spot_img
Thursday, November 26, 2026
Home Blog Page 687

കോഴിക്കോട് ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് അറസ്റ്റിൽ

0

കോഴിക്കോട്: ഗോവിന്ദപുരം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന മോഷ്ടാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെ ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസും സംഘവും തമിഴ്നാട്ടിലെ തിരുവാരൂറിലെ മണ്ണാർ ഗുടിയിലെ ഉൾഗ്രാമത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ മാസം 27-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശ്രീലക്ഷ്മി ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഹോട്ടലിലെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവർച്ച നടത്താൻ തെരഞ്ഞെടുക്കുകയും ചെയ്തു. തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരുതി വെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഹോട്ടലുടമ വിവരം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.തമിഴ്നാട് സ്വദേശിയാണെങ്കിലും വയനാട്ടിലായിരുന്നു വർഷങ്ങളായി ഭാഗ്യരാജ് താമസിച്ചിരുന്നത്.എന്നാൽ കളവ് ചെയ്തതിന് ശേഷം പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.

തമിഴ്നാട് പൊലീസ് പോലും കടന്ന് ചെല്ലാൻ മടിക്കുന്ന ഗ്രാമമായതിനാൽ സുരക്ഷിതനാണെന്ന് കരുതിയ പ്രതിയെ സാഹസികമായാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയത്. അതിനു ശേഷമാണ് അവിടുത്തെ പൊലീസ് പോലും സംഭവം അറിഞ്ഞത്. പ്രതിയെ പിടി കൂടിയശേഷം ആളുകൾ കൂടാൻ സാധ്യത ഉള്ളതിനാൽ വളരെ വേഗം തന്നെ പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.തന്റെ വാക്ചാതുര്യത്തിലൂടെ ഹോട്ടലിലെ ജീവനക്കാരെ കയ്യിലെടുക്കാൻ കഴിവുള്ള ഇയാൾ തട്ട് ദോശ ഉണ്ടാക്കുന്നതിൽ പ്രഗൽഭനായിരുന്നു. അതുകൊണ്ട് തന്നെ ഹോട്ടലുകളിൽ ഇയാൾക്ക് വളരെ പെട്ടെന്ന് തന്നെ ജോലിയും ലഭിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റ്ന്റ് കമ്മീഷണർ കെ.സുദർശൻ അറിയിച്ചു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് കൂടാതെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ റസൽരാജ്, രതീഷ് ഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഫൈസൽ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്

സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ നാല് വയസുകാരൻ റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ച് മരിച്ചു

0

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ കാറിടിച്ച് നാലു വയസുകാരൻ മരിച്ചു. ആനക്കല്ല് ഗവൺമെന്റ് എൽ പി സ്കൂളിലെ യുകെജി വിദ്യാർത്ഥി ആനക്കല്ല് പുരയിടത്തിൽ ഹെവൻ രാജേഷ് (നാല്) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി.

റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം നടന്നത്. ആനക്കല്ല് തടിമില്ലിന് സമീപത്ത് വച്ച് കാർ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

‘കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്

0

വയനാട്: കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് പ്രതികരിച്ചു. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായി കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടിയത്.

‘പരാതിക്കാരൻ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകിയിരുന്നു. അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തു. മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. എന്നാൽ പരാതിക്കാരൻ ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് ഒരു ലക്ഷം രൂപയാണ് പരാതിക്കാരൻ കൊണ്ടുവന്നത്. 1.5 കോടി രൂപയുടെ പ്രവർത്തിയാണ് കഴിഞ്ഞ വർഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ട് കോടി രൂപയുണ്ടെന്ന് പറയുന്നു. ഇതിൽ ഒൻപത് ലക്ഷം രൂപ നികുതി അടക്കാൻ കുടിശികയുണ്ടെന്നാണ് പരാതിക്കാരനോട് പർവീന്തർ സിങ് പറഞ്ഞത്. അത് വേണമെങ്കിൽ ഒഴിവാക്കാം, പക്ഷെ മൂന്ന് ലക്ഷം രൂപ കൊടുക്കണം എന്നാണ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നു,’ – എന്നും ഡിവൈഎസ്‌പി സിബി തോമസ് പറഞ്ഞു.

സെൻട്രൽ ടാക്‌സ് ആന്റ് എക്സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ടാണ് കൈക്കൂലി കേസിൽ പിടിയിലായ പർവീന്തർ സിങ്. വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കരാറുകാരനായ വ്യക്തിയുടെ പരാതിയിൽ ഇന്ന് ഉച്ചയ്ക്കാണ് പ്രതിയെ പിടികൂടിയത്. ഹരിയാന സ്വദേശിയായ പർവീന്തർ സിങ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് സിബി തോമസ് വ്യക്തമാക്കി.

വിൻ വിൻ W 722 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 722 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)  

WD 281483 (VAIKKOM)

സമാശ്വാസ സമ്മാനം (8,000/-)

WA 281483 WB 281483 WC 281483 WE 281483 WF 281483 WG 281483 WH 281483 WJ 281483 WK 281483 WL 281483 WM 281483

രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

WG 862770 (VADAKARA)

മൂന്നാം സമ്മാനം (1 ലക്ഷം രൂപ)

WA 135489

WB 393883

WC 279129

WD 537826

WE 452592

WF 451667

WG 789463

WH 728482

WJ 992493

WK 779841

WL 204954

WM 278979

നാലാം സമ്മാനം (5,000/-)

0310  0451  0968  1027  1481  3611  4361  5080  6489  6517  7011  7500  7557  7834  7989  8321  8687  9343

അഞ്ചാം സമ്മാനം (2,000/-)

0726  0977  1526  1919  4982  5990  6966  8383  8531  9576

ആറാം സമ്മാനം (1,000/-)

0429  0539  3811  5502  5845  6413  6599  6923  6941  7161  7329  8037  8295  9244

ഏഴാം സമ്മാനം(500/-)

0011  0068  0079  0210  0407  0486  0520  0839  0889  0972  1029  1140  1251  1308  1814  1867  1874  1990  2090  2183  2300  2366  2386  2485  2502  2545  2718  2736  2814  2834  2920  3085  3334  3579  3672  3803  3851  3867  4388  4398  4505  4634  4659  4972  5139  5350  5530  5562  5683  5684  5760  6101  6252  6524  6610  6636  6692  6717  6866  6918  7064  7069  7304  7327  7383  7389  7850  7999  8050  8427  8786  8802  8830  9033  9114  9313  9631  9779  9787  9902  9963  9987

എട്ടാം സമ്മാനം(100/-)

0074  0106  0307  0361  0714  0875  0936  1059  1062  1139  1252  1280  1289  1441  1459  1673  1675  1700  1761  1839  1852  2037  2259  2264  2273  2412  2422  2689  2801  2942  3089  3091  3124  3151  3154  3161  3251  3349  3412  3483  3536  3577  3631  3716  3735  3842  3956  4123  4177  4233  4250  4411  4413  4457  4479  4652  4661  4759  4831  4887  4995  5062  5129  5142  5182  5225  5281  5407  5566  5598  6075  6190  6204  6206  6270  6276  6417  6427  6429  6499  6546  6730  6902  6908  6909  6938  6939  7176  7177  7216  7344  7359  7361  7403  7648  7720  7839  7857  7913  8021  8067  8078  8302  8420  8499  8516  8538  8705  8728  8806  8862  8879  8891  8977  9078  9090  9140  9384  9434  9459  9531  9566  9652  9665  9669  9999

പുതിയ പ്ലാനുകളുമായി ജിയോ

0

പുതിയ പ്ലാനുകളുമായി ജിയോ സാവൻ. വരിക്കാർക്കായി ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷൻ  ബൻഡിൽഡ് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 269 രൂപ മുതലുള്ള 28 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ പ്ലാനുകളാണ് ജിയോ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനനുസരിച്ച് ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും എസ്എംഎസും ലഭിക്കും.ജിയോ സാവൻ സബ്സ്ക്രിപ്ഷൻ പ്ലാനും ഫ്രീയാണ്. 

പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാനാകുമെന്നതാണ് ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷന്റെ പ്രത്യേകത. കൂടാതെ അൺലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൗൺലോഡ്, ഉയർന്ന നിലവാരമുള്ള ഓഡിയോ എന്നിവയും ആസ്വദിക്കാനാകും. ഈ ഓഫർ പുതിയതായി ജിയോ സാവൻ ഉപയോഗിക്കുന്നവർക്കും ജിയോയുടെ സേവനങ്ങൾ നിലവിൽ ഉപയോഗിക്കുന്നവർക്കും ലഭിക്കും. 

പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്ടിവിറ്റിയും മ്യൂസിക് സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ തന്നെ ലഭിക്കും. 28,56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ 269 , 529 , 739 രൂപകളിൽ ലഭ്യമാണ്. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക്  സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.

അടുത്തിടെയാണ് വിഐയെ പിന്നിലാക്കി ജിയോ മുന്നിലെത്തിയത്.ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച്  മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ജിയോയ്ക്ക് ലഭിച്ചു. എന്നാൽ വോഡഫോൺ ഇന്ത്യയ്ക്ക് ഈ മാസം നഷ്ടമായിരിക്കുന്നത്  12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ്.

 10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് മാർച്ചിൽ എയർടെല്ലിന് ലഭിച്ചത്. രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും എയർടെലുമാണ് മുന്നിൽ നില്ക്കുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നിട്ടുണ്ട്.  ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു.  

ശരീരമാകെ നായ്ക്കള്‍ കടിച്ചുകീറി, സമാനതകളില്ലാത്ത ആക്രമണം; നിഹാലിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

0

നിഹാലിന്റെ ശരീരമാകെ നായ്ക്കള്‍ കടിച്ച പരുക്കുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നിഹാലിന്റെ തല മുതല്‍ പാദം വരെ നായ്ക്കള്‍ കടിച്ചുകീറി. ഉണ്ടായത് സമാനതകളില്ലാത്ത ആക്രമണമാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഹാലിന്റെ കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവേറ്റു. സംഭവത്തിന് പിന്നാലെ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കളെ പിടികൂടിയത്. പടിയൂര്‍ എബിസി കേന്ദ്രത്തിലെ സംഘത്തെയാണ് മുഴപ്പിലങ്ങാട് നിയോഗിച്ചത്.

ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാല്‍. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8 45നാണ് കണ്ടെത്തിയത്.

സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഉറക്കെ നിലവിളിക്കാന്‍ പോലും കുട്ടിക്കായില്ല. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ദാരുണ സംഭവമാണെന്നും എബിസി റൂള്‍ മാറ്റണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു

കണ്ണൂരിൽ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

0

കണ്ണൂര്‍: തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു. പുലര്‍ച്ചെയാണ് സംഭവം. ഡോക്ടര്‍ അമൃത രാഗിക്കാണ് മര്‍ദനമേറ്റത്.പാറപ്രം സ്വദേശി മഹേഷ് ആണ് അക്രമാസക്തനായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു.നെഞ്ചില്‍ വേദനയുണ്ടെന്ന് മഹേഷ് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടുനോക്കിയപ്പോള്‍ ഇയാള്‍ കൈവീശി അടിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ അമൃത രാഗി പറഞ്ഞു. അസഭ്യം പറയുകയും ചെയ്തു.

ഡോക്ടറുടെ പരാതിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഓപി ബഹിഷ്‌ക്കരണമുള്‍പ്പെടെയുള്ള പ്രതിഷേധ സമരം നടത്തുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നല്‍കി.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തോടെ ഡോക്ടര്‍മാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. നിയമവും കര്‍ശനമാക്കിയിരുന്നു. അതിനിടയിലാണ് മറ്റൊരു ഡോക്ടര്‍ ആക്രമണത്തിനിരയാകുന്നത്.

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായയുടെ കടിയേറ്റ് മരിച്ചു

0

കണ്ണൂർ: കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായയുടെ കടിയേറ്റ് മരിച്ചു കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാൽ നൗഷാദ് ആണ് മരിച്ചത്. വൈകിട്ട് 5 മണിയോടെ ആണ് വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ ആണ് ചോരവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.  പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് ചോര വാർന്ന അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. 

സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു. 

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയുടെ മൃതദേഹം ജനറല്‍ ആശുപത്രി  മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ രാവില ആയിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാകുക. അതിന് ശേഷമായിരിക്കും കുട്ടിക്ക് സംഭവിച്ച പരിക്കുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാകൂ. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തുന്നത്. 

മഴയെത്തി; ബൈക്കോടിക്കുമ്പോൾ സൂക്ഷിക്കാം

0

പതുക്കെ പതുക്കെ കാലവർഷം കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ടൂ വീലർ യാത്രക്കാരെ സംബന്ധിച്ച് തീർത്തും ബുദ്ധിമുട്ടേറിയ ദിനങ്ങളാണു വരുന്നത്. കരുതലോടെ വാഹനം ഡ്രൈവ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. പലപ്പോഴും ഉൾപ്രദേശങ്ങളിലും, ഗ്രാമങ്ങളിലും ഇടറോഡുകളിലും മറ്റും ‘ചെക്കിങ്’ ഇല്ല എന്ന മുൻവിധിയിൽ ഹെൽമറ്റ് ഉപയോഗിക്കാൻ പലർക്കും മടിയാണ്. പുറകിലിരുന്ന് ഹെൽമറ്റ് പിടിച്ച് കുടുംബാംഗങ്ങളും പലപ്പോഴും സഹായിക്കുന്നു. ചിലർ പെട്രോൾ ടാങ്കിനെ ഹെൽമറ്റ് ഉപയോഗിച്ചു സംരക്ഷിക്കുന്നു. അപകടം ക്ഷണിച്ചുവരുത്തുകയാണ് ഇവിടെയെല്ലാം.

കൂടുതൽ കാഴ്ച പ്രദാനം ചെയ്യുന്ന വൃത്തിയായ പ്ലെയിൻ ഗ്ലാസോടുകൂടി കൂടിയ ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റ്, കാണാൻ ‘‘ഷോ’’ യ്ക്കു വയ്ക്കുന്ന ഹെൽമറ്റുകൾ, ഇരുണ്ട ഗ്ലാസോടു കൂടിയ ഹെൽമറ്റുകൾ എന്നിവ കണിശമായും മഴക്കാലത്ത് ഉപയോഗിക്കരുത്.

മഴക്കാലത്ത് കണ്ണിനു മുകളിൽ ഒരു കൈ പിടിച്ച് വാഹനം ഓടിക്കുന്നവരുണ്ട്. അതുപോലെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന് കുട നിവർത്തി ഡ്രൈവിങ്ങിനെ സഹായിക്കുന്നവരുമുണ്ട്. ചില അഭ്യാസികൾ ഒരു കുട കയ്യിൽ പിടിച്ചും മറ്റേ കയ്യിൽ ആക്സിലേറ്ററുമായും വാഹനം ഓടിക്കുന്നു. കാറ്റ് കൊണ്ട് കുട വശങ്ങളിലേക്കും മറ്റും ചെരിയുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റിപ്പോയി അപകടങ്ങൾ ഉണ്ടാകുന്നു.

വില കൂടിയ മൊബൈൽ ഫോണുകൾ നനഞ്ഞ് കേടായിപ്പോകും എന്ന പേടിയുള്ളതുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കില്ലെങ്കിലും പലപ്പോഴും സുരക്ഷിത സ്ഥാനങ്ങളിൽ മൊബൈൽവച്ച്, അതിൽ നിന്നും ഇയർഫോൺ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്ന ആളുകളെയും നമുക്കു കാണാം. ജീവിതകാലം മുഴുവൻ കിടപ്പിൽ തന്നെ പാട്ട് കേൾക്കേണ്ടിവരുമെന്നതിനാൽ അത്തരം ശീലങ്ങൾ ദയവായി ഒഴിവാക്കുക. ‘ബ്ളൂ ടൂത്ത്’ ഉപകരണത്തിന്റെ ഉപയോഗവും ഒഴിവാക്കാം.

മഴ തുടങ്ങുന്നതിന്നു തൊട്ടുമുൻപു ലക്ഷ്യത്തിലെത്താൻ കുതിച്ചു പായുന്ന ടൂവീലറുകളെ നിരത്തിൽ കാണാം. ഈ തത്രപ്പാടിൽ ട്രാഫിക് സിഗ്‌നലുകൾക്കും സ്പീഡ് പരിധിക്കും പ്രസക്തിയില്ല. റെയിൻകോട്ടും മറ്റും ആദ്യമേ ധരിച്ച് ഇത്തരം ധൃതിയിൽനിന്നു സ്വയം ഒഴിവാകാം. സിഗ്നലുകളിലും ജംക്‌ഷനുകളിലും മറ്റും കിടക്കുമ്പോൾ ഏറ്റവും ആദ്യം കുതിച്ചു പായുവാൻ പ്രാപ്തിയാർക്ക് എന്ന മൽസരം ടൂ വീലറുകളിൽ മിക്കവാറും നടക്കാറുണ്ട്. വാഹനം റോഡുകളിൽ ലൈൻ മാറ്റുമ്പോൾ അപകടങ്ങളുടെ സാധ്യതയും വർധിക്കുന്നു. എന്നിരുന്നാലും ബ്ലോക്കുകളിലും മറ്റും സർക്കസ് അഭ്യാസികളെപ്പോലെ ലൈൻ വെട്ടിച്ചു വെട്ടിച്ച് മുന്നേറുന്ന ഒട്ടേറെ ടൂവീലർ സാരഥികളെ കാണാം. മറ്റു വാഹനങ്ങൾ ഇവരുടെ അപ്രതീക്ഷിത നുഴഞ്ഞുകയറ്റം കാണാത്തതുകൊണ്ട് അപകടങ്ങൾ തുടർക്കഥയാകുന്നു.

ശ്രദ്ധയോടെ ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ചും മറ്റും മാത്രം ഡ്രൈവിങ് നടത്തേണ്ടതാണ്. മഴയത്ത് പൊലീസ് എം വി ഡി ചെക്കിങ് സാധ്യത കുറവാണ് എന്ന മുൻവിധിയിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നത് തീർച്ചയായും അപകടത്തിനു കാരണമാകുന്നു. ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതുകൊണ്ട് ടൂവീലർ ഡ്രൈവർമാർ രണ്ടു കയ്യും ഹാൻഡിലിൽ മുറുക്കെ പിടിച്ച് മാത്രം വാഹനം ഓടിക്കുക.

ഗട്ടറുകളും ഹംപും മറ്റും അവസാന നിമിഷം വെട്ടിച്ച് ഓടിക്കുന്നതിനേക്കാൾ എപ്പോഴും നല്ലത്, സ്പീഡ് കുറച്ച് അതിലൂടെ കയറ്റി ഇറക്കി കൊണ്ടുപോകുന്നതാണ്. വാഹനം കൈമാറി ഉപയോഗിക്കുന്നത് മഴക്കാലത്ത് പൂർണമായും ഒഴിവാക്കേണ്ടതാണ്. സൂപ്പർ ‍ബൈക്കുകളും മറ്റും ഒരു കാരണവശാലും കൂട്ടുകാർക്കു ‘കടം’ കൊടുക്കാതിരിക്കുക.

വാഹനങ്ങളും സജ്ജമാക്കുക … വാഹനത്തിന്റെ ടയർ പരിശോധിക്കുക. തെന്നിക്കിടക്കുന്ന റോഡുകളിൽ ബ്രേക്ക് ചെയ്താൽ, നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു നിൽക്കണമെങ്കിൽ ടയർ മികച്ചതാവണം. സാമ്പത്തിക ബാധ്യത മൂലം മാസങ്ങളായി മാറ്റാൻ പറ്റാത്ത ടയറുകളുമായി അപകടം ക്ഷണിച്ചു വരുത്തരുത്.

വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക. ബ്രേക്ക് ലൈനറുകൾ മാറാനുണ്ടെങ്കിൽ മാറ്റിയിടുക. മഴക്കാലത്ത് മുന്നിലെയും പിന്നിലെയും ബ്രേക്ക് ഒരുമിച്ചു പ്രയോഗിക്കുന്ന രീതിയാണ് അവലംബിക്കേണ്ടത്. വാഹനം ‘സ്കിഡ്’ ചെയ്യുന്നത് ഒരു പരിധി വരെ ഇതിലൂടെ നിയന്ത്രിക്കാം.

ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഒരു കാരണവശാലും ഉപയോഗിക്കരുത്. എതിർവശത്തെ വാഹനത്തിന്റെ ഡ്രൈവറും റോഡ് ശരിയായി കണ്ടാൽ മാത്രമേ അപകടങ്ങൾ ഒഴിവാകുകയുള്ളൂ. ഹെഡ് ലൈറ്റ് ഇടയ്ക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.

ഇൻഡിക്കേറ്ററുകൾ കൃത്യമായും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകളുടെ ആവശ്യത്തിനുശേഷം അത് ഓഫ് ചെയ്യുവാൻ നമ്മളെ ഓർമിപ്പിക്കുന്നു.

രാത്രിയിൽ മറ്റ് വാഹനങ്ങൾ ശ്രദ്ധിക്കുവാനായി ടൂ വീലേഴ്സിന്റെ ബ്രേക്ക് ലാംപിലും മറ്റുമുള്ള ‘കടന്നുകയറ്റങ്ങൾ’’ ഒഴിവാക്കേണ്ടതാണ്. ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ച് സുരക്ഷ വർധിപ്പിക്കാവുന്നതാണ്.

മുകളിൽ‌ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചും പ്രത്യേകിച്ച് മഴക്കാലത്ത് യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തിനു കുറച്ച് മുൻപേ യാത്ര ആരംഭിച്ചും കനത്ത മഴയിൽ ടൂ വീലർ യാത്ര നിർത്തിവച്ചും രാത്രിയിലെ ടൂ വീലർ യാത്രകൾ പരമാവധി ഒഴിവാക്കിയും മഴക്കാല അപകടങ്ങളിൽനിന്ന് നമുക്ക് ഒഴിഞ്ഞു മാറാം.

ഓർമ്മിക്കുക !!! ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു.

കടപ്പാട്: MVD Kerala

മരം മുറിക്കുന്നതിനിടെ വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു

0

കല്‍പ്പറ്റ: മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു. തോമാട്ടുചാല്‍ കാട്ടിക്കൊല്ലി ഇറിയാത്തുപറമ്പില്‍ രാമകൃഷ്ണെൻറയും സൗമിനിയുടെയും മകന്‍ ഷിജുവാണ് (43) മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീടിനുസമീപം മരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആതിര. മക്കൾ: ദൃശ്യ, കൃഷ്ണ.