spot_img
Friday, December 19, 2025

മാസ് ലുക്കിൽ പുനീത് രാജ്കുമാർ; അവസാന സിനിമയിലും ‘പവർ സ്റ്റാർ’ തന്നെ -‘ജയിംസി’ന്റെ ടീസർ ട്രെൻഡിങിൽ



വികാരങ്ങൾ കച്ചവടത്തേക്കാൾ വലുതാണ്’- അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമായ ‘ജയിംസി’ന്റെ ടീസർ തുടങ്ങുന്നത് ഈ വാചകം എഴുതിക്കാണിച്ചാണ്.

ഇത് ശരിവെക്കുന്ന തരത്തിലുള്ള ആദരവാണ് കന്നഡ ചലച്ചിത്ര ലോകം അദ്ദേഹത്തിന് നൽകുന്നതും. പുനീതിന്റെ ജന്മദിനമായ മാർച്ച് 17നാണ് ‘ജയിംസ്’ തീയേറ്ററുകളിൽ റിലീസ് ആകുന്നത്.താരത്തോടുള്ള ആദരസൂചകമായി കർണാടകയിൽ ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്ന് ചലച്ചിത്ര പ്രവർത്തകരും വിതരണക്കാരും തീരുമാനിച്ചിരുന്നു. മാർച്ച് 17 മുതൽ 23 വരെ ജയിംസ് സോളോ റിലീസായി തിയേറ്ററുകളിലുണ്ടാകും.

കന്നഡ സിനിമയിലെ ‘പവർ സ്റ്റാർ’ എന്നറിയപ്പെടുന്ന പുനീത് രാജ്കുമാർ മാസ് ലുക്കിലാണ് ‘ജയിംസി’ൽ പ്രത്യക്ഷപ്പെടുന്നത്. ചേതൻ കുമാർ സംവിധാനം ചെയ്യുന്ന ആക്‌ഷൻ ത്രില്ലർ സിനിമയുടെ ടീസർ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്.

ഒരു പാട്ടും ആക്ഷൻ സീക്വൻസും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീതിന്റെ മരണം. നടനും സഹോദരനുമായ ശിവരാജ് കുമാറാണ് ചിത്രത്തിൽ പുനീതിന് ശബ്ദം നൽകിയിരിക്കുന്നത്.പ്രിയ ആനന്ദ്, മേഘ ശ്രീകാന്ത്, അനു പ്രഭാകർ മുഖർജി, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശിവരാജ്കുമാറും പുനീതിന്റെ മറ്റൊരു സഹോദരനായ രാഘവേന്ദ്ര രാജ്കുമാറും ചിത്രത്തിൽ അതിഥി വേഷത്തിലുമെത്തുന്നുണ്ട്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles