spot_img
Saturday, June 20, 2026
Home Blog Page 79

തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം

0

ന്യൂ​ഡ​ൽ​ഹി: നി​ർ​മി​ത ബു​ദ്ധി (എ.​ഐ) വ​ഴി നി​ർ​മി​ച്ച വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കും അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​യ യൂ​ട്യൂ​ബ്, എ​ക്‌​സ് തു​ട​ങ്ങി​യ​വ​യി​ൽ എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചാ​ൽ, മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. പു​തി​യ നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത ഇ​ല​ക്ട്രോ​ണി​ക്, ഐ.​ടി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ.​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ഏ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ ച​ട്ട​ത്തി​ൽ പ​റ​യു​ന്നു. അ​ത് യ​ഥാ​ർ​ഥ​മാ​ണെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കാ​തി​രി​ക്കാ​നാ​ണ​ത്. ന​ഗ്ന​ത​യോ അ​ശ്ലീ​ല​മോ അ​ട​ങ്ങി​യ എ.​ഐ ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ അ​ത് നീ​ക്കം ചെ​യ്യ​ണം.

ഉ​ള്ള​ട​ക്കം നി​ർ​മി​ക്കാ​നും എ​ഡി​റ്റ് ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്ന ഫ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. എ.​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കൊ​പ്പം അ​ത് എ​പ്പോ​ൾ, എ​ങ്ങ​നെ നി​ർ​മി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ (മെ​റ്റ ഡേ​റ്റ) സ്ഥി​ര​മാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം. ഇ​തു നീ​ക്കം ചെ​യ്യാ​ൻ പാ​ടി​ല്ല. ഒ​രാ​ളു​ടെ രൂ​പ​മോ ശ​ബ്ദ​മോ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഡീ​പ്​േ​ഫ​ക്ക് ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കും.

വ്യാ​ജ രേ​ഖ​ക​ളും കു​ട്ടി​ക​​ളു​ടേ​ത​ട​ക്ക​മു​ള്ള ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ളും ഡീ​പ്​േ​ഫ​ക്കും നി​ർ​മി​ക്കു​ന്ന​തും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള ഓ​ട്ടോ​മേ​റ്റ​ഡ് ടൂ​ളു​ക​ൾ എ.​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ സ​ജ്ജീ​ക​രി​ക്ക​ണം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.ഉ​ള്ള​ട​ക്കം അ​പ് ലോ​ഡ് ചെ​യ്യു​മ്പോ​ൾ അ​ത് എ.​ഐ നി​ർ​മി​ത​മാ​ണോ​യെ​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് വാ​ങ്ങു​ക​യും അ​ത് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. എ.​ഐ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ​മാ​യി നി​ർ​മി​ക്കു​ക​യോ എ​ഡി​റ്റ് ചെ​യ്യു​ക​യോ ചെ​യ്ത ഉ​ള്ള​ട​ക്ക​മാ​ണെ​ങ്കി​ൽ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കേ​ണ്ട ബാ​ധ്യ​ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. ഇ​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും. നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ക​മ്പ​നി​ക​ൾ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു​​​കൊ​ണ്ടി​രി​ക്കു​ക​യും വേ​ണം.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ നി​യ​മ​വി​രു​ദ്ധ ഉ​ള്ള​ട​ക്ക​ങ്ങ​ൾ വി​ല​ക്കി കോ​ട​തി​ക​ളോ സ​ർ​ക്കാ​റോ ഉ​ത്ത​ര​വി​ട്ടാ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നേ​ര​ത്തേ 36 മ​ണി​ക്കൂ​റി​ന​കം ന​ട​പ​ടി​യെ​ടു​ത്താ​ൽ മ​തി​യാ​യി​രു​ന്നു. ഈ ​സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഇ​ന്റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോ​മും കേ​സി​ൽ പ്ര​തി​യാ​കും. ഇ​തോ​ടെ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്ക് ല​ഭി​ച്ചി​രു​ന്ന പ​രി​ര​ക്ഷ ഇ​നി ഇ​ല്ലാ​താ​കും. ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രാ​യ വ്യ​ക്തി​ക​ളു​ടെ പ​രാ​തി​ക​ളി​ൽ 36 മ​ണി​ക്കൂ​റി​ന​കം ഇ​ന്റ​ർ​നെ​റ്റ് പ്ലാ​റ്റ്ഫോ​മു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണം. ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കു​ക​യോ ന​ട​പ​ടി തൃ​പ്തി​ക​ര​മാ​വാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ സ​ർ​ക്കാ​റി​ന്റെ പ​രാ​തി പ​രി​ഹാ​ര സ​മി​തി​യെ സ​മീ​പി​ക്കാം.

കാരിക്കേച്ചര്‍ ട്രെന്‍ഡ് നിങ്ങള്‍ പരീക്ഷിച്ചിട്ടില്ലേ? എങ്ങനെയാണ് ഫോട്ടോ കാരിക്കേച്ചറാക്കുന്നതെന്ന് അറിയണോ?

0

ഇപ്പോള്‍ സോഷ്യല്‍ മീഡിയ തുറന്നാല്‍ പലരുടെയും പ്രൊഫൈലില്‍ വിവിധ തരത്തിലുള്ള കാരിക്കേച്ചറുകള്‍ കാണാം. ഫോട്ടോഗ്രാഫര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, എഞ്ചീനിയര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ പല മേഖലകളില്‍ ജോലിചെയ്യുന്ന ആളുകള്‍ തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കാരിക്കേച്ചറുകള്‍ ചാറ്റ്ജിപിടി വഴി നിര്‍മ്മിച്ച് എടുക്കുന്നുണ്ട്. ദിവസവും മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന സോഷ്യല്‍മീഡിയ ട്രെന്‍ഡുകളില്‍ ഏറ്റവും പുതിയ വൈറല്‍ ട്രെന്‍ഡാണ് ഇത്. ഫില്‍റ്ററുകളോ, എഡിറ്റിംഗോ ഉപയോഗിക്കുന്നതിന് പകരം AI ഉപയോഗിച്ച് നിങ്ങളുടെ യഥാര്‍ഥ ഫോട്ടോകള്‍ ഇവിടെ കാരിക്കേച്ചറുകളായി മാറ്റാന്‍ സാധിക്കും.

വളരെ എളുപ്പത്തില്‍ ഈ അടിപൊളി കാരിക്കേച്ചര്‍ നിങ്ങള്‍ക്ക് നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. നല്ല ക്ലിയറായ ഒരു ഫോട്ടോയും പ്രോംപ്റ്റും (നിര്‍ദേശങ്ങള്‍) നല്‍കിയാല്‍ മാത്രം മതി. മിനിറ്റുകള്‍ക്കുളളില്‍ നിങ്ങള്‍ നല്‍കുന്ന ചിത്രം കാരിക്കേച്ചറായി ലഭിക്കും.

എങ്ങനെയാണ് കാരിക്കേച്ചര്‍ നിര്‍മ്മിക്കുന്നത്ChatGPT ഓപ്പണ്‍ ചെയ്യുക.നിങ്ങളുടെ ഒരു അടിപൊളി ഫോട്ടോ അപ്ലോഡ് ചെയ്യുക.എന്നിട്ട് ഈ പ്രോംപ്റ്റ് കൊടുക്കുക: ‘Create a caricature of me and my job based on everything you know about me.’ ഇതിനോടൊപ്പം നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും വിവരങ്ങള്‍ കൂടി നല്‍കാനുണ്ടെങ്കില്‍ അതും ചേര്‍ക്കാവുന്നതാണ്. അതായത് ആവശ്യമുള്ള ആര്‍ട്ട് ശൈലി, തൊഴില്‍, പശ്ചാത്തല ഘടകങ്ങള്‍ എന്നിവയും പ്രോംപ്റ്റില്‍ ഉള്‍പ്പെടുത്താം. ഇതനുസരിച്ച് ChatGptനിങ്ങള്‍ക്ക് കാരിക്കേച്ചര്‍ നിര്‍മ്മിച്ച് തരും. മാറ്റങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെടാവുന്നതാണ്.

Now if you open social media, you will see various types of caricatures on the profiles of many people. People working in various fields such as photographers, journalists, writers, engineers, and doctors are creating caricatures related to their work through ChatGPT. This is the latest viral trend in the social media trends that are changing every day. Instead of using filters or editing,

you can use AI to turn your real photos into caricatures here. You can create this cool caricature very easily. All you need to do is provide a good clear photo and prompts (instructions). Within minutes, the picture you provide will be converted into a caricature.

How to create a caricature Open ChatGPT. Upload a cool photo of yourself. Then give this prompt: ‘Create a caricature of me and my job based on everything you know about me.’ Along with this, if you have any other information to provide, you can also add it. This means that you can include the desired art style, profession, and background elements in the prompt. ChatGpt will create a caricature for you accordingly. If you want any changes, you can also request changes to be made accordingly.

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതക്ക് ജാമ്യം

0

കോഴിക്കോട്:അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇൻഫ്ലുവൻസർ ചിന്നു പാപ്പു മരിച്ച നിലയിൽ

0

കാസർകോട്: കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് (24) ജീവനൊടുക്കിയത്.. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ചിന്നുപാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് ന​ഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലുള്ളതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവർ സൂക്ഷിക്കുക! ഇനി ‘അടുത്ത സ്റ്റേഷൻ’ വരെ ടിടിഇ കാത്തിരിക്കില്ല; ചെറിയ അബദ്ധം മതി സീറ്റ് തെറിക്കാൻ

0

ട്രെയിൻ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകുന്ന പുതിയ പരിഷ്‌കാരവുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത ബോർഡിങ് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തിയില്ലെങ്കിൽ, നിങ്ങളുടെ സീറ്റ് നിമിഷങ്ങൾക്കുള്ളിൽ മറ്റൊരാൾക്ക് സ്വന്തമാകും. ടിടിഇ (TTE) ഇനി നിങ്ങൾക്കായി അടുത്ത സ്റ്റേഷൻ വരെ കാത്തുനിൽക്കില്ലെന്നതാണ് റെയിൽവേയുടെ പുതിയ തീരുമാനംനിലവിലെ നിയമപ്രകാരം, ഒരാൾ ബോർഡിങ് സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയില്ലെങ്കിൽ അടുത്ത സ്റ്റേഷൻ കൂടി കഴിയുന്നതുവരെ ടിടിഇ ആ സീറ്റ് മറ്റാർക്കും നൽകാറില്ലായിരുന്നു.

എന്നാൽ പുതിയ നിയമം വരുന്നതോടെ ടിടിഇയുടെ കയ്യിലുള്ള ടാബ്ലെറ്റിൽ നിങ്ങൾ വരാത്ത വിവരം ഉടനടി രേഖപ്പെടുത്തും. നിമിഷങ്ങൾക്കുള്ളിൽ തന്നെ ആ സീറ്റ് വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കോ അല്ലെങ്കിൽ ആർഎസി ടിക്കറ്റുകാർക്കോ കൈമാറുകയും ചെയ്യും.നിങ്ങളുടെ സീറ്റ് മറ്റൊരാൾക്ക് അനുവദിച്ചു കഴിഞ്ഞാൽ ആ വിവരം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയി എത്തും. റെയിൽവേയുടെ ഡിജിറ്റൽ സംവിധാനം കൂടുതൽ കർക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

ഓപ്പറേഷൻ പി-ഹണ്ട്: സംസ്ഥാന വ്യാപകമായി പരിശോധന ;15 പേർ അറസ്റ്റിൽ,

0

100 കേസുകൾ രജിസ്റ്റർ ചെയ്തു.കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞദിവസം 703 സ്ഥലങ്ങളിൽ പരിശോധന നടത്തി. സംസ്ഥാനത്താകെ 100 കേസുകൾ രജിസ്റ്റർ ചെയ്യുകയും 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിശോധനയിൽ 243 ഉപകരണങ്ങൾ പിടിച്ചെടുത്തു. ഓൺലൈൻ ദുരുപയോഗത്തിനും കുട്ടികളുടെ ചൂഷണത്തിനുമെതിരെ സീറോ ടോളറൻസ് നയം വീണ്ടും ഉറപ്പിച്ചുകൊണ്ട് മറ്റുവകുപ്പുകളുമായി മെച്ചപ്പെട്ട ഏകോപനവും ഇന്റലിജൻസ് ശേഖരണവും, കൂടുതൽ ശക്തമായ ഫീൽഡ് എക്സിക്യൂഷൻ എന്നിവയിലൂടെ കൂടുതൽ കാര്യക്ഷമമായിരുന്നു ഓപ്പറേഷൻ P-HUNT-26.1. ഈ രഹസ്യ എൻഫോഴ്‌സ്‌മെൻ്റിൻറെ ഭാഗമായി, സി.സി.എസ്.സി സെന്റർ സംസ്ഥാനത്തുടനീളമുള്ള 703 സംശയാസ്പദമായ സ്ഥലങ്ങൾ തിരിച്ചറിഞ്ഞു.

തുടർന്ന് അതത് ജില്ലാ പോലീസ് മേധാവികളുടെ മേൽനോട്ടത്തിൽ രൂപീകരിച്ച 20 ജില്ലാതല ടീമുകൾക്ക് ഏകോപിത വിവരങ്ങൾ നൽകി. സൈബർ സെൽ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഈ സംഘങ്ങൾ ഒരേസമയം സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടത്തി.ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 67A, 67B എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഉപകരണത്തിലെ ഉള്ളടക്കത്തിന്റെ ഫോറൻസിക് പരിശോധനയെ തുടർന്നാണ് അറസ്റ്റ് നടന്നത്.ഈ പതിപ്പിന്റെ ഒരു പ്രധാന സവിശേഷത, കേരള പോലീസ് സൈബർ ഡിവിഷനിൽ നിന്നുള്ള പ്രത്യേക ശാസ്ത്രീയ പരിശീലനം ലഭിച്ച ഒരു സംഘം ഉദ്യോഗസ്ഥരുടെ ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണമാണ്. ഇത് കുറ്റവാളികളെ കണ്ടെത്തുന്നതിനപ്പുറം ഇരകളുടെ രക്ഷ, തിരിച്ചറിയൽ, സംരക്ഷണം എന്നിവയിൽ കൂടുതൽ ഊന്നൽ നൽകാനും പ്രാപ്തമാക്കി. ബോഡി വോൺ ക്യാമറകൾ, ഡ്രോൺ മോണിറ്ററിങ്, സൈബർ ഫോറൻസിക് വിദഗ്ധരുടെ പങ്കുചേരലും ഓപ്പറേഷൻ്റെ മികവിന് കാരണമായി.

തിരുവല്ലയിൽ സ്പാ ജീവനക്കാരി ക്രൂര ബലാത്സംഗത്തിന് ഇരയായി:പ്രതികൾ പിടിയിൽ

0

പത്തനംതിട്ട: തിരുവല്ലയിലെ സ്പായില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി മരണസുബിന്‍ ക്രൂരമായി ഉപദ്രവിച്ചെന്ന് അതിജീവിത. കഴുത്തില്‍ കത്തിവച്ചായിരുന്നു പീഡനം. സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഗുണ്ടകള്‍ക്ക് ഒപ്പം നിന്നതായും പ്രതി ഫോണില്‍ വിഡിയോ ചിത്രീകരിച്ചതായും അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന് സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു സ്പാ ഉടമയാണ്. തന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. പൊലീസില്‍ പ്രത്യേക പരാതി നല്‍കുമെന്നും സഞ്ജയ് പറഞ്ഞു.

കേസിലെ പ്രതിയായ മരണസുബിന്‍ എന്ന സുബിന്‍ അലക്‌സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനാണ് പൊലീസ് നീക്കം. കാപ്പാ നിയമ പ്രകാരം ആറുമാസത്തെ കരുതല്‍ തടങ്കലിനുശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങള്‍ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്. ബലാത്സംഗ കേസ് അന്വേഷിക്കാന്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

മരണസുബിനും കൂട്ടാളികളും പലതവണ സ്പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. 50,000 രൂപ നല്‍കണമെന്നായിരുന്നു ഭീഷണി. സ്പാ ഉടമ ആവശ്യം തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി. പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്ക്ക് സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്ക് ഉള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്ഥലംവിട്ടത്. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയും എന്നായിരുന്നു ഭീഷണി എന്നും പൊലീസ് പറയുന്നു.

നടൻ മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ചു അപകടം: അറസ്റ്റ് രേഖപ്പെടുത്തി

0

തിരുവനന്തപുരം: വാഹനാപകടത്തിൽ അറസ്റ്റിലായ മണിയൻപിള്ള രാജുവിന് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിൽ മണിയൻപിള്ള രാജുവിനെ വിട്ടയക്കുകയായിരുന്നു. മണിയൻപിള്ള രാജു ഓടിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.വഴുതക്കാട്ടെ വാഹനാപകടത്തിൽ പൊലീസ് സ്റ്റേഷനിൽ നടൻ മണിയൻപിള്ള രാജു ഹാജരായിരുന്നു. ഇന്ന് രാവിലെ 9.45ഓടെയാണ് മണിയൻപിള്ള ഹാജരായത്. ഭാര്യ വീട്ടിൽ തനിച്ചായതിനാലാണ് വാഹനാപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. അപകടം നടന്നയുടൻ താൻ ഭയന്നുപോയി. വാഹനം ഓഫ് ആകുമോയെന്ന് ഭയമുണ്ടായിരുന്നു. അതിനാലാണ് നിർത്താതെ പോയത്.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച് പറഞ്ഞിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മ്യൂസിയം സ്റ്റേഷനില്‍ സുഹൃത്തിനൊപ്പമാണ് മണിയന്‍പിള്ള രാജു എത്തിയത്.സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർ.സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. നടന്റെ വാഹനമാണെന്നും ഡ്രൈവറായിരിക്കും വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ടായിരുന്നു. എന്നാൽ, താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്ന് രാവിലെ സ്ഥിരീകരിച്ചു. സുബ്രമണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും മണിയൻപിള്ള രാജു പറഞ്ഞു

അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് കഴിഞ്ഞ ദിവസം രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താൻ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് തന്റെ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.

ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയിൽ

0

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു.ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ദീപക് ജീവനൊടുക്കാന്‍ കാരണം ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ ദൃശ്യങ്ങള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നിര്‍ണ്ണായമായതരത്തിലുള്ളതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യാത്രയ്ക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാരുെ പ്രതികരിച്ചിരുന്നു.

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

0

ചെന്നെെ: പ്രശസ്ത സം​ഗീത സംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. 150 ലേറെ ചിത്രങ്ങൾക്ക് സം​ഗീതമൊരുക്കി. 1985-ൽ ജനകീയ കോടതി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആരാധകർ ഹൃദയത്തിലേറ്റി.വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.മലയാള സിനിമയിൽ രാഘവന്‍ മാസ്റ്റര്‍ ഉൾപ്പെടെയുള്ള സംഗീതജ്ഞർക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവർത്തിച്ചു. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്.