spot_img
Saturday, July 25, 2026

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞു, അരിവില കുതിക്കുന്നു.



കോഴിക്കോട്: മലയാളികൾക്ക് ഓണം ആഘോഷിക്കാൻ കേവലം ഒരു മാസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് അരിവില കുതി ച്ചുയരുന്നു. കേരളത്തിലേക്ക് കുടുതലായി അരി എത്തുന്ന ആ ന്ധ്രാപ്രദേശ്, തെലങ്കാന, കർണാക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും മഴക്കുറവ് മൂലം വിളവ് കുറഞ്ഞ തുമാണ് വിലവർധനവിന് കാരണം.

മഴയുടെ അളവിൽ വലിയ കുറവ് ഉണ്ടായത് മൂലം പ്രധാന സംസ്ഥാനങ്ങളിൽ കർഷകർ കൃഷിയിറ ക്കാത്ത സാഹചര്യവുമുണ്ട്. കുടാതെ, ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അരി കൂടുതലായി കയറ്റുമതി ചെയ്യുന്നതിനാൽ കേരളത്തിലേക്ക് എത്തുന്ന അരിയുടെ അളവിൽ കാര്യമായി കുറവുവരുന്നതായി കോഴിക്കോട്ടെ അരി വ്യാപാരികൾ അഭിപ്രായപ്പെടുന്നു.ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് ഗൾഫ് മേഖലയിലേ ക്കുള്ള കയറ്റുമതിയിൽ കുറവുണ്ടായിട്ടുണ്ട്. സംഘർഷത്തിൽ അയവ് വന്നാൽ കയറ്റുമതി വർധിക്കുകയും തത്ഫലമായി കേരളത്തിൽ ഇനിയും അരിക്ക് വില കൂടുകയും ചെയ്യുമെന്ന് വലിയങ്ങാടിയിലെ വ്യാപാരികൾ പറയുന്നു.മലയാളികൾക്ക് ഓണം ആഘോഷിക്കാൻ ഇനി കേവലം ഒരു മാസം മാത്രമാണുള്ളത്.

നിലവിലെ സ്ഥിതി തുടർന്നാൽ അപ്പോഴേക്കും അരി വില കുതിച്ചു യരുമെന്ന് വ്യാപാരികൾ പറ ഞ്ഞു. എല്ലാ ഇനത്തിലും പെട്ട അരികൾക്കും വില വർധിച്ചിട്ടുണ്ട്. പൊന്നി അരിക്കാണ് ഏറ്റവും കൂടുതൽ വർധനവുണ്ടായി ട്ടുള്ളത്. കിലോയ്ക്ക് ഏകദേശം 13 രൂപയോളം വർധിച്ചു. മറ്റ് അരി ഇനങ്ങളിൽ കുറഞ്ഞതത് അഞ്ചു രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.അരിക്കൊപ്പം വെളിച്ചെണ്ണ, പച്ചക്കറികൾ, കോഴിയിറച്ചി എന്നിവയുടെയും വിലയും വർധിക്കുകയാണ്. വെളിച്ചെണ്ണ വിലയിൽ പത്ത് രുപയോളം വർധനവുണ്ടായതായി വ്യാപാരികൾ വ്യക്തമാക്കി. അതേസമയം, കോഴിയിറച്ചിയുടെ വില മുന്നൂറ് രൂപയിലേക്ക് കുതിക്കുകയാണ്. കോഴിത്തീറ്റയൂടെ വില വർധിച്ചതോടെ ഫാം ഉടമകൾ കോഴികളുടെ എണ്ണം കുറച്ചതാണ് വില വർധനവിന് കാ രണം. ആഴ്‌ചകളോളമായി കോഴിയിറച്ചിയുടെ വില വർധിച്ചു കൊണ്ടിരിക്കുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles