spot_img
Wednesday, September 16, 2026

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പുകടിയേറ്റു*



താമരശ്ശേരി :* വീടിന് സമീപത്തുള്ള വാഴത്തോട്ടത്തിൽ വാഴക്കുല വെട്ടുന്നതിനിടെചമൽ വട്ടപൊയിൽ സ്വദേശിക്ക് പാമ്പുകടിയേറ്റു. വട്ടപൊയിൽ ശിവൻ (62) ആണ് പാമ്പുകടിയേറ്റ് ചികിത്സയിലുള്ളത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വാഴയിൽ ഒളിച്ചിരുന്ന പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ, കടിച്ച പാമ്പിനെ സുരക്ഷിതമായി കവറിലാക്കിയ ശേഷം ബന്ധുക്കൾ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷം, വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച പാമ്പ് വിഷമുള്ള ഇനത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles