spot_img
Sunday, June 21, 2026

ഉപഭോക്താക്കളെ പറ്റിക്കരുത്! കിൻഡര്‍ ജോയ്ക്കും സഫോള ഓയിലിനും പ്ലക്ക് ജ്യൂസിനും എഫ്.എസ്.എസ്.എ.ഐ നോട്ടീസ്.



ന്യൂഡല്‍ഹി: പ്രമുഖ ബ്രാൻഡുകളുടെ ആരോഗ്യ അവകാശവാദങ്ങളും പാക്കറ്റുകളിലെ പരസ്യവാചകങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കർശന നടപടിയിലേക്ക്.കിൻഡർ ജോയ്, സഫോള ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ രാജ്യത്ത് മുൻപന്തിയിലുള്ള നിരവധി പ്രമുഖ ഉല്‍പ്പന്നങ്ങള്‍ക്കാണ് അതോറിറ്റി കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ബ്രാൻഡ് പേരുകളും പാക്കേജിങ് വിവരങ്ങളും നല്‍കി കബളിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ നിർണായക നീക്കം.എഫ്.എസ്.എസ്.എ.ഐ പൂട്ടCore ഇട്ട പ്രധാന അവകാശവാദങ്ങള്‍:കിൻഡർ ജോയ് (ഫെറേറോ ഇന്ത്യ): മിഠായിയുടെ കവറിന് പുറത്ത് ‘മില്‍ക്ക് സോളിഡുകളാല്‍ സമ്പന്നം’ (Rich in Milk Solids) എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഉല്‍പ്പന്നത്തില്‍ അവകാശപ്പെടുന്ന അത്രയും മില്‍ക്ക് സോളിഡുകള്‍ അടങ്ങിയിട്ടില്ല.

സഫോള ടോട്ടല്‍ ഹാർട്ട് പ്രോ (മാരികോ ലിമിറ്റഡ്): പാക്കറ്റിലെ ‘ഹാർട്ട് പ്രോ’ (Heart Pro) എന്ന പേരും ഹൃദയത്തിന്റെ ചിത്രവും ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണെന്ന തെറ്റായ ധാരണ ഉപഭോക്താക്കളില്‍ ഉണ്ടാക്കുന്നു. കൂടാതെ ‘ഗുഡ് ഫാറ്റ് ബാലൻസ്’ എന്ന വാദത്തിന് ശാസ്ത്രീയ തെളിവ് ഹാജരാക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.അസ്-ഇറ്റ്-ഈസ് ആറ്റം പ്രോട്ടീൻ (മെഡിസെൻ ലാബ്സ്): ഇവരുടെ വേ പ്രോട്ടീൻ പാക്കറ്റിലെ ‘ശുദ്ധവും ആരോഗ്യകരവും’, ‘100% ആധികാരികം’ എന്നീ വാചകങ്ങള്‍ നിലവിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്.

‘ഈസി ഡൈജസ്റ്റ്’, ‘റാപ്പിഡ് റിക്കവറി’ എന്നീ അവകാശവാദങ്ങള്‍ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.പ്ലക്ക് മാംഗോ ജ്യൂസ്: ജ്യൂസ് പാക്കറ്റിലെ ‘നോ ആഡഡ് ഷുഗർ’ (പഞ്ചസാര ചേർത്തിട്ടില്ല) എന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു.ഇവ കൂടാതെ ‘നേച്വറല്‍ പനീർ’, ഗൗർ ഹെല്‍ത്തി ഫുഡിന്റെ ‘സില്‍ക്കൻ ടോഫു’, മാസ്റ്റർ ചോ ഫുഡ്‌സിന്റെ ‘റാമെൻ നൂഡില്‍സ്’ എന്നിവയ്ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. പനീർ ഒരു സംയുക്ത ഭക്ഷണമായിരിക്കെ ‘നേച്വറല്‍’ എന്ന് വിശേഷിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് അതോറിറ്റി കണ്ടെത്തി.

ഗുണനിലവാര പ്രശ്നമല്ല, ലേബലിലെ കള്ളത്തരം!നിലവില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലോ സുരക്ഷയിലോ പാകപ്പിഴകള്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, കവറിനു പുറത്തെ പരസ്യവാചകങ്ങളിലൂടെയും ലേബലുകളിലൂടെയും ഉപഭോക്താക്കളെ ആകർഷിക്കാൻ നടത്തുന്ന വ്യാജ അവകാശവാദങ്ങള്‍ക്കെതിരെയാണ് നടപടി. നോട്ടീസ് ലഭിച്ച കമ്പനികള്‍ നിശ്ചിത സമയത്തിനകം തങ്ങളുടെ വാദങ്ങള്‍ക്ക് കൃത്യമായ വിശദീകരണവും ശാസ്ത്രീയ രേഖകളും സമർപ്പിക്കേണ്ടതുണ്ട്. തൃപ്തികരമായ മറുപടി ലഭിക്കാത്ത പക്ഷം ബ്രാൻഡുകള്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളുണ്ടാകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles