spot_img
Wednesday, June 17, 2026

കേരളത്തിലെ പകർച്ചവ്യാധി വ്യാപനം; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം.



തിരുവനന്തപുരം: കേരളത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരന്റെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. യോഗത്തിൽ ജില്ലാ കളക്ടർമാരും മെഡിക്കൽ ഓഫീസർമാരും പങ്കെടുക്കും. ഓൺലൈൻ ആയാണ് യോഗം ചേരുന്നത്. പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിരോധ മാർഗങ്ങളുമാണ് യോഗത്തിൽ ചർച്ച ചെയ്യുക.

ഷിഗല്ല ബാധിച്ച ആളുകളുടെ എന്നാണ് കൂടുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ജില്ലാതലത്തിൽഎന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനവുമായി ബന്ധപ്പെട്ട് യാഥാർഥ്യങ്ങൾ മറച്ചുവെക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. രോഗബാധ സംബന്ധിച്ച കണക്കുകളും സാഹചര്യങ്ങളും പൊതുജനങ്ങൾക്ക് സുതാര്യമായി അറിയിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഉടൻ ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.സംസ്ഥാനത്ത് മഴക്കാലം ശക്തമായ സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി, വൈറൽ പനി തുടങ്ങിയ രോഗങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി ഹൈപവർ കമ്മിറ്റി പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കും.

തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വിപുലീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യതയും സംഭരണവും ഉറപ്പാക്കാൻ ഹൈപവർ കമ്മിറ്റിക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ചികിത്സാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രോഗബാധ കൂടുതലുള്ള മേഖലകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾ ജാഗ്രത പാലിക്കുകയും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുകയും വേണമെന്നും മന്ത്രി അഭ്യർഥിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles