മേപ്പാടി: വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. ബോചെ 1000 ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഗ്യാസ് സിലിണ്ടർ ചോർന്നതാണ് തീപിടിത്തത്തിന് കാരണം. അപകടത്തിൽ ആർക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.കൽപ്പറ്റയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നു.






