spot_img
Saturday, June 20, 2026
Home Blog Page 87

കരിയാത്തുംപാറയിൽ വിനോദസഞ്ചാരത്തിനെത്തിയ ആറുവയസുകാരി പുഴയില്‍ മുങ്ങിമരിച്ചു

0

കൂരാച്ചുണ്ട് : കൂരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലെ ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ.ടി. അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്‌റാറ (6) ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് അബ്റാറ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയും കുടുംബവും ട്രാവലറിൽ കരിയാത്തുംപാറയിൽ എത്തിയത്. കുട്ടിയുടെ മാതാവ് നസീമ അടക്കമുള്ളവര്‍ പുഴയരികിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങി. കുട്ടിയുടെ മുട്ടൊപ്പം വെള്ളമാണ് പുഴയിലുണ്ടായിരുന്നത്. ഇതിനിടെ കുട്ടി വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.കുട്ടിയെ കരയ്‌ക്കെത്തിച്ചു പ്രഥമശുശ്രൂഷ നല്‍കി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹാരിസ് സഹോദരനാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്ക് കൈമാറും.

പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ്. സംസ്ഥാനത്ത് തുടക്കമായി.

0

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലി പോകുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള പോലീസ് നടപ്പാക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.

പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരില്‍ നിന്ന് തുടക്കത്തില്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന സമ്മതപത്രം വാങ്ങും. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ലഹരി പരിശോധന നടത്തും. അത്തരം പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതാണ് പദ്ധതി. മദ്യം, പുകയില ഉല്‍പ്പനങ്ങള്‍ എന്നിവയല്ലാത്ത ലഹരി മരുന്നുകളാണ് പരിശോധിക്കുന്നത്.

ഐടി പാര്‍ക്കുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ  ലഹരിയുപയോഗത്തിന് തടയിടാനായുള്ള   ലഹരിവിരുദ്ധനയമാണ്  ‘പോഡ’. ജീവനക്കാരെ ഏത് നിമിഷവും പരിശോധനയ്ക്ക് വിധേയമാക്കാനും ലഹരിയുപയോഗം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അധികാരം നല്‍കുന്നതാണ് നയം. രാസലഹരി ഉപയോഗിച്ചാല്‍ നാല് മാസം വരെ പരിശോധനയിലൂടെ കണ്ടെത്താനാകും.
#keralapolice

ജി​ല്ല പ​ഞ്ചാ​യ​ത്ത്; പ്ര​സി​ഡ​ന്റും വൈ​സ് പ്ര​സി​ഡ​ന്റും സ്ഥാ​ന​മേ​റ്റു

0

കോ​ഴി​ക്കോ​ട്: യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സാ​ര​ഥ്യം ഏ​റ്റെ​ടു​ത്തു. കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി യു.​ഡി.​എ​ഫി​ലെ മി​ല്ലി മോ​ഹ​ൻ കൊ​ട്ടാ​ര​ത്തി​ലി​നെ​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി കെ.​കെ. ന​വാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു​വ​ർ​ക്കും 15 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ചു. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് എ​ൽ.​ഡി.​എ​ഫി​ലെ അ​ഡ്വ. പി. ​ശാ​രു​തി​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി അ​ഞ്ജി​ത ഷ​നൂ​ബൂം മ​ത്സ​രി​ച്ചു. ഇ​രു​വ​ർ​ക്കും 13 വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ചു. 28 അം​ഗ​ങ്ങ​ളാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. 15 സീ​റ്റി​ല്‍ യു.​ഡി.​എ​ഫും 13 സീ​റ്റി​ല്‍ എ​ല്‍.​ഡി.​എ​ഫും ജ​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സ് അം​ഗം മി​നി മോ​ഹ​ന്‍ 15 വോ​ട്ട് നേ​ടി​യ​പ്പോ​ൾ എ​തി​ര്‍സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ അ​ഡ്വ. പി. ​ശാ​രു​തി​ക്ക് 13 വോ​ട്ട് ല​ഭി​ച്ചു. ക​ല​ക്ട​ര്‍ സ്‌​നേ​ഹി​ല്‍കു​മാ​ര്‍ സി​ങ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി നി​യ​ന്ത്രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​രി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു.​ഡി.​എ​ഫി​നു ഭ​ര​ണം ല​ഭി​ക്കു​ന്ന​ത്. മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​മാ​യ മി​ല്ലി മോ​ഹ​ൻ കോ​ട​ഞ്ചേ​രി ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

2005ലെ ​ജി​ല്ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നു​ണ്ടാ​യി​രു​ന്ന ര​ണ്ട് അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു മി​ല്ലി മോ​ഹ​ൻ. മി​ല്ലി മോ​ഹ​ന് ക​ല​ക്ട​ർ സ്നേ​ഹി​ൽ കു​മാ​ർ സി​ങ്ങും വൈ​സ് പ്ര​സി‍ഡ​ന്റ് കെ.​കെ. ന​വാ​സി​ന് പ്ര​സി​ഡ​ന്റ് മി​ല്ലി മോ​ഹ​നും സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. 11.15ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു. മി​ല്ലി മോ​ഹ​ൻ നേ​ര​ത്തെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഇ​വ​ർ ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് വി​ര​മി​ച്ച​ത്. ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ, തി​രു​വ​മ്പാ​ടി വ​നി​താ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ്, തി​രു​വ​മ്പാ​ടി മ​ല​നാ​ട് മാ​ർ​ക്ക​റ്റി​ങ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.നാ​ദാ​പു​രം ഡി​വി​ഷ​നി​ൽ​നി​ന്ന് വി​ജ​യി​ച്ച കെ.​കെ. ന​വാ​സ് മു​സ്‌​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി​യാ​ണ്. നാ​ദാ​പു​രം ടി.​ഐ.​എം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​നും കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. എം.​എ​സ്.​എ​ഫ് നാ​ദാ​പു​രം നി​യോ​ജ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്, മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മു​സ്‌​ലിം ലീ​ഗ് വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു:ഡിസംബറിലെ വില ഒറ്റനോട്ടത്തിൽ

0

തുടർച്ചയായി ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു. ഇന്ന് (26-12-2025) ഗ്രാമിന് 70 രൂപ കൂടി 12,835 രൂപയും പവന് 560 രൂപ കൂടി 1,02,680 രൂപയുമായി. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,765 രൂപയും പവന് 1,02,120 രൂപയുമായിരുന്നു ക്രിസ്മസ് ദിനത്തിലെ സ്വർണവില. വെള്ളി വിലയും റെക്കോഡുകൾ ഭേദിച്ച് കുതിക്കുകയാണ്. ഗ്രാമിന് 10 രൂപ കൂടി 240 രൂപയാണ് ഇന്നത്തെ വില

ആഗോള വിപണിയിൽ സ്വർണത്തിന് ട്രോയ് ഔൺസിന് 4500 ഡോളർ കടന്നു. 4,505.55 ഡോളറാണ് ഇന്നത്തെ വില. 26.02 ഡോളറാണ് ഇന്ന് കൂടിയത്. 0.58 ശതമാനമാണ് വർധന. ആഗോളവിപണിയിൽ ഈ വർഷം മാത്രം 70.83 ശതമാനം വർധനവാണ് സ്വർണത്തിനുണ്ടായത്.

ബുധനാഴ്ച കേരളത്തിൽ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കൂടിയിരുന്നു. 1,01,880 രൂപയായിരുന്നു പവൻ വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഇന്ന് ഗ്രാമിന് 55 രൂപയുടെയും 14 കാരറ്റിന് 45 രൂപയുടെയും വർധനവുണ്ടായി.

ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ

3. 95,760 രൂപ

4. 95,600 രൂപ

5. 95,280 (രാവിലെ), ഉച്ചതിരിഞ്ഞ് 95,840 രൂപ

6.95440

7.95440

8.95640

9. 95400 (രാവിലെ)

9- 94,920 (ഉച്ചക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

10- 95,560

11-95480 (രാവിലെ)

95880(ഉച്ചക്ക്)

12. 97280 (രാവിലെ)

97,680 (ഉച്ചക്ക്)

15- 98,800 (രാവിലെ), 99,280 (ഉച്ചക്ക്)

16. 98,160
16. 98,160
17. 98,640
18. 98,880
19. 98,400
20. 98,400
21. 98,400
22. 99200 രാവിലെ
22. 99840 ഉച്ച
23. 101600
24. 101880
25. 1,02,120
26. 1,02,680

റീൽസ് ചിത്രീകരണം; കണ്ണൂരിൽ വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു

0

കണ്ണൂർ : കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും ഇടയിലായിരുന്നു സംഭവം.എറണാകുളം ഓഖ എക്സ്പ്രസാണ് വിദ്യാർഥികൾ ചുവന്ന വെളിച്ചം കാണിച്ച നിർത്തിച്ചത്. വിദ്യാർഥികൾ ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു നിൽക്കുകയായിരുന്നു. അപായ സിഗ്നലാണെന്നു കരുതിയാണ് ട്രെയിൻ നിർത്തിയത്. വന്ദേ ഭാരത് കടന്നു പോയതിന് പിന്നാലെയാണ് ഓഖ എക്സ്പ്രസ് വന്നത്.പാനൂരിനടുത്ത പാറാട് സ്വദേശികളായ രണ്ട് പ്ലസ്ടു വിദ്യാർഥികളെയാണ് ആർ പി എഫ് അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. കേസെടുത്ത ശേഷം വിദ്യാർഥികളെ ജാമ്യത്തിൽ വിട്ടയച്ചു.

SIR കരട് പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ..?

0


താഴെ നൽകിയ ലിങ്കിലോ അല്ലെങ്കിൽ QR കോഡ്സ്കാൻ ചെയ്ത് EPIC നമ്പർ നൽകി പരിശോധിക്കാം.

ഇവിടെ ക്ലിക്ക് ചെയ്യുക VOTERS’ SERVICES PORTAL

മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി സീരിയൽ നടൻ

0

കോട്ടയം: മദ്യലഹരിയിൽ സീരിയല്‍ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് ലോട്ടറി വില്‍പനക്കാരന് പരിക്കേറ്റു. ഉപ്പും മുളകും സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ലോട്ടറി വിൽപനക്കാരൻ കോട്ടയം നാട്ടകം സ്വദേശി കനകരാജിനാണ്‌ പരിക്കേറ്റത്‌.ബുധൻ വൈകിട്ട് ഒൻപതിന് എംസി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം.

മറ്റൊരുവാഹനത്തില്‍ ഇടിച്ചശേഷം നിയന്ത്രണം തെറ്റി വഴിയരികില്‍ നില്‍ക്കുകയായിരുന്ന കനകരാജിനെ ഇടിക്കുകയായിരുന്നു. സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാരെ സിദ്ധാർഥ് അസഭ്യം പറഞ്ഞതോടെ കയ്യാങ്കളിയായി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന്‌ ചിങ്ങവനം പൊലീസ് പറഞ്ഞു.

തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം

0

യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി. ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു.

യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു

സംസ്ഥാനത്ത് പുതിയ തിരിച്ചറിയൽ കാർഡ്; നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്‌ പകരം ഇനി നേറ്റിവിറ്റി കാർഡ്‌

0

കോഴിക്കോട്:തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇലക്ട്റല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ കാര്യാലയത്തിലും വില്ലേജ് ഓഫീസിലും കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണ്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഏവര്‍ക്കും പരിശോധിച്ച്

ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ്‌ നേറ്റിവിറ്റി കാർഡ്‌ കേരളത്തില്‍ ആവിഷ്കരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Ghost Pairing Scam Alert:പോലീസ് നൽകുന്ന നിർദ്ദേശം

0


വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി ഒരു മുന്നറിയിപ്പ്. ‘ഗോസ്റ്റ് പെയറിംഗ്’ (Ghost Pairing) എന്നാണ് ഈ പുതിയ തട്ടിപ്പിന്റെ പേര്. വാട്‌സ്ആപ്പിന്റെ ‘ഡിവൈസ് ലിങ്കിംഗ്’ (Device Linking) ഫീച്ചർ ദുരുപയോഗം ചെയ്തുകൊണ്ട് ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ട് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കുന്നു. സാങ്കേതികമായ പിഴവുകളേക്കാൾ, ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഹാക്കർമാർ ഇത് സാധിച്ചെടുക്കുന്നത്.

ഗോസ്റ്റ് പെയറിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സുഹൃത്തുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ (അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാം) വരുന്ന ഒരു സന്ദേശത്തിലൂടെയാണ് ഇത് തുടങ്ങുന്നത്. “ഹായ്, ഞാൻ നിങ്ങളുടെ ഒരു ഫോട്ടോ കണ്ടു!”, “ഈ ഫോട്ടോയിൽ കാണുന്നത് നിങ്ങളാണോ?” എന്നിങ്ങനെയുള്ള സന്ദേശങ്ങൾക്കൊപ്പം ഒരു ലിങ്കും ഉണ്ടാകും. ഫേസ്ബുക്ക് പോസ്റ്റ് പോലെയോ ഫോട്ടോ ഗാലറി പോലെയോ തോന്നിക്കുന്ന ഒന്നായിരിക്കും ഇത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു വ്യാജ വെബ്‌പേജ് തുറക്കും. ഉള്ളടക്കം കാണുന്നതിനായി നിങ്ങളുടെ ഫോൺ നമ്പർ നൽകി “വെരിഫൈ” (Verify) ചെയ്യാൻ ആവശ്യപ്പെടും. ഫോൺ നമ്പർ നൽകുന്നതോടെ നിങ്ങളുടെ ഫോണിലെ വാട്‌സ്ആപ്പിൽ ഒറിജിനൽ ‘പെയറിംഗ് കോഡ്’ (Pairing Code) ലഭിക്കും. വ്യാജ വെബ്‌സൈറ്റിൽ ഈ കോഡ് എന്റർ ചെയ്യാൻ ഹാക്കർമാർ ആവശ്യപ്പെടും. ഇതൊരു സാധാരണ സുരക്ഷാ പരിശോധനയാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താവ് കോഡ് നൽകുന്നതോടെ, ഹാക്കറുടെ ഡിവൈസ് നിങ്ങളുടെ വാട്‌സ്ആപ്പുമായി ലിങ്ക് ചെയ്യപ്പെടുന്നു. കോഡ് നൽകിക്കഴിഞ്ഞാൽ വാട്‌സ്ആപ്പ് വെബ് വഴി ഹാക്കർക്ക് നിങ്ങളുടെ അക്കൗണ്ടിൽ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നു.

അവർക്ക് ചെയ്യാൻ കഴിയുന്നവ:

നിങ്ങളുടെ പഴയതും പുതിയതുമായ മെസേജുകൾ വായിക്കാം.

നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാം.

തട്ടിപ്പ് വ്യാപിപ്പിക്കുന്നതിനായി നിങ്ങളുടെ പേരിൽ മറ്റുള്ളവർക്ക് മെസേജുകൾ അയക്കാം.

നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ് സാധാരണ പോലെ പ്രവർത്തിക്കും എന്നത് കൊണ്ട് തന്നെ വിവരങ്ങൾ ചോർത്തുന്നത് നിങ്ങൾ അറിയില്ല എന്നതാണ് ഏറ്റവും വലിയ അപകടം.

എങ്ങനെ സുരക്ഷിതരാകാം?
ലിങ്ക്ഡ് ഡിവൈസസ് പരിശോധിക്കുക: വാട്‌സ്ആപ്പിലെ Settings > Linked Devices എന്നത് ഇടയ്ക്കിടെ പരിശോധിക്കുക. അവിടെ അപരിചിതമായ ഏതെങ്കിലും ഉപകരണമോ ബ്രൗസറോ (Google Chrome, Windows മുതലായവ) കണ്ടാൽ ഉടൻ ലോഗ് ഔട്ട് (Log out) ചെയ്യുക.

കോഡുകൾ കൈമാറാതിരിക്കുക: ഏതെങ്കിലും ലിങ്ക് കാണുന്നതിനായി വാട്‌സ്ആപ്പ് ‘പെയറിംഗ് കോഡ്’ നൽകുകയോ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യരുത്.

ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ: വാട്‌സ്ആപ്പിൽ ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ (Two-Step Verification) ഓണാക്കുക. ഇത് അക്കൗണ്ടിന് അധിക സുരക്ഷ നൽകുന്നു.

👀 ലിങ്കുകൾ പരിശോധിക്കുക: സുഹൃത്തുക്കളിൽ നിന്നാണെങ്കിൽ പോലും, സംശയാസ്പദമായ ലിങ്കുകൾ ലഭിച്ചാൽ അത് സ്ഥിരീകരിച്ച ശേഷം മാത്രം ക്ലിക്ക് ചെയ്യുക.

സാങ്കേതികവിദ്യയേക്കാൾ ഉപയോക്താവിന്റെ വിശ്വാസത്തെയാണ് ഗോസ്റ്റ് പെയറിംഗ് മുതലെടുക്കുന്നത്. അതിനാൽ ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം.