഇത്തരം അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമായി കണക്കാക്കി പൊലീസിന്റെ ഭാഗത്തുനിന്നും കൃത്യമായ നടപടിയുണ്ടാവണം. നമ്മുടെ നാടിന്റെ അന്തസ്സും, കൂട്ടായ്മയും, സ്‌നേഹവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഈ നാട് ഒരുമിച്ചുനില്‍ക്കണം.