spot_img
Wednesday, September 30, 2026

ഒന്നു മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ മാറില്ല; 2027-28ലും നിലവിലെ പുസ്തകങ്ങൾ തന്നെ.



കൊല്ലം: അടുത്ത അധ്യയനവർഷമായ 2027-28ലും സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ മാറ്റമുണ്ടാകില്ല. നിലവിലുള്ള പുസ്തകങ്ങൾ തന്നെയാകും തുടർന്നും ഉപയോഗിക്കുക.സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ഇതുസംബന്ധിച്ച വിവരം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിലോ അധ്യായങ്ങളിലോ തലക്കെട്ടുകളിലോ മാറ്റങ്ങളൊന്നും വരുത്തില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, 2027-28 അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തക വിതരണത്തിനായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം അറിയിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകൾക്ക് ഈ മാസം 29 വരെ ഓൺലൈനായി ഇൻഡന്റ് സമർപ്പിക്കാം. തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ 31-നകം ഇൻഡന്റുകൾ പരിശോധിച്ച് സ്ഥിരീകരിക്കണം.നിലവിലുള്ള പുസ്തകങ്ങളുടെ നീക്കിയിരിപ്പ് കൃത്യമായി വിലയിരുത്തിയ ശേഷമേ അധികമായി ആവശ്യമായ പുസ്തകങ്ങൾ മാത്രം ഇൻഡന്റിൽ ഉൾപ്പെടുത്താവൂ എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles