spot_img
Sunday, September 20, 2026
Home Blog Page 746

സിനിമയിൽ വാഗാദാനം നൽകി യുവതിയുടെ സ്വർണ്ണാഭരണം കൈക്കലാക്കി കടന്ന യുവാവ് അറസ്റ്റിൽ

0

സിനിമയിലഭിനയിപ്പിക്കാമെന്നും ജോലിതരാമെന്നും ഒരു കോടി രൂപ തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന കൈചെയ്യിൻ വാങ്ങി കടന്നുകളഞ്ഞ കുറ്റിപ്പുറം, ബംഗ്ളാംകുന്നിൽ, മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (47)എന്നയാളെയാണ് ടൌൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്.

തൃശൂർ കെ.എസ്.ആർ. ടി.സി സ്റ്റാൻറിൽ വെച്ചാണ് പ്രതി യുവതിയെ പരിചയപെടുന്നത് ബിസിനസ്സുകാരനും, സിനിമാ നിർമ്മാതാവുമാണെന്ന് സ്വയം പരിചയപെടുത്തിയ യുവതിക്ക് സിനിമയിൽ അവസരവും ജോലിയും നിരവധി വാഗ്ദാനങ്ങളും നൽകി വിശ്വസിപ്പിച്ച് യുവതിയുടെ കൈചെയ്യിൻ കൈവശപെടുത്തുകയായിരുന്നു.

യുവതിക്ക് വ്യാജപേരും വിലാസവുമാണ് പ്രതി നൽകിയിരുന്നത്. പ്രതി രാത്രി മാത്രമാണ് മൊബൈൽ ഉപയോഗിച്ചിരുന്നത്. പ്രതി പിന്നീട് യുവതിയെ വിളിക്കാതെയാുമായി. ചതിമനസ്സിലാക്കിയ യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കൊടുത്ത പരാതിയിൽ കേസ്സെടുത്ത് അന്വേഷിച്ചതിൽ യുവാവിൻെറ ഫോൺ നമ്പർ പ്രകാരം പ്രതിയുടെ വീട്ടിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ മോഹന വാഗ്ദാനത്തിൽ നിരവധി സ്ത്രീകളാണ് വഞ്ചിക്കപെട്ടിരിക്കുന്നതെന്നും. നിരവധി പേരിൽ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിട്ടുണ്ടെന്നും, വെളിവായിട്ടുണ്ടെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു.ഇൻസ്പെക്ടർ പി. ലാൽകുമാറിൻെറ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിൽ സബ് ഇൻസ്പെക്ടർ ഗീതുമോൾ എസ്. സിവിൽപോലീസ് ഓഫീസർമാരായ ദുർഗ്ഗാലക്ഷ്മി, ഹരീഷ്കുമാർ പി. ദീപക് വി.ബി, നിജിത എന്നിവരും ഉണ്ടായിരുന്നു.

പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെ കൊലയാളി; അഞ്ചാം നാള്‍ കുടുക്കി പോലീസ്

0

തിരുവനന്തപുരം: നാടിനെ നടുക്കിയ അമ്പലംമുക്ക് കൊലപാതകക്കേസിലെ പ്രതിയെ തപ്പി പോലീസ് നാടുചുറ്റുമ്പോൾ, കൊലയാളി തൊട്ടടുത്തുതന്നെയിരുന്ന് പോലീസിനെ നിരീക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പേരൂർക്കട പോലീസ് സ്റ്റേഷന് എതിർവശത്തെ ചായക്കടയിൽ തൊഴിലാളിയായിരുന്നു പ്രതി രാജേന്ദ്രൻ. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ രണ്ടുദിവസം മുൻപാണ് ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്.കൊലപാതകം നടന്ന ഞായറാഴ്ച രാത്രിതന്നെ ഇയാൾ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടയ്ക്കു തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കു പോയി.

ജോലിചെയ്തിരുന്ന കുമാർ ടീ സ്റ്റാളിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകൾനിലയിലായിരുന്നു ഇയാൾ ഉൾപ്പെടെയുള്ള ജോലിക്കാരുടെ താമസം. ഇവിടെനിന്നു നോക്കിയാൽ പേരൂർക്കട പോലീസ് സ്റ്റേഷൻ വ്യക്തമായി കാണാം. തിങ്കളാഴ്ച തമിഴ്നാട്ടിലെ കാവൽകിണറിലേക്ക് പോയ രാജേന്ദ്രൻ തൊട്ടടുത്ത ദിവസം പേരൂർക്കടയിൽ തിരിച്ചെത്തി.രാവിലെ കടയിലെത്തിയ ഇയാൾ അടുക്കളയിലെ ചിരവ ഉപയോഗിച്ച് കൈയിൽ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്.തുടർന്ന് ചായക്കട ഉടമയായ കുമാറിനെ വിളിച്ച് തേങ്ങ ചിരകുന്നതിനിടെ പരിക്കുപറ്റിയെന്നും തന്നെ ആശുപത്രിയിൽകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു.ഉടമ ഇയാളുമായി പേരൂർക്കട ആശുപത്രിയിൽ പോവുകയും കൈ തുന്നിക്കെട്ടിക്കുകയും ചെയ്തു. ഇതു നടന്ന ചൊവ്വാഴ്ചയാണ് പോലീസ് കൊലയാളിയുടെ സി.സി.ടി.വി. ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവിടുന്നത്. ഇതോടെ ഇയാൾ വീണ്ടും കാവൽകിണറിലേക്കു കടന്നു.

മരണത്തിലെത്തിച്ചത് വിനിത ഭർത്താവിന്റെ ഓർമയ്ക്കായി സൂക്ഷിച്ച മാല.

ഭർത്താവ് സെന്തിൽകുമാറിന്റെ പേരിനെ സൂചിപ്പിക്കുന്ന എസ്.കെ. എന്ന രണ്ടക്ഷരം ലോക്കറ്റിൽ പതിപ്പിച്ച മാല നിധിപോലെയാണ് വിനിത സൂക്ഷിച്ചിരുന്നത്. ഭർത്താവിന്റെ ഓർമയ്ക്കായി കഴുത്തിൽ അണിഞ്ഞിരുന്ന ഈ മാല ആരു പറഞ്ഞാലും വിനിത ഊരി മാറ്റാറില്ലായിരുന്നു. ഒടുവിൽ നാലരപ്പവന്റെ ഈ മാലയാണ് വിനിതയുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായതും. സംഭവദിവസം മറ്റൊരു യുവതിയുടെ മാല കവരാനായിരുന്നു പ്രതി രാജേന്ദ്രന്റെ ശ്രമം.

അമ്പലംമുക്ക്-കുറവൻകോണം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടർന്നു. ഈ സമയം ചെടികൾ നനയ്ക്കുകയായിരുന്ന വിനിതയെയും കഴുത്തിലെ മാലയും രാജേന്ദ്രൻ ശ്രദ്ധിച്ചിരുന്നു. അനിയൻ ലെയിൻ കഴിഞ്ഞതോടെ വളവിൽ വെച്ച് മുന്നിൽ പോയ യുവതി കൺമുന്നിൽ നിന്നും മറഞ്ഞു. അതോടെ തിരികെ വന്ന രാജേന്ദ്രൻ വിനിത നിൽക്കുന്ന കടയിലെത്തി. ചെടിച്ചട്ടികളുടെ വിലയെക്കുറിച്ച് വിനിതയോടു ചോദിച്ചു.ഇതിനിടയിൽ വിനിതയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

ഇതു തടയുന്നതിനിടയിലാണ് രാജേന്ദ്രന്റെ ഉള്ളിലുണ്ടായിരുന്ന ക്രൂരത കത്തിയുടെ രൂപത്തിൽ വിനിതയുടെ കഴുത്തിലാഴ്ന്നിറങ്ങിയത്. തുടരെയുള്ള കുത്തേറ്റ് ഒന്നു കരയാൻ പോലും വിനിതയ്ക്കായില്ല. മരണം ഉറപ്പാക്കിയ ശേഷം കൈയിലുണ്ടായ മുറിവിലെ ചോര രാജേന്ദ്രൻ കഴുകി വൃത്തിയാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്.ഞായറാഴ്ച സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ സുനിതയാണ് ചെടികൾ നനയ്ക്കാൻ വരേണ്ടിയിരുന്നത്. സുനിതയ്ക്കു പെട്ടെന്നുണ്ടായിരുന്ന അസൗകര്യം കാരണമാണ് പകരമായി വിനിതയെത്തിയത്. ഇനിയൊരിക്കലും പകരം വരാനാകാത്ത വിധം വിനിതയുടെ ആ യാത്ര അന്ത്യയാത്രയായി മാറുകയും ചെയ്തു. പിടിയിലായ പ്രതി മാല പണയം വെച്ച സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച് പോലീസിനോടു പറഞ്ഞു. ഇതേത്തുടർന്ന് പേരൂർക്കട എസ്.ഐ. സന്ദീപ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി മാല കണ്ടെടുത്തു.

ഇന്നലെ വരെ വെറും രേഖാചിത്രമായിരുന്നു അക്ഷയ്ക്കും അനന്യക്കും ആ മുഖം. എന്നാലിന്ന് അത് ഹൃദയത്തിൽ തറച്ച ഒരു കാരമുള്ളാണ്. അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമിരുന്ന് അമ്മയുടെ ഘാതകന്റെ മുഖം വെള്ളിയാഴ്ച ടി.വി.യിൽ വ്യക്തമായിക്കണ്ടപ്പോൾ ആ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് അമ്പരപ്പ്. കഴിഞ്ഞ ആറു ദിവസത്തെ ആകാംക്ഷയ്ക്കൊടുവിലാണ് തങ്ങളുടെ അമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രതിയെക്കണ്ട് പേടിച്ചരണ്ടത്.അമ്പലംമുക്കിലെ ചെടിത്തോട്ടത്തിൽ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീതയുടെ കൊലയാളി തമിഴ്നാട് സ്വദേശിയും കൊടുംകുറ്റവാളിയുമായ രാജേഷാ (രാജേന്ദ്രൻ)ണെന്ന് തിരിച്ചറിഞ്ഞതോടെ പരിസരവാസികളെല്ലാം വിനീതയുടെ വീട്ടിലേക്കെത്തി,

കുരുന്നുകളെ ആശ്വസിപ്പിക്കാൻ. ഒന്നരവർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്നു മരിച്ച അച്ഛന്റെ മരണത്തിന്റെ പിന്നാലെയാണ് അമ്മ വിനീതയും ഇവർക്ക് നഷ്ടമായത്.പത്തു വയസ്സുകാരി അനന്യയ്ക്കും പതിമൂന്നുകാരൻ അക്ഷയ്ക്കും വിനീതയുടെ മാതാപിതാക്കളായ വിജയനും രാഗിണിയും മാത്രമാണ് ഇനി ആശ്രയം. വിജയൻ നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇതിൽനിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള ഏക ആശ്രയം.

കൊലപാതകം നടന്ന് അഞ്ചാംദിനമാണ് പ്രതി ഇയാൾതന്നെയെന്ന് പോലീസിനു വ്യക്തമായത്. കൊല നടന്ന അമ്പലംമുക്കിൽനിന്ന് ഇയാൾ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ നൽകിയ മൊഴി മാത്രമായിരുന്നു അതുവരെയുള്ള പിടിവള്ളി. എന്നാൽ, പേരൂർക്കട ബസ് സ്റ്റോപ്പിനടുത്തുനിന്ന് ഇയാൾ മറ്റൊരു ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യങ്ങൾകൂടി അടുത്ത ദിവസം കിട്ടിയതോടെ പോലീസിനു മുന്നിൽ കൂടുതൽ വ്യക്തത വന്നു. ഈ ഓട്ടോറിക്ഷക്കാരനെ കണ്ടെത്തി ചോദ്യംചെയ്തപ്പോൾ പേരൂർക്കട ആശുപത്രിക്കു സമീപമാണ് ഇയാൾ ഇറങ്ങിയതെന്ന് അറിയാനായി.

തുടർന്ന് പോലീസ് ഈ ഭാഗത്തെ ക്യാമറകൾ പരിശോധിച്ചു. ഇതിനിടെ, കൈക്കു മുറിവുപറ്റിയ ഒരാൾ ചൊവ്വാഴ്ച ചികിത്സയ്ക്കു വന്നതായി ആശുപത്രിയിൽനിന്നു വിവരം കിട്ടി. ആ ദിവസത്തെ സി.സി. ടി.വി. പരിശോധിച്ചപ്പോൾ ഇയാൾ ആശുപത്രിയിൽനിന്നു പുറത്തിറങ്ങുന്നതു കണ്ടു. എന്നാൽ, രണ്ടു കടകൾക്കിപ്പുറമുള്ള ക്യാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. മറുവശത്തേക്കുള്ള റോഡിലെ ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ അങ്ങോട്ടു പോയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ആശുപത്രിക്കു മുന്നിലെ റോഡിന് അൻപത് മീറ്ററിനുള്ളിൽ ഇയാളുണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചു.

തുടർന്നാണ് ഈ ഭാഗത്തെ കടകൾ മുഴുവൻ പോലീസ് പരിശോധിച്ചത്.വ്യാഴാഴ്ച കുമാർ ടീ സ്റ്റാളിൽ പരിശോധന നടത്തിയപ്പോഴാണ് ഇവിടെയുള്ള തൊഴിലാളിക്കാണ് കൈക്ക് മുറിവുപറ്റിയതെന്ന വിവരമറിയുന്നത്. അപ്പോഴേക്കും തമിഴ്നാട്ടിലേക്കു കടന്നിരുന്ന ഇയാളുടെ ആധാറിന്റെ പകർപ്പ് ഉടമ പോലീസിനു നൽകി. എന്നാൽ, അതിലെ ചിത്രം വ്യക്തമായിരുന്നില്ല. കടയിലുണ്ടായിരുന്ന സി.സി. ടി.വി.യിലെ പഴയ ദൃശ്യങ്ങളിൽ ഇയാളെ കണ്ടതോടെ പ്രതി ഇയാൾതന്നെയെന്ന് ഏകദേശം ഉറപ്പിക്കാനായി.

വ്യാഴാഴ്ച രാത്രിയോടെ കടയുടമയെയും ജീവനക്കാരെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. അതിൽനിന്നാണ് തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലാതിർത്തിയായ കാവൽകിണർ എന്നയിടത്ത് ഇയാളുണ്ടെന്നറിയുന്നത്. വ്യാഴാഴ്ച രാത്രിതന്നെ പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ.മാരായ സന്ദീപിന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ ഷാഡോ പോലീസ് സംഘം തമിഴ്നാട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പ്രതിയെ പിടികൂടി മടങ്ങുകയും ചെയ്തു.

മാസ് ലുക്കിൽ പുനീത് രാജ്കുമാർ; അവസാന സിനിമയിലും ‘പവർ സ്റ്റാർ’ തന്നെ -‘ജയിംസി’ന്റെ ടീസർ ട്രെൻഡിങിൽ

0

വികാരങ്ങൾ കച്ചവടത്തേക്കാൾ വലുതാണ്’- അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ‘ജയിംസി’ന്റെ ടീസർ തുടങ്ങുന്നത് ഈ വാചകം എഴുതിക്കാണിച്ചാണ്.

ഇത് ശരിവെക്കുന്ന തരത്തിലുള്ള ആദരവാണ് കന്നഡ ചലച്ചിത്ര ലോകം അദ്ദേഹത്തിന് നൽകുന്നതും. പുനീതിന്റെ ജന്മദിനമായ മാർച്ച് 17നാണ് ‘ജയിംസ്’ തീയേറ്ററുകളിൽ റിലീസ് ആകുന്നത്.താരത്തോടുള്ള ആദരസൂചകമായി കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിരുന്നു. മാർച്ച് 17 മുതൽ 23 വരെ ജയിംസ് സോളോ റിലീസായി തിയേറ്ററുകളിലുണ്ടാകും.

കന്നഡ സിനിമയിലെ ‘പവർ സ്റ്റാർ’ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാർ മാസ് ലുക്കിലാണ് ‘ജയിംസി’ൽ പ്രത്യക്ഷപ്പെടുന്നത്. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ സിനിമയുടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്.

ഒരു പാട്ടും ആക്ഷൻ സീക്വൻസും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിന്റെ മരണം. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് ചിത്രത്തിൽ പുനീതിന് ശബ്ദം നൽകിയിരിക്കുന്നത്.പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശിവരാജ്കുമാറും പുനീതിന്റെ മറ്റൊരു സഹോദരനായ രാഘവേന്ദ്ര രാജ്കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്

മകളുടെ ചിത്രം ഉപയോഗിച്ച് രോഗിയെന്ന് പ്രചരണം; 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

0

മലപ്പുറം: സാമൂഹിക മാധ്യമങ്ങള്‍ (Social media) വഴി അനാഥരും രോഗികളുമാണെന്ന് പ്രചരിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ ചിറ്റിലക്കാട് ബൈജു (42), ഭാര്യ റാഷിദ (38) എന്നിവരെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. കടുങ്ങല്ലൂര്‍ സ്വദേശിയില്‍ നിന്നും പലതവണയായി 11 ലക്ഷം രൂപയാണ് ദമ്പതികള്‍ തട്ടിയെടുത്തത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. രണ്ടാമത്തെ മകളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തിലിട്ടാണ് പരാതിക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയത്. തങ്ങളുടെ ഇല്ലായ്മകളെല്ലാം അവതരിപ്പിച്ചപ്പോള്‍ വിവിധ ഘട്ടങ്ങളിലായി പണം അയച്ച് കൊടുക്കുകയായിരുന്നു.

സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ

ഒരു വര്‍ഷത്തോളമായി തട്ടിപ്പ് തുടങ്ങിയിട്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടാണ് തുടക്കം. അനാഥയാണെന്നും ക്യാന്‍സര്‍ രോഗിയാണെന്നും പറഞ്ഞുള്ള ഈ പോസ്റ്റ് കണ്ട് സഹതാപം തോന്നിയാണ് അരീക്കോട് സ്വദേശി പെണ്‍കുട്ടിയുമായി അടുക്കുന്നത്. തന്റെ മകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കില്‍ തുടങ്ങിയ ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് റഷീദ തന്നെ ആയിരുന്നു.ക്യാന്‍സര്‍ ബാധിതയാണെന്നും ഉപ്പ ഉപേക്ഷിച്ച് പോയി എന്നും ഉമ്മ മരിച്ച് പോയെന്നും താന്‍ എറണാകുളത്ത് അനാഥാലയത്തിലാണ് താമസമെന്നുമാണ്  യുവാവിനെ വിശ്വസിപ്പിച്ചത്. വാക്കുകള്‍ കേട്ട് അനുകമ്പ തോന്നിയ യുവാവ് ചികിത്സാ സഹായത്തിന് വേണ്ടി പണം കൈമാറി. ഇടക്ക് യുവതിയെ പറ്റി അന്വേഷിക്കാന്‍ അനാഥാലയത്തില്‍ പോവുകയും ചെയ്തു. യുവാവ് പറയുന്ന പോലെ ആരും അവിടെയില്ലെന്നായിരുന്നു അവിടെ ഉള്ളവരുടെ മറുപടി. ഇക്കാര്യം അന്വേഷിച്ചപ്പോള്‍ റഷീദ അതും വിശ്വസനീയമായി പറഞ്ഞു ഫലിപ്പിച്ചു. അന്തേവാസികളുടെ സ്വകാര്യത പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണെന്നും ഇപ്പൊള്‍ അവിടെ അല്ലെന്നും മറ്റും റഷീദ വിശദീകരിച്ചു.  അതെല്ലാം ശരിയെന്ന് കരുതിയ യുവാവ് വീണ്ടും ചികിത്സക്കും മറ്റുമായി പണം നല്‍കി കൊണ്ടേയിരുന്നു. 11 ലക്ഷം രൂപ വരെ ഇവര്‍ അത്തരത്തില്‍ തട്ടിയെടുത്തു. പലപ്പോഴും പലരില്‍ നിന്നും കടം വാങ്ങിയാണ് യുവാവ് ഇവര്‍ക്ക് പണം നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് ചികിത്സ നല്‍കി രോഗ മുക്തയാക്കി നല്ലൊരു ജീവിതം നല്‍കുക എന്ന ഉദ്ദേശ്യമായിരുന്നു യുവാവിന്.

അന്വേഷണത്തില്‍ ചതിയില്‍പെട്ട വിവിരം അറിഞ്ഞതിനെ തുടര്‍ന്നാണ് കടുങ്ങല്ലൂര്‍ സ്വദേശി അരീക്കോട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഐ ടി വിഭാഗത്തിന്റെ സഹായത്തോടെയാണ് പ്രതികളെ വര്‍ക്കലയില്‍ വെച്ച്  പിടികൂടിയത്. ഇവരെ കുറിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശമുണ്ടായിരുന്നതായി സി ഐ ബൈജുമോന്‍ പറഞ്ഞു. എസ് ഐ അഹമ്മദ്, എ എസ് ഐ രാജശേഖരന്‍, അനില എന്നിവരാണ് ഇവരെ പിടികൂടിയത്.  പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തൃശൂരില്‍ ചരക്ക് തീവണ്ടി പാളംതെറ്റി; ജനശതാബ്ദി അടക്കമുള്ള തീവണ്ടികള്‍ വൈകും

0

തൃശൂരിൽ ചരക്ക് തീവണ്ടി പാളം തെറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.

ഇരുമ്പനം ബി.പി.സി.എല്ലിൽ ഇന്ധനം നിറക്കാൻ പോയ ചരക്ക് തീവണ്ടിയുടെ എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമല്ല.അപകടത്തെ തുടർന്ന് തൃശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ജനശതാബ്ദി, വേണാട് എക്സ്പ്രസ് ഉൾപ്പെടെയുള്ള തീവണ്ടികൾ വൈകുമെന്നാണ് സൂചനകൾ.ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

ഗതാഗത തടസ്സത്തെ തുടർന്ന് ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്ത് നിർത്തിയിട്ടു, ബാംഗ്ലൂർ-എറണാകുളം ഇന്റർസിറ്റി മാന്നാനൂരിൽ നിർത്തിയിട്ടു. നിലമ്പൂർ – കോട്ടയം ട്രെയിൻ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂരിൽ നിർത്തിയിടും, വേണാട് എക്സ്പ്രസ് ഷൊർണൂരിൽ നിർത്തി.കൂടുതൽ ട്രെയിനുകൾ വൈകുമെന്നാണ് വിവരം

പീഡനക്കേസ്:വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനു മുൻകൂർ ജാമ്യം

0

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ശ്രീകാന്തിനെതിരെ  കേസെടുത്തത്.

വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ഫ്ലാറ്റിലും കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലുമെത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിലും ഡിസംബറിലുമായിരുന്നു പീഡനം.

സാമ്പത്തികമായി ചൂഷണം ചെയ്തതിനു പുറമേ മാനസികമായും വൈകാരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. നേരത്തേ ‘വിമൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ മീടു ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്

റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു

0

റാലി താരവും കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയുമായ ജവീന്‍ മാത്യു (52) ബൈക്കപകടത്തില്‍ മരിച്ചു.

കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിലാണ് മരണം.

മലേഷ്യയിലെ റെയിന്‍ഫോറസ്റ്റ് ചലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലര്‍ റാലി, റോയല്‍ എന്‍ഫീല്‍ഡ് ട്രിപ് സഞ്ചാരങ്ങള്‍ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു ജവീന്‍ മാത്യു.

ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ജീവന്‍ ശ്രദ്ധേയനാണ്. കോട്ടയം ജീപ്പേഴ്സ് ക്ലബ് സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍, സിഎസ്‌ഐ സഭാ കൗണ്‍സില്‍ അംഗം, കോട്ടയം വൈഎംസിഎ മുന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ചാലുകുന്ന് മണപ്പുറത്ത് വീട്ടില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ മകനാണ്. ഭാര്യ: അനു ജീവന്‍. മക്കള്‍: കര്‍മ, കാമറിന്‍, കേരള്‍.

ബാബു ആശുപത്രി വിട്ടു; ‘എല്ലാവർക്കും ബിഗ് സല്യൂട്ട്’- പൊട്ടിക്കരഞ്ഞ് നന്ദിപറഞ്ഞ് മാതാവ്

0

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ബാബു പൂർണ്ണ ആരോഗ്യവാനാണെന്ന് ഡിഎംഒ ഉൾപ്പെടെയുള്ളവർ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാൻ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ബാബുവിന് സാമ്പത്തിക സഹായവുമായി തൃശ്ശൂരിലുള്ള ഒരു കൂട്ടം ആളുകളും രംഗത്തെത്തി.

വെള്ളവും ഭക്ഷണവുമില്ലാതെ 40 മണിക്കൂറിലേറെ മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തു. ബുധനാഴ്ച ഉച്ചമുതൽ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.’ഇത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ പറഞ്ഞു.

എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവർക്കും സൈനികർക്കും ബിഗ് സല്യൂട്ട്. ബാബുവിന് വേണ്ടി പ്രാർത്ഥിച്ച സകലരോടും നന്ദി പറയുന്നു. ചോദിക്കാതെ തന്നെ പലരും സഹായിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കുട്ടികൾ ആരും വനംവകുപ്പിന്റെ അനുവാദം ഇല്ലാതെ വനമേഖലകളിൽ കയറാതിരിക്കണമെന്നും ഇങ്ങനെ ഒരു സാഹചര്യം ഇനി ഉണ്ടാകാതെ നോക്കണമെന്നും റഷീദ പറഞ്ഞു.തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂർമ്പാച്ചിമല കയറാൻ പോയത്.

പകുതിവഴി കയറിയപ്പോൾ കൂട്ടുകാർ മടങ്ങിയെങ്കിലും ബാബു കയറ്റം തുടർന്നു. മലയുടെ മുകൾത്തട്ടിൽനിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ബാബു കുടുങ്ങിയത്. 48 മണിക്കൂറിനു ശേഷം സൈന്യവും എൻഡിആർഎഫും പോലീസും പർവതാരോഹകരും ചേർന്നാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്.

പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം:പിസിആര്‍ ടെസ്റ്റും ക്വാറന്റീനും വേണ്ട

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ യാത്രാ നയം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു.

82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്. 

ഫെബ്രുവരി 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം

യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്ക് പോകുമ്പോള്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. പ്രവാസികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എയര്‍ സുവിധയില്‍ അപ്ലോഡ് ചെയ്യുകയും വേണം. യുഎസ്എ, യുകെ, സ്വിറ്റ്‌സര്‍ലാന്‍ഡ്. സ്വീഡന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, മാലിദ്വീപ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ഇളവുകള്‍ അനുവദിച്ച രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മഹാരാഷ്ട്ര സ്വദേശിനി മരിച്ച നിലയിൽ

0

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ  മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ. മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ട് (30) ആണ് മരിച്ചത്.  

ഇന്നലെ രാത്രി ഇവിടെ തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പറയുന്നു. കിടക്കുന്ന ബെഞ്ചിനെ സംബന്ധിച്ച തർക്കമാണ് കയ്യങ്കളിയിൽ കലാശിച്ചത്.   

ഇന്നലെ രാത്രി 7നും 8നും ഇടയ്ക്ക് അ‍ഞ്ചാം വാർ‌ഡിലെ 10–ാം സെല്ലിലാണ് തർക്കം നടന്നതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

തടവുകാർ തമ്മിലുണ്ടായ സംഘർഷമാണോ മരണകാരണമെന്ന് പൊലീസ്‌ അന്വേഷിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.