spot_img
Wednesday, June 17, 2026

ഡ്രൈവിംഗ് ടെസ്റ്റിൽ നിർണായക മാറ്റം; എച്ച് ടെസ്റ്റിൽ പുതിയ ഇളവുമായി എംവിഡി.



തിരുവനന്തപുരം:* ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതല്‍ എല്‍എംവി ടെസ്റ്റില്‍ എച്ച്‌ എടുക്കുമ്പോള്‍ ഇനി മുതല്‍ പിൻക്യാമറയില്‍ നോക്കാം.മുമ്പ് കണ്ണാടിയില്‍ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വെഹിക്കിള്‍ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്.മുമ്പ് കണ്ണാടിയില്‍ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തില്‍ മാറ്റം.

എന്നാല്‍, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.സാധാരണയായി ഡ്രൈവിംഗ് ടെസ്റ്റിൽ വാഹനം പിന്നോട്ടെടുക്കുമ്പോൾ വാഹനത്തിന്റെ വശങ്ങളിലെയും ഉൾഭാഗത്തെയും റിയർവ്യൂ മിററുകൾ മാത്രമെ ഉപയോഗിക്കാൻ അനുവദിച്ചിരുന്നുല്ലു. റിയർവ്യു ക്യാമറ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

എന്നാൽ, ആധുനിക വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി റിവേഴ്സ് ക്യാമറകളും പാർക്കിംഗ് സെൻസറുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വാഹനസാങ്കേതിക വിദ്യയിൽ അനുദിനം മാറ്റങ്ങൾ സംഭവിക്കുന്നത് പരിഗണിച്ച് ഡ്രൈവിംഗ് ടെസ്റ്റുകളും കാലാനുസൃതമായി പരിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles