spot_img
Sunday, July 26, 2026

ഇനി മത്സരത്തിനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ.



ബംഗളൂരു: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.മാണ്ഡ്യ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് 2028-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താൻ മത്സരിക്കില്ലെന്ന് അദ്ദേഹം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്.തനിക്ക് ഇപ്പോള്‍ 79 വയസായെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ 82 വയസ് തികയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതിനാല്‍ 2028-ലെ തെരഞ്ഞെടുപ്പില്‍ താൻ മത്സരരംഗത്തുണ്ടാകില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ തുടരുമെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles