spot_img
Wednesday, September 30, 2026

വന്ദേമാതരം ആലപിക്കാതെ സംസ്ഥാനത്ത് സ്വാതന്ത്യ ദിനാഘോഷം.



തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്രീകൃത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേമാതരം ആലപിച്ചില്ല. മുഖ്യമന്ത്രി വി.ഡി സതീശൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. അതേസമയം തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ പലയിടങ്ങളിലും വന്ദേമാതരത്തോടെയാണ് പതാക ഉയർത്തൽ ചടങ്ങുകൾ നടന്നത്.പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മുഖ്യമന്ത്രി ആദരവ് അർപ്പിച്ചു. ഇത്തരം ദുരന്തങ്ങൾ പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles