spot_img
Tuesday, September 8, 2026

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കടന്നുകളഞ്ഞ മോഷണ കേസിലെ പ്രതി പിടിയിൽ.



കോഴിക്കോട് :പോലീസിന്റെ കണ്ണ് വെട്ടിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുംകടന്നുകളഞ്ഞ മോഷണ കേസിലെ പ്രതി പിടിയിലായി.മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ചാറ്റുപറമ്പ് കാണ പറമ്പിൽ വീരാൻ കുഞ്ഞാണ് പിടിയിലായത്.ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലെഓർത്തോ വാർഡിൽ നിന്നുംരക്ഷപ്പെട്ടത്.

വിവരമറിഞ്ഞ ഉടൻ തന്നെഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്ന മഞ്ചേരി പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസിനെ വിവരമറിയിച്ചു തുടർന്ന് മെഡിക്കൽ കോളേജ് പോലീസും മഞ്ചേരി പോലീസും നടത്തിയ അന്വേഷണത്തിലാണ് രാത്രി ഒരു മണിയോടെ പിടിയിലാവുന്നത്.പാലക്കാട്, എറണാകുളം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് വീരാൻകുഞ്ഞ്.കഴിഞ്ഞദിവസം മഞ്ചേരി പോലീസ് ബീരാൻ കുഞ്ഞിനെ പിടികൂടിയത്.എന്നാൽ പോലീസിനെ കണ്ടതോടെ ഒരു കെട്ടിടത്തിനു മുകളിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതോടെ വലതു കൈക്ക് പൊട്ടൽ സംഭവിച്ചു.ഇതിൻ്റെ ചികിത്സക്ക് വേണ്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.എന്നാൽ അതിനിടയിലാണ് പ്രതി ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles