spot_img
Saturday, June 20, 2026
Home Blog Page 80

ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയിൽ

0

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു.ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായമായതരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരുെ പ്രതികരിച്ചിരുന്നു.

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

0

ചെന്നെെ: പ്രശസ്ത സം​ഗീത സംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 150 ലേറെ ചിത്രങ്ങൾക്ക് സം​ഗീതമൊരുക്കി. 1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകർ ഹൃദയത്തിലേറ്റി.വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്.

റോയ് സി ജെയ്ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

0

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ റോയ് സി ജെയ്ക്ക് വിട ചൊല്ലി ബെം​ഗളൂരു. കൽക്കരെ സെന്റ് ജോസഫ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു. ഡോ. റോയ് സി ജെയുടെ ആഗ്രഹപ്രകാരം ബെന്നാർഘട്ടയിലെ നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിലാണ് അന്ത്യവിശ്രമമൊരുക്കിയത്. പൊതുദർശനം നടന്ന ബെന്നർഘട്ടയിലെ റിസോർട്ടിലെത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

അതേസമയം റോയ് സി ജെയുടെ മരണത്തിൽ ജീവനക്കാരുടെ വാദം തള്ളി പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ഐടി റെയ്ഡ് നടന്നിട്ടില്ല. ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായിട്ടില്ലെന്നും പൊലീസ്. കേരളത്തിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഒരു മണിക്കൂറോളം ആദായ നികുതി വകുപ്പ് ഡോ. റോയി സി ജെയെ ചോദ്യം ചെയ്തുവെന്നായിരുന്നു ജീവനക്കാരുടെ മൊഴി. എന്നാൽ പൊലീസ് ഇത് നിരാകരിച്ചു.

ഇന്നലെ പ്രത്യേക അന്വേഷണ സംഘം കോൺഫിഡൻ്റ് ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സിലെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാധ്യമങ്ങളെ കാണുമെന്ന് കോൺഫിഡൻ്റ് ഗ്രൂപ്പ് പ്രതിനിധികൾ അറിയിച്ചു. കൊച്ചിയിൽ മറ്റന്നാൾ വൈകിട്ട് നാല് മണിയ്ക്കാണ് വാർത്താ സമ്മേളനം.

SIR പരിശോധനയ്ക്ക് എന്ന് പറഞ്ഞെത്തി; മലപ്പുറത്ത് സ്ത്രീ വേഷത്തിൽ വീട്ടമ്മയുടെ മാല കവർന്ന യുവാവ് അറസ്റ്റിൽ

0

മലപ്പുറം: വെട്ടിച്ചിറയില്‍ സ്ത്രീ വേഷത്തില്‍ എത്തി വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂളമംഗലം സ്വദേശി സാക്കിര്‍ (33) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജുമാ നമസ്‌കാര സമയത്തായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. എസ്‌ഐആര്‍ പരിശോധനയ്ക്ക് എന്ന് പറഞ്ഞായിരുന്നു ഇയാള്‍ വീട്ടില്‍ എത്തിയത്.കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലായിരുന്നു സാക്കിര്‍ മോഷണം നടത്തിയത്. സാരിയുടുത്തായിരുന്നു ഇയാള്‍ എത്തിയത്. തുടര്‍ന്ന് എസ്‌ഐആര്‍ പരിശോധനയ്‌ക്കെന്ന് പറഞ്ഞ് ഹംസ ഹാജിയുടെ ഭാര്യയോട് ഇയാള്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു

കാര്‍ഡ് എടുക്കാനായി നഫീസ വീടിന് അകത്തേയ്ക്ക് കയറി. തൊട്ടുപിന്നാലെ സാക്കിറും വീട്ടിലേയ്ക്ക് കയറുകയും നഫീസയെ ആക്രമിച്ച ശേഷം സ്വര്‍ണമാല കവരുകയുമായിരുന്നു. പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. തുടര്‍ന്ന് കുടുംബം കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. സാക്കിറിന്റെ ആക്രമണത്തില്‍ നഫീസയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

എലത്തൂരിലെ 26കാരിയുടെ കൊലപാതകം; മരണശേഷവും യുവതി പീഡനത്തിനിരയായി

0

കോഴിക്കോട്: എലത്തൂർ മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ ഇൻഡസ്ട്രിയില്‍ വർക്‌ഷോപ്പില്‍നിന്ന് പൊലീസ് കണ്ടെത്തി.യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകർത്തിയിരുന്ന പ്രതി, വർക്‌ഷോപ്പില്‍ വന്നില്ലെങ്കില്‍ അവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖൻ പൊലീസിനോട് പറഞ്ഞു.

ജനുവരി 24നാണ് ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച്‌ മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേർത്ത ശീതളപാനീയം യുവതിക്ക് നല്‍കി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയ്യാറാക്കുകയും യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു.

ജ്യൂസില്‍ ഉറക്കഗുളിക കലർത്തി യുവതിയെകൊണ്ട് കുടിപ്പിച്ചതിന്‌ശേഷം അവരെ മർദിച്ച്‌ അവശയാക്കി. യുവതിയെ നിർബന്ധിച്ചാണ് മരിക്കാമെന്ന് തീരുമാനത്തിലേക്ക് പ്രതി എത്തിച്ചതെന്നാണ് വിവരം. ഇൻഡസ്ട്രിയില്‍ വർക്‌ഷോപ്പില്‍നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിർണായക വഴിത്തിരിവായിരുന്നു. മൂന്ന് മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളില്‍ യുവതിയെ കൊലപ്പെടുത്താൻ പ്രതി നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്ന് പൊലീസ് അറിയിച്ചു.പത്ത് വർഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലർത്തുന്നുണ്ട്. ഇതിനിടെ പുതിയ കാമുകിയുടെ വിവരം യുവതി അറിയുകയും ഇത് ഇരുവർക്കുമിടയില്‍ സംസാരവിഷയമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖൻ യുവതിയെ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.അതേസമയം സംഭവം നടക്കുന്ന ദിവസം യുവതി തന്റെ ആശങ്കകള്‍ ഡയറിയില്‍ രേഖപ്പെടുത്തി കൗണ്‍സലർക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഡയറിക്കുറിപ്പ് എഴുതിയ സമയവും ഒപ്പും അടയാളപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത് യുവതി കൗണ്‍സലർക്ക് അയയ്ക്കുകയായിരുന്നു. ഡയറി ബാഗില്‍വെച്ചാണ് സംഭവസ്ഥലത്തേക്ക് യുവതി യാത്ര പുറപ്പെട്ടത്. താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വൈശാഖൻ ആയിരിക്കുമെന്നും പറയുന്നുണ്ട്. കുറിപ്പെഴുതി മൂന്ന് മണിക്കൂറിനകമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.

പഠനഭാരമുണ്ടെന്ന് കുട്ടികളുടെ പരാതി; പത്താംക്ലാസിൽ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

0

പത്താംക്ലാസിൽ അടുത്ത വർഷം മുതൽ സിലബസ് കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തേവലക്കര ബോയ്‌സ്‌ ഹൈസ്‌കൂളിനു സമീപത്തെ വൈദ്യുതി ലൈനിൽനിന്ന്‌ ഷോക്കേറ്റുമരിച്ച എട്ടാംക്ലാസ്‌ വിദ്യാർഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.ചടങ്ങിൽ പങ്കെടുക്കാനെത്തിയ മൂന്ന് കുട്ടികൾ മന്ത്രിയുടെ അടുത്തെത്തുകയും പഠനഭാരമുണ്ടെന്ന് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.പത്താംക്ലാസിൽ സിലബസ് കൂടുതലാണ് എന്ന് പൊതുവെ പരാതിയുണ്ടെന്നും. അതിനാലാണ് സിലബസ് കുറയ്ക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം മുതൽ ഇപ്പോഴുള്ള സിലബസിന്റെ 25 ശതമാനം കുറയും. കരിക്കുലം കമ്മിറ്റി ഇത് അം​ഗീകരിച്ചുകഴിഞ്ഞു. ഉള്ളടക്കത്തിൽ വലിയ വ്യത്യാസമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.മിഥുന്റെ കുടുംബത്തിനുള്ള വീട് ശനിയാഴ്ച കൈമാറി. രാവിലെ ഒമ്പതിന്‌ പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി വീടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ മിഥുന്റെ മാതാപിതാക്കൾക്ക് താക്കോൽ കൈമാറി.

“ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് ” :ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹന യാത്ര: 2,55,97,600 രൂപ പിഴ ഈടാക്കി

0

ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. 1,19,414 ഇരുചക്ര വാഹനങ്ങളാണ് ” ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് ” എന്ന ഒരാഴ്ച നീണ്ട സ്പെഷ്യൽ ഡ്രൈവിൽ പരിശോധിച്ചത്.ഇരുചക്ര വാഹനയാത്രയില്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഇതിലൂടെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായാണ് കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗം സംസ്ഥാന വ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്.സമീപകാലത്ത് ഇരുചക്ര വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗം പേരും അപകട സമയത്ത് ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

2026 ജനുവരി മാസം 11, 12 തീയതികളില്‍ മാത്രം 11 പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗങ്ങളോട് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരന്തര പരിശോധന നടത്തുന്നതിനും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് ഐ.ജിയുടെ നിര്‍ദേശപ്രകാരം ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്.പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തിയത്. ഇത്തരം പരിശോധനകള്‍ തുടര്‍ന്നും നടത്തി റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഐ.ജി അറിയിച്ചു.പൊതുജനങ്ങള്‍ ഇത്തരം ഗതാഗത നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 974700 1099 എന്ന “ശുഭയാത്ര” വാട്ട്സ്ആപ്പ് നമ്പറില്‍ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തെ അറിയിക്കാവുന്നതാണ്. #keralapolice #statepolicemediacentre

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

0

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

കേരളത്തിനകത്തും പുറത്തും ഗൾഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. പല തവണ ഇൻകം ടാക്സ് സ്ഥാപനത്തിൽ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു. റിയൽ എസ്റ്റേറ്റ് വ്യവസായ മേഖലയിൽ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥർ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകൾ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിർക്കുകയായിരുന്നു. (ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു

0

കോഴിക്കോട്: രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) നിര്യാതനായി. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല.

പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.

ഫാസ്‍ടാഗ് ഉപയോക്താക്കൾക്കുള്ള മുന്നറിയിപ്പ്

0

2026 ഫെബ്രുവരി ഒന്നുമുതൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയുടെ പുതിയ ഫാസ്റ്റ് ടാഗുകളിൽ നിന്ന് ‘നോ യുവർ വെഹിക്കിൾ’ (KYV) വെരിഫിക്കേഷൻ പ്രക്രിയ ഒഴിവാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) തീരുമാനിച്ചു

* നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം
ഇന്ത്യയിലെ ഫാസ്റ്റ് ടാഗ് സംവിധാനം ലളിതമാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഒരു പ്രധാന തീരുമാനം എടുത്തിട്ടുണ്ട് . 2026 ഫെബ്രുവരി ഒന്നുമുതൽ കാറുകൾ, ജീപ്പുകൾ, വാനുകൾ എന്നിവയ്ക്കായി നൽകുന്ന പുതിയ ഫാസ്റ്റ് ടാഗുകളിൽ നോ യുവർ വെഹിക്കിൾ (KYV) വെരിഫിക്കേഷൻ പ്രക്രിയ ബാധകമാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു.

* കെവൈവി
ഫാസ്‍ടാഗുകൾ നൽകുന്നതിലും ഉപയോഗിക്കുന്നതിലും ഉണ്ടാകുന്ന കാലതാമസം, ആവർത്തിച്ച് രേഖകൾ ചോദിക്കുന്നതിലെ ബുദ്ധിമുട്ട്, ഉപയോക്താക്കളുടെ പരാതികൾ എന്നിവ കുറയ്ക്കുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം. ഇതുവരെ ഫാസ്‍ടാഗ് നൽകിയതിനുശേഷം വാഹന പരിശോധനയ്ക്ക് കെവൈവി ആവശ്യമായിരുന്നു.

* പ്രശ്‍നങ്ങൾ
ഈ പ്രക്രിയയിൽ, സാധുവായ രേഖകൾ ഉണ്ടായിരുന്നിട്ടും, പലപ്പോഴും ഡ്രൈവർമാർക്ക് ആർസി അപ്‌ലോഡ് ചെയ്യാനും ഫോട്ടോകൾ അയയ്ക്കാനും ടാഗ് വീണ്ടും പരിശോധിക്കാനും ആവർത്തിച്ച് ആവശ്യമായി വന്നു. ഈ കാലതാമസം ഫാസ്‍ടാഗ് സജീവമാക്കൽ മൂലം ഉപയോക്താക്കൾക്ക് അനാവശ്യ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു.

* ഉത്തരവാദിത്തം പൂർണ്ണമായും ബാങ്കുകൾക്ക്
പുതിയ നിയമങ്ങൾ പ്രകാരം, ദേശീയപാതാ അതോറിറ്റി ഈ ഉത്തരവാദിത്തം പൂർണ്ണമായും ബാങ്കുകൾക്ക് കൈമാറി. ഫാസ്റ്റ് ടാഗ് നൽകുന്നതിനുമുമ്പ് ബാങ്കുകൾ ഇപ്പോൾ വാഹനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിശോധിക്കും.

* വാഹന പരിശോധന വാഹൻ ഡാറ്റാബേസ് വഴി
വാഹന പരിശോധന വാഹൻ ഡാറ്റാബേസ് വഴിയായിരിക്കും. കൂടാതെ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) അടിസ്ഥാനമാക്കി പരിശോധന പൂർത്തിയാക്കും. ടാഗ് ആക്ടീവാക്കിക്കഴിഞ്ഞാൽ പ്രത്യേക കെവൈവി പ്രക്രിയ ആവശ്യമില്ല എന്നാണ് ഇതിനർത്ഥം.

* എന്തായിരുന്നു കെവൈവി എന്തിനാണ് അത് നീക്കം ചെയ്തത്?
ഫാസ്‍ടാഗ് ശരിയായ വാഹനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും തെറ്റായതോ തനിപ്പകർപ്പോ ആയ ടാഗുകൾ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കുന്നതിനുള്ള ഫാസ്‍ടാഗ് സിസ്റ്റത്തിലെ ഒരു അധിക പരിശോധനാ ഘട്ടമായിരുന്നു നോ യുവർ വെഹിക്കിൾ (കെ‌വൈ‌വി). എങ്കിലും പ്രായോഗികമായി, ഈ പ്രക്രിയ പലപ്പോഴും കാലതാമസത്തിനും സാങ്കേതിക തകരാറുകൾക്കും കാരണമായി. ഇതുകാരണം എൻ‌എച്ച്‌എ‌ഐ ഇത് നീക്കം ചെയ്യാൻ തീരുമാനിച്ചു.

* പുതിയ നിയമങ്ങളിൽ എന്താണ് മാറ്റം വന്നത്?
2026 ഫെബ്രുവരി ഒന്നു മുതൽ പുതിയ കാറുകളുടെ ഫാസ്‍ടാഗുകളിൽ കെവൈവി നിർബന്ധമല്ല. ടാഗ് നൽകുന്നതിന് മുമ്പ് ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കും. മുമ്പ് നൽകിയ ഫാസ്റ്റ് ടാഗ് ഉടമകൾക്ക് ഇനി പതിവ് കെവൈവി പരിശോധനകൾ നടത്തേണ്ടതില്ല. തെറ്റായ വാഹനവുമായി ടാഗുകൾ ബന്ധിപ്പിച്ചിരിക്കുക, ദുരുപയോഗം ചെയ്യുക, ടാഗുകൾ അയഞ്ഞിരിക്കുക, അല്ലെങ്കിൽ തെറ്റായി നൽകിയ ഫാസ്റ്റ് ടാഗുകൾ പോലുള്ള പ്രത്യേക പരാതികൾ ഉയർന്നുവരുന്ന സന്ദർഭങ്ങളിൽ മാത്രമേ വീണ്ടും പരിശോധനകൾ നടത്തൂ.

* സാധാരണ ഡ്രൈവർമാർക്ക് എന്ത് പ്രയോജനം ലഭിക്കും?
പുതിയ നിയമങ്ങൾ ഫാസ്‍ടാഗുകൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പ്രക്രിയ മുമ്പെന്നത്തേക്കാളും വേഗത്തിലും എളുപ്പത്തിലും ആക്കും. ഇപ്പോൾ, ടാഗ് ലഭിച്ചയുടനെ ഉപയോഗിക്കാൻ കഴിയും. ആവർത്തിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതിന്റെയോ ബാങ്കോ കസ്റ്റമർ കെയറോ സന്ദർശിക്കേണ്ടതിന്റെയോ ആവശ്യമില്ല. പരാതി അടിസ്ഥാനമാക്കിയുള്ള കേസുകളിൽ മാത്രമേ അധിക പരിശോധന നടത്തുകയുള്ളൂ, ഇത് അനാവശ്യ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കും.