spot_img
Sunday, June 21, 2026
Home Blog Page 88

ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് വേഗപ്പൂട്ടുമായി മോട്ടോർ വാഹന വകുപ്പ്

0

റോഡുസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ ഡെലിവറി ബോയ്സിനെ പ്രേരിപ്പിക്കുന്ന സ്റ്റോറുകൾക്കും,ക്വിക്ക് ഡെലിവറി ഫ്ലാറ്റ് ഫോമുകൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.

ബ്ലിങ്കിറ്റ് സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ കമ്പനികൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

റോഡുസുരക്ഷയുമായ ബന്ധപ്പെട്ട് കാര്യങ്ങൾ കാര്യക്ഷമമാക്കാനും അതു പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും അവർക്ക് 15 ദിവസത്തെ സമയം അനുവദിച്ചു നൽകിയിട്ടുണ്ട്.

ഇത് പാലിക്കാത്ത കമ്പനികൾക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതാണ്.

പല പ്ലാറ്റ് ഫോമുകളും 7 മിനുട്ടിനും ഇരുപതു മിനുട്ടിനും ഉള്ളിൽ അവരുടെ സാധനങ്ങൾ ഡെലിവറി ചെയ്യുമെന്ന് വാഗ്ദാനങ്ങൾ നൽകുന്നു.ഇത് റോഡുസുരക്ഷാ ലംഘിക്കുന്നതിന് തുല്യമാണ്.

സുരക്ഷിതമല്ലാത്തതും അപകടകരവുമായ വേഗത, അശ്രദ്ധ, ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവയാണ് ഡെലിവെറി ബോയ്സുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന സുരക്ഷാ പ്രശ്നങ്ങൾ. ഡെലിവറി ബോയ്സിന് അവരവരുടെ ഉൽപന്നങ്ങൾ വേഗത്തിൽ ഡെലിവറി ചെയ്യാനും അവരുടെ വരുമാനം വർദ്ധിപ്പിക്കാനും അടുത്ത ഓർഡർ നേടാനും അമിത വേഗതയിൽ പോകേണ്ടി വരുന്നുമുണ്ട്.

പലപ്പോഴും ഇത്തരം ഓൺലൈൻ സ്റ്റോറുകൾ പ്രായോഗികമല്ലാത്ത സമയ പരിധി നിശ്ചയിക്കുകയും

വിപണി നേടുന്നതിനായി പ്രായോഗികമല്ലാത്ത സമയ പരിധി ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇതെല്ലാം റോഡുസുരക്ഷയിൽ ഇത്തരം കമ്പനികൾ വിട്ടുവീഴ്ച ചെയ്യുന്നതായി കണക്കാക്കും.

#mvdkerala#onlinefooddelivery#onlinefood

ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ

0

സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ പവന് 2,400 രൂപ വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 10,1880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,735 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,470 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 8155 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 5260 രൂപയാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില സർവ്വകാല റെക്കോർഡിലാണ്. വെള്ളിയുടെ വില ​ഗ്രാമിന് 228 രൂപയാണ്.

നെഞ്ചെരിച്ചിൽ പ്രശ്നമാകുന്നുണ്ടോ? ഈ ശീലങ്ങളാണ് കാരണം

0

നമ്മളിൽ പലരും പലതവണയായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് നെഞ്ചെരിച്ചിൽ. ഇത് പലപ്പോഴും സാധാരണമാണെങ്കിലും ചിലപ്പോൾ അസഹ്യമായേക്കാം. പതിവായി നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർ സൂക്ഷിക്കേണ്ടതുമുണ്ട്. നമ്മുടെ ജീവിത ശൈലി തന്നെയാണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. ആമാശയത്തിലെ ആസിഡ് തൊണ്ടയിലേക്ക് തികട്ടി വരുന്നതുമൂലം നെഞ്ചിലുണ്ടാകുന്ന പുകച്ചിലാണ് നെഞ്ചെരിച്ചിലായി നമുക്ക് അനുഭവപ്പെടുന്നത്. എരിവുള്ള ഭക്ഷണം മുതൽ മാനസിക സമ്മർദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒരു പ്രധാന കാരണമാണ്. ഈ ശീലം ദഹനവ്യവസ്ഥയെ ബാധിച്ചേക്കും. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാൻ കിടക്കുന്നത് ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ വയറും അന്നനാളവും ഒരേ തലത്തിൽ വരുകയും ഇത് ആസിഡ് മുകളിലേക്ക് വരുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് ഉറക്കമെണീക്കുമ്പോൾ കടുത്ത നെഞ്ചെരിച്ചിലിന് കാരണമായേക്കാം. അതിനാൽ ഭക്ഷണം കഴിച്ചയുടൻ കിടക്കുന്നത് ഒഴിവാക്കണം. കൊഴുപ്പും എണ്ണമയവും എരിവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും ഉത്തമമാണ്.

ഭക്ഷണം, ഉറക്കം, സ്ട്രെസ് എന്നിവ ഇക്കാര്യത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. എന്നാൽ, കടുത്തതും തുടർച്ചയായുമുള്ള നെഞ്ചെരിച്ചിൽ അവഗണിച്ചു വിടരുത്. അൾസർ പോലെയുള്ള രോഗങ്ങളിലേക്ക് അത് നയിക്കും മുമ്പ് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

(ഈ ലേഖനം പൊതുവായ വിവരങ്ങളാണ് പങ്കുവെക്കുന്നത്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്ക് ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം

0

കേരളത്തിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. http://voters.eci.gov.in
എന്ന വെബ്സൈറ്റിൽ പട്ടിക പരിശോധിക്കാം.

ഇന്ന് മുതൽ ജനുവരി 22 വരെ പരാതികൾ നൽകാം. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്നും അദ്ദേഹം അറിയിച്ചു.

സ്ഥലംമാറിയതോ,മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിക്കും.

സ്ത്രീസുരക്ഷാ പെൻഷൻ’ പദ്ധതിക്ക് തുടക്കമായി

0

35-നും 60-നും ഇടയിൽ പ്രായമുള്ള, തൊഴിലില്ലാത്ത സ്ത്രീകൾക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘സ്ത്രീസുരക്ഷാ പെൻഷൻ’ പദ്ധതിക്ക് തുടക്കമായി. പ്രതിമാസം 1000 രൂപയാണ് ഈ പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് ലഭിക്കുക.അർഹരായവർക്ക് ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്.സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതി,

സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. #keralagovernment #Pension #womenempowerment #KeralaDevelopment

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്; ഉദ്ഘാടനം നാളെ

0

യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ  ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ ‘ക്ലൂ’ (KLOO) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങുന്നു. നാളെ (ഡിസംബർ 23-ന് ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ്-പാർലമെന്ററികാര്യ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് ക്ലൂ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  നിർവ്വഹിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികൾക്ക് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലർത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെയും ശുചിമുറികൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ശൃംഖല വിപുലീകരിച്ചിരിക്കുന്നത്.

യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുമെന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയം, അവിടത്തെ സൗകര്യങ്ങളായ പാർക്കിംഗ് തുടങ്ങിയവയും ഉപയോക്താക്കളുടെ റേറ്റിംഗുകളും ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും. ഫ്രൂഗൽ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ  സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സ്വകാര്യ പങ്കാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് കേരളത്തിലുടനീളം ഈ സേവനം വ്യാപിപ്പിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കും ദീർഘദൂര യാത്രക്കാർക്കും ഒരുപോലെ ആശ്വാസമാകുന്ന ഈ ഡിജിറ്റൽ സംവിധാനം, കേരളത്തെ ഒരു മികച്ച ശുചിത്വ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ആഗോളതലത്തിൽ ഉയർത്തുന്നതിനും ഈ സംരംഭം  വലിയ രീതിയിൽ സഹായിക്കും. വട്ടിയൂർക്കാവ് എം.എൽ.എ.  വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്ലാനിംഗ് ബോർഡ് അംഗം ജിജു പി . അലക്‌സ് മുഖ്യാഥിതി ആയിരിക്കും.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,സ്ഥാപന പ്രതിനിധികൾ,ട്രാവൽ ആൻഡ് ടൂറിസം രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

സർക്കാരിന്റെ ക്രിസ്മസ് സമ്മാനം, 25 രൂപ നിരക്കില്‍ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും

0


സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു.

സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി.

6 ജില്ലകളിൽ പ്രത്യേക ക്രിസ്മസ് ഫെയറുണ്ടാകും. 25 രൂപ നിരക്കിൽ 20 കിലോ അരി ലഭിക്കും. ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് കേ.ന്ദ്രം ഗോതമ്പ് നൽകിയിരുന്നില്ല. സംസ്ഥാനത്തിൻ്റെ നിരന്തരമായ ഇടപടൽ മൂലം ഗോതമ്പ് ലഭിച്ച് തുടങ്ങി. ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് ഓഫറുമായി സപ്ലൈക്കോ. ജനുവരി ഒന്ന് വരെയാണ് സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയര്‍ നടക്കുക.ഫെയറുകളില്‍ കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാകും.

500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു കിലോ ശബരി ഉപ്പിന് ഒരു രൂപ നല്‍കിയാല്‍ മതി. കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും. 500 രൂപയാണ് കിറ്റിന്റെ വില. പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക.

ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50% വരെ വിലക്കുറവുണ്ടായിരിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280 ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കും. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകള്‍ ഉണ്ടാകുക. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറായി മാറും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കിയിട്ടണ്ട്.

1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ ലഭ്യമാകും. ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നല്‍കും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നല്‍കുന്ന സബ്‌സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയാക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കില്‍ നല്‍കും. വെള്ള -നില കാര്‍ഡ് ഉടമകള്‍ക്കാണ് ഇത് നല്‍കുക. ഈ നിരക്കില്‍ രണ്ട് കിലോ വരെ സപ്ലൈകോയില്‍ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായിരുന്നു ഈ നിരക്കില്‍ ആട്ട നല്‍കിയിരുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ബന്ധം സ്ഥാപിച്ച് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി, പിണങ്ങിയപ്പോൾ യുവതിയുടെ സുഹൃത്തുക്കൾക്കയച്ചു, 19കാരൻ പിടിയിൽ

0

മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചു നല്‍കിയ യുവാവ് പിടിയില്‍. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയും പിന്നീട് ഇയാളെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിരോധത്തില്‍ പരാതിക്കാരിയുടെ സുഹൃത്തിന് നഗ്‌നചിത്രങ്ങള്‍ അയച്ചു നല്‍കി പരാതിക്കാരിക്ക് മാനഹാനി വരുത്തുകയുമായിരുന്നു.

പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷിച്ചപ്പോള്‍ നാല് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം ഐഡികള്‍ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാം ഐഡി നിര്‍മിക്കാന്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ പൊലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനോടുവിലാണ് ഇയാള്‍ വലയിലാകുന്നത്. മൊബൈല്‍ ടെക്നീഷന്‍ കോഴ്സ് പഠിച്ച ഇയാള്‍ റിപ്പയര്‍ ചെയ്യാന്‍ ഏല്‍പിച്ച ഫോണിലുണ്ടായിരുന്ന സിം ഉപയോഗിച്ച് ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. 

ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജിതിന്‍കുമാര്‍, കെ. സിന്‍ഷ, ജോയ്‌സ് ജോണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റോബിന്‍ ജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്.

കോഴിക്കോട് ഇനി ‘സിറ്റി ഓഫ് ലൈറ്റ്‌സ്’; മാനാഞ്ചിറ സ്‌ക്വയറിൽ വിസ്മയ കാഴ്ചകൾ, ലൈറ്റ് ഷോ ഇന്ന് മുതൽ

0

കോഴിക്കോട്: ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ടൂറിസം വകുപ്പ് കോഴിക്കോട് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നു. ലൈറ്റ് ഷോയുടെ ഉദ്ഘാടനം ഡിസംബര്‍ 22 ന് വൈകുന്നേരം 7 ന് മാനാഞ്ചിറ സ്‌ക്വയറില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

‘ഇലുമിനേറ്റിംഗ് ജോയ് സ്‌പ്രെഡ്ഡിങ് ഹാര്‍മണി’ എന്ന ആശയത്തില്‍ സംഘടിപ്പിക്കുന്ന ലൈറ്റ് ഷോ ജനുവരി 2 വരെയാണ്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന ഭാഗങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിക്കും. ആയിരക്കണക്കിന് നീല വിളക്കുകളില്‍ പൊതിഞ്ഞ അനുഭവം നല്‍കുന്ന ഉയര്‍ന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന ടണല്‍ ഓഫ് ലൈറ്റ്‌സ്, ചുവപ്പ്, സ്വര്‍ണ നിറങ്ങളിലുള്ള ദി ജയന്റ് ഡ്രാഗണ്‍ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യാകര്‍ഷണങ്ങളാണ്. വെള്ളത്തില്‍ പ്രതിഫലിക്കുന്ന തരത്തിലാണ് ജയന്റ് ഡ്രാഗണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പര്‍പ്പിള്‍, വെള്ള നിറങ്ങളിലുള്ള പുഷ്പങ്ങളുടെയും ഇലകളുടെയും ഘടനകളാല്‍ തയ്യാറാക്കിയ ഫ്‌ളോറല്‍ നടപ്പാതകള്‍ വിചിത്രമായ ദൃശ്യാനുഭവം സമ്മാനിക്കും.

വലിയ നക്ഷത്രങ്ങളും വൃത്താകൃതിയിലുള്ള ലൈറ്റ് ടവറുകളും ഭീമാകാരമായ പെന്റഗ്രാമും ഉള്‍പ്പെടെയുള്ള പ്രകാശ ശില്‍പങ്ങള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കും. ഇന്‍സ്റ്റലേഷന്‍ മാതൃകയിലുള്ള ദി ക്രിസ്റ്റല്‍ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; വിബി- ജി റാം ജി ബില്ല് നിയമമായി

0

തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി, കേന്ദ്രം കൊണ്ടുവന്ന വിബിജി റാം ജി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതോടെ ബില്ല് നിയമമായി മാറി .കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാർലമെന്റ് പാസാക്കിയത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക്‌ പകരമായാണ് ബില്ല്.

ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം സഭയിൽ നിലപാടെടുത്തപ്പോൾ പ്രതിപക്ഷ നിലപാടുകളെ നിശിതമായി വിമർശിച്ചുകൊണ്ട് ശബ്ദ വോട്ടോകൂടിയാണ് വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയത്. മഹാത്മാഗാന്ധിയുടെ പേരിലുള്ള പഴയ ബില്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുള്ള പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ്, രാജ്യസഭ ബില്ലിന് അംഗീകാരം നല്‍കിയത്.

അതിനിടെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്ലിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രംഗത്തുവന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസർക്കാർ ബുൾഡോസ് ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്തിനെ വിശ്വാസത്തിൽ എടുക്കാതെ പുതിയ ബിൽ പാസാക്കി.കഴിഞ്ഞ 11 വർഷമായി തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താൻ മോദി സർക്കാർ ശ്രമിച്ചുവെന്നും സോണിയഗാന്ധി വിമർശിച്ചിരുന്നുതൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും, പിന്നാക്കം നിന്നവരുടെയും താല്പര്യങ്ങൾ കേന്ദ്രസർക്കാർ അവഗണിച്ചു. ഇനി ഡൽഹിയിൽ ഇരിക്കുന്ന സർക്കാർ ആർക്ക് തൊഴിൽ,എത്ര, എവിടെ, ഏതുതരം തൊഴിൽ എന്നിവ ലഭിക്കുമെന്ന് തീരുമാനിക്കും. കേന്ദ്രസർക്കാർ നടപടിക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധർ ആണെന്നും സോണിയഗാന്ധി വ്യക്തമാക്കിയിരുന്നു