spot_img
Tuesday, July 21, 2026

പൊതുജനങ്ങൾക്കായി കേരള പോലീസിന്റെ ‘പോൽ ആപ്പ്’: 35-ലേറെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ.



തിരുവനന്തപുരം: പൊതുജനങ്ങൾക്ക് 35-ലേറെ പോലീസ് സേവനങ്ങൾ വിരൽത്തുമ്പിലെത്തിച്ചുകൊണ്ട് കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘പോൽ ആപ്പ്’ (Pol-App) സേവനം നൽകുന്നു. ഉപയോക്താവിന്റെ ലൊക്കേഷൻ അനുസരിച്ച് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷൻ കണ്ടെത്താനും, ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ ലഭ്യമാക്കാനും, എഫ്.ഐ.ആർ ഡൗൺലോഡ് ചെയ്യാനും, പാസ്‌പോർട്ട് വെരിഫിക്കേഷൻ സ്റ്റാറ്റസ് അറിയാനും, വിവിധ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക്ക് അടയ്ക്കാനും ഈ ആപ്പിലൂടെ സാധിക്കും. പ്രത്യേകിച്ച്, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി SOS അടിയന്തര സന്ദേശങ്ങളും ലൊക്കേഷനും മുൻകൂട്ടി രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് അയക്കാനും വനിതകൾക്ക് SHO-യുമായി കൂടിക്കാഴ്ചയ്ക്ക് സമയം നിശ്ചയിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ, വീട് പൂട്ടി യാത്ര പോകുന്ന വിവരം സ്റ്റേഷനിൽ അറിയിക്കൽ, കുറ്റകൃത്യങ്ങളുടെയോ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്ന വ്യക്തികളുടെയോ വിവരങ്ങൾ ജിയോ ടാഗ് ചെയ്ത ഫോട്ടോ സഹിതം കൈമാറൽ, ട്രാഫിക് ബോധവൽക്കരണം, സൈബർ സുരക്ഷാ നിർദ്ദേശങ്ങൾ തുടങ്ങിയ നിരവധി ഡിജിറ്റൽ സേവനങ്ങളും ആപ്പിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles