spot_img
Saturday, June 20, 2026
Home Blog Page 86

റോഡിൽ കാൽ നടയാത്രക്കാരുടെ അവകാശങ്ങളെ കൂടി മാനിക്കാം:മോട്ടോർ വാഹന വകുപ്പ്

0

സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരോട് വലിയൊരു വിഭാഗം വാഹന ഡ്രൈവർമാർ യാതൊരു വിധ പരിഗണനയും കാണിക്കുന്നില്ല. പല ഡ്രൈവർമാരും സീബ്ര ക്രോസിംഗിന് മുകളിൽത്തന്നെ വാഹനങ്ങൾ പാർക്ക് ചെയ്ത് അതിന്റെ ഉദ്ദേശ്യം തന്നെ ഇല്ലാതാക്കുന്നു. കാൽനടപ്പാതകൾ പോലും വാഹന പാർക്കിങ്ങിനായി ഉപയോഗിക്കുന്നത് വളരെ തെറ്റായ ഡ്രൈവിംഗ് സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 800-ലധികം കാൽനടയാത്രക്കാരുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ 50% പേരും മുതിർന്ന പൗരന്മാരാണ്. സീബ്ര ക്രോസിംഗിന് അടുത്ത് വേഗത കുറയ്ക്കാതെ അതിവേഗം ഓടിക്കുന്നത് കാൽനടയാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ഒരു കാൽനടയാത്രക്കാരൻ കാത്തുനിൽക്കുമ്പോൾ, ഡ്രൈവർ ക്രമേണ വേഗത കുറച്ച് സീബ്ര ക്രോസിംഗിൽ നിന്ന് കുറഞ്ഞത് 3 മീറ്റർ അകലെ വാഹനം നിർത്തി കൊടുക്കണമെന്ന് നിയമം അനുശാസിക്കുന്നു.

കാൽനടയാത്രക്കാരെ പരിഗണിക്കുന്നതും അവരുടെ നീക്കങ്ങൾ മുൻകൂട്ടി കാണുന്നതും ഡ്രൈവിംഗ് ലൈസൻസ് നിലനിർത്താൻ അത്യാവശ്യമാണ്. കാൽനടയാത്രക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ MVD ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം ഇവർക്ക് 2000/- രൂപ പിഴയും ചുമത്തും. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമായി നടപ്പാക്കാൻ ബഹു. ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്.#mvdkerala #pedastriancrossing #zebracrossing #roadsafety

പോലീസിന്റെ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രിഫ്ളാഗ്ഗ് ഓഫ് ചെയ്തു.

0

സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനും കാലഹരണപ്പെട്ട വാഹനങ്ങള്‍ ഘട്ടം ഘട്ടമായി മാറ്റുന്നതിന്‍റെയും ഭാഗമായി വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ പുതിയ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഗ് ഓഫ് ചെയ്തു.തിരുവനന്തപുരത്തു എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പുതുതായി വാങ്ങിയ 172 ബൊലേറോ ജീപ്പുകളാണ് സേനയുടെ ഭാഗമായത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, സ്പെഷ്യല്‍ യൂണിറ്റ് ഡി.വൈ.എസ്.പി മാരുടെ ഓഫീസുകള്‍, ബറ്റാലിയനുകള്‍, എന്നീ വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക. 86 ബൊലേറോ വാഹനങ്ങള്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകള്‍ക്കാണ്. ഇവ സ്റ്റേഷനുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഉപകരിക്കും.സംസ്ഥാനത്തെ വിവിധ പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്കായി 36 ബോലേറൊ വാഹനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത് ലോ ആന്‍ഡ് ഓര്‍ഡര്‍ സിറ്റുവേഷന്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കും.വിവിധ ബറ്റാലിയനുകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍ എന്നിവയ്ക്കായി 20 ബോലേറൊ വാഹനങ്ങളും സജ്ജമാക്കി. ഇത് കൂടാതെ സ്പെഷ്യല്‍ യൂണിറ്റുകളിലുള്ള ഡി.വൈ.എസ്.പി മാര്‍ക്കായി 30 ബോലേറൊയും സജ്ജമാക്കിയിട്ടുണ്ട്.എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, പോലീസ് ആസ്ഥാനം ഐ.ജി ആര്‍ നിശാന്തിനി, പോലീസ് ആസ്ഥാനത്തേയും ജില്ലയിലെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.#keralapolice

2026 നെ വരവേറ്റ് നാടും ന​ഗരവും

0

ശുഭാപ്തി വിശ്വാസത്തിന്റെ ഒരു ഒഴുക്കാണ് ഓരോ പുതുവർഷപ്പുലരിയും. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ശംഖുമുഖം, കോവളം ബീച്ചുകളിൽ വിപുലമായ ആഘോഷമാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്നിലെ വസന്തോത്സവത്തിൽ ആയിരങ്ങൾ പുതുവർഷത്തെ വരവേൽക്കാൻ ഒത്തുകൂടി.

ഫോര്‍ട്ട് കൊച്ചിയിൽ വെളി, പരേഡ് ഗ്രൗണ്ടുകളിൽ വിപുലമായ പുതുവത്സരാഘോഷം നടന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി വിവിധ ജില്ലകളിൽ നിന്നായി എത്തിച്ചേർന്നത്. കാർണിവൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിലും
പാപ്പാഞ്ഞി കത്തിയമർന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ഫോർട്ട് കൊച്ചിയിലെ ആഘോഷം.ആലപ്പുഴ ബീച്ചിലും, കോട്ടയം വടവാതൂരും പുതുവത്സരാഘോഷത്തിനായി ആയിരക്കണക്കിനാളുകൾ എത്തി.

അതേസമയം, കർശന നിയന്ത്രണങ്ങൾക്കിടയിലായിരുന്നു രാജ്യതലസ്ഥാനത്തെ പുതുവത്സരാഘോഷം. ഡൽഹി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാന നഗരത്തിലെ ആഘോഷങ്ങൾ.നഗരത്തിന്റെ ഹൃദയ ഭാഗമായ കോണാട്ട് പ്ലേസ് കേന്ദ്രീകരിച്ചായിരുന്നു 2026 നെ വരവേൽക്കുന്ന ആഘോഷ നിശ. ഇന്ത്യാ ഗേറ്റ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലെ ആഘോഷങ്ങൾ നീണ്ട് നിന്നത് 7 മണി വരെ മാത്രമാണ്. പൊലീസും ബോംബ് സ്‌ക്വാഡുമെത്തി ആളുകളെ സ്ഥലത്ത്‌ നിന്ന് പിരിച്ചുവിട്ടു. പബ്ബുകളും മാളുകളും കേന്ദ്രീകരിച്ച് ആഘോഷങ്ങൾ തുടർന്നു.

കിരിബാസിലെ ക്രിസ്മസ് ഐലൻഡിൽ ആഘോഷങ്ങൾക്ക് ചില പ്രത്യേകതയുണ്ട്. ഒരുപാട് വർണാഭമാക്കുന്നതിനപ്പുറം സ്വസ്ഥവും മനോഹരവുമാണ് കിരിബാസിലെ ബീച്ചുകളിൽ നടക്കുന്ന പുതുവത്സരാഘോഷം. പുൽക്കൂടുകളിൽ നിന്നുള്ള വെളിച്ചത്തിൽ മാത്രം അവർ പുതുവർഷത്തെ സ്വാഗതം ചെയ്തു.

കിരിബാസിൽ പുതുവർഷം പിറന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് പസഫിക് രാജ്യം തന്നെയായ സമോവയിൽ പുതുവർഷം പിറന്നത്. പിന്നാലെതന്നെ ആഘോഷങ്ങളോടെ ന്യൂസിലന്റും പുതുവർഷത്തെ സ്വാഗതം ചെയ്തു. ന്യൂസിലന്റിലെ അക്ലാന്റ് നഗരം വൻ വെടിക്കെട്ടോടുകൂടിയാണ് പുതുവത്സരത്തെ വരവേറ്റത്.

പുതുവത്സരം പിന്നീടെത്തിയത് പസഫിക് രാജ്യമായ ഫിജിയിലേക്കാണ് സുവാ ബൗളിംഗ് ക്ലബ്ബിൽ ജനങ്ങൾ മതിമറന്ന് ആഘോഷിക്കുകയാണ്. ശേഷം ഓസ്ട്രേലിയയിൽ പുതുവർഷം പിറന്നു. ആഘോഷത്തിമിർപ്പിൽ സിഡ്നി നഗരത്തിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. സിഡ്നി ഹാർബർ ബ്രിഡ്ജിൽ പ്രാദേശിക സമയം കൃത്യം 12 മണിക്ക് വെട്ടിക്കെട്ടും ആരവങ്ങളും ഉയർന്നു.ഓസ്ട്രേലിയ കഴിഞ്ഞ് ജപ്പാനും ദക്ഷിണ കൊറിയയും ഉത്തര കൊറിയയും കഴിഞ്ഞ് ബീജിങ്ങിലേക്ക് എത്തുമ്പോഴേക്കും ഏഷ്യൻ ഭൂഖണ്ഡത്തിലെ ആഘോഷങ്ങൾ തുടങ്ങുകയാണ്.

അമേരിക്കയിലെ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ആവേശമായി ജനസാഗരം. പിന്നാലെ തായ്‌ലാൻഡും വിയറ്റ്നാമും ഇന്തോനേഷ്യയും പുതുവർഷത്തെ സ്വാഗതം ചെയ്തു. മ്യാന്മർ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾ കടന്ന് ഒടുവിൽ ഇന്ത്യയിലും പുതുവത്സരം പിറന്നു. രാജ്യമെമ്പാടും ജനങ്ങൾ തെരുവുകളിലും കടൽതീരത്തും വീട്ടകങ്ങളിലും ആഘോഷത്തിമിർപ്പിലാണ്. ഇന്ന് ഇന്ത്യൻ സമയംപുലര്‍ച്ചെ 2.30ന് റഷ്യയിലും പുലർച്ചെ 5.30ന് യുകെയിലും 2026 എത്തി.

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു

0

താമരശ്ശേരി: താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം. താമരശ്ശേരിക്ക് സമീപം എലോക്കരയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്‍റിനാണ് തീപിടിച്ചത്. അര്‍ധരാത്രിക്കുശേഷമാണ് തീപിടുത്തമുണ്ടായത്. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയര്‍ഫോഴ്സെത്തി ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് തീയണച്ചത്. രാവിലെ ആറോടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിൽ ആര്‍ക്കും പരിക്കില്ല.

ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയിൽ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. ഓഫീസിലും പ്ലാന്‍റിലുമായി 75 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ പുറത്തായിരുന്നു താമസം. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ന്യൂ ഇയർ ഗിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്

0

്രൈം മിനിസ്റ്റർ ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാർഡ് , സ്ക്രാച്ച് കാർഡ്അ യച്ചുനൽകി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. തട്ടിപ്പുകാർ സ്ക്രാച്ച് കാർഡ് അടങ്ങിയ ലിങ്കുകൾ സോഷ്യൽ മീഡിയയിലൂടെ അയച്ചുനൽകി ആ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പിൻ്റെ തുടക്കം.തട്ടിപ്പുകാർ അയച്ചുനൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഒരു നിശ്ചിത തുകയുടെ സമ്മാനം ലഭിച്ചതായി അറിയിപ്പ് ലഭിക്കുകയും ആ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിന് PIN നമ്പർ എൻ്റർ ചെയ്യുവാൻ ആവശ്യപ്പെടുകയും നമ്പർ എൻ്റർ ചെയ്യുന്നതോടുകൂടി അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നതാണ് തട്ടിപ്പു രീതി.

പൊതുജനങ്ങൾ ഇത്തരം തട്ടിപ്പിൽ ജാഗ്രത പാലിക്കേണ്ടതും പ്രൈം മിനിസ്റ്റർ ഗിഫ്റ്റ് എന്ന പേരിലോ മറ്റു പേരുകളിലോ കേന്ദ്ര സംസ്ഥാന സർക്കാരുകൾ യാതൊരുവിധ സമ്മാനപദ്ധതികളും ഏർപെടുത്തിയില്ലാത്തതും ഫെസ്റ്റിവൽ സിസണുകൾ മുന്നിൽകണ്ട് പണം തട്ടിയെടുക്കുന്നതിനുള്ള തട്ടിപ്പുകാരുടെ പുതിയ തട്ടിപ്പുരീതിയാണിതെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്#keralapolice #statepolicemediacentre

ഫ്ലാറ്റിലെത്തിച്ച് 16 വയസ്സുകാരിക്ക് പീഡനം: പ്രതികളെ കുടുക്കിയത് മൊബൈൽ നമ്പർ

0

കോഴിക്കോട്: വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ഫ്ലാറ്റിലെത്തിച്ചു സംഘം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ 4 പേരെ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും വെള്ളയിൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വരുവിൻകാലയിൽ വി.കെ.ഷബീർ അലി (41), പെൺകുട്ടിയെ യുവാക്കൾക്കു കൈമാറിയ കാസർകോട് സ്വദേശികളായ ചരാലടക്ക പാണ്ടിമൂല സ്വദേശി സഹ്ജാദ് മൻസിൽ പി.എ.മുഹമ്മദ് സമി (19), നക്രജെ സ്വദേശി ആലങ്കോൽ വീട്ടിൽ എൻ.എ.മുഹമ്മദ് റയീസ് (18) എന്നിവരാണ് അറസ്റ്റിലായത്.

കോടതിയിൽ ഹാജരാക്കിയ 4 പ്രതികളെയും റിമാൻഡ് ചെയ്തു.കഴിഞ്ഞ 20ന് ആണ് പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്നു കോഴിക്കോട്ട് എത്തിയത്.21ന് പുലർച്ചെ പെൺകുട്ടിയെ ബീച്ചിൽ നിന്നു പരിചയപ്പെട്ട മുഹമ്മദ് സമിയും മുഹമ്മദ് റയീസും നഗരത്തിൽ ജോലി നൽകാമെന്നും താമസിക്കാൻ സ്ഥലം നൽകാമെന്നും അറിയിച്ച് ഒപ്പം കൂട്ടുകയായിരുന്നു. തുടർന്ന് ഇരുവരും പുതുപ്പാടി സ്വദേശികളായ ഒന്നും രണ്ടും പ്രതികളെ വിവരം അറിയിച്ചു. നഗരത്തിൽ ഉണ്ടായിരുന്ന പ്രതികൾ വാഹനവുമായി ബീച്ചിൽ എത്തി. തുടർന്ന് നാലു പേരും പെൺകുട്ടിയെ പാലാഴി പാലക്കടുത്ത ഫ്ലാറ്റിലെത്തിച്ചു.

യുവാക്കൾക്ക് പെൺകുട്ടിയെ കൈമാറിയ പ്രതികൾ 4,000 രൂപ വാങ്ങി തിരിച്ചു പോന്നു. പെൺകുട്ടി അന്ന് പുതുപ്പാടി സ്വദേശികളായ പ്രതികൾക്കൊപ്പം ഫ്ലാറ്റിൽ നിന്നു.മദ്യവും ലഹരി മരുന്നും കുട്ടിക്ക് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 22ന് സംഘം പെൺകുട്ടിയെ ബീച്ചിൽ എത്തിച്ചു 4,000 രൂപയും നൽകി കടന്നുകളഞ്ഞു. ബീച്ചിൽ പട്രോളിങ് നടത്തുന്ന വനിത ഹെൽപ് ലൈൻ സംഘം ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു കേസെടുത്തു. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പൊലീസും കേസെടുത്തിരുന്നു. പെൺകുട്ടിയെ പെരിന്തൽമണ്ണ പൊലീസിനു കൈമാറി.

പെൺകുട്ടിക്ക് മുഹമ്മദ് റയീസ് നൽകിയ മൊബൈൽ നമ്പർ ആണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.പ്രതികൾ നഗരത്തിൽ ലഹരി മരുന്നുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്രയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പന്തിരിക്കര വലിയപറമ്പ് കോഴിക്കുന്നുമ്മൽ ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയാണ് മുഹമ്മദ് സാലിഹ്. വിചാരണയ്ക്കിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. അന്വേഷണത്തിൽ എസ്ഐ കെ.സുകു, എഎസ്ഐ ദീപ്തിഷ്, ബിജുമോൻ, സിറ്റി ക്രൈം സ്ക്വാഡിലെ എം.ഷാലു, സി.കെ.സുജിത്ത്, ജിനീഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവരും പങ്കെടുത്തു.

കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും

0

കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് വൈകും. ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടോൾ പിരിക്കാനുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ പിരിവ് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.അതേസമയം സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയ്ക്ക് സമീപത്തെ റോഡിന്റെ പ്രവൃത്തി ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. മാമ്പുഴ പാലത്തിലെ നിർമാണ പ്രവൃത്തികളും നടന്നുവരികയാണ്.

പുതുവത്സരാഘോഷം: നാളെ ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി

0

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളിൽ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ബാര്‍ ഹോട്ടൽ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നിൽ എത്തിച്ചിരുന്നു. മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് കൂടി കണക്കിലെടുത്താണ് നാളെ ഒരു മണിക്കൂര്‍ സമയം നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങളില്ലാതെ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളുണ്ടായാൽ ബാര്‍ ഹോട്ടലുകള്‍ പൂട്ടിക്കും. അല്ലാത്ത പക്ഷം ബാറുകള്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കും.

നിയമപരമായ മുന്നറിയിപ്പ് :മദ്യപാനം ആരോഗ്യത്തിന് ഹാനികരം

പുതുവത്സരാഘോഷം: കര്‍മപരിപാടികളുമായി എക്സൈസ് വകുപ്പ്

0

കോഴിക്കോട് :പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ കര്‍മപരിപാടികളുമായി എക്സൈസ് വകുപ്പ്. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവില്‍പന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ബസുകള്‍, മറ്റു യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തും. മുന്‍കാല അബ്കാരി/എന്‍.ഡി.പി.എസ് പ്രതികള്‍, അവരുടെ കൂട്ടാളികള്‍ എന്നിവരുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍, ടവര്‍ ലൊക്കേഷനുകള്‍ എന്നിവ നിരീക്ഷിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് തലത്തില്‍ സ്ട്രൈക്കിങ് ഫോഴ്‌സുകള്‍, ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം, ഹൈവേകളിലെ വാഹന പരിശോധനക്ക് പ്രത്യേക ഹൈവേ പട്രോള്‍ ടീം എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും.

ബാര്‍ ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡി.ജെ പാര്‍ട്ടികളും അനുബന്ധ ആഘോഷങ്ങളും നടത്തുമ്പോള്‍ അതില്‍ പങ്കെടുക്കുന്നവരുടെ വിലാസവും ഫോണ്‍ നമ്പറും, ഡി.ജെ പാര്‍ട്ടി സ്ഥാപനം നേരിട്ട് നടത്തുന്നതല്ലെങ്കില്‍ ആരാണ് സംഘടിപ്പിക്കുന്നതെന്ന വിവരവും എക്‌സൈസ്, പോലീസ് എന്നിവരെ മുന്‍കൂട്ടി അറിയിക്കണം.

പുതുവത്സരാഘോഷങ്ങളിലും അനുബന്ധ ആഘോഷ പരിപാടികളിലും മദ്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍ പ്രത്യേകം ലൈസന്‍സ് (എഫ്.എല്‍.6) എടുക്കണം. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് മദ്യം നല്‍കുന്നതെന്ന് ഉറപ്പുവരുത്തണം. ഇത്തരം പാര്‍ട്ടികള്‍ സംബന്ധിച്ച പരസ്യങ്ങളില്‍ നിയമവിരുദ്ധ കാര്യങ്ങള്‍ ഉള്‍പ്പെടുത്തരുത്. സി.സി.ടി.വി നിരീക്ഷണം ഉറപ്പുവരുത്തുകയും ആവശ്യപ്പെട്ടാല്‍ കൈമാറുകയും വേണം. ഡി.ജെ പാര്‍ട്ടികളുടെ മറവില്‍ മയക്കുമരുന്ന് ഉപയോഗവും വിപണനവും ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട എക്സൈസ് ഓഫീസിലോ ഉദ്യോഗസ്ഥരെയോ അറിയിക്കണം.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് റസ്റ്ററന്റുകള്‍, റിസോര്‍ട്ടുകള്‍, ബാര്‍ ഹോട്ടലുകള്‍, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിവിധ നമ്പറുകളില്‍ കൈമാറാം:

ജില്ലാ കണ്‍ട്രോള്‍ റൂം -0495 2372927, അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്), കോഴിക്കോട് -9496002871, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് കോഴിക്കോട് -9400069675, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോഴിക്കോട് -9400069677, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പേരാമ്പ്ര -9400069679, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, താമരശ്ശേരി -9446961496, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വടകര -9400069680

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

0

കൊച്ചി∙ നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ.

അമ്മയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.