spot_img
Sunday, September 20, 2026
Home Blog Page 745

പെൻഡ്രൈവുകളെ സൂക്ഷിക്കുക; സൈബർ തട്ടിപ്പുകാർക്ക് പുതിയ ആയുധം

0

പെൻഡ്രൈവുകൾ ഉപയോഗിച്ച് കംപ്യൂട്ടർ ഹാക്ക് ചെയ്യുന്ന സംഘങ്ങൾക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററാണ് രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അപരിചിതർ കൊണ്ടുവരുന്ന പെൻഡ്രൈവുകൾ സ്വന്തം കംപ്യൂട്ടറിൽ ഉപയോഗിക്കുമ്പോൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം സൈബർ തട്ടിപ്പ് വ്യാപകമാകാനുള്ള സാധ്യതയും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അപകടകാരികളായ പെൻഡ്രൈവുകൾ പലവഴിക്ക് എത്താമെന്നാണ് മുന്നറിയിപ്പ്.

ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പേരിലോ സമ്മാനമായോ സർക്കാർ ഓഫീസുകളുടെ പേരിലോ ഇതു വരാം. അപരിചിതർ വഴിയോ ഓഫീസിലെ ആളുകൾ വഴിയോ ഇവയെത്താം.ഇത്തരം പെൻഡ്രൈവുകൾ കംപ്യൂട്ടറിൽ കണക്ട് ചെയ്യുന്നതോടെ പലതരം പ്രശ്നങ്ങളുണ്ടാകാം. കംപ്യൂട്ടർ ഹാക്ക് ചെയ്ത് മറ്റൊരു സ്ഥലത്തുനിന്ന് ഇതിലെ ഫയലുകളും മറ്റും പരിശോധിക്കാനാകും. കംപ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളെല്ലാം തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കാനാകും.

മാത്രമല്ല, വൈദ്യുതി അമിതമായി പ്രവഹിപ്പിച്ച് കംപ്യൂട്ടറിന്റെ ഭാഗങ്ങൾ നശിപ്പിക്കാനുമാകും.ഇത്തരം ചതികളിൽ വീഴാതിരിക്കാനുള്ള മാർഗങ്ങളും ഈ മുന്നറിയിപ്പിൽ പറയുന്നുണ്ട്. അറിയാത്ത വഴികളിലൂടെ വരുന്ന പെൻഡ്രൈവുകൾ കംപ്യൂട്ടറിൽ കണക്ട് ചെയ്യരുത്. പെൻഡ്രൈവുകൾ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിച്ചുതുടങ്ങുന്ന പ്രോഗ്രാമുകളെ വിലക്കണം. ജീവനക്കാരെ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം.

സോഫ്റ്റ്വേറുകൾ സമയാസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യണമെന്നും ഇതിൽ പറയുന്നു.സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിൽനിന്നുള്ള നിർദേശങ്ങൾ എല്ലാ ജില്ലാ പോലീസ് മേധാവികളും പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിക്കഴിഞ്ഞു

അങ്കണവാടിയും സ്കൂളുകളും തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നതിൽ കൂടുതൽ ചർച്ച, ഇന്ന് ഉന്നതതലയോഗം

0

കൊവി‍ഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയിൽ മാറ്റമുണ്ടാകില്ല.

1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക.

നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ- ഓൺലൈൻ ക്ലാസുകളും ശക്തിപ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.ക്സാസുകൾ വൈകിട്ട് വരെയാക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമാകും തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഇന്ന് ഉന്നതതലയോഗം ചേർന്ന ശേഷം, ചൊവ്വാഴ്ച്ച അധ്യാപകസംഘടനകളുമായും സർക്കാർ ചർച്ച നടത്തും. മുഴുവൻ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമേ മുഴുവൻ കുട്ടികളെയും ഒരുമിച്ച് സ്കൂളിലെത്തിക്കുന്നതിനുള്ള തീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികളും തുറക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവർത്തിക്കാൻ വനിത ശിശുവികസന വകുപ്പാണ് തീരുമാനമെടുത്തത്. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പുതിയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ ആരംഭിച്ചു.

0

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 ആരംഭിച്ചു.

ഇത് നേരത്തെ അനുവദിച്ച 155260 എന്ന നമ്പറിന് പകരം ഘട്ടം ഘട്ടമായി മാറുന്നതാണ് .പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് പുതിയ സൈബർ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.

#keralapolice

ബജാജ് ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

0

ബജാജിനെ ഇന്ത്യൻ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുൽ ബജാജ് (83) അന്തരിച്ചു.

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 1938-ൽ കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്.

ബജാജ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുൽ ബജാജ്. 2001-ൽ അദ്ദേഹത്തെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതൽ 2012 വരെയുള്ള കാലയളവിൽ അദ്ദേഹം രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രിൽ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാൽ, ബജാജ് ഓട്ടോയുടെ മറ്റ് പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കൃത്യമായ മേൽനോട്ടത്തിലായിരുന്നു

കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി  കണ്ടെത്തി

0

`

 കുറ്റിപ്പുറത്ത് ലഹരി നിര്‍മ്മാണ ഫാക്ടറി  കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കള്‍ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

എടച്ചലത്തിനടുത്ത കുന്നുംപുറത്തെ കെട്ടിടത്തിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ പുകയില ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ കയറ്റുമ്പോള്‍ നാട്ടുകാര്‍ സംഘടിച്ചെി പൊലീസിനെ അറിയിക്കുകയായിരുന്നു.

 40 ചാക്ക് ഹാന്‍സും ലഹരിവസ്തുക്കളുമാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. 

എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്. ഇവിടേക്ക് എത്തിയ പുകയില നാട്ടുകാര്‍ തടഞ്ഞിരുന്നു. പൊലീസ് എത്തി ഫാക്ടറി സീല്‍ ചെയ്തു. നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ വൈകാതെ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.

കരിപ്പൂരില്‍ യാത്രക്കാരനില്‍നിന്ന് 1.845 കിലോ സ്വര്‍ണമിശ്രിതം പിടികൂടി

0

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം   വഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ(ഉദത്)  മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം  പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഐ.എക്‌സ് 356 വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടു പാക്കറ്റുകളായി സ്വര്‍ണമിശ്രിതം  ഒളിപ്പിച്ചിരുന്നത്.

വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ ഇതിനു ഏകദേശം 78 ലക്ഷത്തിലധികം രൂപ വിലവരും. സംഭവത്തെ കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. ജോയിന്റ് കമ്മീഷണര്‍ മനീഷ് വിജയ്, അസി. കമ്മീഷണര്‍ സിനോയ് കെ. മാത്യു എന്നിവരുടെ നിര്‍ദേശ പ്രകാരം സൂപ്രണ്ടുമാരായ ബഷീര്‍ അഹമ്മദ്, എം. പ്രകാശ് എം, ഇന്‍സ്‌പെക്ടര്‍മാരായ എം. പ്രതീഷ്, കപില്‍ സുരിര, ഹെഡ് ഹവില്‍ദാര്‍ എം. സന്തോഷ് കുമാര്‍ എന്നിവരാണ് സ്വര്‍ണം കണ്ടെടുത്തത്.

കൂടുതല്‍ സ്മാര്‍ട്ടാവാൻ യൂട്യൂബ്, ക്രിയേറ്റേഴ്‌സിന് പണം സമ്പാദിക്കാനുള്ള കൂടുതൽ വഴികളും

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിന് കൂടുതല്‍ പണം സമ്പാദിക്കാനും അവരുടെ റീച്ച് വര്‍ദ്ധിപ്പിക്കാനും പുതിയ വഴികളുമായി യുട്യൂബ്. ആളുകള്‍ ഷോര്‍ട്ട്-ഫോം ഉള്ളടക്കം കാണാന്‍ ഇഷ്ടപ്പെടുന്നുവെന്നും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ സ്രഷ്ടാക്കള്‍ക്ക് അവസരം നല്‍കുന്നതിന് മികച്ച ടൂളുകള്‍ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറയുന്നു. ഹ്രസ്വ വീഡിയോ ടിക്ക്‌ടോക്കില്‍ നിന്ന് പകര്‍ത്തിയ ആശയമാണ്, എന്നാല്‍ യുട്യൂബില്‍ ഇത് നന്നായി പ്രവര്‍ത്തിക്കുന്നു.

 നിരവധി ഉള്ളടക്ക സ്രഷ്ടാക്കള്‍ അവരുടെ ഏറ്റവും പുതിയ ഉള്ളടക്കത്തിന്റെ സ്നിപ്പെറ്റുകള്‍ റിലീസ് ചെയ്യുന്നതിനായി രണ്ടാമത്തെ ഷോര്‍ട്‌സ് ചാനല്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷോര്‍ട്ട്സിനായി പുതിയ വീഡിയോ ഇഫക്റ്റുകളും എഡിറ്റിംഗ് ടൂളുകളും ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. അതിനാല്‍, സ്രഷ്ടാക്കള്‍ക്ക് ഉടന്‍ തന്നെ മികച്ച ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാനാകും.

ഒരു ഷോര്‍ട്ട് സൃഷ്ടിച്ച് വ്യക്തിഗത അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള വിധവും അവതരിപ്പിക്കും. ഈ സവിശേഷത ഇന്‍സ്റ്റാഗ്രാമിന്റെ ‘റീല്‍സ് വിഷ്വല്‍ റിപ്ലൈസ്’ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് സമാനമാണ്. നിങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു റീലില്‍ ഒരു ഉപയോക്താവ് കമന്റ് ചെയ്താല്‍, ആ വ്യക്തിക്ക് വീഡിയോ സഹിതം മറുപടി നല്‍കാം.

ഇതുകൂടാതെ, ഷോര്‍ട്ട്സില്‍ നിന്ന് ധനസമ്പാദനം നടത്താന്‍ സ്രഷ്ടാക്കള്‍ക്ക് പുതിയ വഴികള്‍ ഉടന്‍ ചേര്‍ക്കുമെന്ന് യുട്യൂബില്‍ അതിന്റെ ഏറ്റവും പുതിയ ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിച്ചു. അവയിലൊന്ന് ബ്രാന്‍ഡ് കണക്ട് വഴി ബ്രാന്‍ഡഡ് ഉള്ളടക്കം നിര്‍മ്മിക്കുന്നതിനുള്ള ഒരു മാര്‍ഗം ഉള്‍ക്കൊള്ളുന്നു. ഇത് സൂപ്പര്‍ ചാറ്റിനെ ഷോര്‍ട്‌സിലേക്ക് സമന്വയിപ്പിക്കുകയും ഒരു ഷോര്‍ട്ടില്‍ നിന്ന് ഷോപ്പ് ചെയ്യാനുള്ള കഴിവ് കൊണ്ടുവരികയും ചെയ്യും. ഷോപ്പിംഗ് വീഡിയോകളും തത്സമയ ഷോപ്പിംഗും കൂടാതെ, യുട്യൂബിലേക്ക് ഷോപ്പിംഗ് ഉള്‍പ്പെടുത്തുന്നതിനുള്ള കൂടുതല്‍ വഴികള്‍ നോക്കുകയാണെന്നും കമ്പനി അറിയിച്ചു.

കൂടാതെ, ഈ വര്‍ഷം, സ്രഷ്ടാക്കളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത പുറത്തിറക്കാനും പ്ലാറ്റ്ഫോം പദ്ധതിയിടുന്നു, ഇത് അടിസ്ഥാനപരമായി ഇന്ററാക്ടിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. സ്ഥിരം ഉപയോക്താക്കള്‍ ഉടന്‍ തന്നെ പ്ലാറ്റ്ഫോമില്‍ ‘ഗിഫ്റ്റഡ്’ എന്ന ഫീച്ചര്‍ കാണാന്‍ തുടങ്ങും. ലൈവ് സ്ട്രീമിലെ മറ്റൊരു കാഴ്ചക്കാരന് ഒരു ചാനല്‍ അംഗത്വം വാങ്ങാനുള്ള കഴിവ് ഇത് ചേര്‍ക്കും. ഈ ഫീച്ചര്‍ ഇപ്പോഴും പരീക്ഷിക്കുന്നുണ്ടെന്നും വരും മാസങ്ങളില്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും പറയുന്നു.

കോവിഡ് സാഹചര്യത്തിൽ ഉത്‌സവങ്ങൾക്ക് മാർഗനിർദ്ദേശമായി

0

സംസ്ഥാനത്ത് കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ മതപരമായ ഉത്‌സവങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുപ്പിച്ചു. ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെയുള്ള എല്ലാ മതപരമായ ഉത്‌സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.

ആറ്റുകാൽ പൊങ്കാലയ്ക്ക് മുൻവർഷത്തെപ്പോലെ വീടുകളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തണം. റോഡുകളിൽ പൊങ്കാല അനുവദിക്കില്ല.


72 മണിക്കൂറിൽ എടുത്ത ആർ. ടി. പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിൽ താഴെയുള്ള  കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കാം.


പങ്കെടുക്കുന്നവരെല്ലാം മുഴുവൻ സമയവും മാസ്‌ക്ക് ധരിച്ചിരിക്കണം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യരുത്. പൊതുപരിപാടികളുടെ സംഘാടകർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

സർവകലാശാല അറിയിപ്പുകൾ

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജുകളില്‍ 15 മുതല്‍ 21 വരെ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള ലോ കോളേജുകളില്‍ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയ്‌നിംഗ് കോളേജുകളിലെയും 2017 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 26-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 31-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. ന്യൂമറിക് രജിസ്റ്റര്‍ നമ്പറിലുള്ളവര്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം. ഓരോ സെമസ്റ്ററിനും 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യത്തെ 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയും പരമാവധി 15000 രൂപയുമാണ് പരീക്ഷാ ഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

📚 പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, ഫിലോസഫി നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം 23, 25 തീയതികള്‍ വരെ അപേക്ഷിക്കാം.

പ്രീവിയസ് ഇയര്‍, ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഫിലോസഫി മെയ് 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 25 വരെ അപേക്ഷിക്കാം.

📚 പരീക്ഷ

ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ബി.പി.എഡ്. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 22-നും തുടങ്ങും.

ബി.എച്ച്.എം. ഏപ്രില്‍ 2021 മൂന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-നും ഒന്നാം വര്‍ഷ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

ഗവണ്‍മെന്റ് ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ഇന്‍ ആര്‍ട് ഹിസ്റ്ററി ആന്റ് വിഷ്വല്‍ സ്റ്റഡീസ് ഏപ്രില്‍ 2021 പരീക്ഷകള്‍ 22-ന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.

📚 പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്ര പഠന വിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 18, 21 തീയതികളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്

📚 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷാ പട്ടിക

ഒന്നാം സെമസ്റ്റര്‍ എം.സി.എ., എം.സി.എ. ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കൊപ്പം 14-ന് തുടങ്ങും

മാസ് എന്‍റ്രി, റോയല്‍ ബ്ലൂ സ്യൂട്ടും കൂളിം​ഗ് ​ഗ്ലാസും, സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി മുഹമ്മദ് റിയാസ് ദുബായില്‍

ദുബായ്: സ്റ്റൈലിഷ് ലുക്കില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് ദുബായില്‍.

സ്യൂട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് എക്സപോ വേദിയിലെത്തിയ മന്ത്രിയുടെ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. വിനോദസഞ്ചാര വകുപ്പിന്‍റെ നേട്ടങ്ങളും പദ്ധതികളും അവതരിപ്പിക്കാന്‍ ദുബൈ എക്സപോ വേദിയിലെത്തിയ ടൂറിസം മന്ത്രി വേഷവിധാനവും ഒട്ടും കുറച്ചില്ല.

റോയല്‍ ബ്ലൂ സ്യൂട്ടിനു പുറമേ കൂളിംഗ് ഗ്ലാസും ധരിച്ച് മാസ് എന്‍റ്രി. മന്ത്രി പിഎ മുഹമ്മദ് റിയാസ് തന്നെയാണ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകള്‍ പങ്കുവച്ചത്.

മന്ത്രിയെ പതിവിൽനിന്ന് വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ട്രോളിയവരും കുറവല്ല.മിനിസ്റ്റര്‍ ബ്രോ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യക്കു പുറമേ യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ എക്സപോ വേദിയിലെത്തിയ മലയാളികളും കൂടിയയാപ്പോള്‍ പുതിയമുഖം വൈറലായി. യുഎഇ മന്ത്രിമാരും നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകള്‍ കണക്കിലെടുത്തായിരുന്നു വേഷമാറ്റെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഈമാസം ആദ്യം ദുബൈയിലെത്തിയ മുഖ്യമന്ത്രിയുടെ പുത്തന്‍ ലുക്കും സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും ഏറ്റെുത്തിരുന്നു.