മസിനഗുഡിയിലെ മായാർ, സിംഗാര, വിഭൂതിമല റോഡുകളിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് ഹൈക്കോടതിയുടെ കർശന നിയന്ത്രണം. തിങ്കളാഴ്ച മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല.ഇതുസംബന്ധിച്ച് ഞായറാഴ്ച വനംവകുപ്പ് ഉത്തരവ് പുറത്തിറക്കി.അംഗീകൃത ജീപ്പ് സഫാരി വാഹനങ്ങൾക്കും പ്രദേശവാസികളുടെ വാഹനങ്ങൾക്കും മാത്രമേ അനുമതിയുണ്ടാകൂ.






