spot_img
Thursday, June 18, 2026

‘ഒരു കുട്ടി കൊണ്ട് വന്ന പൗഡർ മറ്റ് കുട്ടികളുടെ ദേഹത്ത് വീണു’; തിരുവനന്തപുരത്ത് 9 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം



തിരുവനന്തപുരം: വട്ടപ്പാറ എൽ.എം.എസ് സ്കൂളിലെ ഒമ്പത് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാസ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.ഒരു വിദ്യാർത്ഥി സ്കൂളിലേക്ക് കൊണ്ടുവന്ന പൗഡർ മറ്റ് കുട്ടികളുടെ ദേഹത്ത് വീണതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർത്ഥികളെ ഉടൻ തന്നെ പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനയും അന്വേഷണവും തുടരുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles