കോഴിക്കോട് :വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാതെ ഫയലുകൾ മുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം; ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓഫീസുകളിലെ പൊതു അധികാരികൾക്കാണെന്നും, ഫയൽ കാണാതായിട്ടുണ്ടെങ്കിൽ അതിന്റെ കസ്റ്റോഡിയനെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയ അദ്ദേഹം, വിവരാവകാശ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ അടുത്ത മാസം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്നും കൂട്ടിച്ചേർത്തു. സിറ്റിങ്ങിൽ കുന്ദമംഗലം പഞ്ചായത്തിലെ വിവരാവകാശ ഓഫീസറോട് പരാതിക്കാരനായ അബ്ദുൽ കലാമിന് ഫയൽ കണ്ടെത്തി വിവരങ്ങൾ നൽകാനും, ഫീസ് അടച്ചിട്ടും രേഖകൾ നൽകാതിരുന്ന കോഴിക്കോട് ഗവ. എൻജിനീയറിങ് കോളേജ് SPIO-ക്ക് താക്കീത് നൽകി സ്പീഡ് പോസ്റ്റ് വഴി വിവരങ്ങൾ അയക്കാനും ഉത്തരവിട്ടു. കൂടാതെ, സി.സി.ടി.വി ദൃശ്യങ്ങൾ ഉടനടി നൽകാൻ നാദാപുരം പോലീസ് സ്റ്റേഷൻ SPIO-യോടും, വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് പറഞ്ഞ് അപേക്ഷ തള്ളിയ മലബാർ ദേവസ്വം ബോർഡ് SPIO-യോട് വിവരങ്ങൾ ലഭ്യമാക്കാനും നിർദേശിച്ച കമീഷൻ, ഹിയറിങ്ങിൽ ആകെ 15 പരാതികളാണ് തീർപ്പാക്കിയത്.
സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു
കോഴിക്കോട്∙ സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിൽ താമസിക്കുന്ന ഇദ്ദേഹം ഫാർമക്കോളജി വിദഗ്ധനായിരുന്നു. ബിസിനസ് മികവിനു കേന്ദ്ര, സംസ്ഥാന സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമ വർമയുടെ മകനായ അദ്ദേഹം കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ തെക്കേക്കെട്ട് താവഴിയിലെ അംഗമാണ്. അമ്മ ശ്രീദേവി വർമ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തതിലൂടെ ശ്രദ്ധേയയാണ്. ഇന്റർമീഡിയറ്റ് വരെ സാമൂതിരി കോളജിലാണ് കേരളവർമ പഠിച്ചത്. അഹമ്മദാബാദ് എൽഎം കോളജ് ഓഫ് ഫാർമസിയിൽനിന്നു ബിരുദം നേടി. മുംബൈയിൽ ജർമൻ റെമഡീസ് മരുന്നു നിർമാണ കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി മെഡിക്കൽ കോളജിൽ നോൺ മെഡിക്കൽ ട്യൂട്ടർ ആയി പ്രവർത്തിച്ചു. പിന്നീട് സ്വന്തമായി മരുന്നു നിർമാണ കമ്പനിയായ നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങി. കേന്ദ്ര സർക്കാരിനു കീഴിലുള്ള എക്സ്പോർട് പ്രമോഷൻ കൗൺസിലിന്റെ അംഗമായിരിക്കെ 9 രാജ്യങ്ങൾ സന്ദർശിച്ചു.തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമയാണ് ഭാര്യ. മക്കൾ: സാഹിത്യകാരി സുനീത രാജ(ഡൽഹി), ഡോ. കെ.സുജിത് വർമ (കെഎംസിടി ഫാർമസി കോളജ് പ്രിൻസിപ്പൽ). മരുമക്കൾ: കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി).
കനത്ത ചൂട് തുടരുന്നു, പവര്‍ കട്ടും; വലഞ്ഞ് ജനങ്ങള്‍
തിരുവനന്തപുരം: കനത്ത ചൂടിലും പവര്‍ക്കട്ടിലും വലഞ്ഞ് ജനങ്ങള്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും അരമണിക്കൂറിലധികമാണ് നിയന്ത്രണം. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന് ലഭിക്കാത്തതും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.അതേസമയം സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് സാധ്യത എന്ന മുന്നറിയിപ്പുമുണ്ട്.സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 മുതല്‍ 4ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്;
മള്‍ട്ടിപ്ലക്സുകളിലെ കഫേകളില്‍ മിന്നല്‍ പരിശോധന
കോഴിക്കോട് നഗരത്തിലെ പ്രമുഖ മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലെ കഫേകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രിയുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.സ്റ്റോര്‍ റൂമില്‍ കൃത്യമായ താപനിലയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാതിരിക്കല്‍, വില്‍പനക്കായി സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കല്‍, സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കല്‍ എന്നിവ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാനും തിയറ്ററില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനും സിവില്‍ സപ്ലൈസ് അധികൃതര്‍ നിര്‍ദേശം നല്‍കി. അളവ് തൂക്ക ഉപകരണങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്താനായില്ല.പരിശോധനയില്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ എം.എം പ്രജുല, കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ കെ.കെ നാസര്‍, ബിനു ബാലക്, ഉദ്യോഗസ്ഥരായ കെ ഷാജിര്‍, പി.പി അലക്‌സാണ്ടര്‍, കെ ബിനോയ്, ഷീജ അടിയോടി, കെ.വി സുദീപ്, പി പ്രബിത്ത, കെ.പി ജംഷീദ്, ആനന്ദ് ദാസ്, വി.പി ശരത്ത് ലാല്‍, പി.കെ ഭവീഷ്, ടി.സി മുജീബ് റഹ്‌മാന്‍, ഇ.പി ഷാജിത്ത്, സി.കെ പ്രനീഷ് കുമാര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ പി.ഇ സീന, പി പ്രമോദ്, ടി.കെ ബൈജു, പി.കെ സുമേഷ്, കെ പവിത, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരായ ലസിക, രജിത, ഗിരീഷ്, മൊയ്തീന്‍ കോയ, ഷിബിന്‍ എന്നിവര്‍ പങ്കെടുത്തു.
വന്ദേഭാരതിനെ കടത്തിവെട്ടി എൻഎച്ച് ടോൾ; തിരുവനന്തപുരം – കാസർകോട് യാത്രയ്ക്ക് 3000 രൂപ!
കോഴിക്കോട് : ദേശീയപാത 66 (എൻഎച്ച് 66) നിർമാണം പൂർത്തിയാകുമ്പോൾ കാറിൽ കാസർകോട്ടുനിന്നു തിരുവനന്തപുരം വരെ പോയിവരാൻ 6000 രൂപയോളം നൽകേണ്ടി വരും. 2024ലെ കണക്കനുസരിച്ച് കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 11 ടോൾ പ്ലാസകളിലായി ആകെ 1650 രൂപയാണ് ഒരു ഭാഗത്തേക്കു മാത്രം ടോൾ നൽകേണ്ടത്. 2 ടോൾ പ്ലാസകൾകൂടി അധികം നിർമിക്കുന്നതിനു പുറമേ, ആകെ ടോൾനിരക്ക് 3000 രൂപ വരെയായി ഉയർത്തുമെന്നാണ് എൻഎച്ച് അധികൃതർ ഇപ്പോൾ നൽകുന്ന വിവരം. ഇരുവശത്തേക്കുമുള്ള കാർയാത്രയ്ക്ക് 6000 രൂപയിലധികം ടോൾ ഇനത്തിൽ മാത്രം നൽകേണ്ടി വരും.ഓരോ റീച്ചിലെയും നിർമാണരീതിയും ചെലവും അടിസ്ഥാനമാക്കി ടോൾ നിശ്ചയിക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും നിർമാണം നീളുന്നതും ചിലയിടങ്ങളിൽ നിർമാണരീതിയിൽ വന്ന മാറ്റങ്ങളും കാരണം നിർമാണച്ചെലവു വർധിച്ചെന്നാണ് എൻഎച്ച് അതോറിറ്റിയുടെ വാദം.
ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണു ടോൾ ബൂത്തുകൾ ഉണ്ടാവുക. നിർമാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതുമാറാം. ഉയരപ്പാത, വയഡക്ട്, തുരങ്കം തുടങ്ങിയവ ഉൾപ്പെടുന്നുണ്ടെങ്കിൽ നിരക്കു കൂടും. സാധാരണ നിരക്കിന്റെ പത്തിരട്ടിയാണ് ഈടാക്കുക.*നിലവിൽ 585 രൂപ*∙ നിലവിൽ 5 ടോൾ ബൂത്തുകളുണ്ട്. ഇവ കടക്കാൻ ഒരു കാറിനു നിലവിൽ ഒരു ദിശയിലേക്കു മാത്രം 585 രൂപ ഈടാക്കുന്നു.*നിരക്ക് ഇങ്ങനെ*∙ കൊളശ്ശേരി (കണ്ണൂർ) – 80∙ കുമ്പളം (എറണാകുളം) – 50∙ തിരുവല്ലം (തിരുവനന്തപുരം) – 160∙ വെട്ടിച്ചിറ (മലപ്പുറം) – 160∙ ഒളവണ്ണ (കോഴിക്കോട്) – 135നിർമാണത്തിലിരിക്കുന്നവ∙ ചാലിങ്കാൽ (കാസർകോട്)∙ കല്യാശ്ശേരി (കണ്ണൂർ)∙ അഴിയൂർ (കോഴിക്കോട്)∙ നാട്ടിക (തൃശൂർ)∙ എരമല്ലൂർ – ഉയരപ്പാത (ആലപ്പുഴ)∙ കൃപാസനം ജംക്‌ഷൻ (ആലപ്പുഴ)∙ ഓച്ചിറ (കൊല്ലം)∙ കല്ലുവാതുക്കൽ (കൊല്ലം)*ഏറ്റവുമധികം ടോൾനിരക്ക് എരമല്ലൂരിൽ*∙ അരൂർ– തുറവൂർ ഉയരപ്പാതയിൽ എരമല്ലൂരിലും ടോൾ പ്ലാസയുണ്ട്. എംഎൽഎഫ്എഫ് (മൾട്ടിലെയ്ൻ ഫ്രീ ഫ്ലോ) രീതിയിലുള്ള ഈ പ്ലാസയിലാണ് ഏറ്റവുമധികം തുക ടോൾ നൽകേണ്ടി വരിക. ഇവിടെ വാഹനം നിർത്താതെതന്നെ ടോൾ നൽകാം. റോഡിനു മുകളിലായി ഘടിപ്പിക്കുന്ന ക്യാമറകൾ വഴി ഫാസ്റ്റ്ടാഗിൽനിന്നു നേരിട്ടു പണമീടാക്കും.*വന്ദേഭാരത് ടിക്കറ്റിനെക്കാളും കൂടുതൽ ടോൾ*∙കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലെ എക്സിക്യൂട്ടീവ് ക്ലാസിലെ നിലവിലെ ടിക്കറ്റ് നിരക്ക് ഒരാൾക്ക് 2,860 രൂപ. ഇരുവശത്തേക്കും 5720 രൂപ. ടോൾനിരക്ക് ഉയർത്തിയാൽ, എൻഎച്ച് 66ലൂടെ ഒരാൾ കാറിൽ കാസർകോട്– തിരുവനന്തപുരം പോയിവരികയാണെങ്കിൽ ഇതിലും കൂടുതൽ ടോൾ നൽകേണ്ടിവന്നേക്കാം.
തൊടുപുഴയില്‍ കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് കെട്ടിടത്തിൽ നിന്ന് കോണ്‍ക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. പഴയകെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വലിയ കോണ്‍ക്രീറ്റ് തൂണ് നിലം പതിച്ചപ്പോള്‍ രണ്ട് തൊഴിലാളികള്‍ ഇതിനിടയില്‍ പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള സാന്‍ജോ ഭവന്‍ എന്ന കെട്ടിടത്തിൻ്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം പഴകിയതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
ചൂടിന് ശമനമാകുമോ? വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ശമനമായി മഴയെത്തുന്നു. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.വെള്ളിയാഴ്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.അതേസമയം സംസ്ഥാനത്ത് ഒമ്പതാം തീയതി വരെ ചുട് തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിര്‍ദേശങ്ങള്‍;കേരളത്തില്‍ ഇന്ന് (07/09/2026) മുതല്‍ ബുധനാഴ്ച(09/09/2026) വരെ ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 to 4ഡിഗ്രി സെൽഷ്യസ് വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ അന്തരിച്ചു.
പാലക്കാട്: കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതല്‍ 2016 വരെ രണ്ടുപതിറ്റാണ്ട് കാലം ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. 1979 മുതല്‍ 1996 വരെ ദീര്‍ഘകാലം ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ ചെയര്‍മാനായി സേവനമനുഷ്ഠിട്ടുണ്ട്. 1978 മുതല്‍ തത്തമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായും, ചിറ്റൂര്‍ പ്രൈമറി കോപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ്, ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഇത്രയും സ്വാധീനമുണ്ടാക്കിയ നേതാക്കള്‍ വിരലില്‍ എണ്ണാവുന്നതേയുള്ളൂവെന്നും കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്നും ഷാഫി പറമ്പില്‍ എംപി അനുസ്മരിച്ചു. ആര്‍ക്കും അദ്ദേഹത്തെ ബന്ധപ്പെടാം. ചിറ്റൂരിനപ്പുറം ഒരു ലോകവും ആകര്‍ഷിച്ചിട്ടില്ലാത്തയാളാണ് അച്ചുവേട്ടന്‍. ചിറ്റൂരിനേക്കാള്‍ വലുതല്ല മന്ത്രിസ്ഥാനം എന്നുവെച്ച് അത് വേണ്ടെന്ന് പറഞ്ഞ നേതാവാണ് അദ്ദേഹമെന്നും ഷാഫി പറമ്പില്‍ അനുസ്മരിച്ചു.തനിക്ക് ഏറെ അടുപ്പവും ബന്ധവുമുള്ള നേതാവ് അദ്ദേഹമെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി അമിതമായി ആഗ്രഹിക്കാത്ത നേതാവ് ആണെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് അച്യുതന്റെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ മന്ത്രിസഭയില്‍ അദ്ദേഹം വരേണ്ടെന്ന് ആഗ്രഹിച്ച ഒരേ ഒരാള്‍ അദ്ദേഹം മാത്രമാണെന്നും ആയിരുന്നുവെന്നും എ പി അനില്‍ കുമാര്‍ പറഞ്ഞു.
പത്ത് വര്‍ഷം തനിക്കൊപ്പം അദ്ദേഹം നിയമസഭയില്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് പി സി വിഷ്ണുനാഥ് മറ്റൊരു അനുഭവം ഓര്‍ത്തെടുത്തു.ഒരു ഘട്ടത്തില്‍ അച്യുതന്‍ എംഎല്‍എ സ്ഥാനത്ത് നിന്നും രാജി വെച്ചപ്പോള്‍ ആളുകള്‍ വീട് വളഞ്ഞ് ജീവനാടുക്കാന്‍ ശ്രമിച്ചെന്നും ഒടുക്കം സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങേണ്ടിവന്നുവെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.
ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബാൾ സില്‍വര്‍ ഹില്‍ ട്രോഫി കോഴിക്കോടിന്
കോഴിക്കോട്: സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോർട്ടിൽ നടന്ന 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസും പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസും ജേതാക്കളായി. ആൺകുട്ടികളുടെ അണ്ടർ-19, അണ്ടർ-13 വിഭാഗത്തിൽ കിരീടം നേടിയ സിൽവർ ഹിൽസ് ഇരട്ട നേട്ടം സ്വന്തമാക്കി.അണ്ടർ-19 ആൺകുട്ടികളുടെ ഫൈനലിൽ ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്കൂളിനെ 56-40ന് പരാജയപ്പെടുത്തിയാണ് സിൽവർ ഹിൽസ് കിരീടം നേടിയത്. അണ്ടർ-19 പെൺകുട്ടികളുടെ ഫൈനലിൽ പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് 49-34ന് കാരമട എസ്.വി.ജി.വി മെട്രിക്കുലേഷൻ സ്കൂളിനെ തോൽപിച്ചു.അണ്ടർ-13 മിനി ബോയ്സ് ഫൈനലിൽ ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിനെ 62-35ന് തോൽപിച്ചാണ് സിൽവർ ഹിൽസ് കിരീടം നേടിയത്.വ്യക്തിഗത പുരസ്കാരങ്ങളിൽ അണ്ടർ-19 ആൺകുട്ടികളുടെ മികച്ച കളിക്കാരനായി വിശാൽ പി.കെയും പെൺകുട്ടികളുടെ വിഭാഗത്തിൽ അക്ഷര കെയും അണ്ടർ-13 ആൺകുട്ടികളുടെ വിഭാഗത്തിൽ ആയുഷ് എസും തെരഞ്ഞെടുക്കപ്പെട്ടു.കോഴിക്കോട് മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് പ്രമോദ് പി. സമാപനം നടത്തി. സിൽവർ ഹിൽസ് കോർ ലീഡർഷിപ്പ് പാനലിലെ മാനേജർ റവ. ഫാ. അഗസ്റ്റിൻ കെ. മാത്യു സി.എം.ഐ, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. മാത്യു കളപ്പുരയിൽ സി.എം.ഐ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ റവ. ഫാ. സനീഷ് മാത്യു സി.എം.ഐ എന്നിവർ റഫറിമാർക്കും മാച്ച് ഒഫീഷ്യൽമാർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു. ടൂർണമെന്റ് പതാക താഴ്ത്തിയതോടെ മത്സരങ്ങൾക്ക് ടൂർണമെന്റിന് സമാപനം കുറിച്ചു.
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളിൽ ഒടുങ്ങാത്ത ആവേശമായി പടർന്നുപന്തലിച്ചു നിൽക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി.
ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ. 1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു.
മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാൾ. അഭിനയജീവിതത്തിൽ അമ്പതാണ്ടുകൾ പിന്നിടുമ്പോഴും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു മമ്മൂക്ക. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം. മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ. നോട്ടം കൊണ്ടും വാക്കു കൊണ്ടും ഒരനക്കം കൊണ്ടും അരനൂറ്റാണ്ടായി മലയാളി മനസ്സുകളിൽ ഒടുങ്ങാത്ത ആവേശമായി പടർന്നുപന്തലിച്ചു നിൽക്കുന്ന അഭിനയത്തിന്റെ മഹാവൃക്ഷത്തിന്റെ പേരാണ് മമ്മൂട്ടി.ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങൾ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ. 1971ൽ അനുഭവങ്ങൾ പാളിച്ചകളിലും 1973ൽ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങൾ ചെയ്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ൽ ആസാദ് സംവിധാനം ചെയ്ത വിൽക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു.
വിധേയനിലെ ഭാസ്‌കരപട്ടേലരും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തൻമാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങൾ. ഒടുങ്ങാത്ത അഭിനിവേശത്തോടെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയ വിദ്യാർത്ഥിയാണ് ഇന്നും മമ്മൂട്ടി. മലയാളത്തിനപ്പുറം വിവിധ ഇന്ത്യൻ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു.കാസർഗോഡൻ നാട്ടുഭാഷ മുതൽ വള്ളുവനാടൻ ഭാഷയും തൃശൂർ ഭാഷയും കോട്ടയം ഭാഷയും വരെ വഴങ്ങി. തികഞ്ഞ പ്രൊഫഷണലിസവും ആത്മാർപ്പണവുമുണ്ടെങ്കിൽ കാലത്തെ അതിജീവിച്ചുകൊണ്ട് മികവുറ്റ കഥാപാത്രങ്ങളുമായി മുന്നേറാമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് മമ്മൂട്ടി. പ്രായം മമ്മൂട്ടിക്കു പിറകേ ചലിക്കുന്ന വെറുമൊരു അക്കം മാത്രം.



