spot_img
Wednesday, August 19, 2026

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’: സ്കൂൾ വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മൽസരം പ്രഖ്യാപിച്ചു.



തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പ്രചാരണത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിലെ SIET-യും ആഭ്യന്തര വകുപ്പും സംയുക്തമായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. കുട്ടികൾ തന്നെ നിർമിക്കേണ്ട 5 മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രങ്ങൾക്കായി ജില്ലാ, സംസ്ഥാന തലങ്ങളിലാണ് മത്സരം നടക്കുക. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ഒരു ലക്ഷം, 75,000, 50,000 രൂപ വീതം പാരിതോഷികം ലഭിക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മത്സരത്തിന്റെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 സ്കൂളുകൾക്ക് തിരുവനന്തപുരത്തെ സിനിമാ തിയേറ്ററിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles