തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ മാസത്തെ റേഷൻ ഈ മാസം വാങ്ങാൻ കാർഡുടമ കൾക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്നും സപ്ലൈകോ മാവേലി സ്റ്റോറുകൾ വഴി 27 രൂപ നിരക്കിൽ അരി ലഭ്യമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ്. പുതിയ മുൻഗണനാ കാർഡുടമകൾക്ക് ഈ മാസം മുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.*റേഷൻ സമയബന്ധിതമായി ലഭ്യമാക്കും: മുഖ്യമന്ത്രി*ഓണക്കാലത്ത് എല്ലാവിഭാഗം റേഷൻ കാർഡ് ഉടമകൾക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി സാധനങ്ങ ളും സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. 73,024 പു തിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.






