spot_img
Thursday, November 26, 2026
Home Blog Page 690

പൂജ നടത്താൻ വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി അറസ്റ്റിൽ

0

മലപ്പുറം:എടവണ്ണയിൽ പൂജ നടത്താനെന്ന വ്യാജേന വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. എടക്കര പുല്ലഞ്ചേരി സ്വദേശി ഷിജുവിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടാകുന്ന ദുർമരണങ്ങളും അനിഷ്ടസംഭവങ്ങളും പൂജയിലൂടെ ഒഴിവാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഷിജു എടവണ്ണയിലെ കുടുംബവുമായി അടുക്കുന്നത്. ഷിജുവിന്റെ വാക്ക് വിശ്വസിച്ച വീട്ടുകാർ പൂജ നടത്താൻ തയ്യാറായി.

കഴിഞ്ഞമാസം 29ന് വീട്ടിലെത്തിയപ്പോഴായിരുന്നു പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മയോടും പ്രതി മോശമായി പെരുമാറി. ഇതോടെ പെൺകുട്ടി ചൈൽഡ് ലൈനിനും എടവണ്ണ പൊലീസിലും പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വർഷങ്ങളായി എടവണ്ണ കുന്നുമ്മലിൽ ജോലി ചെയ്‌തുവരികയാണ് ഷിജു. പ്രതിയെ മ‍ഞ്ചേരി കോടതി റിമാൻഡ് ചെയ്തു.

റോഡ് ക്യാമറയിൽ കുടുങ്ങി 49,317 പേർ; രണ്ടാം ദിവസമായ ഇന്ന് കേസുകളിൽ വർധന

0

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് ക്യാമറയിൽ നിയമലംഘനത്തിനു കുടുങ്ങിയത് അരലക്ഷത്തോളം പേർ. ക്യാമറ ദൃശ്യങ്ങൾ നോക്കി പിഴയീടാക്കാൻ തുടങ്ങിയ രണ്ടാം ദിനമായ ചൊവ്വാഴ്‌ച 49,317 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി. ചൊവ്വാഴ്‌ച അര്‍ധരാത്രി 12 മുതല്‍ വൈകിട്ട് 5 വരെയുള്ള കണക്കാണിത്.

ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്‌ തിരുവനന്തപുരത്താണ്‌– 8454. കുറവ് ആലപ്പുഴയിൽ– 1252. കൊല്ലം (6301), പത്തനംതിട്ട (1772), കോട്ടയം (2425), ഇടുക്കി (1844), എറണാകുളം (5427), തൃശൂര്‍ (4684), പാലക്കാട് (2942), മലപ്പുറം (4212), കോഴിക്കോട് (2686), വയനാട് (1531), കണ്ണൂര്‍ (3708), കാസര്‍കോട് (2079) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.ക്യാമറ പ്രവർത്തനം തുടങ്ങിയ ശേഷം കണ്ടെത്തിയ ആകെ നിയമലംഘനങ്ങൾ 80,000 കടന്നു

സുരേഷ് ഗോപിയുടെ വാഹനം കടത്തിവിട്ടില്ല; ഇടം വലം ലോറി ഓടിച്ച ഡ്രൈവർ പിടിയിൽ

0

സുരേഷ് ഗോപി (ഇടത്), അറസ്റ്റിലായ ലോറി ഡ്രൈവർ എസ്.ഭരത് (വലത്)

കൊച്ചി : മുൻ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കർ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കല്ലകുറിച്ചി പിള്ളയാർകോവിൽ തെരുവ് എസ്.ഭരതിനെയാണ് (29) അറസ്റ്റ് ചെയ്തത്. ഭരത് ഓടിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തൃശൂരിലേക്കു പോകുമ്പോൾ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു വാഹനത്തെ ക‌ടത്തിവിടാതെ തടസ്സപ്പെടുത്തിയത്. സുരേഷ് ഗോപിയുടെ ഡ്രൈവർ ലോറിയുടെ സമീപം എത്തി പലതവണ ലൈറ്റ് തെളിയിച്ചുവെങ്കിലും അപകടകരമായ രീതിയിൽ ഇടത്തോട്ടും വലത്തോട്ടും ഓടിച്ച ലോറി ഡ്രൈവർ വാഹനത്തെ കടത്തിവിടാൻ തയാറായില്ല.തുടർന്നു സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടു.

പിന്നാലെ അങ്കമാലിയിൽവച്ചു ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും ലോറിയും ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ എസ്ഐ വി.എ.സുബൈർ, സിവിൽ പൊലീസ് ഓഫിസർ ശരത് എന്നിവർ ചേർന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. ഭരതിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. ലോറി കോടതിക്കു കൈമാറി

റോഡ് ക്യാമറ പണിതുടങ്ങി; ആദ്യദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍

0

തിരുവനന്തപുരം : റോഡ് ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ ആദ്യദിനം നിയമലംഘനം വന്‍തോതില്‍ കുറഞ്ഞെന്ന് മോട്ടര്‍ വാഹനവകുപ്പിന്റെ കണക്ക്. തിങ്കളാഴ്ച പകല്‍ ക്യാമറ കണ്ടെത്തിയത് വെറും 28,891 നിയമലംഘനങ്ങള്‍ മാത്രം. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉള്‍പ്പെടെ ഏഴ് നിയമലംഘനങ്ങളാണ് ക്യാമറ പരിശോധിക്കുന്നത്.

രാവിലെ 8 മണിക്ക് തിരുവനന്തപുരം ജില്ലാ കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടറുകളിലൊന്നില്‍ വര്‍ക്കലയിലെ ക്യാമറയില്‍നിന്നുള്ള ചിത്രമെത്തി. ഹെല്‍മറ്റ് ഇല്ലാത്ത യുവാവ്. സംസ്ഥാനത്തെമ്പാടുമുള്ള റോഡ് ക്യാമറകളുടെ പിഴ ഈടാക്കല്‍ പണി അവിടെ തുടങ്ങുകയായിരുന്നു. ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലാത്തത്, മൊബൈല്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്, ഇരുചക്രവാഹനത്തില്‍ രണ്ടിലധികം പേര്‍, അനധികൃത പാര്‍ക്കിങ്, അമിതവേഗം, ട്രാഫിക് സിഗ്നല്‍ ലംഘിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് പിഴയീടാക്കുന്നത്.എന്നാല്‍ ക്യാമറ വന്ന ആദ്യദിനം തന്നെ നാട്ടുകാര്‍ നിയമംപാലിച്ചു തുടങ്ങിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയുള്ള 9 മണിക്കൂര്‍ വെറും 28,891 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച 24 മണിക്കൂറിനിടെ 1,93,000 നിയമലംഘനങ്ങളുണ്ടായിരുന്നു.തിങ്കളാഴ്ച അഞ്ച് മണിക്കുശേഷമുള്ള ലംഘനങ്ങൾ കൂടി ചേർന്നാലും ഒരു ലക്ഷം പോലും കടക്കില്ല. അതായത് ഒറ്റദിവസം കൊണ്ട് പകുതിയിലധികം നിയമലംഘനം കുറഞ്ഞെന്നാണ് കണക്ക്. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍. മലപ്പുറം, പാലക്കാട്, കാസര്‍കോട്, വയനാട് ജില്ലകളിലാണ് കുറവ്.

കണ്ണൂർ നഗരമധ്യത്തിൽ ലോറി ഡ്രൈവർ കുത്തേറ്റ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

0

കണ്ണൂർ: നഗരമധ്യത്തിൽ കുത്തേറ്റ ലോറി ഡ്രൈവർ മരിച്ചു കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്‍റോയാണ് (39) മരിച്ചത്.

സ്റ്റേഡിയത്തിനുസമീപം നിർത്തിയിട്ട ലോറിയിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അക്രമം. സംഭവത്തിൽ രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പാതിരപ്പറ്റ കിളിയാറ്റുമ്മൽ ഹൗസിൽ അൽത്താഫ് (36), കാഞ്ഞങ്ങാട് സബ് ജയിൽ റോഡിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കതിരൂർ വേറ്റുമ്മൽ സ്വദേശി രയരോത്ത് ഹൗസിൽ ഷബീർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വിവിധ ജില്ലകളിൽ വധശ്രമം, മോഷണം, കഞ്ചാവ് കേസുകളിൽ പ്രതികളാണ്. എട്ടിലധികം കേസുകളിൽ പ്രതിയായ അൽത്താഫ് നാലുമാസം മുമ്പാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഇറങ്ങിയത്

ഞായറാഴ്ച രാത്രി വൈകി ​എറണാകുളത്തുനിന്ന് കണ്ണൂരിൽ ഇറക്കാൻ കമ്പിയുമായി ലോറിയിലെത്തിയ ജിന്റോ സ്റ്റേഡിയത്തിനുസമീപം രാത്രി ലോറികൾ നിർത്തിയിടുന്ന സ്ഥലത്ത് വണ്ടിനിർത്തി വിശ്രമിക്കുകയായിരുന്നു. രാത്രി കണ്ണൂരിലെത്തിയ പ്രതികൾ പിടിച്ചുപറി ലക്ഷ്യമിട്ടാണ് ജിന്റോയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിരോധിക്കാൻ ശ്രമിച്ചതോടെ കത്തി ഉപ​യോഗിച്ച് കാലിൽ കുത്തി. കാബിനുള്ളില്‍ പിടിവലിയുണ്ടായതിന്‍റെ ലക്ഷണമുണ്ട്. സംഭവസമയത്ത് ലോറിയിൽ ജിന്റോ തനിച്ചായിരുന്നു. കാലിന്റെ പിറകുവശത്ത് കുത്തേറ്റതിനെത്തുടർന്ന് പ്രാണരക്ഷാർഥം പൊലീസ് സ്റ്റേഷൻ ഭാഗത്തേക്ക് ഇറങ്ങിയോടിയ ജിന്റോ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനുസമീപം കുഴഞ്ഞുവീണു. വഴിയരികിലായതിനാൽ ആരുടെയും ശ്രദ്ധയിൽപെട്ടില്ല. ഏറെനേരം കഴിഞ്ഞ് ഇതുവഴി പോയ യാത്രക്കാര്‍ വിളിച്ചറിയിച്ച പ്രകാരം പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷസേനയുടെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രക്തം വാർന്ന് മരിച്ചിരുന്നു

കാലിലെ ഞരമ്പിനേറ്റ പരിക്കാണ് മരണകാരണമായി കരുതുന്നത്. ശരീരത്തിൽ ക്ഷതമേറ്റ പാടുകളുമുണ്ട്. കുത്തിയവരെ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച ശേഷം ടൗൺ ഇൻസ്​പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയശേഷമാണ് പ്രതികളെ പിടികൂടിയത്.മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച രാവിലെ 11ന് പൂളക്കുറ്റി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പൂളക്കുറ്റി വടക്കേത്ത് പരേതനായ ദേവസ്യ (ബേബി) -ഗ്രേസി ദമ്പതികളുടെ മകനാണ് ജിന്റോ. 20 വർഷമായി പൂളക്കുറ്റിയിൽ സ്വകാര്യ ബസിലും ലോറിയിലും ജീപ്പിലും ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.ഭാര്യ: ലിഡിയ പുല്ലുരാംപാറ വട്ടപ്പറമ്പിൽ കുടുംബാഗം. (പെയിൻ്റർ പോളിൻ്റെ മകൾ).മകൻ: ഡേവിസ്. സഹോദരങ്ങൾ: വി.ഡി. ബിന്റോ (ആർ.എസ്.പി യുനൈറ്റഡ് സംസ്ഥാന ജനറൽ സെക്രട്ടറി), വിജി, ജിജി സംസ്ക്കാരം നാളെ (06-06-2023- ചൊവ്വ) രാവിലെ 11:00-മണിക്ക് പൂളക്കുറ്റി പള്ളിയിൽ.

കാമുകിയുടെ സഹായത്തിൽ ഭർത്താവിനെ കൊലപ്പെടുത്തുകയുംപിന്നീട് കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു

0

മലപ്പുറം: ഒപ്പം ചേർന്ന് കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും അതേ കാമുകിയെയും പിന്നീട് കൊല ചെയ്യുകയും കേസിലെ പ്രതി മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്‌പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലിരിക്കേയാണ് ഇന്ന് മരിച്ചത്.

മത്സ്യത്തൊഴിലാളിയും, കാമുകി സൗജത്തിന്റെ ഭർത്താവുമായിരുന്ന താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ 2018 -ലാണ് ബഷീർ കൊലപ്പെടുത്തിയത്. കുട്ടിക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.പുലർച്ചെ വീടിനുള്ളിൽ നടന്ന കൊലപാതകം അറിഞ്ഞില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യ സൗജത്ത് പൊലീസിനോട് പറഞ്ഞത്.

ഇതിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യം തെളിഞ്ഞത്. കാമുകൻ അബ്ദുൾ ബഷീറാണ് സവാദിനെ തലക്കടിച്ച് അബോധാവസ്ഥയിലാക്കിയതെന്ന് സൗജത്ത് പൊലീസിനോട് വെളിപ്പെടുത്തി. കൂടെ കിടന്നുറങ്ങിയിരുന്ന മകൾ ശബ്ദം കേട്ട് നിലവിളിച്ചപ്പോൾ കുട്ടിയെ മുറിക്കുള്ളിലാക്കി കത്തിയെടുത്ത് കഴുത്തറത്ത് മരണം സൗജത്ത് ഉറപ്പിച്ചു. വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയിൽ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്.

ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിലും ഇയാൾക്കെതിരെ പ്രചാരമുണ്ടായതോടെ പിടിച്ചുനിൽക്കാനാകാതെ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. സൗജത്തും കേസിൽ പ്രതിയായിരുന്നു.

പിന്നീട് റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയ ശേഷം ഇരുവരും കൊണ്ടോട്ടി പുളിക്കലിലെ വലിയപറമ്പിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചു വരവേ ക്വാർട്ടേഴ്‌സിൽ എത്തി സൗജത്തിനെ കൊലപ്പെടുത്തിയത്. കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. അന്ന് ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു

കോഴിക്കോട്ട് ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം; മഹാരാഷ്ട്രക്കാരനായ ഇരുപതുകാരൻ പിടിയിൽ

0

കോഴിക്കോട്: വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ തീവയ്പു ശ്രമം. കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് അതിനു തീ കൊടുക്കാൻ ശ്രമിച്ചതായാണ് പറയുന്നത്.മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ(20) പിടികൂടിയതായി റെയിൽവേ പൊലീസ് അറിയിച്ചു.

യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം

‘ മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ പിടിച്ചുനിർത്താൻ തലച്ചോറിന് കഴിയില്ല’; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

0

തിരുവനന്തപുരം: രാത്രിയിലും പുലർച്ചെയുമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരളാ പോലീസ്. നിങ്ങൾ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ലെന്ന് പേലീസ് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണെന്നും ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കണമെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രകാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു.

വാഹനങ്ങൾ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറിൽ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളിൽ തിരിച്ചെത്തി അത് വാഹനത്തിൽ പ്രവർത്തിച്ച് റോഡിൽ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങൾ ഒരു സെക്കന്റിൽ പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല.

തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം നിർബന്ധമായും 10 മിനിറ്റ് എങ്കിലും വിശ്രമിക്കുക.

നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക.

യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും.

പൂർണ ആരോഗ്യവാണെങ്കിൽ മാത്രം വാഹനം ഓടിക്കാവു.

രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.

രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ.

യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.

വാഹനം ഓടിക്കുമ്പോൾ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.

ക്ഷമയോടു കൂടി വാഹനം ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

#keralapolice

ഇന്നലെ സുധി പറഞ്ഞ ആഗ്രഹം; നോവായി അവസാന സെൽഫി, പങ്കുവച്ച് ടിനി

0

കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നത്. സുധിക്കൊപ്പം എടുത്ത അവാസന സെൽഫിയാണ് ടിനി പങ്കുവച്ചിരിക്കുന്നത്.

“ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു …ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ ..ആദരാഞ്ജലികൾ മുത്തേ”, എന്നാണ് ടിനി ടോം ഫോട്ടോയ്ക്ക് ഒപ്പം കുറിച്ചത്.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആണ് കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം നടന്നത്. കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,

ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ പറഞ്ഞു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചതെന്നും ദൃക്സാക്ഷി പറഞ്ഞു.

എഐ ക്യാമറ: റോഡിലെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ

0

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി, ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. നഗര- ഗ്രാമ വ്യത്യസമില്ലാതെയാണ് എഐ ക്യാമറകൾ സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഈ മാസം 20 മുതൽ പിഴയീടാക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇത് വീണ്ടും ജൂൺ 5 ലേക്ക് മാറ്റുകയായിരുന്നു. മെയ് അഞ്ച് മുതലാണ് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. രാവിലെ എട്ട് മണി മുതലുള്ള എല്ലാ നിയമലംഘനങ്ങൾക്കും പിഴ ചുമത്തും. കേന്ദ്ര നിർദ്ദേശം വരും വരെ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. രാത്രി കാല ദൃശ്യങ്ങൾ അടക്കം പകർത്താനാകുന്ന 692 ക്യാമറകളാണ് സജ്ജമായിട്ടുള്ളത്. 34 ക്യാമറകൾ കൂടി ഉടൻ സജ്ജമാകും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും. തുടക്കത്തിൽ ദിവസം 25,000 പേര്‍ക്ക് നോട്ടീസ് അയക്കും

ആദ്യഘട്ടത്തിൽ പിഴ ഈ നിയമലംഘനങ്ങൾക്ക്:

∙ ഹെൽമറ്റ് ഇല്ലെങ്കിൽ: പിഴ 500 രൂപ (4 വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധം) ∙ സീറ്റ് ബെൽറ്റ് എന്നിവ ഇല്ലെങ്കിൽ: 500 രൂപ (ഡ്രൈവർക്കു പുറമേ മുൻസീറ്റിലുള്ളയാൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം) ∙ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ: 2000 രൂപ ∙ റെഡ് സിഗ്‌നൽ മുറിച്ചു കടന്നാൽ: പിഴ കോടതി വിധിക്കും. ∙ ഇരുചക്രവാഹനങ്ങളിൽ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ (മൂന്നാമത്തെയാൾ 12 വയസ്സിന് താഴെയുള്ള കുട്ടിയാണെങ്കിൽ തൽക്കാലം പിഴ ഇല്ല) ∙ അമിതവേഗം: 1500 രൂപ അപകടകരമായ പാർക്കിങ്: 250 രൂപ