spot_img
Wednesday, June 17, 2026

35 വർഷത്തെ സേവനത്തിന് ശേഷം അഗസ്റ്റിൽ ജോസഫിന് യാത്രയയപ്പ്.



കൂടരഞ്ഞി : പൂവാറൻതോട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അഗസ്റ്റിൽ ജോസഫ് കുമരപിള്ളിക്ക് സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. സംഘം പ്രസിഡന്റ് മിനി ബൈജു കടമ്പനാടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. അഗസ്റ്റിൽ ജോസഫിനെ പൊന്നാട അണിയിച്ച് മെമന്റോ നൽകി ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ്, ഗ്രാമപഞ്ചായത്ത് അംഗം റോയി ആക്കേൽ, കൊടുവള്ളി ബ്ലോക്ക് ഡയറി എക്സ്റ്റൻഷൻ ഓഫീസർ റെജിമോൾ ജോർജ്, മിൽമ യൂണിറ്റ് ഹെഡ് അനിൽ, എ.ഡി.എസ് പ്രസിഡന്റ് എൽസമ്മ ജോർജ്, സാന്റോ മയിലാടിയിൽ, സോളി ജോസഫ്, വിനോദ് ഇടവന, രാജൻ കന്നുവള്ളി, ശശി മുണ്ടാട്ട് നിരപ്പിൽ, ജോബി മയിലാടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സംഘത്തിൽ 35 വർഷമായി സ്ഥിരമായി പാൽ അളക്കുന്ന സൈനബ ചെമ്മണ്ണാംകുന്നേലിനെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൊന്നാടയും ഉപഹാരവും നൽകി സൈനബയെ അനുമോദിച്ചു.മറുപടി പ്രസംഗത്തിൽ അഗസ്റ്റിൽ ജോസഫ് സംഘത്തോടും അംഗങ്ങളോടും നന്ദി രേഖപ്പെടുത്തി. ജോർജ് ചക്കാലക്കൽ സ്വാഗതവും നിയുക്ത സെക്രട്ടറി അനിത എം.എസ്. നന്ദിയും പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles